x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജി​ല​ൻ​സ് അ​നു​മ​തി ല​ഭി​ച്ചു; ശ​ബ​രി​മ​ല നെ​യ്യ് വി​ത​ര​ണ​ത്തി​ന് മി​ൽ​മ റെ​ഡി

വെബ് ഡെസ്ക്
Published: November 12, 2026 12:24 PM IST | Updated: November 12, 2026 12:29 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള നെ​യ്യ് വി​ത​ര​ണ​ത്തി​ന് വീ​ണ്ടും മി​ൽ​മ​യെ ആ​ശ്ര​യി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്. അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട 15,000 ലി​റ്റ​ർ നെ​യ്യി​ൽ 5,000 ലി​റ്റ​ർ ഇ​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് അ​യ​ക്കും. വി​ജി​ല​ൻ​സി​ന്‍റെ അ​നു​മ​തി ല​ഭി​ച്ച​തോ​ടെ​യാ​ണ് മി​ൽ​മ​യും ദേ​വ​സ്വം ബോ​ർ​ഡും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം നെ​യ്യ് വ​ഴി​മ​ധ്യേ മ​റി​ച്ചു​വി​റ്റെ​ന്ന കേ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ മി​ൽ​മ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ നേ​രി​ട്ട് പ​മ്പ​യി​ലെ​ത്തി​ച്ചാ​ണ് നെ​യ്യ് കൈ​മാ​റു​ക.

ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട മി​ൽ​മ നെ​യ്യ് വ​ഴി​മ​ധ്യേ മ​റി​ച്ചു​വി​റ്റ് പ​ക​രം ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത നെ​യ്യ് സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ചെ​ന്ന കേ​സ് നി​ല​നി​ൽ​ക്കെ​യാ​ണ് വീ​ണ്ടും മി​ൽ​മ​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന​ത്. നേ​ര​ത്തെ മി​ൽ​മ​യെ ഒ​ഴി​വാ​ക്കി​യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് റീ​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. എ​ന്നാ​ൽ ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​ത് നെ​യ്യ് ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ ത​മി​ഴ്നാ​ട്ടി​ലെ ക​രാ​റു​കാ​ര​നാ​യി​രു​ന്നു. ഇ​തോ​ടെ റീ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ബോ​ർ​ഡ് ഒ​ഴി​വാ​ക്കി. 

പി​ന്നീ​ട് വി​ളി​ച്ച ടെ​ൻ​ഡ​റി​ലും മ​റ്റാ​രും പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് മി​ൽ​മ​യെ വീ​ണ്ടും ആ​ശ്ര​യി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​ൻ​വ​ർ​ഷ​ത്തെ ക്ര​മ​ക്കേ​ട് വി​വാ​ദം ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് മി​ൽ​മ​യു​ടെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ നെ​യ്യ് പ​മ്പ​യി​ലെ​ത്തി​ക്കു​ന്ന​ത്. ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​ത്തി​ന്‍റേ​തു​ൾ​പ്പെ​ടെ​യു​ള്ള ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും നെ​യ്യ് കൈ​മാ​റു​ക.

ആ​കെ 50,000 ലി​റ്റ​ർ നെ​യ്യാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് മി​ൽ​മ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഭ​ക്ത​ർ കൊ​ണ്ടു​വ​രു​ന്ന നെ​യ്യ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മ​തി​യാ​കു​മോ​യെ​ന്ന് വി​ല​യി​രു​ത്തി​യ ശേ​ഷ​മേ കൂ​ടു​ത​ൽ നെ​യ്യ് വാ​ങ്ങാ​നു​ള്ള ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ക​യു​ള്ളൂ. ലി​റ്റ​റി​ന് 660 രൂ​പ​യാ​ണ് മി​ൽ​മ ദേ​വ​സ്വം ബോ​ർ​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Tags : SabarimalaTemple Sabarimala Milma DevaswomBoard GheeSupply Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up