x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നി​ൽ അ​ധ്യാ​പ​ക​നെ ഡെ​ത്ത് സ്ക്വാ​ഡ് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം

വെബ് ഡെസ്‌ക്
Published: October 18, 2026 05:49 PM IST | Updated: October 18, 2026 05:49 PM IST

പ്രതീകാത്മക ചിത്രം

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള ഡെ​ത്ത് സ്ക്വാ​ഡ് കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. ബ​ലൂ​ചി​സ്ഥാ​നി​ലെ ഗ്വാ​ദ​ർ ജി​ല്ല​യി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​ൻ പ​ർ​വേ​സ് മ​സാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ന്ന് ചൊ​വ്വാ​ഴ്ച ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ​ർ​വേ​സ് മ​സാ​റി​നെ അ​ടു​ത്ത ദി​വ​സം കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള ഡെ​ത്ത് സ്ക‌്വാ​ഡ് ആ​ണ് മ​സാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

ഇ​തേ​തു​ട​ർ​ന്ന് പ​സ്‌​നി പ്ര​സ് ക്ല​ബ്ബി​ന് മു​ന്നി​ൽ മ​സാ​റി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും മ​സാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Pakistan NewsUpdate Headlines Deepika DeepikaNewspaper

Recent News

Corehub Up