പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കോവളത്ത് സ്പായില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ബന്ധുകൾ ചേര്ന്ന് വിറ്റു. ആന്ധ്രപ്രദേശ് സ്വദേശിയായ കുട്ടിയെ മാതൃസഹോദരിയും ഭര്ത്താവും ചേര്ന്നാണ് കഴിഞ്ഞ ജൂലൈയിൽ പെണ്കുട്ടിയെ കോവളത്ത് എത്തിച്ചത്. കുട്ടിയുടെ അമ്മയും അച്ഛനും മരിച്ചതിനാല് സംരക്ഷണത്തിന്റെ ചുമതല ഇവര്ക്കായിരുന്നു.
വിവിധ സ്പാകളില് ജോലിക്കായി നിര്ത്തിയ കുട്ടി ക്രൂരമായ പീഡനത്തിനാണ് ഇരയായത്. കുട്ടിയുടെ കൈയില് 20 വയസുണ്ടെന്ന് തെളിയിക്കുന്ന ഒരു ആധാര് കാര്ഡുണ്ടായിരുന്നു. ഇത് വ്യാജമാണെന്നാണ് വിവരം. .
സ്പായില് ജോലി ചെയ്യുന്നതിനിടെ ഒരു യുവാവുമായി പ്രണയത്തിലായ പെണ്കുട്ടി അവിടെ നിന്ന് രക്ഷപ്പെടാന് ശ്രമിച്ചതോടെയാണ് നാടകീയമായ സംഭവവികാസങ്ങള് പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര് സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കോവളം സര്ക്കിള് ഇന്സ്പെക്ടര് ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് നിലവില് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിനുശേഷം കുട്ടിയെ വിറ്റ ബന്ധുക്കള് ആന്ധ്രപ്രദേശിലേക്ക് കടന്നതായാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം.
സംഭവത്തില് കച്ചവടം ഉറപ്പിച്ചവരെയും പെണ്കുട്ടിയെ പീഡിപ്പിച്ച മറ്റുള്ളവരെയും കണ്ടെത്താനായി പൊലിസ് അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്.
Tags : Kovalam Spa Rape Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash