ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആദ്യജയത്തിനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ കാത്തിരിപ്പ് നീളുന്നു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ആറിലും തോറ്റു.
ഒരു സമനിലയിലൂടെ നേടിയ ഒരു പോയിന്റ് മാത്രമാണ് സമ്പാദ്യം. ഇന്നു നടക്കുന്ന ഏവേ പോരാട്ടത്തില്‍ ബംഗളൂരു എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഫ്രാഞ്ചു ബ്ലാസ്റ്റേഴ്സില്‍
അര്‍ജന്റൈന്‍ വിംഗര്‍ ഫ്രാന്‍സിസ്കോ ഫ്യൂലാസിയര്‍ അബാലോ കേരള ബ്ലാസ്റ്റേഴ്സിൽ. ‘ഫ്രാഞ്ചു’ എന്നറിയപ്പെടുന്ന 27കാരന് റയല്‍ മാഡ്രിഡിന്റെ യൂത്ത് സിസ്റ്റത്തിലൂടെയാണ് വളര്‍ന്നത്. റയോ വയ്യക്കാനോ, എഫ്സി ഫുവന്‍ലാബ്രഡ, എസ്ഡി ഐബര്‍, എഫ്സി കാര്‍ട്ടജീന എന്നീ സ്പാനിഷ് ക്ലബ്ബുകള്‍ക്കായി പന്ത് തട്ടി.
Tags : Kerala Blasters Bengaluru FC match Football ISL