ഗജറാണി പെരുന്ന ശ്രീവള്ളി (File Photo)
ചങ്ങനാശേരി: പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രിയപ്പെട്ട ഗജറാണി പെരുന്ന ശ്രീവള്ളി ചരിഞ്ഞു. രോഗത്തെ തുടർന്ന് കഴിഞ്ഞ 55 ദിവസമായി ചികിത്സയിലായിരുന്ന ശ്രീവള്ളി ഇന്ന് പുലർച്ചയോടെയാണ് ചരിഞ്ഞത്. നാടിന്‍റെയും വിശ്വാസികളുടെയും പ്രിയങ്കരിയായിരുന്ന ശ്രീവള്ളിയുടെ വേർപാട് പെരുന്ന നിവാസികളെയും ആനപ്രേമികളെയും വലിയ ദുഃഖത്തിലാഴ്ത്തി.
1976 ഒക്ടോബർ 28-ന് സ്കന്ദഷഷ്ഠി ദിനത്തിൽ ശ്രീവള്ളിയെ മുരുക ഭക്തനായ പുഴവാത് ചിറയിൽ കമലാസനൻ ഈ ആനയെ വഴിപാടായി സമർപ്പിച്ചതാണ്. കോന്നി ആനക്കൂട്ടിൽ നിന്നും 20,000 രൂപയ്ക്ക് ലേലത്തിലൂടെയാണ് ശ്രീവള്ളിയെ പെരുന്നയിലെത്തിച്ചത്
ശ്രീവള്ളിയെ പ്രദേശവാസികൾ സ്‌നേഹത്തോടെ വള്ളിയമ്മ എന്നാണ് വിളിച്ചിരുന്നത്. പെരുന്ന ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ എട്ടാം ദിനത്തിൽ സുബ്രഹ്മണ്യസ്വാമിയുടെ തിടമ്പേറ്റിയിരുന്നത് ഈ ഗജറാണിയാണ്. എത്ര പേരുള്ള ഗജവീരന്മാർ അണിനിരന്നാലും എട്ടാം ഉത്സവത്തിന് തിടമ്പേറ്റാനുള്ള അവകാശം ശ്രീവള്ളിക്ക് മാത്രമായിരുന്നു. കൂടാതെ കേരളത്തിലെ പ്രശസ്തമായ മറ്റു പല ക്ഷേത്രോത്സവങ്ങളിലും ശ്രീവള്ളി സ്ഥിരം സാന്നിധ്യമായിരുന്നു.
ആനയുടെ ജഡം പൊതുദർശനത്തിന് വച്ച ശേഷം വനംവകുപ്പിന്‍റെയും ദേവസ്വത്തിന്‍റെയും നിർദേശപ്രകാരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്‌കരിക്കും.
Tags : Elephant Sreevalli Changanassery Perunna Temple