ഓറിയോ ഷേക്കിൽ കണ്ടെത്തിയ മിക്സിയുടെ ബ്ലേഡും നട്ടും
കൊല്ലം: കൊല്ലം നീണ്ടകരയിലെ ജ്യൂസ് കടയിൽ നിന്ന് വാങ്ങിയ ഷേക്കിൽ മിക്സിയുടെ ബ്ലേഡും നട്ടും ലഭിച്ചതായി പരാതി. ജ്യൂസ് കടയിൽ നിന്ന് വാങ്ങിയ ഓറിയോ ഷേക്കിലാണ് ബ്ലേഡും നട്ടും ലഭിച്ചത്. മൂന്നര വയസുകാരൻ കുടിച്ച ഷേക്കിലായിരുന്നു അപകടകരമായ വസ്തുക്കൾ കണ്ടെത്തിയത്.
കരുനാഗപ്പള്ളി തറയിൽമുക്ക് സ്വദേശി ഫാറൂഖിന്റെ മകൻ ഫൈസാൻ കുടിച്ച ഷേക്കിലായിരുന്നു മിക്സിയുടെ ബ്ലേഡും നട്ടും. ഇക്കാര്യം കടയുടമയും സ്ഥിരീകരിച്ചിട്ടുണ്ട്. അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കടയുടമയുടെ വിശദീകരണം. സംഭവത്തെ തുടർന്ന് ഫാറൂഖ് ഭക്ഷ്യ സുരക്ഷ വിഭാഗത്തിൽ പരാതി നൽകിയിട്ടുണ്ട്.
Tags : Oreoshake Mixerblade Kollam Neendakara NewsUpdate Headlines