ലണ്ടൻ: ഗള്‍ഫ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾക്കു പിന്നാലെ യൂറോപ്യൻ രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിച്ച് ഇറാൻ. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാൻ ആക്രമിച്ചു.
ഡ്രോണ്‍ ആക്രമണമാണ് ഇറാൻ നടത്തിയത്. ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തെന്നും യുകെ അറിയിച്ചു. ഇറാനെതിരായ ആക്രമണത്തിൽ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ പരിമിതമായി വിട്ടുനൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈപ്രസിലെ സൈനിക താവളത്തിനുനേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്.
യൂറോപ്യൻ യൂണിയന്‍റെ ഭാഗമായ സൈപ്രസിലേക്ക് ആക്രമണം വ്യാപിപ്പിച്ച് സമ്മര്‍ദ തന്ത്രം ശക്തമാക്കുകയാണ് ഇറാൻ. സംഘര്‍ഷം യൂറോപ്പിലേക്ക് കൂടി വ്യാപിച്ചാൽ അത് സാമ്പത്തിക മേഖലയിൽ വലിയ പ്രത്യാഘാതമുണ്ടാകും.
Tags : Drone attack British military base Cyprus