ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ ജോഫൻ മൻസാൻബിയുടെ ആഹ്ലാദം
ന്യൂകാസിൽ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ലയ്ക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ജോഫൻ മൻസാൻബിയാണ് ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 36-ാം മിനിറ്റിലാണ് മൻസാൻബി ഗോൾ നേടിയത്.
വിജയത്തോടെ ആസ്റ്റൺ വില്ലയ്ക്ക് എട്ട് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് ആസ്റ്റൺ വില്ല.
Tags : English Premier League Football Aston Villa beats Newcastle United