x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനാലില്‍ മാലിന്യം തള്ളി; തടയാന്‍ ഓടിയെത്തിയ യുവാവിനെ ഓട്ടോ ഇടിപ്പിച്ചതായി പരാതി

കോഴിക്കോട് ബ്യൂറോ
Published: November 12, 2026 03:26 PM IST | Updated: November 12, 2026 03:26 PM IST

Image for representation

കോഴിക്കോട്: രാത്രിയുടെ മറവില്‍ കനാലില്‍ മാലിന്യം തള്ളുന്നത് കണ്ട് ഓടിയെത്തിയ യുവാവിനെ ഓട്ടോയിടിച്ച് പരിക്കേല്‍പിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെ വടകര ചോറോട് പഞ്ചായത്തിലെ മാങ്ങോട്ട്പാറക്കടുത്താണ് സംഭവം.

കുട്ടൂലിപ്പാലം കനാലില്‍ മാലിന്യം തള്ളുന്നത് കണ്ടാണ് സമീപവാസിയായ ഫസല്‍ (25) ഓടിയെത്തിയത്. അപ്പോഴേക്കും ഓട്ടോ ഡ്രൈവര്‍ മാലിന്യം തള്ളിയിരുന്നു. മാലിന്യം തള്ളി തിരിച്ചുവന്ന ഓട്ടോയ്ക്ക് ഫസല്‍ കൈകാണിച്ചപ്പോള്‍ ഫസലിനെ ഇടിച്ചിട്ട് നിറുത്താതെ പോവുകയായിരുന്നു.

വീഴ്ചയില്‍ ഫസലിന് പരിക്കേറ്റു. മാലിന്യം തള്ളുന്നതും ഫസലിനെ ഓട്ടോ ഇടിച്ചിട്ട് പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാങ്ങോട്ടുപാറ ഭാഗത്തേക്കാണ് ഓട്ടോ പോയത്. സംഭവം ശ്രദ്ധയില്‍പെട്ട ചോറോട് പഞ്ചായത്ത് അധികൃതരടക്കം ഫസലില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ഫസല്‍ വടകര പൊലിസില്‍ പരാതി നല്‍കി.

Tags : Police Complaint YoungMan AutoRickshaw Attack Case

Recent News

Corehub Up