x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുന്നു: രാഹുൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 18, 2026 01:30 AM IST | Updated: October 18, 2026 01:30 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രെ​യും ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ​യും അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് മോ​ദി-​ഷാ കൂ​ട്ടു​കെ​ട്ട് ശ്ര​മി​ക്കു​ന്ന​തെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

പെ​ൺ​കു​ട്ടി​ക​ൾ ഡ​ൽ​ഹി​യി​ലെ പൊ​ലി​സ് അ​തി​ക്ര​മ​ത്തി​ന്‍റെ അ​നു​ഭ​വം വി​വ​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യും വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു​കീ​റി​യും സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ അ​ക്ര​മം ന​ട​ത്തി​യും പൊ​ലി​സ് കാ​ണി​ച്ച ക്രൂ​ര​ത നാ​ണ​ക്കേ​ടി​ന്‍റെ എ​ല്ലാ പ​രി​ധി​യും ലം​ഘി​ച്ച​താ​യി രാ​ഹു​ൽ പ​റ​ഞ്ഞു. അ​ധി​കാ​രം കൈ​വി​ട്ടു​പോ​കു​ന്ന അ​ന്ന് ത​ങ്ങ​ളു​ടെ ത​ന്നി​ഷ്‌​ടം അ​വ​സാ​നി​ക്കു​മെ​ന്ന ഭീ​തി​യാ​ണ് പൊ​ലി​സി​ലേ​ക്ക് എ​ത്തു​ന്ന​ത്.

കു​റ്റ​ക്കാ​രാ​യ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ വീ​ഡി​യോ​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ നി​യ​മന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യു​മെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

Tags : Protesters RahulGandhi Suppressed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up