പ്രതീകാത്മക ചിത്രം
ഗ്വാളിയാർ: മധ്യപ്രദേശിൽ തീർത്ഥാടകർക്ക് ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി 12 മരണം. ഗ്വാളിയാറിലെ ശീതല മാതാ ക്ഷേത്രത്തിന് സമീപം നിന്നവർക്ക് ഇടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. രണ്ട് പൊലീസുകാരടക്കം 29 ഓളം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ആറുപേരുടെ പരിക്ക് ഗുരുതരമാണ്.
ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ ആണ് സംഭവം. നെല്ല് കയറ്റിവരികയായിരുന്ന ട്രക്ക് കുത്തനെ ഉള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയും പൊലിസ് ചെക്ക് പോയിന്റ് തകർത്ത് തീർഥാടകർക്ക് ഇടയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.
അപകടത്തിൽ ക്ഷേത്രത്തിന്റെ ഗേറ്റും ചുറ്റുമതിലും തകർന്നു. ഉടൻതന്നെ ആംബുലൻസ് അടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ഭാരവാഹനങ്ങൾക്ക് നിയന്ത്രണമുള്ള മേഖലയിലൂടെ ആണ് ട്രക്ക് കടന്നുവന്നതെന്നും അപകടത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലിസുകാർക്ക് പരിക്കേറ്റുവെന്നും ഗ്വാളിയാർ എസ്എസ്പി ധർമ്മവീർ സിംഗ് പറഞ്ഞു.
പരിക്കുകളോടെ 39 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഇതിൽ 12 പേർ മരണപ്പെട്ടുവെന്നും എസ്എസ്പി അറിയിച്ചു. ആറോളം പേരുടെ പരിക്ക് ഗുരുതരമാണെന്നും മറ്റുള്ളവരുടെ പരിക്ക് നിസാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Truck rams into pilgrims Madhya Pradesh Death