കോട്ടയം: ന്യൂസിലന്‍ഡിനെതിരായ 3x3 ബാസ്കറ്റ്ബോള്‍ ടീമില്‍ മലയാളി താരങ്ങളായ അനീഷ ക്ലീറ്റസും ആര്. ശ്രീകലയും ഇടംപിടിച്ചു. ഇന്ത്യന്‍ റെയില്‍വേ താരങ്ങളായ പുഷ്പ സെന്തില്‍ കുമാര്‍, ദര്‍ശിനി തിരുനാവുക്കരശു എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കായിക ബന്ധത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘100 ഇയേഴ്സ് യൂണിറ്റി ത്രൂ സ്പോര്‍ട്' സാംസ്കാരിക-കായിക വിനിമയ പരിപാടിയിലാണ് ടീം മാറ്റുരയ്ക്കുക. 13, 14 തീയതികളിലാണ് മത്സരങ്ങള്‍.
Tags : Indian Team Aneesha Basketball Sports Sreekala