Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stampede

കോ​ൽ​ക്ക​ത്ത ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കോ​ൽ​ക്ക​ത്ത​യി​ൽ ദു​ർ​ഗാ​പൂ​ജ പ​ന്ത​ലി​ലു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി. 25 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ട​ക്ക​ൻ കോ​ൽ​ക്ക​ത്ത​യി​ലെ ചോ​ർ ബ​ഗാ​ൻ സ​ർ​ബോ​ജ​നീ​ൻ പൂ​ജാ പ​ന്ത​ലി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ഴ​യെ​ത്തു​ട​ർ​ന്ന് പ​ന്ത​ലി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ വ​ൻ തി​ര​ക്ക് രൂ​പ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 

അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി​യും ചീ​ഫ് സെ​ക്ര​ട്ട​റി മ​നോ​ജ് അ​ഗ​ർ​വാ​ളും ആ​ശു​പ​ത്രി​യി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. സം​ഭ​വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഞെ​ട്ട​ൽ രേ​ഖ​പ്പെ​ടു​ത്തി. സ്ഥ​ല​ത്ത് പൊ​ലി​സി​ന്‍റെ​യും ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. 

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പൂ​ജാ പ​ന്ത​ലി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​ർ​ത്തി​വ​ച്ചു. സം​ഭ​വം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് ഇ​പ്പോ​ൾ വ്യ​ക്ത​മ​ല്ല. നി​ല​വി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നും ജി​ല്ലാ​ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Kerala

ക​രൂ​ർ ദു​ര​ന്തം: വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ

ന്യൂ​ഡ​ൽ​ഹി: ക​രൂ​രി​ൽ 41 പേ​ർ മ​രി​ച്ച ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത​ത്തി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​ൻ വി​ജ​യ്‍​യു​ടെ മൊ​ഴി​യെ​ടു​ത്ത് സി​ബി​ഐ. ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് വി​ജ​യ്‌‌​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. ചോ​ദ്യം ചെ​യ്യ​ൽ അ​ഞ്ച് മ​ണി​ക്കൂ​ർ നീ​ണ്ടു.

ചൊ​വ്വാ​ഴ്ച​യും ചോ​ദ്യം ചെ​യ്യാ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു സി​ബി​ഐ നി​ർ​ദേ​ശം. എ​ന്നാ​ൽ, പൊ​ങ്ക​ൽ ഉ​ത്സ​വം ക​ണ​ക്കി​ലെ​ടു​ത്ത് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന വി​ജ​യ്‍​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് സി​ബി​ഐ നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ചു.

തീ​യ​തി മാ​റ്റി ന​ൽ​ക​ണ​മെ​ന്ന് വി​ജ​യ്‍​യു​ടെ അ​ഭി​ഭാ​ഷ​ക സം​ഘം സി​ബി​ഐ​യെ അ​റി​യി​ച്ചു. മ​റ്റൊ​രു തീ​യ​തി ന​ൽ​കി പി​ന്നീ​ട് വീ​ണ്ടും വി​ളി​പ്പി​ക്കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ. വി​ജ​യ്‍​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​നി​ടെ സി​ബി​ഐ ഓ​ഫീ​സി​ന് പു​റ​ത്ത് ആ​രാ​ധ​ക​രും ടി​വി​കെ പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധം ന​ട​ത്തി.

National

ക​രൂ​ർ ദു​ര​ന്ത കേ​സ്; വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐയ്​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും

ചെ​ന്നൈ: ക​രൂ​ർ ആ​ൾ​ക്കൂ​ട്ട ദു​ര​ന്ത കേ​സി​ൽ ടി​വി​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ് സൂ​പ്പ​ർ​താ​ര​വു​മാ​യ വി​ജ​യ് തി​ങ്ക​ളാ​ഴ്ച സി​ബി​ഐ​യ്ക്ക് മു​ന്നി​ൽ ഹാ​ജ​രാ​കും. ഡ​ൽ​ഹി സി​ബി​ഐ ഓ​ഫീ​സാ​ണ് വി​ജ​യ് ഹാ​ജ​രാ​കു​ക.

നേ​ര​ത്തെ ടി​വി​കെ ഭാ​ര​വാ​ഹി​ക​ൾ ആ​യ ബു​സി ആ​ന​ന്ദ്, ആ​ധ​വ് അ​ർ​ജു​ന, സി​ടി​ആ​ർ നി​ർ​മ​ൽ​കു​മാ​ർ, മ​തി​യ​ഴ​ക​ൻ എ​ന്നി​വ​രെ സി​ബി​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള സം​ഘം വി​ജ​യ്‍​യു​ടെ കാ​ര​വാ​നി​ൽ അ​ട​ക്കം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

41 പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൽ, ടി​വി​കെ അ​വ​ശ്യ​പ്ര​കാ​ര​മാ​ണ് സു​പ്രീം കോ​ട​തി സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. വി​ജ​യ് നാ​യ​ക​നാ​യ ജ​ന​നാ​യ​ക​ൻ സി​നി​മ​യ്ക്ക് സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​പ്പീ​ലും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി​ക്ക് മു​ന്നി​ൽ എ​ത്തി​യേ​ക്കും.

Kerala

ക​രൂ​ർ ദു​ര​ന്തം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ; വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു

ചെ​ന്നൈ: ക​രൂ​രി​ൽ ടി​വി​കെ​യു​ടെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 41 പേ​ർ മ​രി​ച്ച ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി സി​ബി​ഐ. ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​ൻ വി​ജ​യ്‌​യു​ടെ പ്ര​ചാ​ര​ണ വാ​ഹ​നം സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്തു നി​ന്നാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി വാ​ഹ​നം ക​രൂ​രി​ലെ സി​ബി​ഐ ക്യാ​മ്പ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27-നാ​ണ് ക​രൂ​രി​ൽ ദു​ര​ന്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വി​ര​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി അ​ജ​യ് ര​സ്തോ​ഗി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഈ ​മാ​സം 12-ന് ​ഡ​ൽ​ഹി​യി​ലെ സി​ബി​ഐ ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ വി​ജ​യ്‌​യ്ക്ക് നേ​ര​ത്തെ ത​ന്നെ നോ​ട്ടി​സ് അ​യ​ച്ചി​രു​ന്നു. ദു​ര​ന്ത​ത്തി​ന് പി​ന്നി​ലെ സു​ര​ക്ഷാ​വീ​ഴ്ച​ക​ളും മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ലം​ഘ​ന​വു​മാ​ണ് പ്ര​ധാ​ന​മാ​യും സി​ബി​ഐ പ​രി​ശോ​ധി​ക്കു​ന്ന​ത്.

നേ​ര​ത്തെ പാ​ർ​ട്ടി ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്ന് സി​ബി​ഐ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. വി​ജ​യ്യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യാ​ണ് വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്.

 

National

ആ​ന്ധ്ര​യി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​ൻ​പ​ത് പേർ മ​രി​ച്ചു

അ​മ​രാ​വ​തി: ആ​ന്ധ്ര പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ള​ത്ത് ക്ഷേ​ത്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ഒ​ൻ​പ​ത് പേർ മ​രി​ച്ചു. കാ​സി ബു​ഗ്ഗ ശ്രീ ​വെ​ങ്കി​ടേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ഏ​കാ​ദ​ശി ഉ​ത്സ​വ​ത്തി​ന് എ​ത്തി​യ ഭ​ക്ത​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തി​ര​ക്കി​ലും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

National

പ​ക​പോ​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ൽ എ​ന്തും ചെ​യ്‌​തോ​ളൂ; സ്റ്റാ​ലി​നെ വെ​ല്ലു​വി​ളി​ച്ച് വി​ജ​യ്

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ മു​ഖ്യ​മ​ന്ത്രി സ്റ്റാ​ലി​നെ വെ​ല്ലു​വി​ളി​ച്ച് ത​മി​ഴ​ക വെ​ട്രി ക​ഴ​കം (ടി​വി​കെ) അ​ധ്യ​ക്ഷ​ൻ വി​ജ​യ്. ചീ​ഫ് മി​നി​സ്റ്റ​ർ സ​ർ നി​ങ്ങ​ൾ​ക്ക് പ​ക​പോ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ൽ എ​ന്നെ എ​ന്തും ചെ​യ്തോ​ളൂ. എ​ന്‍റെ നേ​താ​ക്ക​ളെ​യോ പ്ര​വ​ർ​ത്ത​ക​രെ​യോ തൊ​ട​രു​ത്.

ഞാ​ൻ വീ​ട്ടി​ലോ ഓ​ഫീ​സി​ലോ കാ​ണും. നി​ർ​ദി​ഷ്ട​സ്ഥ​ല​ത്ത് പ്ര​സം​ഗി​ക്കു​ക​യ​ല്ലാ​തെ ഞ​ങ്ങ​ൾ തെ​റ്റാ​യി ഒ​ന്നും ചെ​യ്‌​തി​ട്ടി​ല്ല. പ​ക്ഷേ ഞ​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ രാ​ഷ്ട്രീ​യ​യാ​ത്ര കൂ​ടു​ത​ൽ ക​രു​ത്തോ​ടെ തു​ട​രു​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു.

വീ​ഡി​യോ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ വി​ജ​യ്ക്കെ​തി​രേ ഡി​എം​കെ വ​ക്താ​വ് രം​ഗ​ത്തെ​ത്തി. ഇ​ത് വി​ജ​യ്‌​യു​ടെ പു​തി​യ തി​ര​ക്ക​ഥ​യാ​ണെ​ന്നും ഇ​ങ്ങ​നെ​യൊ​രു വീ​ഡി​യോ ഇ​റ​ക്കാ​ൻ നാ​ലു​ദി​വ​സ​മെ​ടു​ത്തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ.ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.

ക​രൂ​ർ ദു​ര​ന്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വി​ജ​യ് ഏ​റ്റെ​ടു​ക്ക​ണം. കാ​ര​ണം അ​ദ്ദേ​ഹം നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​നാ​ലാ​ണ് ദു​ര​ന്തം സം​ഭ​വി​ച്ച​തെ​ന്നും ശ​ര​വ​ണ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ വി​ജ​യ്​യു​ടെ വീ​ഡി​യോ​ സ​ന്ദേ​ശ​ത്തെക്കുറിച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up