Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ISL

Sports

ഐ​എ​സ്‌​എ​ൽ 2026-27 സീ​സ​ൺ ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ക്കും

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്‌​എ​ൽ) 2026-27 സീ​സ​ൺ ഒ​ക്ടോ​ബ​ർ 10ന് ആ​രം​ഭി​ക്കും. ലീ​ഗ് അ​ധി​കൃ​ത​ർ ഇ​ന്ന് പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന പ്ര​കാ​രം ഐ​എ​സ്‌​എ​ൽ 2026-27 സീ​സ​ൺ ഒ​ക്ടോ​ബ​ർ 10ന് ​ആ​രം​ഭി​ച്ച് 2027 മെ​യ് വ​രെ നീ​ണ്ടു​നി​ൽ​ക്കും.

പു​തി​യ ക്ല​ബ്ബ് അ​ധി​ഷ്ഠി​ത മാ​തൃ​ക​യി​ലൂ​ടെ പ​ര​മ്പ​രാ​ഗ​ത ഹോം-​ആ​ൻ​ഡ്-​അ​വേ രീ​തി​യി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സി​ന്റെ പ​ങ്കാ​ളി​ത്തം നി​യ​ന്ത്ര​ണ​പ​ര​മാ​യ അ​നു​മ​തി​ക​ൾ​ക്ക് വി​ധേ​യ​മാ​യി​രി​ക്കു​മെ​ന്നി​രി​ക്കെ, നി​ല​വി​ലു​ള്ള അ​വ​സ്ഥ​യി​ൽ 13 ടീ​മു​ക​ളാ​ണ് റൗ​ണ്ട്-​റോ​ബി​ൻ, ഹോം ​ആ​ൻ​ഡ് അ​വേ രീ​തി​യി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

ലീ​ഗ് ഘ​ട്ട​ത്തി​ന്‍റെ അ​വ​സാ​ന​ത്തി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തു​ന്ന ടീം ​ഷീ​ൽ​ഡ് വി​ന്നേ​ഴ്സ് അ​ഥ​വാ ഐ​എ​സ്‌​എ​ല്ലി​ന്‍റെ ഔ​ദ്യോ​ഗി​ക ചാ​മ്പ്യ​ന്മാ​രാ​യി കി​രീ​ടം ചൂ​ടും. ഒ​പ്പം ഏ​ഷ്യ​ൻ മ​ത്സ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യോ​ഗ്യ​ത​യും ഇ​വ​ർ​ക്ക് ല​ഭി​ക്കും.

ആ​റ് ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടു​ന്ന പ്ലേ​ഓ​ഫ് ഘ​ട്ട​ത്തി തി​രി​ച്ചു​വ​ര​വും ഈ ​പു​തി​യ സീ​സ​ണി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. ഇ​തി​ൽ വി​ജ​യി​ക്കു​ന്ന​വ​രാ​ണ് ഐ​എ​സ്‌​എ​ൽ ക​പ്പ് ചാ​മ്പ്യ​ന്മാ​ർ എ​ന്ന പ​ദ​വി സ്വ​ന്ത​മാ​ക്കു​ന്ന​ത്. എ​ട്ട് മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സീ​സ​ണി​ൽ ആ​കെ 163 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ക.

ബം​ഗ​ളൂ​രു എ​ഫ്സി, ചെ​ന്നൈ​യി​ൻ എ​ഫ്സി, ച​ർ​ച്ചി​ൽ ബ്ര​ദേ​ഴ്സ് എ​ഫ്സി, ഈ​സ്റ്റ് ബം​ഗാ​ൾ എ​ഫ്സി, എ​ഫ്സി ഗോ​വ, ഇ​ന്‍റ​ർ കാ​ശി എ​ഫ്സി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി, മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്, മും​ബൈ സി​റ്റി എ​ഫ്സി, നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി, ഒ​ഡീ​ഷ എ​ഫ്സി, പ​ഞ്ചാ​ബ് എ​ഫ്.​സി, സ്പോ​ർ​ട്ടിം​ഗ് ക്ല​ബ് ഡെ​ൽ​ഹി എ​ന്നി​വ​യാ​ണ് പ​ങ്കെ​ടു​ക്കു​ന്ന ക്ല​ബ്ബു​ക​ൾ.

2025-26 ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ലീ​ഗ് (ഐ​എ​ഫ്എ​ൽ) കി​രീ​ടം നേ​ടി ഐ​എ​സ്‌​എ​ല്ലി​ലേ​ക്ക് പ്രൊ​മോ​ഷ​ൻ ല​ഭി​ച്ച ഡ​യ​മ​ണ്ട് ഹാ​ർ​ബ​ർ എ​ഫ്.​സി, 2026-27 സീ​സ​ണി​ലേ​ക്കു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ൽ ത​ങ്ങ​ളു​ടെ പ്രൊ​മോ​ട്ട​ഡ് സ്ഥാ​നം സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

"ലീ​ഗി​ന്‍റെ പ്രൊ​മോ​ഷ​ൻ-​റെ​ല​ഗേ​ഷ​ൻ ത​ത്വ​ങ്ങ​ൾ അ​നു​സ​രി​ച്ച്, ഡ​യ​മ​ണ്ട് ഹാ​ർ​ബ​റി​ന് ഈ ​സീ​സ​ണി​ൽ പോ​യി​ന്‍റു​ക​ളൊ​ന്നും നേ​ടാ​ൻ അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. സ്വാ​ഭാ​വി​ക​മാ​യും അ​വ​രെ പ​ട്ടി​ക​യി​ൽ അ​വ​സാ​ന സ്ഥാ​ന​ത്ത് ഉ​ൾ​പ്പെ​ടു​ത്തും. 2027-28 സീ​സ​ണി​ൽ അ​വ​ർ​ക്ക് ഐ​എ​സ്‌​എ​ൽ പ​ദ​വി ഉ​ണ്ടാ​യി​രി​ക്കി​ല്ല, പ​ക​രം ആ ​സീ​സ​ണി​ൽ അ​വ​ർ ഐ​എ​ഫ്എ​ല്ലി​ൽ മ​ത്സ​രി​ക്കും" എ​ന്ന് പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

 

Sports

ജം​ഷ​ഡ്പു​ര്‍ ഇ​നി ച​ര്‍​ച്ചി​ല്‍ ബ്രദേഴ്സ്

ജം​ഷ​ഡ്പു​ര്‍/​മ​ഡ്ഗാ​വ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ക്ല​ബ്ബാ​യ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​നി ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​ക്ക്.

ജം​ഷ​ഡ്പു​ര്‍ ഫു​ട്‌​ബോ​ള്‍ ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്ടിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ല്‍ (ജെ​എ​ഫ്എ​സ്എ​ല്‍) ഉ​ള്ള ടാ​റ്റ സ്റ്റീ​ല്‍​സി​ന്‍റെ ഇ​ക്വി​റ്റി ഷെ​യ​റു​ക​ളും ടോ​ക്ക​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ചർച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നു കൈ​മാ​റ്റം ചെ​യ്തു. ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ ഐ​എ​സ്എ​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ലൈ​സ​ന്‍​സ്, 12 ക​ളി​ക്കാ​രും ര​ണ്ട് കോ​ച്ചു​മാ​രും ഉ​ള്‍​പ്പെ​ടെ​യാ​ണ് കൈ​മാ​റ്റം എ​ന്ന​തും ശ്ര​ദ്ധേ​യം.

സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി പൂ​ര്‍​ണ​മാ​യി ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ കൈ​ക​ളി​ല്‍ എ​ത്തും. ഗോ​വ കേ​ന്ദ്രീ​ക​രി​ച്ചു നാ​ലു പ​തി​റ്റാ​ണ്ടി​ല്‍ അ​ധി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​ണ് ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി. ര​ണ്ടു ത​വ​ണ ഐ-​ലീ​ഗ് (ഇ​ന്ത്യ​യി​ലെ മു​ന്‍ ഒ​ന്നാം ഡി​വി​ഷ​ന്‍) കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.

2026-27 സീ​സ​ണ്‍ മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ മാ​സം ക്ല​ബ് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സു​നി​ല്‍ ഛേത്രി, ​ബൈ​ചു​ങ് ബൂ​ട്ടി​യ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ഈ ​നീ​ക്ക​ത്തെ അ​പ​ല​പി​ച്ചു.

2017-18ലാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഐ​എ​സ്എ​ല്ലി​ല്‍ എ​ത്തി​യ​ത്. 2021-22 സീ​സ​ണി​ല്‍ ലീ​ഗ് ഷീ​ല്‍​ഡ് സ്വ​ന്ത​മാ​ക്കി.
നി​ല​വി​ൽ ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ ക​ളി​ക്കു​ന്ന ജം​ഷ​ഡ്പു​ർ എ​ഫ്സി, ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

Sports

ഐ​എ​സ്എ​ല്‍ റി​ട്ടേ​ണ്‍​സ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍ നീ​ങ്ങി. 2026-27 സീ​സ​ണ്‍ പ​ഴ​യ​പ​ടി പൂ​ര്‍​ണ​തോ​തി​ലു​ള്ള ഹോം-​എ​വേ മ​ത്സ​ര​ങ്ങ​ളോ​ടെ ന​ട​ക്കു​മെ​ന്ന് അ​ഖി​ലേ​ന്ത്യാ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ (എ​ഐ​എ​ഫ്എ​ഫ്) അ​റി​യി​ച്ചു. 2026-27 സീ​സ​ണ്‍ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് ആ​രം​ഭി​ക്കും.

ഐ​എ​ഫ്എ​ഫ് ഭാ​ര​വാ​ഹി​ക​ളും ഐ​എ​സ്എ​ല്‍ ക്ല​ബ്ബു​ക​ളാ​യ എ​ഫ്സി ഗോ​വ, നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി, സ്പോ​ര്‍​ട്ടിം​ഗ് ക്ല​ബ് ഡ​ല്‍​ഹി എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളും ചേ​ര്‍​ന്നാ​ണ് വാ​ര്‍​ത്താ​സമ്മേ​ള​നം ന​ട​ത്തി​യ​ത്.

പൂ​ര്‍​ണ​മാ​യ സീ​സ​ണി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​നു പു​റ​മെ ഐ​എ​സ്എ​ലി​ന്‍റെ വാ​ണി​ജ്യാ​വ​കാ​ശ​ങ്ങ​ള്‍ ക്ല​ബ്ബു​ക​ള്‍​ക്കു കൈ​മാ​റി. ലീ​ഗി​ന്‍റെ ദൈ​നം​ദി​ന ന​ട​ത്തി​പ്പ് അ​വ​കാ​ശം ഇ​തോ​ടെ ക്ല​ബ്ബു​ക​ള്‍​ക്കാ​യി. നാ​ലു വ​ര്‍​ഷ​ത്തേ​ക്ക് ക​രാ​ര്‍ ഒ​പ്പി​ട്ടെ​ങ്കി​ലും ര​ണ്ടു വ​ര്‍​ഷ​ത്തി​നു ശേ​ഷം പി​ന്മാ​റാ​നു​ള്ള സ്വാ​ത​ന്ത്ര്യം ക്ല​ബ്ബു​ക​ള്‍​ക്കു​ണ്ട്.

അ​തേ​സ​മ​യം, പു​തി​യ ക​രാ​ര്‍ പ്ര​കാ​രം ലീ​ഗി​ന്‍റെ ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും എ​ഐ​എ​ഫ്എ​ഫി​നാ​യി​രി​ക്കും. ലീ​ഗി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന 14 ക്ല​ബ്ബു​ക​ളും 1.1 കോ​ടി രൂ​പ വീ​തം ര​ണ്ട് ത​വ​ണ​ക​ളാ​യി എ​ഐ​എ​ഫ്എ​ഫി​ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഫീ​സ് ന​ല്‍​കും.

Sports

ഐ​​എ​​സ്എ​​ൽ: 2026-27 സീ​​സ​​ണ്‍ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ഏ​​പ്രി​​ൽ 11 വ​​രെ

ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) 2026-27 സീ​​സ​​ണ്‍ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ഏ​​പ്രി​​ൽ 11 വ​​രെ ന​​ട​​ക്കും. ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ (എ​​ഐ​​എ​​ഫ്എ​​ഫ്) താ​​ൽ​​ക്കാ​​ലി​​ക ക​​ല​​ണ്ട​​ർ പ്ര​​കാ​​ര​​മാ​​ണ് ഷെ​​ഡ്യൂ​​ൾ. ഫെ​​ഡ​​റേ​​ഷ​​ൻ ക​​പ്പ് ഏ​​പ്രി​​ൽ 20 മു​​ത​​ൽ മെ​​യ് 10 വ​​രെ​​യും ന​​ട​​ക്കും.

താ​​ൽ​​ക്കാ​​ലി​​ക ക​​ല​​ണ്ട​​ർ അ​​നു​​സ​​രി​​ച്ച് ഈ ​​വ​​ർ​​ഷം വെ​​ട്ടി​​ച്ചു​​രു​​ക്കി​​യ ഐ​​എ​​സ്എ​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഏ​​ഴ് മാ​​സ​​ത്തെ പൂ​​ർ​​ണ സീ​​സ​​ണി​​ലേ​​ക്ക് മ​​ട​​ങ്ങി​​യെ​​ത്തും.
പു​​രു​​ഷ ഫു​​ട്ബോ​​ളി​​ലെ രാ​​ജ്യ​​ത്തെ ര​​ണ്ടാം ലെ​​വ​​ലാ​​യ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗ് (ഐ​​എ​​ഫ്എ​​ൽ) ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​ത് മു​​ത​​ൽ മാ​​ർ​​ച്ച് 14 വ​​രെ ന​​ട​​ക്കും.

ഇ​​ന്ത്യ​​ൻ വ​​നി​​താ ലീ​​ഗ് (ഐ​​ഡ​​ബ്ല്യു​​എ​​ൽ) സെ​​പ്റ്റം​​ബ​​ർ മൂ​​ന്ന് മു​​ത​​ൽ ജ​​നു​​വ​​രി 24 വ​​രെ​​യും ന​​ട​​ക്കും. എ​​ക്സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യു​​ടെ അം​​ഗീ​​കാ​​ര​​ത്തോ​​ടെ ഷെ​​ഡ്യൂ​​ളി​​ന് അ​​ന്തി​​മ തീ​​രു​​മാ​​ന​​മാ​​കും.

ഐ ​​ലീ​​ഗ് 2 മ​​ത്സ​​രം ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നും ഏ​​പ്രി​​ൽ 11നു​​മി​​ട​​യി​​ലാ​​ണ് ഷെ​​ഡ്യൂ​​ൾ ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം മൂ​​ന്നാം ഡി​​വി​​ഷ​​ൻ പു​​രു​​ഷ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ൾ ഓ​​ഗ​​സ്റ്റ് 15 മു​​ത​​ൽ ന​​വം​​ബ​​ർ ഏ​​ഴ് വ​​രെ ന​​ട​​ക്കും.

ജൂ​​ലൈ 11 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് 20 വ​​രെ ഡ്യൂ​​റ​​ണ്ട് ക​​പ്പ്. ഇ​​ന്ത്യ​​ൻ വ​​നി​​താ ലീ​​ഗ് 2 (ഐ​​ഡ​​ബ്ല്യു​​എ​​ൽ) ജൂ​​ലൈ ഒ​​ന്പ​​ത് മു​​ത​​ൽ ഓ​​ഗ​​സ്റ്റ് 22 വ​​രെ ന​​ട​​ക്കും.

സ​​ന്തോ​​ഷ് ട്രോ​​ഫി​​ക്കാ​​യു​​ള്ള ദേ​​ശീ​​യ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് അ​​ടു​​ത്ത വ​​ർ​​ഷം ന​​വം​​ബ​​ർ 19 മു​​ത​​ൽ ജ​​നു​​വ​​രി 17 വ​​രെ ന​​ട​​ത്തും.

ഈ ​​സീ​​സ​​ണി​​ലെ ഐ​​എ​​സ്എ​​ൽ സിം​​ഗി​​ൾ ലെ​​ഗ് റൗ​​ണ്ട് റോ​​ബി​​ൻ ഫോ​​ർ​​മാ​​റ്റി​​ലാ​​ണ് ന​​ട​​ന്ന​​ത്. ആ​​കെ 91 മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ന്നു.

മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റി​​നെ മ​​റി​​ക​​ട​​ന്ന് ഈ​​സ്റ്റ് ബം​​ഗാ​​ൾ എ​​ഫ്സി ഐ​​എ​​സ്എ​​ൽ ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യി ചാ​​ന്പ്യന്മാരായി.

Sports

ഐ​എ​സ്എ​ൽ 2025-26 സീ​സ​ൺ കി​രീ​ടം ഈ​സ്റ്റ് ബം​ഗാ​ളി​ന്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ കി​ഴ​ക്ക​ൻ​പ​ത്രാ​സ്. 2025-26 സീ​സ​ൺ ഐ​എ​സ്എ​ൽ ഫു​ട്ബോ​ൾ കി​രീ​ടം ഈ​സ്റ്റ് ബം​ഗാ​ൾ സ്വ​ന്ത​മാ​ക്കി. 105 വ​ർ​ഷ​ത്തെ പാ​ര​ന്പ​ര്യ​മു​ള്ള ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ക​ന്നി ഐ​എ​സ്എ​ൽ ട്രോ​ഫി. സീ​സ​ണി​ലെ അ​വ​സാ​ന റൗ​ണ്ടി​ൽ ഇ​ന്‍റ​ർ കാ​ശി എ​ഫ്സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ​വ​ച്ച് 1-2നു ​കീ​ഴ​ട​ക്കി​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ ചാ​ന്പ്യ​ന്മാ​രാ​യ​ത്.

ജ​യി​ച്ചാ​ൽ ചാ​ന്പ്യ​ന്മാ​രാ​കാം എ​ന്ന അ​വ​സ്ഥ​യി​ൽ ക​ള​ത്തി​ലെ​ത്തി​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ 14-ാം മി​നി​റ്റി​ൽ ഇ​ന്‍റ​ർ കാ​ശി ഞെ​ട്ടി​ച്ചു. ഡേ​വി​ഡ് ബൊ​ല്ലൊ​യു​ടെ ലോം​ഗ് പാ​സി​ൽ​നി​ന്ന് ആ​ൽ​ഫ്ര​ഡ് പ്ലാ​ന​സി​ന്‍റെ ഷോ​ട്ട് ഈ​സ്റ്റ് ബം​ഗാ​ൾ വ​ല​യി​ൽ. ഈ​സ്റ്റ് ബം​ഗാ​ൾ ര​ണ്ടാം​പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ ഒ​പ്പ​മെ​ത്തി.

യൂ​സ​ഫ് എ​സെ​ജ്ജാ​രി​യാ​യി​രു​ന്നു (49) ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. 72-ാം മി​നി​റ്റി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നു ജ​യ​മൊ​രു​ക്കി ര​ണ്ടാം ഗോ​ൾ. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് ബാ​സിം ഇ​ന്‍റ​ർ കാ​ശി​യു​ടെ വ​ല​കു​ലു​ക്കി.
2003-04ൽ ​ഐ ലീ​ഗ് നേ​ടി​യ​ശേ​ഷം ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റേ ആ​ദ്യ ഒ​ന്നാം ഡി​വി​ഷ​ൻ കി​രീ​ട​മാ​ണ്; നീ​ണ്ട 22 വ​ർ​ഷ​ത്തി​നു​ശേ​ഷ​മു​ള്ള ലീ​ഗ് പ​ട്ടം.

മ​റ്റൊ​രു ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ മോ​ഹ​ൻ ബ​ഹാ​ൻ 2-1ന് ​ഡ​ൽ​ഹി​യെ കീ​ഴ​ട​ക്കി. അ​വ​സാ​ന മി​നി​റ്റു​ക​ളി​ലെ (89, 90+2) ഗോ​ളി​ലാ​യി​രു​ന്നു ബ​ഗാ​ന്‍റെ ജ​യം. ജ​യ​ത്തോ​ടെ ബ​ഗാ​നും 26 പോ​യി​ന്‍റ് നേ​ടി. എ​ന്നാ​ൽ, ഗോ​ൾ വ്യ​ത്യാ​സ​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി​രു​ന്നു മോ​ഹ​ൻ ബ​ഗാ​നേ​ക്കാ​ൾ (19-14) മു​ൻ​തൂ​ക്കം. മും​ബൈ സി​റ്റി 2-0ന് ​പ​ഞ്ചാ​ബിനെ കീ​ഴ​ട​ക്കി മൂ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്തു.

ലീ​ഗി​ന്‍റെ അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ ഈ​സ്റ്റ് ബം​ഗാ​ൾ, മോ​ഹ​ൻ ബ​ഗാ​ൻ, പ​ഞ്ചാ​ബ് സി​റ്റി, മും​ബൈ സി​റ്റി എ​ഫ്സി, ജം​ഷ​ഡ്പു​ർ എ​ഫ്സി ടീ​മു​ക​ൾ​ക്ക് കി​രീ​ട​സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു. ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ സ്പാ​നി​ഷ്-​മൊ​റോ​ക്ക​ൻ താ​രം യൂ​സ​ഫ് എ​സെ​ജ്ജാ​രി​ക്കാ​ണ് (11 ഗോ​ൾ) ഗോ​ൾ​ഡ​ൻ ബൂ​ട്ട്.

Sports

ഐ​എ​സ്എ​ൽ: ഈ​സ്റ്റ് ബം​ഗാ​ൾ-​മോ​ഹ​ൻ ബ​ഗാ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ-​മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ് മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഈ​സ്റ്റ് ബം​ഗാ​ളി​ന് വേ​ണ്ടി എ​ഡ്മ​ണ്ട് ലാ​ൽ​റി​ൻ​ഡി​ക്ക​യാ​ണ് ഗോ​ൾ നേ​ടി​യ​ത്. ജേ​സ​ൺ ക​മ്മിം​ഗ്സ് ആ​ണ് മോ​ഹ​ൻ ബ​ഗാ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഇ​രു ടീ​മു​ക​ൾ​ക്കും 23 പോ​യി​ന്‍റ് വീ​ത​മാ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ന്നാ​മ​തും മോ​ബ​ൻ ബ​ഗാ​ന് ര​ണ്ടാ​മ​തു​മാ​ണു​ള്ള​ത്.

Sports

മോ​ഹ​ന്‍ ബ​ഗാ​ന്‍ x ഈ​സ്റ്റ് ബം​ഗാ​ള്‍ കോ​ല്‍​ക്ക​ത്ത​ന്‍ ഡെ​ര്‍​ബി ഇ​ന്ന്

കോ​ല്‍​ക്ക​ത്ത: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ എ​ല്‍ ക്ലാ​സി​ക്കോ എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന, മോ​ഹ​ന്‍ ബ​ഗാ​ന്‍ x ഈ​സ്റ്റ് ബം​ഗാ​ള്‍ പോ​രാ​ട്ടം ഇ​ന്ന്.

ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ടം ആ​ര്‍​ക്കെ​ന്ന് ഏ​ക​ദേ​ശം നി​ശ്ചി​യി​ക്കു​ന്ന പോ​രാ​ട്ടംകൂ​ടി​യാ​ണ് ഇ​ന്നു രാ​ത്രി 7.30നു ​കി​ക്കോ​ഫ് ന​ട​ക്കു​ന്ന ഈ ​കോ​ല്‍​ക്ക​ത്ത​ന്‍ ഡെ​ര്‍​ബി.

ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ളി​ലെ ഏ​റ്റ​വും ആ​ക​ര്‍​ഷ​ണ​വേ​ദി​യാ​യ കോ​ല്‍​ക്ക​ത്ത സാ​ള്‍​ട്ട്‌​ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ഈ ​സൂ​പ്പ​ര്‍ ക്ലാ​ഷ്. ഐ​എ​സ്എ​ല്ലി​ല്‍ ഇ​രു​ടീ​മും നേ​ര്‍​ക്കു​നേ​ര്‍​ വ​ന്ന​തി​ല്‍ ഒ​രു ജ​യം പോ​ലും ഈ​സ്റ്റ് ബം​ഗാ​ളി​നു നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

സം​പ്രേ​ഷ​ണാവ​കാ​ശ​ ത​ര്‍​ക്ക​ങ്ങ​ളാ​ല്‍ വൈ​കി ആ​രം​ഭി​ച്ച 2025-26 സീ​സ​ണ്‍ ഐ​എ​സ്എ​ല്ലി​ല്‍ ഇ​രു ടീ​മി​ന്‍റെ​യും 12-ാം മ​ത്സ​ര​മാ​ണ് ഇ​ന്ന് അ​ര​ങ്ങേ​റു​ക. 11 മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ ഈ​സ്റ്റ് ബം​ഗാ​ളി​നും മോ​ഹ​ന്‍ ബ​ഗാ​നും 22 പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. സീ​സ​ണി​ല്‍ 13 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​ന്‍റ​ര്‍ കാ​ശി​ക്ക് എ​തി​രേ​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ അ​വ​സാ​ന മ​ത്സ​രം. മോ​ഹ​ന്‍ ബ​ഗാ​ന്‍റെ അ​വ​സാ​ന എ​തി​രാ​ളി​ക​ള്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​ല്‍​ഹി​യാ​ണ്.

ഇ​ന്നു ജ​യി​ക്കു​ന്ന ടീ​മി​ന് കി​രീ​ടസാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കാം. മ​റി​ച്ച് സ​മ​നി​ല​യാ​ണെ​ങ്കി​ല്‍ 21നു ​ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ലൂ​ടെ മാ​ത്ര​മേ 12-ാം സീ​സ​ണ്‍ ഐ​എ​സ്എ​ല്‍ ചാ​മ്പ്യ​ന്‍ ആ​രെ​ന്നു വ്യ​ക്ത​മാ​കൂ. 12 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 22 പോ​യി​ന്‍റു​ള്ള മും​ബൈ സി​റ്റി എ​ഫ്‌​സി​യും കി​രീ​ട​പോ​രാ​ട്ട രം​ഗ​ത്തു​ണ്ട്. മും​ബൈ സി​റ്റി​ക്ക് ഒ​രു മ​ത്സ​രം മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ. പ​ഞ്ചാ​ബ് എ​ഫ്‌​സി​ക്ക് എ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മും​ബൈ സി​റ്റി ജ​യി​ക്കു​ക​യും, മോ​ഹ​ന്‍ ബ​ഗാ​നും ഈ​സ്റ്റ് ബം​ഗാ​ളും അ​വ​രു​ടെ അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും സ​മ​നി​ല വ​ഴ​ങ്ങു​ക​യും ചെ​യ്താ​ല്‍ മും​ബൈ​ക്കു കി​രീ​ടം സ്വ​ന്ത​മാ​ക്കാം.

സീ​സ​ണി​ല്‍ 10 ഗോ​ളു​മാ​യി ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ യൂ​സ​ഫ് എ​സെ​ജ്ജാ​രി​യാ​ണ് ടോ​പ് സ്‌​കോ​റ​ര്‍ സ്ഥാ​ന​ത്ത്. ഒ​മ്പ​ത് ഗോ​ളു​മാ​യി മോ​ഹ​ന്‍ ബ​ഗാ​ന്‍റെ ജാ​മി മ​ക്‌ലാ​രെ​ന്‍ ര​ണ്ടാ​മ​തു​ണ്ട്. ഇ​വ​ര്‍ ന​യി​ക്കു​ന്ന ആ​ക്ര​മ​ണ​മാ​ണ് ഇ​ന്ന​ത്തെ പോ​രാ​ട്ട​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ണീ​യ​ത​ക​ളി​ലൊ​ന്ന്.

ച​രി​ത്ര വൈ​ര്യം

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഡെ​ര്‍​ബി​യാ​ണ് മോ​ഹ​ന്‍ ബ​ഗാ​ന്‍ x ഈ​സ്റ്റ് ബം​ഗാ​ള്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ ഡെ​ര്‍​ബി​ക​ളി​ല്‍ ഒ​ന്ന്. ലോ​ക ഫു​ട്‌​ബോ​ളി​ലെ ഡെ​ര്‍​ബി​ക​ളി​ല്‍ പ​ല​തും വം​ശീ​യം, മ​തം, രാ​ഷ്‌​ട്രീ​യ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലാ​ണ് പി​റ​വി​യെ​ടു​ത്ത​ത്. സ്പാ​നി​ഷ് ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് x എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ എ​ല്‍ ക്ലാ​സി​ക്കോ​യു​ടെ ജ​ന​നം.

പ​ദ്മ ന​ദി​ക്ക് ഇ​രു​ക​ര​യി​ലു​ള്ള​വ​രു​ടെ പോ​രാ​ട്ട​മാ​ണ് ബോ​റോ എ​ന്ന് ബം​ഗാ​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കോ​ല്‍​ക്ക​ത്ത​ന്‍ ഡെ​ര്‍​ബി. പ​ദ്മ​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ത്തു​ള്ള​വ​രോ​ട്, കോ​ല്‍​ക്ക​ത്ത​യി​ലു​ള്ള​വ​ര്‍​ക്കു​ള്ള വം​ശീ​യ എ​തി​ര്‍​പ്പി​ല്‍​നി​ന്നാ​ണ് 1920ല്‍ ​ഈ​സ്റ്റ് ബം​ഗാ​ള്‍ എ​ന്ന ക്ല​ബ് ത​ന്നെ രൂ​പ​പ്പെ​ട്ട​ത്.

1889ല്‍ ​രൂ​പം​കൊ​ണ്ട മോ​ഹ​ന്‍ ബ​ഗാ​ന് എ​തി​രേ, 1920ല്‍ ​അ​ര​ങ്ങേ​റി​യ കൂ​ച്ച്‌​ബെ​ഹ​ര്‍ ക​പ്പി​ല്‍ ജോ​റ​ബ​ഗാ​ന്‍റെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍​നി​ന്ന് ര​ണ്ട് കി​ഴ​ക്ക​ന്‍ ബം​ഗാ​ളു​കാ​രെ അ​കാ​ര​ണ​മാ​യി ക​ളി​പ്പി​ക്കാ​തി​രു​ന്ന​താ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ പി​റ​വി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്ന​തു ച​രി​ത്രം.

Sports

ഐ​എ​സ്എ​ൽ: മും​ബൈ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ മും​ബൈ സി​റ്റി​ക്ക് ഗം​ഭീ​ര ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മും​ബൈ​യ്ക്ക് വേ​ണ്ടി സാ​ഹി​ൽ പ​ൻ​വാ​റും സോ​ത്ത​ൻ​പു​യ​യും ബ്രാ​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മു​ഹ​മ്മ​ദ​ൻ താ​രം സ​ജാ​ഡ് ഹു​സെ​യ്ന്‍റെ ഓ​ൺ ഗോ​ളും മും​ബൈ​യ്‌​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ മും​ബൈ സി​റ്റി​ക്ക് 22 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് മും​ബൈ സി​റ്റി.

Sports

ഐ​എ​സ്എ​ൽ: ഈ​സ്റ്റ് ബം​ഗാ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് പ​ഞ്ചാ​ബ് എ​ഫ്സി

കോ​ൽ​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് പ​ഞ്ചാ​ബ് എ​ഫ്സി. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് 22 പോ​യി​ന്‍റും പ​ഞ്ചാ​ബി​ന് 19 പോ​യി​ന്‍റും ആ​യി. ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് കു​തി​ക്കു​ക​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ. പ​ഞ്ചാ​ബ് ആ​റാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

ഇ​ന്ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ് ഇ​ന്‍റ​കാ​ശി​യെ നേ​രി​ടും. വൈ​കു​ന്നേ​രം ഏ​ഴ​ര മു​ത​ൽ കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Sports

മൂ​ന്നാം ജ​യ​ത്തി​നാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഇ​ന്നി​റ​ങ്ങു​ന്നു

​കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ല്‍ സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഹാ​ട്രി​ക് ജ​യ​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ക​ള​ത്തി​ല്‍. ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​രം. ബം​ഗാ​ളി​ല്‍​നി​ന്നു​ള്ള മു​ഹ​മ്മ​ദ​ന്‍ എ​സ്‌സി​യാ​ണ് എ​തി​രാ​ളി​ക​ള്‍.

ആ​ഷ്‌​ലി ആ​ര​വം

ഇം​ഗ്ലീ​ഷു​കാ​ര​നാ​യ ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് മു​ഖ്യ​പ​രി​ശീ​ല​ക​നാ​യ​തോ​ടെ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്കു ജീ​വ​ന്‍​ വ​ച്ച​ത്. വെ​സ്റ്റ്‌​വു​ഡി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ഇ​തു​വ​രെ ക​ളി​ച്ച​ത് അ​ഞ്ച് മ​ത്സ​ര​ങ്ങ​ള്‍. അ​തി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്. മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യും സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു.

സ്‌​പോ​ര്‍​ട്ടിം​ഗ് ഡ​ല്‍​ഹി​ക്ക് എ​തി​രാ​യ എ​വേ പ​രാ​ജ​യ​ത്തോ​ടെ​യാ​ണ് (2-0) ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സ് ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് ബം​ഗ​ളൂ​രു എ​ഫ്‌​സി​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ല്‍ (2-1) കീ​ഴ​ട​ക്കി. തു​ട​ര്‍​ന്ന് നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​ക്ക് എ​തി​രേ 1-1, ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​ക്ക് എ​തി​രേ 2-0, ഒ​ഡീ​ഷ എ​ഫ്‌​സി​ക്ക് എ​തി​രേ 2-1 എ​ന്നി​ങ്ങ​നെ ഹോം ​ഗ്രൗ​ണ്ടി​ല്‍ പോ​യി​ന്‍റ് നേ​ട്ടം. ആ​ഷ്‌​ലി വെ​സ്റ്റ്‌​വു​ഡ് വ​രു​ന്ന​തി​നു മു​മ്പ് ആ​റ് മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സ​മ്പാ​ദ്യം.

ബാ​ക്കി ഒ​രു മ​ത്സ​രം

ജം​ഷ​ഡ്പു​ര്‍, ഒ​ഡീ​ഷ ടീ​മു​ക​ള്‍​ക്കെ​തി​രേ ഹോം ​ജ​യം സ്വ​ന്ത​മാ​ക്കി​യ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി ഇ​ന്നും ജ​യി​ച്ച് സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ആ​ധി​പ​ത്യം തു​ട​രാ​നാ​ണി​റ​ങ്ങു​ന്ന​ത്. 2025-26 സീ​സ​ണി​ല്‍ എ​ഫ്‌​സി ഗോ​വ​യ്ക്ക് എ​തി​രാ​യ ഒ​രു മ​ത്സ​രം മാ​ത്ര​മേ ഇ​നി കൊ​ച്ചി ക്ല​ബ്ബി​നു​ശേ​ഷി​ക്കു​ന്നു​ള്ളൂ. 17ന് ​കൊ​ച്ചി​യി​ലാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് x എ​ഫ്‌​സി ഗോ​വ പോ​രാ​ട്ടം.

നി​ല​വി​ല്‍ 11 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് മൂ​ന്നു ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി 11 പോ​യി​ന്‍റോ​ടെ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി.

Sports

ഐ​എ​സ്എ​ൽ: ഈ​സ്റ്റ് ബം​ഗാ​ളി​ന് ആ​വേ​ശ ജ​യം

മും​ബൈ: ഐ​എ​സ്എ​ല്ലി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ മും​ബൈ സി​റ്റി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഈ​സ്റ്റ് ബം​ഗാ​ളി​ന് വേ​ണ്ടി യൂ​സ​ഫ് എ​സെ​ജാ​രി​യും ന​ന്ദ​കു​മാ​ർ ശേ​ഖ​റു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബ്രാ​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് മും​ബൈ സി​റ്റി​ക്കാ​യി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഈ​സ്റ്റ് ബം​ഗാ​ൾ ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 10 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 21 പോ​യി​ന്‍റാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​നു​ള്ള​ത്.

Sports

ഐ​എ​സ്എ​ൽ: നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ജ​യം

ഗോ​ഹ​ട്ടി: ഐ​എ​സ്എ​ല്ലി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ കാ​ശി​യെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

എം.​എ​സ്. ജി​തി​ൻ, ആ​ൻ​ഡി റോ​ഡ്രി​ഗ​സ്, പാ​ർ​തി​ഭ് ഗോ​ഗോ​യ് എ​ന്നി​വ​രാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. സെ​ർ​ജി​യോ ലാ​മാ​സും മു​ഹ​മ്മ​ദ് ആ​സി​ഫ് ഖാ​നു​മാ​ണ് ഇ​ന്‍റ​ർ കാ​ശി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് 10 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 11-ാം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ്.

Sports

ഐ​എ​സ്എ​ൽ: ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് മി​ന്നും ജ​യം

ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ ജം​ഷ​ഡ്പു​ർ എ​ഫ്സി​ക്ക് മി​ന്നും ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ജം​ഷ​ഡ്പു​രി​ന് വേ​ണ്ടി മു​ഹ​മ്മ​ദ് സ​നാ​ൻ ര​ണ്ട് ഗോ​ളു​ക​ളും മെ​സി ബോ​ളി​യും നി​ക്കോ​ളോ സ്റ്റൊ​ജാ​നോ​വി​ച്ചും ഓ​രോ ഗോ​ൾ വീ​തം നേ​ടി. എ​സ്. പ്ര​ക​ടേ​ശ്വ​ര​ൻ ആ​ണ് ചെ​ന്നൈ​യി​ന് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ജം​ഷ​ഡ്പു​രി​ന് 18 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ജം​ഷ​ഡ്പു​ർ.

Sports

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്കു രണ്ടാം ജയം

കൊ​​ച്ചി: നാ​​ട്ട​​ര​​ങ്ങു​​മാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്കു 2025-26 സീ​​സ​​ണ്‍ ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ലെ ര​​ണ്ടാം ജ​​യം. ഹോം ​​ഗ്രൗ​​ണ്ടാ​​യ ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി 2-0ന് ​​ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി.

ലീ​​ഗ് പോ​​യി​​ന്‍റ് ടേ​​ബി​​ളി​​ല്‍ ത​​ങ്ങ​​ളേ​​ക്കാ​​ള്‍ മു​​ന്നി​​ലു​​ള്ള ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യെ​​യാ​​ണ് മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ നി​​ഹാ​​ല്‍ സു​​ധീ​​ഷ്, വി​​ബി​​ന്‍ മോ​​ഹ​​ന​​ന്‍ എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ളി​​ലൂ​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി നി​​ഷ്പ്ര​​ഭ​​മാ​​ക്കി​​യ​​ത്. ഈ ​​സീ​​സ​​ണി​​ല്‍ ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ ഹോം ​​ജ​​യ​​മാ​​ണ്.

ആ​​ദ്യ​​പ​​കു​​തി​​യി​​ല്‍ ലീ​​ഡ്

തു​​ട​​ക്കം മു​​ത​​ല്‍ ത​​ന്നെ പ​​ന്തി​​നു​​മേ​​ല്‍ പൂ​​ര്‍​ണ നി​​യ​​ന്ത്ര​​ണം ഏ​​റ്റെ​​ടു​​ത്ത ബ്ലാ​​സ്റ്റേ​​ഴ്സ് 12-ാം മി​​നി​​റ്റി​​ല്‍ ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. കെ​​വി​​ന്‍ യോ​​ക്ക് ന​​ല്‍​കി​​യ മ​​നോ​​ഹ​​ര​​മാ​​യ ത്രൂ ​​ബോ​​ള്‍ സ്വീ​​ക​​രി​​ച്ച ബെ​​നാ​​രി​​ഫ് ബോ​​ക്‌​​സി​​നു​​ള്ളി​​ലേ​​ക്ക് പാ​​സ് ന​​ല്‍​കി. കൃ​​ത്യ​​മാ​​യി ത​​ല​​വ​​ച്ച നി​​ഹാ​​ല്‍ സു​​ധീ​​ഷ് പ​​ന്ത് വ​​ല​​യി​​ലാ​​ക്കി. പ​​രി​​ക്കേ​​റ്റ ക​​രീം ബെ​​നാ​​രി​​ഫി​​ന് പ​​ക​​രം 27-ാം മി​​നി​​റ്റി​​ല്‍ വി​​ബി​​ന്‍ മോ​​ഹ​​ന​​ന്‍ ക​​ള​​ത്തി​​ല്‍.

ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ന് ഈ ​​സ​​ബ്സ്റ്റി​​റ്റ്യൂഷ​​ന്‍ ക​​രു​​ത്താ​​യി. 36-ാം മി​​നി​​റ്റി​​ല്‍ വി​​ബി​​ന്‍ ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി​​യു​​ടെ വ​​ല കു​​ലു​​ക്കി. വ​​ല​​തു​​വ​​ശ​​ത്തു​​നി​​ന്നും ഫ്രാ​​ഞ്ചു​​വും നി​​ഹാ​​ലും ചേ​​ര്‍​ന്ന് ന​​ട​​ത്തി​​യ നീ​​ക്ക​​ത്തി​​നൊ​​ടു​​വി​​ല്‍ ബോ​​ക്‌​​സി​​നു​​ള്ളി​​ലേ​​ക്ക് ക്രോ​​സ്. വി​​ബി​​ന്‍റെ ഹെ​​ഡ​​ര്‍ ല​​ക്ഷ്യം തെ​​റ്റി​​യി​​ല്ല. 2-0ന്‍റെ ​​ലീ​​ഡു​​മാ​​യി ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​ദ്യ പ​​കു​​തി അ​​വ​​സാ​​നി​​പ്പി​​ച്ചു.

ആ​​ഷ്‌​​ലി ആ​​ശാ​​ന്‍

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ തി​​രി​​ച്ച​​ടി​​ക്കാ​​നാ​​യി ജം​​ഷ​​ഡ്പു​​ര്‍ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ബ്ലാ​​സ്റ്റേ​​ഴ്സ് പ്ര​​തി​​രോ​​ധ​​വും ഗോ​​ള്‍ കീ​​പ്പ​​ര്‍ അ​​ര്‍​ഷ് ഷെ​​യ്ഖും അ​​ന​​ങ്ങി​​യി​​ല്ല. 84-ാം മി​​നി​​റ്റി​​ല്‍ എ​​സെ ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ ജം​​ഷ​​ഡ്പു​​രി​​ന്‍റെ അം​​ഗ​​ബ​​ലം പ​​ത്തി​​ലേ​​ക്കു ചു​​രു​​ങ്ങി.

ഇം​​ഗ്ലീ​​ഷ് കോ​​ച്ച് ആ​​ഷ്ലി വെ​​സ്റ്റ് വു​​ഡി​​നു കീ​​ഴി​​ല്‍ നാ​​ലു മ​​ത്സ​​ര​​ത്തി​​നി​​ടെ ര​​ണ്ട് ജ​​യ​​വും ഒ​​രു സ​​മ​​നി​​ല​​യും നേ​​ടാ​​ന്‍ ഇ​​തോ​​ടെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​ക്കു സാ​​ധി​​ച്ചെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് എ​​ട്ട് പോ​​യി​​ന്‍റു​​മാ​​യി 11-ാം സ്ഥാ​​ന​​ത്തേ​​ക്കും കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഉ​​യ​​ര്‍​ന്നു. 23ന് ​​ഒ​​ഡീ​​ഷ എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ കൊ​​ച്ചി​​യി​​ലാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ അ​​ടു​​ത്ത മ​​ത്സ​​രം.

Sports

കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നു ക​​ള​​ത്തി​​ല്‍

കൊ​​ച്ചി: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ല്‍ ത​​ങ്ങ​​ളു​​ടെ ഒ​​മ്പ​​താം പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നു ക​​ള​​ത്തി​​ല്‍.

ഹോം ​​ഗ്രൗ​​ണ്ടാ​​യ ക​​ലൂ​​ര്‍ ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ നോ​​ര്‍​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 7.30നാ​​ണ് കി​​ക്കോ​​ഫ്.

ഇം​​ഗ്ലീ​​ഷ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ആ​​ഷ്‌​‌​ലി വെ​​സ്റ്റ് വു​​ഡി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​റ​​ങ്ങു​​ന്ന മൂ​​ന്നാം മ​​ത്സ​​ര​​മാ​​ണി​​ത്. ഈ ​​സീ​​സ​​ണി​​ലെ ആ​​ദ്യ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ അ​​ഞ്ചി​​ലും പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യും ഒ​​രു സ​​മ​​നി​​ല മാ​​ത്രം അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​മു​​ള്ള സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​യി​​രു​​ന്നു ഡേ​​വി​​ഡ് ക​​റ്റാ​​ല​​യെ പു​​റ​​ത്താ​​ക്കി ആ​​ഷ്‌​‌​ലി വെ​​സ്റ്റ്‌വു​​ഡി​​നെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​ക്കി​​യ​​ത്.

ആ​​ഷ്‌​​ലി​​യു​​ടെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​പോ​​ര്‍​ട്ടിം​​ഗ് ഡ​​ല്‍​ഹി എ​​ഫ്‌​​സി​​യോ​​ട് 2-0ന് ​​കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി പ​​രാ​​ജ​​യ​​പ്പെ​​ട്ടു. എ​​ന്നാ​​ല്‍, എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ സൂ​​ച​​ന ബ്ലാ​​സ്റ്റേ​​ഴ്‌​​സ് സം​​ഘം ന​​ല്‍​കി​​യി​​രു​​ന്നു.

ച​​രി​​ത്ര​​ജ​​യം

ആ​​ഷ്‌‌​​ലി​​യു​​ടെ ശി​​ക്ഷ​​ണത്തി​​ലെ ര​​ണ്ടാം മ​​ത്സ​​രം 11നു ​​ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ക്ക് എ​​തി​​രേ ന​​ട​​ന്ന​​താ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി 2-1നു ​​ജ​​യി​​ച്ചു.

അ​​താ​​ക​​ട്ടെ 27-ാം മി​​നി​​റ്റി​​ല്‍ ഫ​​ല്ലോ​​യു​​ടെ സെ​​ല്‍​ഫ് ഗോ​​ളി​​ല്‍ പി​​ന്നി​​ലാ​​യ​​ശേ​​ഷം. ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ വി​​ക്ട​​ര്‍ ബെ​​ര്‍​ട്ടോ​​മി​​യും (61), അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​ന്‍ ഫ്രാ​​ഞ്ചു​​വും (78) നേ​​ടി​​യ ഗോ​​ളു​​ക​​ളി​​ലൂ​​ടെ ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. കൊ​​ച്ചി ക്ല​​ബ്ബി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ല്‍ ശ്രീ ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ക്ക് എ​​തി​​രാ​​യ ആ​​ദ്യ ജ​​യ​​മാ​​യി​​രു​​ന്നു അ​​ത്. 2025-26 ഐ​​എ​​സ്എ​​ല്ലി​​ല്‍ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ ജ​​യ​​വും.

ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി

ഐ​​എ​​സ്എ​​ല്‍ ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ത​​രം​​താ​​ഴ്ത്ത​​ല്‍ നി​​ല​​വി​​ല്‍ വ​​രു​​ന്ന സീ​​സ​​ണ്‍ ആ​​ണി​​ത്ത​​വ​​ണ​​ത്തേ​​ത്. 14 ടീം ​​മ​​ത്സ​​രി​​ക്കു​​ന്ന ലീ​​ഗി​​ലെ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​ര്‍ അ​​ടു​​ത്ത സീ​​സ​​ണി​​ല്‍ ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ലീ​​ഗി​​ല്‍ (പ​​ഴ​​യ ഐ ​​ലീ​​ഗ്) ക​​ളി​​ക്ക​​ണം. നി​​ല​​വി​​ല്‍ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് നാ​​ല് പോ​​യി​​ന്‍റു​​മാ​​യി 13-ാം സ്ഥാ​​ന​​ത്താ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ്.

തരം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന ക്ല​​ബ്ബു​​ക​​ളി​​ല്‍ ഒ​​ന്നാ​​ണെ​​ന്നു ചു​​രു​​ക്കം. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​റ് പോ​​യി​​ന്‍റു​​മാ​​യി 10-ാം സ്ഥാ​​ന​​ത്താ​​ണ് നോ​​ര്‍​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി. ക​​ളി​​ച്ച ഏ​​ഴ് മ​​ത്സ​​ര​​ത്തി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട മു​​ഹ​​മ്മ​​ദ​​ന്‍ എ​​സ്‌സി​​യാ​​ണ് 14-ാം സ്ഥാ​​ന​​ത്ത്.

Sports

ബ്ലാ​​സ്റ്റേ​​ഴ്‌​​സ് X ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​ മത്സരം ഇന്നു രാത്രി 7.30ന്

​​ബം​​ഗ​​ളൂ​​രു: ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​ദ്യ​​ജ​​യ​​ത്തി​​നാ​​യു​​ള്ള കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി​​യു​​ടെ കാ​​ത്തി​​രി​​പ്പ് നീ​​ളു​​ന്നു. ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി​​യ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ആ​​റി​​ലും തോ​​റ്റു.

ഒ​​രു സ​​മ​​നി​​ല​​യി​​ലൂ​​ടെ നേ​​ടി​​യ ഒ​​രു പോ​​യി​​ന്‍റ് മാ​​ത്ര​​മാ​​ണ് സ​​മ്പാ​​ദ്യം. ഇ​​ന്നു ന​​ട​​ക്കു​​ന്ന ഏ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ബം​​ഗ​​ളൂ​​രു എ​​ഫ്‌​​സി​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ത്രി 7.30ന് ​​ബം​​ഗ​​ളൂ​​രു​​വി​​ലെ ശ്രീ​​ക​​ണ്ഠീ​​ര​​വ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കി​​ക്കോ​​ഫ്.

ഫ്രാ​​ഞ്ചു ബ്ലാ​​സ്റ്റേ​​ഴ്സി​​ല്‍

അ​​ര്‍​ജ​​ന്‍റൈ​​ന്‍ വിം​​ഗ​​ര്‍ ഫ്രാ​​ന്‍​സി​​സ്‌​​കോ ഫ്യൂ​​ലാ​​സി​​യ​​ര്‍ അ​​ബാ​​ലോ​​ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സിൽ. ‘ഫ്രാ​​ഞ്ചു’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന 27കാ​​ര​​ന്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ യൂ​​ത്ത് സി​​സ്റ്റ​​ത്തി​​ലൂ​​ടെ​​യാ​​ണ് വ​​ള​​ര്‍​ന്ന​​ത്. റ​​യോ വ​​യ്യ​​ക്കാ​​നോ, എ​​ഫ്‌​​സി ഫു​​വ​​ന്‍​ലാ​​ബ്ര​​ഡ, എ​​സ്ഡി ഐ​​ബ​​ര്‍, എ​​ഫ്‌​​സി കാ​​ര്‍​ട്ട​​ജീ​​ന എ​​ന്നീ സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ള്‍​ക്കാ​​യി പ​​ന്ത് ത​​ട്ടി.

Sports

ഐ​എ​സ്എ​ൽ: മോ​ഹ​ൻ ബ​ഗാ​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജം​ഷ​ഡ്പു​ർ

ജം​ഷ​ധ്പു​ർ: ഐ​എ​സ്എ​ല്ലി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ജം​ഷ​ഡ്പു​ർ എ​ഫ്സി. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

മോ​ഹ​ൻ ബ​ഗാ​ന് വേ​ണ്ടി ലി​സ്റ്റ​ൺ കൊ​ളാ​സോ ആ​ണ് ഗോ​ൾ നേ​ടി​യ​ത്. ജം​ഷ​ഡ്പു​രി​ന് വേ​ണ്ടി റി​ത്വി​ക്ക് ദാ​സ് ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​തോ​ടെ മോ​ഹ​ൻ ബ​ഗാ​നും ജം​ഷ​ഡ്പു​രി​നും 14 പോ​യി​ന്‍റാ​യി. ലീ​ഗ് ടേ​ബി​ളി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ര​ണ്ടാം സ്ഥാ​ന​ത്തും ജം​ഷ​ഡ്പു​ർ മൂ​ന്നാ​മ​തു​മാ​ണ്.

Kerala

ജയിക്കാനാവാതെ കൊമ്പന്മാർ; കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ദവീദ് കറ്റാലയെ പുറത്താക്കി. ടീമിന്‍റെ നിരന്തര തോല്‍വിയാണ് കാരണം. പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും.

സീസണില്‍ ആറുമത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് അഞ്ചിലും തോറ്റു. ശനിയാഴ്ച വന്‍ തോല്‍വിയോടെ ടീം മാനേജ്‌മെന്‍റ് കറ്റാലയെ പുറത്താക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

ആറ് മത്സരങ്ങളിൽനിന്ന് ഒരു സമനില മാത്രമാണ് ഇതുവരെയുള്ള ബ്ലാസ്റ്റേഴ്‌സിന്‍റെ സമ്പാദ്യം. പട്ടികയില്‍ പതിമൂന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

യുറോപ്യന്‍ ഫുട്ബോളില്‍ ദീര്‍ഘകാല അനുഭവ സമ്പത്തുള്ള സ്പാനിഷ് ഫുട്ബോള്‍ താരമാണ് കറ്റാല. കറ്റാലയുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍.

Sports

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് അ​ഞ്ചാം തോ​ല്‍​വി

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്ക് അ​ഞ്ചാം തോ​ല്‍​വി.

ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ പ​ഞ്ചാ​ബ് എ​ഫ്‌​സി​യോ​ട് 3-1നാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി തോ​ല്‍​വി വ​ഴ​ങ്ങി​യ​ത്.

ബോ​സ്‌​നി​യ​ന്‍ ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​റാ​യ സ​മീ​ര്‍ സെ​ല്‍​ജ്‌​കോ​വി​ച്ചി​ലൂ​ടെ ഏ​ഴാം മി​നി​റ്റി​ല്‍ പ​ഞ്ചാ​ബ് ലീ​ഡ് നേ​ടി. 18-ാം മി​നി​റ്റി​ല്‍ നൈ​ജീ​രി​യ​ക്കാ​ര​ന്‍ ബേ​ഡെ അ​മ​രാ​ച്ചി ഒ​സു​ജി സ​ന്ദ​ര്‍​ശ​ക​രു​ടെ ലീ​ഡ് ഉ​യ​ര്‍​ത്തി. സ്പാ​നി​ഷ് അ​റ്റാ​ക്കിം​ഗ് മി​ഡ്ഫീ​ല്‍​ഡ​റാ​യ ഡാ​നി റാ​മി​റെ​സി​ന്‍റെ (38’) ഗോ​ള്‍​കൂ​ടി എ​ത്തി​യ​തോ​ടെ പ​ഞ്ചാ​ബി​ന് 3-0ന്‍റെ ​ലീ​ഡ്.

ബി​ജോ​യ് ഡി​ഫെ​ന്‍​സ്

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മു​ന്‍​താ​ര​മാ​യ ബി​ജോ​യ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ഞ്ചാ​ബി​ന്‍റെ പ്ര​തി​രോ​ധം. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ സെ​ന്‍റ​ര്‍ ബാ​ക്കാ​യ സെ​ന​ഗ​ല്‍ താ​രം ഫ​ലൗ എ​ന്‍​ഡി​യാ​യെ (65’) ഒ​രു ഗോ​ള്‍ മ​ട​ക്കി.

ആ​റു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബ്ലാ​സ്റ്റേ​ഴ്‌​സിന് ഒ​രു പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. 14 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ലീ​ഗി​ല്‍ 13-ാം സ്ഥാ​ന​ത്താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്.

Sports

വി​​ജ​​യം തേ​​ടി ബ്ലാ​​സ്റ്റേ​​ഴ്സ്

കൊ​​ച്ചി: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) പ​​ഞ്ചാ​​ബ് എ​​ഫ്സി​​ക്കെ​​തി​​രേ വി​​ജ​​യം തേ​​ടി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്ന് മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.

തു​​ട​​ർ​​ച്ച​​യാ​​യ നാ​​ല് തോ​​ൽ​​വി​​ക​​ൾ​​ക്ക് ശേ​​ഷം ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ പോ​​രാ​​ടി ബ്ലാ​​സ്റ്റേ​​ഴ്സ് സ​​മ​​നി​​ല പി​​ടി​​ച്ച് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ആ​​ദ്യ പോ​​യി​​ന്‍റ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. ബ്ലാ​​സ്റ്റേ​​ഴ്സ് ക്യാ​​ന്പി​​ന് ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രു​​ന്ന​​താ​​ണ് ഈ ​​പ്ര​​ക​​ട​​ന​​മെ​​ന്നാ​​ണ് ഹെ​​ഡ് കോ​​ച്ച് ഡേ​​വി​​ഡ് ക​​റ്റാ​​ല വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

ഇ​​തു​​വ​​രെ ഗോ​​ൾ നേ​​ടു​​ന്ന​​തി​​ൽ മി​​ക​​വ് പു​​ല​​ർ​​ത്താ​​ൻ ടീ​​മി​​നാ​​യി​​ട്ടി​​ല്ല. അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴു ഗോ​​ളു​​ക​​ൾ വ​​ഴ​​ങ്ങി​​യ​​ത് തി​​രു​​ത്ത​​പ്പെ​​ട​​ണം. ഫാ​​ലു ഡി​​യാ​​ന്യെ​​യു​​ടെ വ​​ര​​വ് പ്ര​​തി​​രോ​​ധ നി​​ര​​യ്ക്ക് വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. അ​​ദ്ദേ​​ഹം ടീ​​മി​​നെ ന​​യി​​ക്കു​​ന്ന രീ​​തി​​യി​​ൽ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്നും ഡേ​​വി​​ഡ് ക​​റ്റാ​​ല പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം മു​​ൻ മ​​ത്സ​​ര​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ​​തി​​രേ ബ്ലാ​​സ്റ്റ്ഴേ്സ് മി​​ക​​വ് പു​​ല​​ർ​​ത്തി​​യ​​ത് പ്ര​​തീ​​ക്ഷ പ​​ക​​രു​​ന്നു​​ണ്ട്.

പ​​ഞ്ചാ​​ബ് എ​​ഫ്സി​​യു​​ടെ പ്ര​​തി​​രോ​​ധ നി​​ര ക​​രു​​ത്തു​​റ്റ​​താ​​ണ്. അ​​തു​​കൊ​​ണ്ടു ത​​ന്നെ ഗോ​​ൾ വ​​ര​​ൾ​​ച്ച അ​​നു​​ഭ​​വി​​ക്കു​​ന്ന ബ്ലാ​​സ്റ്റേ​​ഴ്സ് ഉ​​ണ​​ർ​​ന്ന് ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ൽ പ​​രാ​​ജ​​യം ഉ​​റ​​പ്പി​​ക്കും. ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ക്കാ​​ത്ത ബ്ലാ​​സ്റ്റേ​​ഴ്സ് ഗോ​​ൾ വ​​ഴ​​ങ്ങു​​ന്ന​​തി​​ൽ മു​​ന്നി​​ലാ​​ണെ​​ന്ന​​തും ഭീ​​ഷ​​ണി​​യാ​​ണ്.

സീ​​സ​​ണി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ, മും​​ബൈ സി​​റ്റി എ​​ഫ്സി, ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി, ഇ​​ന്‍റ​​ർ കാ​​ശി എ​​ന്നീ ടീ​​മു​​ക​​ളോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും പ​​ട്ടി​​ക​​യി​​ൽ സ്കോ​​ർ തു​​റ​​ക്കാ​​നാ​​യി​​രുന്നില്ല. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ സ​​മ​​നി​​ല​​യി​​ൽ ത​​ള​​ച്ച് സീ​​സ​​ണി​​ലെ ആ​​ദ്യ പോ​​യി​​ന്‍റ് നേ​​ടി. എ​​ന്നാ​​ൽ നി​​ല​​വി​​ൽ പ​​ട്ടി​​ക​​യി​​ൽ 12-ാം സ്ഥാ​​ന​​ത്താ​​ണ് ടീ​​മു​​ള്ള​​ത്.

Sports

കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില

കോൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ സമനില. ഈസ്റ്റ് ബംഗാൾ എഫ്സിയോട് 1-1നായിരുന്നു കേരളത്തിന്‍റെ സമനില. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അക്കൗണ്ട് തുറന്നത്.

എവേ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന്‍റെ സമനില എന്നത് എടുത്തു പറയേണ്ടത്. മലയാളി താരം മുഹമ്മദ് അജ്സലിന്‍റെ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് സമനില ‌പിടിച്ചത്.

തുടക്കം മുതൽ ഈസ്റ്റ് ബംഗാളിന്‍റെ ആധിപത്യമാണ് കാണാനായത്. 10-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ഈസ്റ്റ് ബംഗാളിന് പെനൽറ്റി. എയ്ബാന്‍റെ ഫൗളാണ് പെനൽറ്റി‍യിലേക്ക് വഴി തുറന്നത്.

പെനൽറ്റി കിക്കെടുത്ത യൂസഫ് എസിജാരിക്ക് പിഴച്ചില്ല. ബ്ലാസ്റ്റേഴ്സ് ഗോളിയെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. പിന്നീട് താളം കണ്ടെത്താൻ പാടുപെടുന്ന ബാസ്റ്റേഴ്സിനെയാണ് കാണാൻ കഴിഞ്ഞത്.

കാത്തിരിപ്പിനൊടുവിൽ 92-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. എബിൻ ദാസിന്‍റെ കോർണറിൽ നിന്ന് ബോക്സിലേക്ക് ഉയർന്നുവന്ന പന്ത് മുഹമ്മദ് അജ്സൽ ഹെഡ്ഡറിലൂടെ വലയിലാക്കി. പിന്നീട് ഇരുകൂട്ടർക്കും ഗോൾ നേടാനായില്ല.

അഞ്ച് മത്സരങ്ങളിൽനിന്നും ഒരു പോയിന്‍റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽനിന്നും എട്ട് പോയിന്‍റുമായി ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്തുണ്ട്.

Sports

ഈസ്റ്റ് ബം​​​​ഗാ​​​​ൾ Vs കേരള ബ്ലാസ്റ്റേഴ്സ് മത്സരം വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന്

കോ​​​​ൽ​​​​ക്ക​​​​ത്ത: ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് (ഐ​​​​എ​​​​സ്എ​​​​ൽ) 2025-26 സീ​​​​സ​​​​ണി​​​​ൽ ആ​​​​ദ്യ ജ​​​​യം തേ​​​​ടി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് എ​​ഫ്സി ഇ​​​​ന്നി​​​​റ​​​​ങ്ങും. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ല് തോ​​​​ൽ​​​​വി​​​​യു​​​​ടെ സ​​​​മ്മ​​​​ർ​​​​ദ​​​​ത്തി​​​​ലി​​​​റ​​​​ങ്ങു​​​​ന്ന ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളാ​​​​ണ്.

ഐ​​​​എ​​​​സ്എ​​​​ൽ സീ​​​​സ​​​​ണി​​​​ൽ ഏ​​​​റ്റ​​​​വും മോ​​​​ശം തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച ഡേ​​​​വി​​​​ഡ് കാ​​​​റ്റ​​​​ല​​​​യു​​​​ടെ​​​​യും ടീ​​​​മി​​​​ന്‍റെ​​​​യും മേ​​​​ൽ ആ​​​​ദ്യ ജ​​​​യ​​​​ത്തി​​​​നാ​​​​യു​​​​ള്ള സ​​​​മ്മ​​​​ർ​​​​ദം ശ​​​​ക്ത​​​​മാ​​​​ണ്.

അ​​​​തേ​​​​സ​​​​മ​​​​യം, ജ​​​​യം നേ​​​​ടി മൂ​​​​ന്നാം സ്ഥാ​​​​നം ഉ​​​​റ​​​​പ്പി​​​​ക്കാ​​​​നി​​​​റ​​​​ങ്ങു​​​​ന്ന ഈ​​സ്റ്റ് ബം​​​​ഗാ​​​​ളി​​​​നെ വീ​​​​ഴ്ത്ത​​​​ണ​​​​മെ​​​​ങ്കി​​​​ൽ മ​​​​ഞ്ഞ​​​​പ്പ​​​​ട ആ​​​​വ​​​​നാ​​​​ഴി​​​​യി​​​​ലെ അ​​​​വ​​​​സാ​​​​ന ആ​​​​യു​​​​ധ​​​​വും പു​​​​റ​​​​ത്തെ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​രും. കോ​​​​ൽ​​​​ക്ക​​​​ത്ത സാ​​​​ൾ​​​​ട്ട് ലേ​​​​ക്ക് സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​​​ണ് മ​​​​ത്സ​​​​രം.

സ​​​​മ്മ​​​​ർ​​​​ദ​​​​പ്പ​​​​ട

നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മ​​​​ഞ്ഞ​​​​പ്പ​​​​ട തു​​​​ട​​​​ർ തോ​​​​ൽ​​​​വി ഏ​​​​റ്റു​​​​വാ​​​​ങ്ങി. ഇ​​​​തു​​​​വ​​​​രെ അ​​​​ക്കൗ​​​​ണ്ട് തു​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​തെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ അ​​​​വ​​​​സാ​​​​ന സ്ഥാ​​​​നം. അ​​​​വ​​​​സാ​​​​ന പ​​​​രാ​​​​ജ​​​​യം ചെ​​​​ന്നൈ​​​​യ്ൻ എ​​​​ഫ്സി​​​​ക്കെ​​​​തി​​​​രേ 1-0ന് ​​തോ​​റ്റു. ​​ല​​​​ക്ഷ്യം കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ മു​​​​ന്നേ​​​​റ്റ നി​​​​ര ഉ​​​​ണ​​​​രേ​​​​ണ്ട​​​​തു​​​​ണ്ട്. നാ​​​​ല് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു ഗോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന് നേ​​​​ടാ​​​​നാ​​​​യ​​​​ത്.

എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ നി​​​​ഷ്പ്ര​​​​യാ​​​​സം മി​​​​ഡ്-​​​​ബ്ലോ​​​​ക്കി​​​​നെ മ​​​​റി​​​​ക​​​​ട​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ വീ​​​​ഴ്ച​​​​യാ​​​​ണ്. ആ​​​​ക്ര​​​​മ​​​​ണാ​​​​ത്മ​​​​ക മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്താ​​​​ൻ ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന് സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. മി​​​​ഡ്ഫീ​​​​ൽ​​​​ഡും സ്ട്രൈ​​​​ക്കേ​​​​ഴ്സും ത​​​​മ്മി​​​​ലു​​​​ള്ള ഏ​​​​കോ​​​​പ​​​​ന​​​​മി​​​​ല്ലാ​​​​യ്മ പ്ര​​​​ക​​​​ടം. ഏ​​​​ക ആ​​​​ശ്വാ​​​​സം വി​​​​ക്ട​​​​ർ ബെ​​​​ർ​​​​ട്ടോ​​​​മി​​​​യു​​​​ടെ പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ ഗോ​​​​ളാ​​​​ക്കി മാ​​​​റ്റാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് പി​​​​ന്തു​​​​ണ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല.

സ്കോ​​​​ട്ടി​​​​ഷ് താ​​​​രം ജ​​​​യ് ക്വി​​​​റ്റോം​​​​ഗോ, മാ​​​​റ്റി​​​​യാ​​​​സ് ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, വി​​​​ക്ട​​​​ർ ബെ​​​​ർ​​​​ത്തോ​​​​മി​​​​യു എ​​​​ന്നി​​​​വ​​​​ർ പ​​​​രി​​​​ക്കി​​​​ന്‍റെ പി​​​​ടി​​​​യി​​​​ലാ​​​​ണ്.

മൂ​​​​ന്നാ​​​​മ​​​​താ​​​​കാ​​​​ൻ

അ​​​​തേ​​​​സ​​​​മ​​​​യം, സീ​​​​സ​​​​ണി​​​​ൽ നാ​​​​ല് മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഏ​​​​ഴ് പോ​​​​യി​​​​ന്‍റ് ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ളി​​​​നു​​​​ണ്ട്. നി​ല​വി​ൽ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ. ഇ​ന്നു ജ​യി​ച്ചാ​ൽ 10 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്താം. ആ​​​​ദ്യ ര​​​​ണ്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ ജ​​​​യം നേ​​​​ടി​​​​യ ടീം ​​​​പ​​​​ക്ഷെ മൂ​​​​ന്നാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ജം​​​​ഷ​​​​ഡ്പു​​​​ർ എ​​​​ഫ്സി​​​​ക്ക് മു​​​​ന്നി​​​​ൽ വീ​​​​ണു. നാ​​​​ലാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ എ​​​​ഫ്സി ഗോ​​​​വ​​​​യോ​​​​ട് സ​​​​മ​​​​നി​​​​ല​​​​യും വ​​​​ഴ​​​​ങ്ങി.

യൂ​​​​സ​​​​ഫ് എ​​​​സെ​​​​ജാ​​​​രി ഇ​​​​തു​​​​വ​​​​രെ നാ​​​​ല് ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി. എ​​​​ഡ്മ​​​​ണ്ട് ലാ​​​​ൽ​​​​റി​​​​ൻ​​​​ഡി​​​​ക്ക​​​​യു​​​​ടെ മി​​​​ക​​​​ച്ച പി​​​​ന്തു​​​​ണ ഫി​​​​നി​​​​ഷിം​​​​ഗ് എ​​​​ളു​​​​പ്പ​​​​മാ​​​​ക്കും. സോ​​​​ൾ ക്രെ​​​​സ്പോ​​​​യും മി​​​​ഗ്വ​​​​ൽ ഫി​​​​ഗ്യൂ​​​​റ​​​​യും ചേ​​​​ർ​​​​ന്ന് ക​​​​ളി​​​​യു​​​​ടെ ഗ​​​​തി നി​​​​ർ​​​​ണ​​​​യി​​​​ക്കും.ഫി​​​​ഗ്യൂ​​​​റ ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ളും ഒ​​​​രു അ​​​​സി​​​​സ്റ്റും ന​​​​ട​​​​ത്തി ഫോ​​​​മി​​​​ലാ​​​​ണ്.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ഈ​സ്റ്റ് ബം​ഗാ​ളും ഇ​​തു​​വ​​രെ 12 ത​​​​വ​​​​ണ ഏ​​​​റ്റു​​​​മു​​​​ട്ടി. ആ​​​​റ് ജ​​​​യം ഈ​​​​സ്റ്റ് ബം​​​​ഗാ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ ബ്ലാ​​​​സ്റ്റേ​​​​ഴ്സ് മൂ​​​​ന്ന് ജ​​​​യ​​​​മാ​​​​ണ് നേ​​​​ടി​​​​യ​​​​ത്. മൂന്ന് എണ്ണം സ​​​​മ​​​​നി​​​​ല​​​​യിൽ കലാശിച്ചു.

Sports

ഐ​എ​സ്എ​ൽ: പ​ഞ്ചാ​ബ് എ​ഫ്സി നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും

ലു​ധി​യാ​ന: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് സൂ​പ്പ​ർ പോ​രാ​ട്ടം. രാ​ത്രി ഏ​ഴ​ര​യ്ക്ക് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ നേ​രി​ടും.

ര​ണ്ടാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് പ​ഞ്ചാ​ബ് എ​ഫ്സി ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് മൂ​ന്ന് പോ​യി​ന്‍റാ​ണ് പ​ഞ്ചാ​ബ് എ​ഫ്സി​ക്കു​ള്ള​ത്.

ആ​ദ്യ ജ​യ​മാ​ണ് നേ​ർ​ത്ത് ഈ​സ്റ്റി​ന്‍റെ ല​ക്ഷ്യം. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് പോ​യി​ന്‍റാ​ണ് നോ​ർ​ത്ത് ഈ​സ്റ്റി​നു​ള്ള​ത്.

പോ​യി​ന്‍റ് ടേ​ബി​ളി​ൽ പ​ഞ്ചാ​ബ് ഒ​മ്പ​താം സ്ഥാ​ന​ത്തും നോ​ർ​ത്ത് ഈ​സ്റ്റ് പ​ത്താ​മ​തു​മാ​ണു​ള്ള​ത്.

Sports

വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി ബ്ലാ​സ്റ്റേ​ഴ്സ്; ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ​യും തോ​റ്റു

കൊ​ച്ചി: ഐ​സ്എ​ല്ലി​ൽ മോ​ശം ഫോം ​തു‌​ട​ർ​ന്ന് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്കെ​തി​രെ ന‌‌​ട​ന്ന മ​ത്സ​ര​ത്തി​ലും ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ടു.

കൊ​ച്ചി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് തോ​റ്റ​ത്. മ​ത്സ​ര​ത്തി​ന്‍റെ 42-ാം മി​നി​റ്റി​ൽ ഇ​മ്രാ​ൻ ഖാ​നാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ‌

പ​രാ​ജ​യ​ത്തോ​ടെ ബ്ലാ​സ്റ്റേ​ഴ്സ് 12-ാം സ്ഥാ​ന​ത്താ​യി. സീ​സ​ണി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റ ബ്ലാ​സ്റ്റേ​ഴ്സി​ന് പോ​യി​ന്‍റ് ഒ​ന്നും നേ​ടാ​നാ​യി​ട്ടി​ല്ല. വി​ജ​യ​ത്തോ​ടെ ചെ​ന്നൈ​യി​ൻ എ​ഫ്സി​ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ചെ​ന്നൈ​യി​ൻ.

Sports

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം

കോ​ൽ‌​ക്ക​ത്ത: ഐ​എ​സ്എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റ​യാ​ൻ വി​ല്ല്യം​സും ആ​ഷി​ഖ് കു​രു​ണി​യ​നും ആ​ണ് ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​യ് മ​ഹി​തോ​ഷ് ആ​ണ് മു​ഹ​മ്മ​ദ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്താ​ണ് ബം​ഗ​ളൂ​രു എ​ഫ്സി. നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട മു​ഹ​മ്മ​ദ് പോ​യി​ന്‍റ് ഒ​ന്നും നേ​ടാ​നാ​യി​ട്ടി​ല്ല.

Sports

ബ്ലാ​​സ്റ്റേ​​ഴ്‌​​സ് ഇ​​ന്നി​​റ​​ങ്ങും

കൊ​​ച്ചി: ഐ​​എ​​സ്എ​​ല്‍ ഫു​​ട്‌​​ബോ​​ളി​​ല്‍ സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യം മോ​​ഹി​​ച്ച് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്‌​​സ് എ​​ഫ്‌​​സി ഇ​​ന്നി​​റ​​ങ്ങും. കൊ​​ച്ചി ജ​​വ​​ഹ​​ര്‍​ലാ​​ല്‍ നെ​​ഹ്‌​​റു സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ കാ​​ശി​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്‌​​സി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ലും ബ്ലാ​​സ്റ്റേ​​ഴ്‌​​സ് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു.

ജം​​ഷ​​ഡ്പു​​ര്‍, പഞ്ചാബ്

ഇ​​ന്ന​​ലെ ന​​ട​​ന്ന ആദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജം​​ഷ​​ഡ്പു​​ര്‍ എ​​ഫ്‌​​സി 2-1ന് ​​ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ കീ​​ഴ​​ട​​ക്കി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​ഞ്ചാ​ബ് എ​ഫ്സി 2-0ന് ​ബം​ഗ​ളൂ​രു എ​ഫ്സി​യെ തോ​ൽ​പ്പി​ച്ചു.

Sports

ഐ​എ​സ്എ​ൽ: എ​ഫ്സി ഗോ​വ ഇ​ന്ന് സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി​യെ നേ​രി​ടും

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഇ​ന്ന് സൂ​പ്പ​ർ പോ​രാ​ട്ടം. രാ​ത്രി ഏ​ഴ​ര​യ്ക്ക് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി​യെ നേ​രി​ടും.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് നാ​ല് പോ​യി​ന്‍റു​ള്ള എ​ഫ്സി ഗോ​വ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​കാ​ശി​യോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ഗോ​വ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ മു​ഹ​മ്മ​ദ​ൻ എ​സ്‌​സി​യെ ത​ക​ർ​ത്തി​രു​ന്നു. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഗോ​വ​യു​ടെ ജ​യം.

ക​ളി​ച്ച ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ട സ്പോ​ർ​ടിം​ഗ് ഡ​ൽ​ഹി പോ​യി​ന്‍റ് ടേ​ബി​ളി​ൽ അ​വ​സാ​ന സ്ഥാ​ന​ത്താ​ണു​ള്ള​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ബം​ഗ​ളൂ​രു​വി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട സ്പോ​ർ​ടിം​ഗ് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​നോ​ട് ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു.

Sports

ബ​ഗാ​ന് മോ​ഹ ജ​യം

കോല്‍ക്കത്ത: ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗി​​ൽ (ഐ​​എ​​സ്എ​​ൽ) വി​​ജ​​യ കു​​തി​​പ്പ് തു​​ട​​ർ​​ന്ന് മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്.

സാ​​ൾ​​ട്ട് ലേ​​ക്ക് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​യെ മോ​​ഹ​​ൻ ബ​​ഗാ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ആ​​ദ്യ പ​​കു​​തി​​യു​​ടെ അ​​വ​​സാ​​നം ഓ​​സ്ട്രേ​​ലി​​യ​​ൻ സ്ട്രൈ​​ക്ക​​ർ ജാ​​മി മ​​ക്ലാ​​ര​​ൻ ബ​​ഗാ​​നു​​വേ​​ണ്ടി ആ​​ദ്യ ഗോ​​ൾ നേ​​ടി. ര​​ണ്ടാം പ​​കു​​തി​​യി​​ൽ ദി​​മി​​ത്രി പെ​​ട്രാ​​റ്റോ​​സ് ബ​​ഗാ​​ന്‍റെ ജ​​യം ഉ​​റ​​പ്പി​​ച്ചു.

മോ​​ഹ​​ൻ ബ​​ഗാ​​ൻ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം ആ​​ഘോ​​ഷി​​ച്ച​​പ്പോ​​ൾ ചെ​​ന്നൈ​​യ്ൻ എ​​ഫ്സി ര​​ണ്ടാം തോ​​ൽ​​വി​​യാ​​ണ് ഏ​​റ്റു​​വാ​​ങ്ങി​​യ​​ത്.

Sports

ബ്ലാ​സ്റ്റേ​ഴ്സി​നു കാ​ലി​ട​റി; മും​ബൈ​യ്ക്ക് ജ​യം

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. സ്വ​ന്തം ആ​രാ​ധ​ക​രു​ടെ മു​മ്പി​ൽ മും​ബൈ സി​റ്റി​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

47-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ താ​രം ലാ​ലി​യ​ൻ​സു​വാ​ല ചാം​ഗ്തെ​യാ​ണ് മും​ബൈ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. പ​ന്ത​ട​ക്ക​ത്തി​ലും ഗോ​ൾ നീ​ക്ക​ത്തി​ലും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നെ​ങ്കി​ലും പ​ന്ത് എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ലെ​ത്തി​ക്കാ​ൻ ബ്ലാ‌​സ്റ്റേ​ഴ്‌​സി​നു സാ​ധി​ച്ചി​ല്ല.

സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം പ​രാ​ജ​യ​മാ​ണി​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നോ​ട് ര​ണ്ടു ഗോ​ളു​ക​ൾ​ക്കും ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ തോ​റ്റി​രു​ന്നു.

Sports

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു-​നോ​ർ​ത്ത് ഈ​സ്റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ

ബം​ഗ​ളൂ​രു: ഐ​എ​സ്എ​ല്ലി​ലെ ബം​ഗ​ളൂ​രു എ​ഫ്സി-​നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ബ്ര​യാ​ൻ സാ​ഞ്ച​സാ​ണ് ബം​ഗ​ളൂ​രു​വി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 19-ാം മി​നി​റ്റി​ലാ​ണ് സാ​ഞ്ച​സ് ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​ഡി​ന് വേ​ണ്ടി ലാ​ൽ​റി​ൻ​സു​വാ​ലാ ലാ​ൽ​ബി​യാ​ക്നി​യ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 68-ാം മി​നി​റ്റി​ലാ​ണ് ലാ​ൽ​റി​ൻ​സു​വാ​ല പ​ന്ത് ഗോ​ൾ​വ​ര ക​ട​ത്തി​യ​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ബം​ഗ​ളൂ​രു എ​ഫ്സി​ക്ക് നാ​ല് പോ​യി​ന്‍റാ​യി. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​ന് ഒ​രു പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ‌ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മും​ബൈ സി​റ്റി​യെ നേ​രി​ടും.

Sports

ഐ​എ​സ്എ​ല്‍ ആ​ദ്യ ജ​യം തേ​ടി ബ്ലാ​സ്റ്റേ​ഴ്‌​സ്‌ മും​ബൈ​യെ നേ​രി​ടും

കൊ​​ച്ചി: സ്റ്റേ​ഡി​യം വാ​ട​ക ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് അ​നി​ശ്ചി​ത​ത്വം സ​സൃ​ഷ്ടി​ച്ച ഇ​​ന്ത്യ​​ൻ സൂ​​പ്പ​​ർ ലീ​​ഗ് (ഐ​​എ​​സ്എ​​ൽ) ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ മാ​റ്റ​മി​ല്ല.

ക​ളി​ക്കു​മു​ന്പേ​യു​ണ്ടാ​യ ക​ല്ലു​ക​ടി മ​ത്സ​രം ന​ട​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​ന​ൽ​ക്കേ ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്‍റും ജി​ഡി​സി​എ​യും ത​മ്മി​ൽ ച​ർ​ച്ച​യി​ലൂ​ടെ ധാരണ.

മ​ത്സ​ര​ത്തി​ന് മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ച​ർ​ച്ച​യ്ക്ക് ശേ​ഷം ബ്ലാ​സ്റ്റേ​ഴ്സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇതോടെ ബ്ലാ​​സ്റ്റേ​​ഴ്സ് ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്നി​​റ​​ങ്ങും. ആ​​ദ്യ ജ​​യം തേ​​ടി ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​റ​​ങ്ങു​​ന്പോ​​ൾ ജ​​യം തു​​ട​​രു​​ക​​യാ​​ണ് എ​​തി​​രാ​​ളി​​ക​​ളാ​​യ മും​​ബൈ സി​​റ്റി എ​​ഫ്സി​​യു​​ടെ ല​​ക്ഷ്യം. കൊ​​ച്ചി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

ഹെ​​ഡ് കോ​​ച്ച് ഡേ​​വി​​ഡ് ക​​റ്റാ​​ല​​യു​​ടെ കീ​​ഴി​​ൽ 4-3-3 ഫോ​​ർ​​മേ​​ഷ​​നി​​ൽ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ബ്ലാ​​സ്റ്റേ​​ഴ്സ് മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ​​ന്‍റ്സി​​നോ​​ട് ര​​ണ്ടു ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ആ​​ദ്യ ഇ​​ല​​വ​​നി​​ൽ ര​​ണ്ട് വി​​ദേ​​ശ താ​​ര​​ങ്ങ​​ളെ മാ​​ത്രം ഉ​​ൾ​​പ്പെ​​ടു​​ത്തി യു​​വ​​താ​​ര​​ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ അ​​വ​​സ​​രം ന​​ൽ​​കി​​യാ​​യി​​രു​​ന്നു ക​​റ്റാ​​ല​​യു​​ടെ നീ​​ക്കം.

മും​​ബൈ സി​​റ്റി എ​​ഫ്സി ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ എ​​തി​​രി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ചെ​​ന്നൈ​​യ്ൻ എ​​ഫ്സി​​യെ​​യാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ന്ന് ന​​ട​​ക്കു​​ന്ന മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി- നോ​​ർ​​ത്ത്ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​യെ നേ​​രി​​ടും. വൈ​​കി​​ട്ട് അ​​ഞ്ചി​​നാ​​ണ് മ​​ത്സ​​രം.

Sports

സ്റ്റേ​​​​ഡി​​​​യം വാ​​​​ട​​​​ക​​​ത്ത​​​​ർ​​​​ക്കം പ​രി​ഹ​രി​ച്ചു: ബ്ലാ​സ്റ്റേ​ഴ്‌​സി​ന് സ​മ​യം അ​നു​വ​ദി​ച്ച് ജി​സി​ഡി​എ

കൊ​​​​ച്ചി: വാ​​​​ട​​​​ക കു​​​​ടി​​​​ശി​​​​ക​​​​യെ​​​​ച്ചൊ​​​​ല്ലി കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സും ജി​​​​സി​​​​ഡി​​​​എ​​​​യും(​​​​ഗ്രേ​​​​റ്റ​​​​ര്‍ കൊ​​​​ച്ചി​​​​ന്‍ ഡ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് അ​​​​ഥോ​​​​റി​​​​റ്റി) ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ര്‍​ക്ക​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ഇ​​​​ന്നു നി​​​​ശ്ച​​​​യി​​​​ച്ച ഐ​​​​എ​​​​സ്എ​​​​ല്‍ മ​​​​ത്സ​​​​രം ത​​​​ട​​​​സ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ന​​​​ട​​​​ക്കും.

വാ​​​​ട​​​​ക​​​​യും കു​​​​ടി​​​​ശി​​​​ക​​​​യും അ​​​​ട​​​​യ്ക്കാ​​​​ന്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​നു ജി​​​​സി​​​​ഡി​​​​എ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍​ക്കു പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യ​​​​ത്.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്ക​​​​കം പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പി​​​​ലാ​​​​ണ് സ്റ്റേ​​​​ഡി​​​​യം വി​​​​ട്ടു​​​​ന​​​​ല്‍​കാ​​​​ന്‍ ജി​​​​സി​​​​ഡി​​​​എ നി​​​​ല​​​​വി​​​​ല്‍ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​നു​​​​ള്ള ച​​​​ര്‍​ച്ച​​​​ക​​​​ളു​​​​ടെ ഫ​​​​ല​​​​മാ​​​​യി ജി​​​​സി​​​​ഡി​​​​എ ചോ​​​​ദി​​​​ച്ച വാ​​​​ട​​​​ക ന​​​​ല്‍​കാ​​​​ന്‍ ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് ത​​​​യാ​​​​റാ​​​​കു​​​​ക​​​​യും ഇ​​​​ന്ന​​​​ലെ ഐ​​​​എ​​​​സ്എ​​​​ല്‍ മ​​​​ത്സ​​​​രം ത​​​​ട​​​​സ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ മു​​​​ന്നോ​​​​ട്ടു​​​പോ​​​​കു​​​​മെ​​​​ന്നും രാ​​​​ത്രി വൈ​​​​കി ടീം ​​​​ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വാ​​​​ട​​​​ക ന​​​​ല്‍​കാ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്ന് ക​​​​ലൂ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സി​​​​ന്‍റെ ഓ​​​​ഫീ​​​​സ് ജി​​​​സി​​​​ഡി​​​​എ അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പൂ​​​​ട്ടി​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ര്‍​ന്ന് പ്രീ​​​​മാ​​​​ച്ച് വാ​​​​ര്‍​ത്താ​​​​സ​​​​മ്മേ​​​​ള​​​​നം ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണു സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്.

Sports

ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് ത​​ക​​ർ​​പ്പ​​ൻ ജ​​യം

കോ​​ൽ​​ക്ക​​ത്ത: ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ആ​​ധി​​പ​​ത്യ​​മു​​റ​​പ്പി​​ച്ച് എ​​സ് സി ​​ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ജ​​യം.

ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ സ്പോ​​ർ​​ട്ടിം​​ഗ് ഡ​​ൽ​​ഹി​​യെ ഒ​​ന്നി​​നെ​​തി​​രേ നാ​​ല് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ത​​ക​​ർ​​പ്പ​​ൻ ജ​​യ​​ത്തോ​​ടെ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് കു​​തി​​പ്പ് തു​​ട​​രു​​ക​​യാ​​ണ്.

നാ​​ലാം മി​​നി​​റ്റി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ ഞെ​​ട്ടി​​ച്ച് സ്പോ​​ർ​​ട്ടിം​​ഗ് ക്ല​​ബ് ലീ​​ഡ് നേ​​ടി. അ​​ഗ​​സ്റ്റി​​ൻ ലാ​​ൽ​​രോ​​ച​​ന​​യാ​​ണ് സ്കോ​​ർ ചെ​​യ്ത​​ത്. എ​​ന്നാ​​ൽ മൂ​​ന്നു മി​​നി​​റ്റു​​ക​​ൾ​​ക്കു​​ള്ളി​​ൽ ഈ​​സ്റ്റ്് ബം​​ഗാ​​ൾ സ​​മ​​നി​​ല പി​​ടി​​ച്ചു.

എ​​ഡ്മു​​ൻ​​ണ്ട് ലാ​​ൽ​​റി​​ന്ദി​​ക​​യാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്. 12-ാം മി​​നി​​റ്റി​​ലും 40-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി​​യും ഗോ​​ളാ​​ക്കി യൂ​​സ​​ഫ് എ​​സ്ജാ​​രി ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന് 3-1ന്‍റെ ലീ​​ഡ് സ​​മ്മാ​​നി​​ച്ചു. 90+5 മി​​നി​​റ്റി​​ൽ മി​​ഗു​​ൽ ഫെ​​റേ​​റി​​യ ഡ​​മാ​​സി​​നോ​​യി​​ലൂ​​ടെ നാ​​ലാം ഗോ​​ളും പി​​റ​​ന്നു.

ഗോ​​വ​​യ്ക്ക് ജ​​യം

ഐ​​എ​​സ്എ​​ൽ സീ​​സ​​ണി​​ൽ എ​​ഫ്സി ഗോ​​വ​​യ്ക്ക് സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യം. മൊ​​ഹ​​മ്മ​​ദ​​ൻ എ​​ഫ്സി​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ഗോ​​വ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​ത്സ​​ര​​ത്തി​​ന്‍റ നാ​​ലാം മി​​നി​​റ്റി​​ൽ ഗോ​​വ ലീ​​ഡ് നേ​​ടി. പോ​​ൽ മൊ​​റീ​​നോ ആ​​ണ് ഗോ​​വ​​യ്ക്കാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത്. 32-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ഗോ​​ളാ​​ക്കി ഡീ​​ജ​​ൻ ഡ്രാ​​സി​​ക് ഗോ​​വ​​യു​​ടെ ലീ​​ഡ് ര​​ണ്ടാ​​യി ഉ​​യ​​ർ​​ത്തി.

മൊ​​ഹ​​മ്മ​​ദ​​ൻ എ​​ഫ്സി​​ക്ക് ഗോ​​ൾ ക​​ണ്ടെ​​ത്താ​​നാ​​കാ​​തെ വ​​ന്ന​​തോ​​ടെ എ​​തി​​ര​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളു​​ക​​ളു​​ടെ ത​​ക​​ർ​​പ്പ​​ൻ ജ​​യം ഗോ​​വ സ്്വ​​ന്ത​​മാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഗോ​​വ സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യി​​രു​​ന്നു. 26ന് ​​സ്പോ​​ർ​​ട്ടിം​​ഗ് ക്ല​​ബ് ഡ​​ൽ​​ഹി​​യെ​​യാ​​ണ് ഗോ​​വ ഇ​​നി നേ​​രി​​ടു​​ക. നാ​​ല് പോ​​യി​​ന്‍റു​​മാ​​യി പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്താ​​ണ് ഗോ​​വ.

Sports

കലൂരിൽ ഞായറാഴ്ച ബ്ലാസ്റ്റേഴ്സ് പന്ത് തട്ടും

കൊച്ചി: വാടക കുടിശികയെച്ചൊല്ലി കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുണ്ടായ തർക്കങ്ങൾ പരിഹരിച്ചു. ഇതോടെ ഞായറാഴ്ച നടക്കേണ്ട ഐഎസ്എൽ മത്സരം നിശ്ചയിച്ച പ്രകാരംതന്നെ നടക്കും.

വാടകയും കുടിശികയും അടയ്ക്കാൻ ബ്ലാസ്റ്റേഴ്സിന് ജിസിഡിഎ കൂടുതൽ സമയം അനുവദിച്ചു. ഒരാഴ്ചയ്ക്കകം പണം അടയ്ക്കാമെന്ന ഉറപ്പിലാണ് സ്റ്റേഡിയം വിട്ടുനൽകാൻ തീരുമാനിച്ചത്.

വാടക നൽകാത്തതിനെത്തുടർന്ന് കലൂർ സ്റ്റേഡിയത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഓഫീസ് ജിസിഡിഎ അധികൃതർ പൂട്ടിയതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. സ്റ്റേഡിയത്തിനുള്ളിൽ മത്സരത്തിനായുള്ള ഒരുക്കങ്ങൾക്കെത്തിയ ബ്ലാസ്റ്റേഴ്സ് പ്രതിനിധികളെ ജിസിഡിഎ ഉദ്യോഗസ്ഥർ പുറത്താക്കുകയും സ്റ്റേഡിയത്തിനുള്ളിലെ വസ്തുക്കൾ മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനവേദി വിട്ടുനൽകാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയാറാകാതിരുന്നതും വലിയ പ്രതിഷേധത്തിനിടയാക്കി. ഇതേത്തുടർന്ന് പ്രീ-മാച്ച് വാർത്താ സമ്മേളനം ഓൺലൈനായാണ് സംഘടിപ്പിച്ചത്.

ബ്ലാസ്റ്റേഴ്സ് സിഇഒ അബീക് ചാറ്റർജിയും ഉടമകളും ജിസിഡിഎ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.

Sports

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ വാ​ര്‍​ത്താ​സ​മ്മേ​ള​നം ത​ട​ഞ്ഞ് ജി​സി​ഡി​എ; സ്റ്റേ​ഡി​യം വാ​ട​ക​യെ ചൊ​ല്ലി പോ​ര്

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ പു​തി​യ സീ​സ​ണി​ലെ ആ​ദ്യ ഹോം ​മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ന​ട​ത്താ​നി​രു​ന്ന ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് ജി​സി​ഡി​എ. ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ്രീ-​മാ​ച്ച് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ആ​ണ് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രെ ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ടീം ​പ​രി​ശീ​ല​ക​നും താ​ര​ങ്ങ​ളും പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​മാ​ണ് അ​വ​സാ​ന നി​മി​ഷം മു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ഗൂ​ഗി​ള്‍ മീ​റ്റി​ലൂ​ടെ​യാ​ണ് പ്ര​സ് കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ന്ന​ത്.

സ്റ്റേ​ഡി​യം വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ല​ബ്ബും ജി​സി​ഡി​എ​യും ത​മ്മി​ല്‍ കു​റ​ച്ചു നാ​ളു​ക​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​മാ​ണ് ഈ ​നീ​ക്ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ വാ​ട​ക കു​റ​ച്ചു ന​ല്‍​കാ​ന്‍ ധാ​ര​ണ​യാ​യി​രു​ന്നു​വെ​ങ്കി​ലും വീ​ണ്ടും തു​ക കൂ​ട്ടി​യ​താ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ് ക്ല​ബ്ബി​നോ​ട് ജി​സി​ഡി​എ സ്വീ​ക​രി​ച്ച ഈ ​നി​ല​പാ​ടി​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. മ​ഞ്ഞ​പ്പ​ട സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Sports

സ്റ്റൈ​ല​ന്‍ പ്ര​ശാ​ന്ത്

മ​ഡ്ഗാ​വ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ളി​ന്‍റെ 12-ാം സീ​സ​ണ്‍ ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന​ലെ കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​ക്കു ആ​ശ്വ​സി​ക്കാ​ന്‍ വ​ക​യി​ല്ലെ​ങ്കി​ലും ഒ​രു മ​ല​യാ​ളി ഗോ​ള്‍ പി​റ​ന്നു.

മോ​ഹ​ന്‍ ബ​ഗാ​നോ​ട് 2-0നു ​കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി തോ​ല്‍​വി വ​ഴ​ങ്ങി​യ​തി​നു​ശേ​ഷം മ​ഡ്ഗാ​വി​ല്‍ അ​ര​ങ്ങേ​റി​യ എ​ഫ്‌​സി ഗോ​വ x ഇ​ന്‍റ​ര്‍ കാ​ശി പോ​രാ​ട്ട​ത്തി​ലാ​യി​രു​ന്നു മ​ല​യാ​ളി ഗോ​ള്‍. കോ​ഴി​ക്കോ​ടു​കാ​ര​നാ​യ കെ. ​പ്ര​ശാ​ന്ത് ഇ​ന്‍റ​ര്‍ കാ​ശി​ക്കാ​യി വ​ല​കു​ലു​ക്കി. ഐ​എ​സ്എ​ല്ലി​ല്‍ ഇ​ന്‍റ​ര്‍ കാ​ശി​യു​ടെ ആ​ദ്യ ഗോൾ അ​തോ​ടെ പ്ര​ശാ​ന്തി​നു സ്വ​ന്തം.

1-1 സ​മ​നി​ല​യി​ല്‍ അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​ല്‍ 45+2-ാം മി​നി​റ്റി​ലാ​യി​രു​ന്നു പ്ര​ശാ​ന്തി​ന്‍റെ ഉ​ജ്വ​ല ഫി​നി​ഷിം​ഗ്. ഒ​റ്റ​യ്ക്കു മു​ന്നേ​റി​യെ​ത്തി​യ പ്ര​ശാ​ന്ത് ഗോ​വ​ന്‍ ഗോ​ള്‍ കീ​പ്പ​റി​ന്‍റെ മു​ക​ളി​ലൂ​ടെ പ​ന്ത് വ​ല​യി​ല്‍ നി​ക്ഷേ​പി​ച്ചു. 80-ാം മി​നി​റ്റി​ല്‍ ലൂ​യി​സ് ടാ​റെ​സ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ഇ​ന്‍റ​ര്‍ കാ​ശി​യു​ടെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി. തു​ട​ര്‍​ന്ന് 84-ാം മി​നി​റ്റി​ല്‍ ഡി​യാ​ന്‍ ഡ്രാ​സി​ക്കി​ന്‍റെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ എ​ഫ്‌​സി ഗോ​വ സ​മ​നി​ല നേ​ടി.

പ്ര​ശാ​ന്ത് സീ​നി​യ​ര്‍ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ​ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ലൂ​ടെ ആ​യി​രു​ന്നു. 2016 മു​ത​ല്‍ 2022വ​രെ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ താ​ര​മാ​യി​രു​ന്നു പ്ര​ശാ​ന്ത്. ഇ​തി​നി​ടെ ഒ​രു സീ​സ​ണി​ല്‍ ചെ​ന്നൈ​യി​ന്‍ എ​ഫ്‌​സി​ക്കാ​യി ലോ​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ക​ളി​ച്ചു. പി​ന്നീ​ട് ചെ​ന്നൈ​യി​ന്‍റെ ഭാ​ഗ​മാ​യി. പ​ഞ്ചാ​ബി​നാ​യും ഇ​ന്‍റ​ര്‍ കാ​ശി​ക്കാ​യും ക​ളി​ച്ച​ശേ​ഷം കാ​ലി​ക്ക​ട്ട് എ​ഫ്‌​സി​യി​ല്‍. ഈ ​വ​ര്‍​ഷം വീ​ണ്ടും ഇ​ന്‍റ​ര്‍ കാ​ശി​യി​ല്‍ തി​രി​ച്ചെ​ത്തി.

Sports

ഐ​എ​സ്എ​ൽ: മോ​ഹ​ൻ ബ​ഗാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ‌ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പ​രാ​ജ​യ​പ്പെ​ട്ട​ത്.

മോ​ഹ​ൻ ബ​ഗാ​ന് വേ​ണ്ടി ജാ​മി മ​ക്ലാ​ര​നും ടോം ​ആ​ൽ​ഫ്ര​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ക്ലാ​ര​ൻ 36-ാം മി​നി​റ്റി​ലും ആ​ൽ​ഫ്ര​ഡ് 90+7-ാം മി​നി​റ്റി​ലാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഇ​ന്ന​ത്തെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ഫ്സി ഗോ​വ ഇ​ന്‍റ​ർ‌ കാ​ശി​യെ നേ​രി​ടും. ഈ ​മാ​സം 22ന് ​മും​ബൈ സി​റ്റി​ക്കെ​തി​രെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ടു​ത്ത മ​ത്സ​രം.

Sports

ഐ​എ​സ്എ​ൽ: ആ​ദ്യ മ​ത്സ​ര​ത്തി​ലെ പ്ലേ​യിം​ഗ് ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് ബ്ലാ​സ്റ്റേ​ഴ്സ്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ണി​ന്‍റെ ആ​ദ്യ മ​ത്സ​ര​ത്തി​നു​ള്ള പ്ലേ​യിം​ഗ് ഇ​ല​വ​ൺ പു​റ​ത്തു​വി​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. ഇ​ന്ന് അ​ഞ്ചി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ എ​തി​രാ​ളി​ക​ൾ.

കോ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​മാ​ണ് വേ​ദി. ക​ന്നി​കി​രീ​ടം എ​ന്ന സ്വ​പ്ന​വു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഇ​ത്ത​വ​ണ​യും ഇ​റ​ങ്ങു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്സ് ടീം: ​സ​ച്ചി​ൻ സു​രേ​ഷ് (ഗോ​ൾ​കീ​പ്പ​ർ), ഔ​മ​ർ, സ​ഹീ​ഫ്, ബെ​ർ​തോ​മി​യോ, കോ​റൂ സിം​ഗ്, ഡാ​നി​ഷ് ഫാ​റൂ​ഖ്, നി​ഹാ​ൽ, ബോ​ർ​ജ​സ്, എ​യ്ബ​ൻ, എ​ബി​ൻ​ദാ​സ്, ബി​കാ​സ്.

Sports

കൊച്ചി വിട്ടൊരു കളിയില്ല; ബ്ലാസ്റ്റേഴ്സിന്‍റെ ഒമ്പതു മത്സരങ്ങളും ഹോം ഗ്രൗണ്ടിൽ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങൾ ഇത്തവണയും എറണാകുളം കലൂർ ജെഎൽഎൻ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കും. ഫെബ്രുവരി 22 മുതൽ മേയ് വരെ ഒമ്പതു മത്സരങ്ങളാണ് ഇത്തവണ കലൂർ സ്റ്റേഡിയത്തിൽ നടക്കുന്നത്. ബ്ലാസ്റ്റേഴ്സ് കൊച്ചി വിടുന്നു, പകരം ഹോം ഗ്രൗണ്ട് ആയി കോഴിക്കോട് പരിഗണിക്കുന്നുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു.

അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും വിരാമിട്ടാണ് കലൂർ സ്റ്റേഡിയത്തിൽ തന്നെ മത്സരങ്ങൾ അരങ്ങേറാൻ പോകുന്നത്. കോടതി വ്യവഹാരങ്ങളും സ്പോൺസർമാരുടെ അഭാവവും കാരണം വൈകിയാണ് സീസൺ ആരംഭിക്കുന്നത്. മത്സരങ്ങൾ കൊച്ചിയിൽ തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജിസിഡിഎക്ക് കത്ത് നൽകിയിരുന്നു.

അതിനാൽ വാടക തുക കുറിച്ചാണ് ജിസിഡിഎ ബ്ലാസ്റ്റേഴ്സിന് സ്റ്റേഡിയം നൽകുന്നത്. ഫുട്ബോൾ ഇതിഹാസം മെസിയും അർജന്‍റീന ടീമും കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിച്ച് സ്റ്റേഡിയം നവീകരിച്ചതിനു ശേഷം നടക്കുന്ന ആദ്യ മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്‍റേത്.

Sports

വി​വാ​ദ​ങ്ങ​ള്‍​ക്കു വി​ട; കോ​ഴി​ക്കോ​ട്ട് ഇ​നി ബ്ലാ​സ്റ്റേഴ്‌​സ് വി​രു​ന്ന്

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​ഡി​​​യ​​​ത്തി​​​ല്‍ ഇ​​​നി ബ്ലാ​​സ്റ്റേ​​ഴ്‌​​​സ് ആ​​​ര​​​വം. അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ള്‍​ക്കൊ​​​ടു​​​വി​​​ല്‍ ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് ടീം ​​​കോ​​​ഴി​​​ക്കോ​​​ട് സ്‌​​​റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ പ​​​ന്ത് ത​​​ട്ടും.

ഫെ​​​ബ്രു​​​വ​​​രി 14ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ന്‍ സൂ​​​പ്പ​​​ര്‍ ലീ​​​ഗ് (ഐ​​​എ​​​സ്എ​​​ല്‍ ) മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ ഒ​​​മ്പ​​​തു മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു കോ​​​ഴി​​​ക്കോ​​​ട് ഇ​​​എം​​​എ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ക. ഇ​​​തി​​​ല്‍ ഏ​​​ഴു​​​മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ രാ​​​ത്രി 7.30-നാ​​​ണു ന​​​ട​​​ക്കു​​​ക. ര​​​ണ്ടെ​​​ണ്ണം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നും ന​​​ട​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 22-ന് ​​​രാ​​​ത്രി 7.30 ന് ​​​മു​​​ബൈ സി​​​റ്റി എ​​​ഫ്‌​​​സി​​​യു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം. തു​​​ട​​​ര്‍​ന്ന് ഫെ​​​ബ്രു​​​വ​​​രി 28ന് ​​​ഇ​​​ന്‍റ​​​ര്‍ കാ​​​ശി​​​യു​​​മാ​​​യും മാ​​​ര്‍​ച്ച് ഏ​​​ഴി​​​ന്‌ ചെ​​​ന്നൈ​​​യി​​​ന്‍ എ​​​ഫ്‌​​​സി​​​യു​​​മാ​​​യും മാ​​​ര്‍​ച്ച് 21 പ​​​ഞ്ചാ​​​ബ് എ​​​ഫ്‌​​​സി​​​യു​​​മാ​​​യും ഏ​​​പ്രി​​​ല്‍ 15-ന് ​​​നോ​​​ര്‍​ത്ത് ഈ​​​സ്റ്റ് യു​​​ണൈ​​​റ്റ​​​ഡു​​​മാ​​​യും ഏ​​​പ്രി​​​ല്‍ 18-ന് ​​​വെ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ജം​​​ഷ​​​ഡ്പു​​​ര്‍ എ​​​ഫ്‌​​​സി​​​യു​​​മാ​​​യും എ​​​പ്രി​​​ല്‍ 23-ന് ​​​ഒ​​​ഡീ​​​ഷ എ​​​ഫ്‌​​​സി, മേ​​​യ്10-​​​ന് മു​​​ഹ​​​മ്മ​​​ദ​​​ന്‍​സ് എ​​​സ്‌​​​സി, മേ​​​യ് 17ന് ​​​എ​​​ഫ്‌​​​സി ഗോ​​​വ എ​​​ന്നീ ടീ​​​മു​​​ക​​​ളു​​​മാ​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​ഴ്‌​​​സ് മാ​​​റ്റു​​​ര​​​യ്ക്കു​​​ക.

ബ്ലാ​​​സ്റ്റേ​​​ഴ്സ് മാ​​​നേ​​​ജ്മെ​​​ന്‍റും കേ​​​ര​​​ള ഫു​​​ട്ബാ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നും (കെ​​​എ​​​ഫ്എ) ത​​​മ്മി​​​ല്‍ മ​​​ത്സ​​​ര​​​ങ്ങ​​​ള്‍ കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ത്തു​​​ന്ന​​​തി​​​നു ധാ​​​ര​​​ണ​​​യി​​​ല്‍ എ​​​ത്തി​​​യി​​​രു​​​ന്നു. കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണു ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ ഹോം ​​​മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഇ​​​ത്ത​​​വ​​​ണ കോ​​​ഴി​​​ക്കോ​​​ട്ടേ​​​ക്കു മാ​​​റ്റു​​​ന്ന​​​ത്. മ​​​ഞ്ചേ​​​രി പ​​​യ്യ​​​നാ​​​ട് സ്റ്റേ​​​ഡി​​​യ​​​വും പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും മെ​​​ച്ച​​​പ്പെ​​​ട്ട സൗ​​​ക​​​ര്യ​​​ങ്ങ​​​ളാ​​ണു കോ​​​ഴി​​​ക്കോ​​​ടി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ​​​ത്. ബ്ലാ​​​സ്റ്റേ​​​ഴ്സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ്റ്റേ​​​ഡി​​​യം സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള സീ​​​സ​​​ണി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ആ​​​യി​​​ര​​​ങ്ങ​​​ളാ​​​ണു ക​​​ളി കാ​​​ണാ​​​നെ​​​ത്തി​​​യ​​​ത്. ഈ ​​​ആ​​​രാ​​​ധ​​​ക പി​​​ന്തു​​​ണ​​​യും ആ​​​വേ​​​ശ​​​വും പു​​​തി​​​യ സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നും ക​​​രു​​​ത്താ​​​കു​​​മെ​​​ന്ന ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലി​​​ലാ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റ്. ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ന്ന സൂ​​​പ്പ​​​ർ​​​ക്രോ​​​സ് റേ​​​സിം​​​ഗ് ലീ​​​ഗി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പു​​​ല്ലു​​​ക​​​ൾ ന​​​ശി​​​ച്ച​​​ത് വ​​​ലി​​​യ വി​​​വാ​​​ദ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, പു​​​ൽ​​​മൈ​​​താ​​​നം പ‍​ഴ​​​യ​​​പ​​​ടി​​​യാ​​​ക്കി, ന​​​വീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്റ്റേ​​​ഡി​​​യം കൈ​​​മാ​​​റി​​ക്ക​​ഴി​​​ഞ്ഞു. ഇ​​​നി അ​​​വ​​​സാ​​​ന​​​വ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന മാ​​​ത്ര​​​മാ​​​ണ് ബാ​​​ക്കി. നി​​​ല​​​വി​​​ൽ ഐ ​​​ലീ​​​ഗി​​​ൽ ഗോ​​​കു​​​ലം കേ​​​ര​​​ള എ​​​ഫ്സി​​​യു​​​ടെ​​​യും സൂ​​​പ്പ​​​ർ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് എ​​​ഫ്സി​​​യു​​​ടെ​​​യും ഹോം​​​ഗ്രൗ​​​ണ്ടാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് സ്റ്റേ​​​ഡി​​​യം.

സൂ​​​പ്പ​​​ർ ക്രോ​​​സ് റേ​​​സിം​​​ഗ് ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് മൈ​​​താ​​​നം വി​​​ട്ടുന​​​ൽ​​​കി​​​യ​​​ത് കോ​​​ർ​​​പ​​​റേ​​​ഷ​​​നെ വെ​​​ട്ടി​​​ലാ​​​ക്കി​​​യി​​​രു​​​ന്നു. മൈ​​​താ​​​ന​​​ത്തെ പു​​​ല്ല് ക​​​രി​​​ഞ്ഞു​​​ണ​​​ങ്ങി​​​യെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ജി​​​ല്ലാ ഫു​​​ട്ബോ​​​ൾ അ​​​സോ​​​സി​​​യേ​​​ഷ​​​നെ വി​​​ളി​​​പ്പി​​​ച്ച് സ്റ്റേ​​​ഡി​​​യം പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ൾ വ​​​ലി​​​യ ത​​​ക​​​ർ​​​ച്ച​​​യു​​​ണ്ടാ​​​യെ​​​ന്നു ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. റേ​​​സിം​​​ഗ് ലീ​​​ഗ് സം​​​ഘാ​​​ട​​​ക​​​ര്‍ ഒ​​​രു മാ​​​സ​​​ത്തോ​​​ളം എ​​​ടു​​​ത്താ​​​ണ് ന​​​വീ​​​ക​​​ര​​​ണ പ്ര​​​വൃ​​​ത്തി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ത്. ബ്ലാ​​​സ്‌​​​റ്റേ​​​ഴ്‌​​​സ് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്ക് വേ​​​ദി​​​യാ​​​കു​​​ന്ന​​​തോ​​​ടെ സ്‌​​​റ്റേ​​​ഡി​​​യം ഒ​​​രി​​​ക്ക​​​ല്‍ക്കൂ​​​ടി വാ​​​ര്‍​ത്ത​​​ക​​​ളി​​​ല്‍ നി​​​റ​​​യു​​​ക​​​യാ​​​ണ്. ഒ​​​പ്പം കാ​​​ല്‍​പ​​​ന്താ​​​വേ​​​ശ​​​ത്തി​​​ല്‍ കാ​​​യി​​​ക പ്രേ​​​മി​​​ക​​​ളും.

Kerala

ഐഎസ്എല്‍ മത്സരക്രമമായി; ബ്ലാസ്റ്റേഴ്സിന് ഒൻപത് ഹോം മത്സരങ്ങള്‍

കൊച്ചി: ഐഎസ്എല്‍ മത്സരക്രമത്തിൽ ധാരണയായി. മത്സരക്രമം അനുസരിച്ച് ബ്ലാസ്റ്റേഴ്സിന് സീസണില്‍ ഒമ്പത് ഹോം മത്സരങ്ങളുണ്ടാകും. ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.

ഫെബ്രുവരി 14ന് വൈകുന്നേരം അഞ്ചിന് കോൽക്കത്തയിലാണ് കിക്കോഫ്. ഐഎസ്എല്ലിലെ മേയ് 11 വരെയുള്ള മത്സരക്രമം ആണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

മത്സരക്രമം അനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി എഫ്സി ആണ് എതിരാളികൾ. ഫെബ്രുവരി 28, മാർച്ച്‌ 7,21 ,ഏപ്രിൽ 15,18, 23 ,മേയ് 10,17 ദിവസങ്ങളിലും കോഴിക്കോട്ട് ബ്ലാസ്റ്റേഴ്സിന് ഹോം മത്സരങ്ങളുണ്ട്.

ബ്ലാസ്റ്റേഴ്സിന്‍റെ എല്ലാ ഹോം മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാകും നടക്കുക.

Sports

ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ മ​ത്സ​രം കോ​ഴി​ക്കോ​ട്?

കൊ​ച്ചി: അടുത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി പ​ങ്കെ​ടു​ക്കു​മെ​ന്ന് ക്ല​ബ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ആ​രാ​ധ​ക​ര്‍​ക്കു​ള്ള ആ​ശ​ങ്ക​ക​ള്‍ തി​രി​ച്ച​റി​യു​ന്നു​ണ്ടെ​ന്നും ചി​ല പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ക്കാ​നു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ സ​ജീ​വ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും ക്ല​ബ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ചു ന​ട​ക്കു​മെ​ന്നു സൂ​ച​ന. ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം എ​ത്തി​യി​ട്ടി​ല്ല.

Sports

ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ത​​രം താ​​ഴ്ത്തും

മും​​ബൈ: ആ​​റ് മാ​​സ​​ത്തി​​ല്‍ അ​​ധി​​കം നീ​​ണ്ട കാ​​ത്തി​​രി​​പ്പി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ് (ഐ​​എ​​സ്എ​​ല്‍) ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ അ​​ടു​​ത്ത​​മാ​​സം ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ ക്ല​​ബ്ബു​​ക​​ള്‍​ക്കെ​​തി​​രേ ഭീ​​ഷ​​ണി​​യു​​മാ​​യി ഓ​​ള്‍ ഇ​​ന്ത്യ ഫു​​ട്‌​​ബോ​​ള്‍ ഫെ​​ഡ​​റേ​​ഷ​​ന്‍ (എ​​ഐ​​എ​​ഫ്എ​​ഫ്).

ഫെ​​ബ്രു​​വ​​രി 14നാ​​ണ് ഐ​​എ​​സ്എ​​ല്‍ സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. മ​​ത്സ​​രി​​ക്കാ​​ന്‍ ത​​യാ​​റാ​​കാ​​ത്ത ക്ല​​ബ്ബു​​ക​​ളെ ഐ​​എ​​സ്എ​​ല്ലി​​ല്‍​നി​​ന്ന് ത​​രം​​താ​​ഴ്ത്തു​​മെ​​ന്ന് എ​​ഐ​​എ​​ഫ്എ​​ഫ് അ​​റി​​യി​​ച്ചു.

Latest News

Corehub Up