x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​പ്പാ​ളി​ൽ വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 10 മ​ര​ണം, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: November 12, 2026 03:40 PM IST | Updated: November 12, 2026 03:40 PM IST

അപകടത്തിൽപ്പെട്ട വാഹനം

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മ​ക്വാ​ൻ​പൂ​ർ ജി​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 10 പേ​ർ മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കാ​ഠ്മ​ണ്ഡു​വി​ൽ നി​ന്നും തെ​ക്ക​ൻ സ​ർ​ലാ​ഹി ജി​ല്ല​യി​ലെ മ​ലാം​ഗ്വ​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ചി​സാ​പാ​നി ഗാ​ഡി​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കു​ത്ത​നെ​യു​ള്ള കൊ​ക്ക​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 700 മീ​റ്റ​റോ​ളം താ​ഴ്ച​യു​ള്ള ക​യ​റ്റ​ത്തി​ൽ നി​ന്നാ​ണ് വാ​ഹ​നം താ​ഴേ​ക്ക് പ​തി​ച്ച​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 15 പേ​രാ​ണ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Accident Dead Vehicle Gorge

Recent News

Corehub Up