സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്തിയ പിഎസ്ജി താരങ്ങളുടെ ആഘോഷം
സ്ട്രാസ്ബർഗ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ സ്ട്രാസ്ബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
പിഎസ്ജിക്ക് വേണ്ടി ഇല്ലിയ സാബാർന്യിയും ഒസ്മാൻ ഡെംപെലെയും ഡിസൈർ ഡൗവേയും ആണ് ഗോളുകൾ നേടിയത്. ജിയോവാനി റെയ്നയാണ് സ്ട്രാസ്ബർഗിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 14 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Tags : Ligue 1 Football PSG beats Strasbourg