x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​മ്പ​നാ​ട്ടു കാ​യ​ലി​നു കുറുകെ നേ​രേ​ക​ട​വ് - മാ​ക്കേ​ക്ക​ട​വ് പാ​ലം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും

വെബ് ഡെസ്ക്
Published: October 18, 2026 07:47 AM IST | Updated: October 18, 2026 07:47 AM IST

വൈക്കം: വേ​മ്പ​നാ​ട്ടു കാ​യ​ലി​നു മീ​തേ ആ​ല​പ്പു​ഴ - കോ​ട്ട​യം ജി​ല്ല​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് പു​തി​യ പാ​ലം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​നു മാ​ക്കേ​ക്ക​ട​വി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ൽ ശി​ലാ​ഫ​ല​ക​വും മു​ഖ്യ​മ​ന്ത്രി അ​നാ​ച്ഛാ​ദ​നം ചെ​യ്യും. തു​ട​ർ​ന്നു പാ​ല​ത്തി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചു നേ​രേ​ക​ട​വി​ലെ​ത്തി നാ​ട മു​റി​ക്കും.

മ​ന്ത്രി പി.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.‌ മ​ന്ത്രി​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മോ​ൻ​സ് ജോ​സ​ഫ്, എം. ​ലി​ജു, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ഷാ​നി​മോ​ൾ ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മാ​ക്കേ​ക്ക​ട​വി​ൽ പാ​ല​ത്തോ​ട് ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ത്തു​ക. ഇ​വി​ടെ 2,500 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ലും 50 പേ​ർ​ക്കു​ള്ള വേ​ദി​യും പാ​ല​ത്തോ​ടു ചേ​ർ​ന്ന് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Nerekadavu Makkekadavu bridge Vembanad Lake Vikom

Recent News

Corehub Up