x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ് ബോ​ര്‍​ഡ്: അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹ​ര്‍​ജി

വെബ് ഡെസ്ക്
Published: October 18, 2026 06:34 AM IST | Updated: October 18, 2026 06:34 AM IST

കൊ​ച്ചി: വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ 2016 കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി. അ​ന്ന​ത്തെ ബോ​ര്‍​ഡ് നി​യ​മ​വി​രു​ദ്ധ നി​യ​മ​ന​ങ്ങ​ളും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും ന​ട​ത്തു​ക​യും വ​ഖ​ഫ് നി​ക്ഷേ​പ​ങ്ങ​ള്‍ വ​ക​മാ​റ്റു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ചും കേ​സെ​ടു​ക്കാ​ന്‍ ര​ണ്ടു​ത​വ​ണ വി​ജി​ല​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി ടി.​എം. അ​ബ്‌​ദു​ള്‍ സ​ലാ​മാ​ണു ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​തേ ഹ​ര്‍​ജി​ക്കാ​ര​ന്‍ മു​ന്പ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണു വി​ജി​ല​ന്‍​സ് കോ​ട​തി അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കേ​സെ​ടു​ത്തി​ട്ടി​ല്ല. ആ​രോ​പ​ണ​വി​ധേ​യ​രി​ല്‍ ഒ​രാ​ളാ​യ എം.​സി. മാ​യി​ന്‍ ഹാ​ജി​യെ വ​ഖ​ഫ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ വി​ജി​ല​ന്‍​സി​നോ​ടു നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

Tags : Waqf Board Petition investigation corruption allegations Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up