x
ad
Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​സി​സി​ഐ​യു​ടെ പ​ച്ച​ക്കൊ​ടി; ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ൾ ഐ​പി​എ​ൽ ലേ​ല​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്തു

സ്പോർട്സ് ഡെസ്ക്
Published: November 12, 2026 10:41 AM IST | Updated: November 12, 2026 10:41 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധ​ത്തി​ൽ മ​ഞ്ഞു​രു​കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വൈ​റ്റ്ബോ​ൾ പ​ര​മ്പ​ര​യ്ക്കാ​യു​ള്ള ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ വ​രാ​നി​രി​ക്കു​ന്ന ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ൾ​ക്കും അ​വ​സ​രം ല​ഭി​ക്കും. ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ൾ​ക്ക് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബി​സി​സി​ഐ അ​നു​മ​തി ന​ൽ​കി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ഐ​പി​എ​ൽ ലേ​ല​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ടീ​മി​ലെ​ത്തി​ച്ച ശേ​ഷം ഒ​ഴി​വാ​ക്കി​യ ബം​ഗ്ലാ​ദേ​ശ് പേ​സ​ർ മു​സ്ത​ഫി​സു​ർ റ​ഹ്മാ​നും ഇ​ത്ത​വ​ണ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. മു​സ്ത​ഫി​സു​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ളാ​ണ് ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ന​ഹീ​ദ് റാ​ണ, റി​ഷാ​ദ് ഹൊ​സൈ​ൻ, ഹ​സ​ൻ മ​ഹ്മൂ​ദ്, തൗ​ഹീ​ദ് ഹൃ​ദോ​യ്, ട​സ്കി​ൻ അ​ഹ​മ്മ​ദ്, ഷൊ​റി​ഫു​ൾ ഇ​സ്ലാം എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.

ഇ​ന്ത്യ​യി​ൽ ന​ട​ന്ന ടി20 ​ലോ​ക​ക​പ്പ് ബം​ഗ്ലാ​ദേ​ശ് ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ​യാ​ണ് ബി​സി​സി​ഐ​യും ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​യ​ത്. എ​ന്നാ​ൽ പു​തി​യ നീ​ക്ക​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ക്രി​ക്ക​റ്റ് ബ​ന്ധ​ത്തി​ൽ അ​നു​കൂ​ല​മാ​യ മാ​റ്റ​ത്തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഐ​പി​എ​ല്ലി​ന്‍റെ പു​തി​യ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി താ​ര​ലേ​ല​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഫ്രാ​ഞ്ചൈ​സി​ക​ൾ. 

ടീ​മി​ൽ നി​ല​നി​ർ​ത്തേ​ണ്ട​വ​രു​ടെ​യും ഒ​ഴി​വാ​ക്കേ​ണ്ട​വ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ടീ​മു​ക​ൾ. നി​ല​നി​ർ​ത്തു​ന്ന താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 15 ആ​ണ്. ഡി​സം​ബ​ർ 16നാ​ണ് താ​ര​ലേ​ലം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഐ​പി​എ​ൽ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ബി​സി​സി​ഐ​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മു​സ്ത​ഫി​സു​ർ റ​ഹ്മാ​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. 

Tags : BangladeshCricket IPL BangladeshPlayers MustafizurRahman IndianPremierLeague Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up