Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Military Base

ഇറേനിയൻ ഭീഷണി: യുഎസ് ട്രഷറി സെക്രട്ടറിയെ സൈനിക താവളത്തിലേക്കു മാറ്റി

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: ​​​​ഇ​​​​റേ​​​​നി​​​​യ​​​​ൻ ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി സ്കോ​​​​ട്ട് ബ​​​​സ​​​​ന്‍റി​​​​നെ വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നു സൈ​​​​നി​​​​ക​​​​താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യി ന്യൂ​​​​യോ​​​​ർ​​​​ക്ക് ടൈം​​​​സ് പ​​​​ത്രം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഭീ​​​​ഷി​​​​ണി എ​​​​ന്തു​​​​മാ​​​​ത്രം ഗൗ​​​​ര​​​​വ​​​​മു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് പ​​​​ത്രം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​ല്ല.

ഇ​​​​റാ​​​​നെ​​​​തി​​​​രാ​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കേ​​​​ണ്ട​​​​തി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്കാ​​​​ണ്. 

അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ണ്ണി​​​​ൽ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​നു പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്നു​​​​വെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ഇ​​​​റാ​​​​ൻ മു​​​​ന്പ് നി​​​​ഷേ​​​​ധി​​​​ച്ചി​​​​ട്ടു​​​​ണ്ട്.അ​​​​ടു​​​​ത്ത​​​​കാ​​​​ല​​​​ത്ത് ഇ​​​​റാ​​​​ന്‍റെ ഭീ​​​​ഷ​​​​ണി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ബ്രി​​​​ട്ട​​​​നി​​​​ലെ ര​​​​ണ്ടു വ്യോ​​​​മ​​​​താ​​​​വ​​​​ള​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ യു​​​​ദ്ധ​​​​വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ മാ​​​​റ്റി​​​​യി​​​​രു​​​​ന്നു.

മൂ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഏ​​​ജ​​​ന്‍റു​​​മാ​​​ർ​​​ക്കു​​​മേ​​​ൽ കു​​​റ്റം ചു​​​മ​​​ത്തി

ഇ​​​​തി​​​​നി​​​​ടെ, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലും യൂ​​​​റോ​​​​പ്പി​​​​ലും വി​​​​ധ്വം​​​​സ​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യി​​​​ട്ട ഇ​​​​റേ​​​​നി​​​​യ​​​​ൻ പി​​​​ന്തു​​​​ണ​​​​യു​​​​ള്ള മൂ​​​​ന്ന് ഏ​​​​ജ​​​​ന്‍റു​​​​മാ​​​​ർ​​​​ക്കു​​​​മേ​​​​ൽ യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ​​​​വ​​​​കു​​​​പ്പ് കു​​​​റ്റം ചു​​​​മ​​​​ത്തി. ബ്രി​​​​ട്ടീ​​​​ഷ് സൈ​​​​നി​​​​ക താ​​​​വ​​​​ള​​​​ത്തി​​​​നു ഭീ​​​​ഷ​​​​ണി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​ത് ഇ​​​​വ​​​​രാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​നു​​​​മാ​​​​നം.

ന്യൂ​​​​യോ​​​​ർ​​​​ക്ക് ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ഇ​​​​റാ​​​​ൻ-​​​​ഇ​​​​റാ​​​​ക്ക് പൗ​​​​ര​​​​ത്വ​​​​മു​​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഖ​​​​ർ സാ​​​​ദ് ദാ​​​​വൂ​​​​ദ് അ​​​​ൽ-​​​​സാ​​​​ദി​​​​യാ​​​​ണ് ഇ​​​​തി​​​​ലൊ​​​​രാ​​​​ൾ. ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ മേ​​​​യി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഇ​​​​യാ​​​​ൾ ജ​​​​യി​​​​ലി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​റാ​​​​നി​​​​ലെ വി​​​​പ്ല​​​​വ​​​​ഗാ​​​​ർ​​​​ഡി​​​​ന്‍റെ ഏ​​​​ജ​​​​ന്‍റ് മൊ​​​​ഹ്‌​​​​സെ​​​​ൻ മൊ​​​​ഹാ​​​​ജെ​​​​രി​​​​യാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​ൻ. ഇ​​​​യാ​​​​ൾ ഇ​​​​റാ​​​​നി​​​​ലാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​റാ​​​​ക്കി പൗ​​​​ര​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ലി അ​​​​ൽ ​​​​ഹ​​​​സാനി​​​​യാ​​​​ണ് മൂ​​​​ന്നാ​​​​മ​​​​ൻ. ഒ​​​​ട്ടേ​​​​റെ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​വ​​​​ർ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ടു​​​​വെ​​​​ന്നാ​​​​ണ് ആ​​​​രോ​​​​പ​​​​ണം.

Latest News

Corehub Up