സ്കോട്ട് ബസന്റ്
വാഷിംഗ്ടൺ ഡിസി: ഇറേനിയൻ ഭീഷണിയെത്തുടർന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്റിനെ വാഷിംഗ്ടൺ ഡിസിയിലെ വസതിയിൽനിന്നു സൈനികതാവളത്തിലേക്കു മാറ്റിയതായി ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. ഭീഷിണി എന്തുമാത്രം ഗൗരവമുള്ളതാണെന്ന് പത്രം വ്യക്തമാക്കിയില്ല.
ഇറാനെതിരായ അമേരിക്കൻ ഉപരോധങ്ങൾ നടപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം ട്രഷറി സെക്രട്ടറിക്കാണ്.
അമേരിക്കൻ മണ്ണിൽ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന റിപ്പോർട്ടുകൾ ഇറാൻ മുന്പ് നിഷേധിച്ചിട്ടുണ്ട്.അടുത്തകാലത്ത് ഇറാന്റെ ഭീഷണി കണക്കിലെടുത്ത് ബ്രിട്ടനിലെ രണ്ടു വ്യോമതാവളങ്ങളിൽനിന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ മാറ്റിയിരുന്നു.
മൂന്ന് ഇറേനിയൻ ഏജന്റുമാർക്കുമേൽ കുറ്റം ചുമത്തി
ഇതിനിടെ, അമേരിക്കയിലും യൂറോപ്പിലും വിധ്വംസക പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട ഇറേനിയൻ പിന്തുണയുള്ള മൂന്ന് ഏജന്റുമാർക്കുമേൽ യുഎസ് നീതിന്യായവകുപ്പ് കുറ്റം ചുമത്തി. ബ്രിട്ടീഷ് സൈനിക താവളത്തിനു ഭീഷണി ഉയർത്തിയത് ഇവരാണെന്നാണ് അനുമാനം.
ന്യൂയോർക്ക് ജയിലിൽ കഴിയുന്ന ഇറാൻ-ഇറാക്ക് പൗരത്വമുള്ള മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദിയാണ് ഇതിലൊരാൾ. ഇക്കഴിഞ്ഞ മേയിൽ അറസ്റ്റിലായ ഇയാൾ ജയിലിൽനിന്നാണ് ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നത്. ഇറാനിലെ വിപ്ലവഗാർഡിന്റെ ഏജന്റ് മൊഹ്സെൻ മൊഹാജെരിയാണ് രണ്ടാമൻ. ഇയാൾ ഇറാനിലാണുള്ളത്. ഇറാക്കി പൗരനായ മുഹമ്മദ് അലി അൽ ഹസാനിയാണ് മൂന്നാമൻ. ഒട്ടേറെ ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിട്ടുവെന്നാണ് ആരോപണം.
Tags : US Treasury Secretary Military Base Scott Bessent New York Times Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash