x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​മി​ർ​ത്തുപെ​യ്ത് തു​ലാ​വ​ർ​ഷം; ഇ​നി "ഇ​ടി​മ​ഴ​ക്കാ​ലം'

ഡി. ​​​ദി​​​ലീ​​​പ്
Published: October 18, 2026 01:57 AM IST | Updated: October 18, 2026 01:57 AM IST

തു​​​ലാ​​​വ​​​ർ​​​ഷം (ഫയൽ ചിത്രം)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തു​​​ലാ​​​വ​​​ർ​​​ഷം ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ മ​​​ഴ മു​​​ന്ന​​​റി​​​യി​​​പ്പു തു​​​ട​​​രു​​​ന്നു. അ​​​ടു​​​ത്ത നാ​​​ലു ദി​​​വ​​​സം​​കൂ​​​ടി സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഒ​​​ക്ടോ​​​ബ​​​ർ 15ന് ​​​വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മ​​​ണ്‍​സൂ​​​ണ്‍ ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്ത് ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് ഓ​​​റ​​​ഞ്ച് അ​​​ല​​​ർ​​​ട്ടാ​​​യി പു​​​തു​​​ക്കി. മ​​​ഴ ശ​​​ക്ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ജാ​​​ഗ്ര​​​താ നി​​​ർ​​​ദേ​​​ശം പു​​​തു​​​ക്കി​​​യ​​​ത്. ഇ​​​ന്നു മു​​​ത​​​ൽ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

വ​​​രുംദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ശ​​​ക്ത​​​മാ​​​യ മ​​​ഴ

മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്നും നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ചൊ​​​വ്വാ​​​ഴ്ച​​​യും ബു​​​ധ​​​നാ​​​ഴ്ച​​​യും പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച​​​യും യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.

ഇ​​​ക്കു​​​റി ജൂ​​​ണ്‍ മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​റി​​​ന്‍റെ ആ​​​ദ്യ പ​​​കു​​​തി വ​​​രെ നീ​​​ണ്ട തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മ​​​ണ്‍​സൂ​​​ണ്‍ പി​​​ൻ​​​വാ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു തു​​​ലാ​​​വ​​​ർ​​​ഷ​​​മെ​​​ത്തി​​​യ​​​ത്.

ഒ​​​ക്‌ടോ​​​ബ​​​ർ 15ന് ​​​രാ​​​ജ്യ​​​ത്തു​​​നി​​​ന്നു തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ മ​​​ണ്‍​സൂ​​​ണ്‍ പൂ​​​ർ​​​ണ​​​മാ​​​യി പി​​​ൻ​​​വാ​​​ങ്ങി​​​യ​​​താ​​​യും ത​​​മി​​​ഴ്നാ​​​ട്, പു​​​തു​​​ച്ചേ​​​രി, കേ​​​ര​​​ളം, ക​​​ർ​​​ണാ​​​ട​​​ക​​​യു​​​ടെ ചി​​​ല മേ​​​ഖ​​​ല​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മ​​​ണ്‍​സൂ​​​ണ്‍ സ​​​ജീ​​​വ​​​മാ​​​യ​​​താ​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം നേ​​​ര​​​ത്തേ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

വെ​​​ള്ളി​​​യാ​​​ഴ്ച മാ​​​ത്രം 161 ശ​​​ത​​​മാ​​​നം അ​​​ധി​​​ക മ​​​ഴ

തു​​​ലാ​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ വെ​​​ള്ളി​​​യാ​​​ഴ്ച എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും വ്യാ​​​പ​​​ക​​​മാ​​​യി മ​​​ഴ പെ​​​യ്തു. വെ​​​ള്ളി​​​യാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്താ​​​കെ ശ​​​രാ​​​ശ​​​രി 8.3 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത​​​ത് 21.7 മി​​​ല്ലി​​​മീ​​​റ്റ​​​റാ​​​ണ്. അ​​​താ​​​യ​​​ത്, പ്ര​​​തി​​​ദി​​​ന ശ​​​രാ​​​ശ​​​രി​​​യേ​​​ക്കാ​​​ൾ 161 ശ​​​ത​​​മാ​​​നം അ​​​ധി​​​ക​​​മ​​​ഴ. വ​​​യ​​​നാ​​​ട്ടി​​​ൽ 39 മി​​​ല്ലി​​​മീ​​​റ്റ​​​റും പാ​​​ല​​​ക്കാ​​​ട് 35.9 മി​​​ല്ലിമീ​​​റ്റ​​​റും മ​​​ല​​​പ്പു​​​റ​​​ത്ത് 26.6 മി​​​ല്ലിമീ​​​റ്റ​​​റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 20.1 മി​​​ല്ലിമീ​​​റ്റ​​​റും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് 23.5 മി​​​ല്ലി​​​മീ​​​റ്റ​​​റും കോ​​​ഴി​​​ക്കോ​​​ട് 19.2 മി​​​ല്ലിമീ​​​റ്റ​​​റും ഇ​​​ടു​​​ക്കി​​​യി​​​ൽ 18.8 മി​​​ല്ലിമീ​​​റ്റ​​​റും മ​​​ഴ പെ​​​യ്തു. ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്ത ആ​​​കെ പെ​​​യ്ത മ​​​ഴ​​​യു​​​ടെ ശ​​​രാ​​​ശ​​​രി ക​​​ണ​​​ക്കു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ലും തു​​​ലാ​​​വ​​​ർ​​​ഷം തു​​​ട​​​ക്കം ഗം​​​ഭീ​​​ര​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളാ​​​ണു​​​ള്ള​​​തെ​​ന്നു കാ​​​ലാ​​​വ​​​സ്ഥാ വി​​​ദ​​​ഗ്ധ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ടു​​​ന്നു.

ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന​​​ത്താ​​​കെ ശ​​​രാ​​​ശ​​​രി 11 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ പെ​​​യ്യേ​​​ണ്ട സ്ഥാ​​​ന​​​ത്ത് പെ​​​യ്ത്ത് 12.9 മി​​​ല്ലി​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ്. ക​​​ണ്ണൂ​​​രി​​​ൽ 49.6 മി​​​ല്ലി​​​മീ​​​റ്റ​​​റും കോ​​​ഴി​​​ക്കോ​​​ട് 40.5 മി​​​ല്ലി​​​മീ​​​റ്റ​​​റും കൊ​​​ല്ല​​​ത്ത് 36.6 മി​​​ല്ലി​​​മീ​​​റ്റ​​​റും മ​​​ഴ പെ​​​യ്തു.
ഇ​​​ക്കു​​​റി തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 12 ശ​​​ത​​​മാ​​​നം വ​​​രെ അ​​​ധി​​​ക മ​​​ഴ കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യു​​​മെ​​​ന്നാ​​​ണ് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ നി​​​ഗ​​​മനം.

മി​​​ന്ന​​​ൽപ്ര​​​ള​​​യ​​​ഭീ​​​ഷ​​​ണി

തു​​​ലാ​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ വ​​​ലി​​​യ അ​​​ള​​​വി​​​ൽ മ​​​ഴ പെ​​​യ്യു​​​ന്ന​​​തു മി​​​ന്ന​​​ൽ പ്ര​​​ള​​​യ​​​ത്തി​​നു കാ​​​ര​​​ണ​​​മാ​​​കാം. ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ഓ​​​ട​​​ക​​​ളും തോ​​​ടു​​​ക​​​ളും നി​​​റ​​​ഞ്ഞൊ​​​ഴു​​​കി വെ​​​ള്ള​​​ക്കെ​​​ട്ടു​​​ണ്ടാ​​​കാ​​​നും മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മ​​​ണ്ണി​​​ടി​​​ച്ചി​​​ൽ സാ​​​ധ്യ​​​ത വ​​​ർ​​​ധി​​​ക്കാ​​​നും ഇ​​​ട​​​യു​​​ണ്ട്.

ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്കൊ​​​പ്പം ഇ​​​ടി​​​മി​​​ന്ന​​​ലി​​​നും മ​​​ണി​​​ക്കൂ​​​റി​​​ൽ 30 മു​​​ത​​​ൽ 50 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ലു​​​ള്ള കാ​​​റ്റി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​ഴ ശ​​​ക്ത​​​മാ​​​കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ന​​​ദി​​​ക​​​ളി​​​ലും തോ​​​ടു​​​ക​​​ളി​​​ലും ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​തു നി​​​രീ​​​ക്ഷി​​​ക്ക​​​ണം.

വെ​​​ള്ളം ക​​​യ​​​റാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ മു​​​ൻ​​​ക​​​രു​​​ത​​​ലെ​​​ടു​​​ക്ക​​​ണം. മ​​​ല​​​ഞ്ചെ​​​രി​​​വു​​​ക​​​ളി​​​ലും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ സാ​​​ധ്യ​​​ത​​​യു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും ക​​​ഴി​​​യു​​​ന്ന​​​വ​​​ർ അ​​​ധി​​​കൃ​​​ത​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Thulavarsham Rain Thunderstorms NortheastMonsoon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up