x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിവാഹതീരുമാനം ജ​യ​മാ​ധ​വ​ന് കൊ​ല​ക്കുരുക്കായെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്

വെബ്ഡെസ്ക്
Published: October 18, 2026 12:51 AM IST | Updated: October 18, 2026 12:51 AM IST

പ്രതീകാത്മക ചിത്രം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ക​​​​​ര​​​​​മ​​​​​ന കൂ​​​​​ട​​​​​ത്തി​​​​​ൽ ത​​​​​റ​​​​​വാ​​​​​ട്ടി​​​​​ലെ ജ​​​​​യ​​​​​മാ​​​​​ധ​​​​​വ​​​​​ൻ നാ​​​​​യ​​​​​രു​​​​​ടെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ൽ മു​​​​​ഖ്യ പ്ര​​​​​തി ര​​​​​വീ​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​ർ വ​​​​​ലി​​​​​യ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന് അ​​​​​ന്വേ​​​​​ഷ​​​​​ണസം​​​​​ഘം ക​​​​​ണ്ടെ​​​​​ത്തി.

ര​​​​​വീ​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​രും കൂ​​​​​ട്ടു​​​​​പ്ര​​​​​തി​​​​​ക​​​​​ളാ​​​​​യ അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​ർ, സ​​​​​ജു എ​​​​​ന്നി​​​​​വ​​​​​രും ചേ​​​​​ർ​​​​​ന്ന് ക്രൂ​​​​​ര​​​​​മാ​​​​​യാ​​​​​ണ് ത​​​​​ല​​​​​യ്ക്ക​​​​​ടി​​​​​ച്ചും ശ്വാ​​​​​സം മു​​​​​ട്ടി​​​​​ച്ചും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് ചോ​​​​​ദ്യം ചെ​​​​​യ്യ​​​​​ലി​​​​​ൽ ര​​​​​വീ​​​​​ന്ദ്ര​​​​​ൻ നാ​​​​​യ​​​​​ർ സ​​​​മ്മ​​​​തി​​​​ച്ചെ​​​​​ന്നാ​​​​​ണ് പൊ​​​​​ലി​​​​​സ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. കേ​​​​​സി​​​​​ലെ കൂ​​​​​ട്ടു​​​​​പ്ര​​​​​തി​​​​​യാ​​​​​യ സ​​​​​ജു വി​​​​​ദേ​​​​​ശ​​​​​ത്താ​​​​​ണ്.

ഇ​​​​​യാ​​​​​ളെ നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ ജി​​​​​ല്ലാ ക്രൈം​​​​​ബ്രാ​​​​​ഞ്ച് ആ​​​​​രം​​​​​ഭി​​​​​ച്ചു. കേ​​​​​സി​​​​​ലു​​​​ൾ​​​​പ്പെ​​​​ട്ട അ​​​​​നി​​​​​ൽ​​​​​കു​​​​​മാ​​​​​ർ നേ​​​​​ര​​​​​ത്തേ മ​​​​​ര​​​​​ണ​​​​​മ​​​​​ട​​​​​ഞ്ഞി​​​​​രു​​​​​ന്നു. ജ​​​​​യ​​​​​മാ​​​​​ധ​​​​​വ​​​​​ൻ നാ​​​​​യ​​​​​ർ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ചാ​​​​​ൽ സ്വ​​​​​ത്തു​​​​​വ​​​​​ക​​​​​ക​​​​​ൾ ത​​​​​നി​​​​​ക്ക് ന​​​​ഷ്‌​​​​ട​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്ന് ര​​​​​വീ​​​​​ന്ദ്ര​​​​​ൻ ആ​​​​​ശ​​​​​ങ്ക​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. വി​​​​​ൽ​​​​​പ​​​​​ത്രം അ​​​​​സാ​​​​​ധു ആ​​​​​കു​​​​​മെ​​​​​ന്നു​​​​​ള്ള​​​​​തി​​​​​നാ​​​​​ൽ വി​​​​​വാ​​​​​ഹ​​​​​ത്തി​​​​​ൽ​​​​നി​​​​​ന്നു പി​​​​​ൻ​​​​​മാ​​​​​റാ​​​​​ൻ ര​​​​​വീ​​​​​ന്ദ്ര​​​​​ൻ ജ​​​​​യ​​​​​മാ​​​​​ധ​​​​​വ​​​​​നെ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ച്ചു.

വ​​​​​ഴ​​​​​ങ്ങാ​​​​​തെ വ​​​​​ന്ന​​​​​തോ​​​​​ടെ സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ളു​​​​​ടെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ ജ​​​​​യ​​​​​മാ​​​​​ധ​​​​​വ​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്നാ​​​​​ണ് അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​സം​​​​​ഘം കോ​​​​​ട​​​​​തി​​​​​യി​​​​​ൽ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച റി​​​​​മാ​​​​​ൻ​​​​​ഡ് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

Tags : RemandReport MarriedProvedFatal Jayamadhavan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up