x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ദി​യി​ൽ നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ കൈ​വ​ശം വ​ച്ച സം​ഭ​വം; പി​ടി​യി​ലാ​യ വ​യ​നാ​ട് സ്വ​ദേ​ശി​നി​യെ വി​ട്ട​യ​ച്ചു

വെബ് ഡെസ്‌ക്
Published: October 18, 2026 05:51 AM IST | Updated: October 18, 2026 05:51 AM IST

ഫിലോമിന

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പൊ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ വ​യ​നാ​ട് അ​യ്യ​ൻ​കൊ​ല്ലി സ്വ​ദേ​ശി​നി ഫി​ലോ​മി​ന​യെ വി​ട്ട​യ​ച്ചു. സൗ​ദി​യി​ൽ നി​രോ​ധി​ച്ച മ​രു​ന്നു​ക​ൾ കൈ​വ​ശം വെ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​രെ നേ​ര​ത്തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും കോ​ൺ​സു​ലേ​റ്റി​ന്‍റെ​യും ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി റി​യാ​ദി​ലെ കിം​ഗ് ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ൽ ന​ഴ്‌​സാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഫി​ലോ​മി​ന. വാ​ർ​ഷി​കാ​വ​ധി ക​ഴി​ഞ്ഞ് ഈ ​മാ​സം പ​ത്തി​നാ​ണ് ഫി​ലോ​മി​ന ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​മാ​ന​മാ​ർ​ഗം ജി​ദ്ദ​യി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ക​ണ​ക്ഷ​ൻ വി​മാ​ന​ത്തി​ൽ റി​യാ​ദി​ലേ​ക്ക് പോ​കാ​നാ​യി​രു​ന്നു പ​ദ്ധ​തി.

ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം രാ​ത്രി എ​ട്ട​ര​യോ​ടെ പി​താ​വ് ര​വി​ക്കും ഭ​ർ​ത്താ​വ് ജോ​ണി​നും ഫി​ലോ​മി​ന ശ​ബ്ദ്‌​ദ​സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ ത​ട​ഞ്ഞു​വ​ച്ച​താ​യും ല​ഗേ​ജ് കൊ​ണ്ടു​പോ​യ​താ​യും ഫോ​ൺ ആ​വ​ശ്യ​പ്പെ​ട്ട​താ​യും സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ ഫി​ലോ​മി​ന​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കു​ടും​ബം ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഫി​ലോ​മി​ന സൗ​ദി പൊ​ലി​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന വി​വ​രം സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ സൗ​ദി ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​തോ​റി​റ്റി​യു​ടെ​യും നാ​ർ​കോ​ടി​ക്‌​സ് ക​ൺ​ട്രോ​ൾ ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ​യും പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി മ​രു​ന്ന​ല്ലെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഫി​ലോ​മി​ന​യെ വി​ട്ട​യ​ച്ച​ത്.

Tags : Incident possessing banned medicines Saudi Arabia Wayanad native released

Recent News

Corehub Up