x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ ബം​​ഗ​​ളൂ​​രു​​വി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം

വെബ്ഡെസ്ക്
Published: October 18, 2026 02:14 AM IST | Updated: October 18, 2026 02:14 AM IST

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബംഗളൂരു താരങ്ങള്‍.

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ (ഐ​​എ​​സ്എ​​ൽ) ബം​​ഗ​​ളൂ​​രു​​വി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ചെ​​ന്നൈ​​യ്ൻ എ​​ഫ്സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് ബം​​ഗ​​ളൂ​​രു ത​​ക​​ർ​​ത്തു.

മ​​ത്സ​​ര​​ത്തി​​ന്‍റെ 24-ാം മി​​നി​​റ്റി​​ൽ റ​​യാ​​ൻ വി​​ല്ല്യം​​സ​​ണ്‍ ബം​​ഗ​​ളൂ​​രു​​വി​​നെ മു​​ന്നി​​ലെ​​ത്തി​​ച്ചു. ര​​ണ്ടാം പ​​കു​​തി​​യു​​ടെ തു​​ട​​ക്ക​​ത്തി​​ൽ 52-ാം മി​​നി​​റ്റി​​ൽ മി​​ഹെ​​ലോ പെ​​റോ​​വി​​ക് ബം​​ഗ​​ളൂ​​രു​​വി​​നാ​​യി ര​​ണ്ടാം ഗോ​​ൾ നേ​​ടി. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ആ​റ് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു.

ഇ​​ന്‍റ​​ർ​​കാ​​ശി (1-1) ഒ​​ഡീ​​ഷ

ല​​ക്നോ: ഐ​​എ​​സ്എ​​ൽ ഇ​​ന്‍റ​​ർ കാ​​ശി എ​​ഫ്സി​​യും ഒ​​ഡീ​​ഷ എ​​ഫ്സി​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം 1-1 സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ഗോ​​ൾ​​ര​​ഹി​​ത​​മാ​​യി​​രു​​ന്നു ആ​​ദ്യ പ​​കു​​തി. 56-ാം മി​​നി​​റ്റി​​ൽ ഒ​​ഡീ​​ഷ ലീ​​ഡ് നേ​​ടി.

തോ​​ൽ​​വി​​യി​​ലേ​​ക്ക് നീ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന ഇ​​ന്‍റ​​ർ കാ​​ശി​​യെ 89-ാം മി​​നി​​റ്റി​​ൽ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ടാ​​യി ഇ​​റ​​ങ്ങി​​യ ഥോ​​യ് സിം​​ഗ് നേ​​ടി​​യ ത​​ക​​ർ​​പ്പ​​ൻ ഗോ​​ളി​​ലൂ​​ടെ സ​​മ​​നി​​ല​​യി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ല​​ക്നോ​​വി​​ലെ ഏ​​ക്ന ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഫു​​ട്ബോ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം.

Tags : ISL Bengaluru Football Sports ChennainFC

Recent News

Corehub Up