x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൽ​ക്ക​ത്ത ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി

വെബ് ഡെസ്‌ക്
Published: October 18, 2026 05:09 AM IST | Updated: October 18, 2026 05:09 AM IST

അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കോ​ൽ​ക്ക​ത്ത​യി​ൽ ദു​ർ​ഗാ​പൂ​ജ പ​ന്ത​ലി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ട​ക്ക​ൻ കോ​ൽ​ക്ക​ത്ത​യി​ലെ ചോ​ർ ബ​ഗാ​ൻ സ​ർ​ബോ​ജ​നീ​ൻ പൂ​ജാ പ​ന്ത​ലി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ന്ത​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വ​ൻ തി​ര​ക്ക് രൂ​പ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യും ചീ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​ർ​വാ​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സം​ഭ​വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി. സ്ഥ​ല​ത്ത് പൊ​ലി​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. 

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പൂ​ജാ പ​ന്ത​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ർ​ത്തി​വ​ച്ചു. സം​ഭ​വം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മ​ല്ല. നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Tags : Kolkata Stampede Tragedy Death toll Injured

Recent News

Corehub Up