Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Football

ലാ​ലീ​ഗ: ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ഗം​ഭീ​ര ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യോ വ​ല്ലെ​കാ​നോ​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ റാ​ഫീ​ഞ്ഞ​യും ല​മൈ​ൻ യ​മാ​ലും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. റ​യോ വ​ല്ലെ​ക്കാ​നോ താ​രം ഫ്ലോ​റി​യ​ൻ ലെ​ജെ​വു​നെ​യു​ടെ ഓ​ൺ‌ ഗോ​ളും ബാ​ഴ്സ​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

സെ​ർ​ജി​യോ കാ​മെ​ല്ലോ​യാ​ണ് റ​യോ വ​ല്ലെ​ക്കാ​നോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് ഒ​മ്പ​ത് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ.

 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ന്നും ജ​യം

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മി​ന്നും ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​പ്സ്‌​വി​ച്ച് ടൗ​ണി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വേ​ണ്ടി ബ്രൂ​ണോ ഫെ​ർ​ണാ​ണ്ട​സ് ഹാ​ട്രി​ക്ക് നേ​ടി. ബ്ര​യാ​ൻ എം​ബു​യേ​മോ ഒ​രു ഗോ​ളും നേ​ടി. ഇ​പ്‌​സ്‌​വി​ച്ച് താ​രം ജേ​ക്ക​ബ് ഗ്രീ​വ്സി​ന്‍റെ ഓ​ൺ ഗോ​ളും മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

ഇ​പ്സ്‌‌​വി​ച്ചി​ന് വേ​ണ്ടി ലെ​യ്ഫ് ഡേ​വി​സും ചു​ബ അ​ക്പൊ​ണും ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു. വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ചെ​ൽ​സി​ക്ക് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണെ മൂ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

റോ​മി​യോ ലാ​വി​യ​യും പെ​ഡ്രോ നെ​റ്റോ​യും ജാ​വോ പെ​ഡ്രോ​യും കോ​ൽ പാ​ൽ​മ​റും ആ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മാ​ലി​ക്ക് യാ​ൽ​കൗ​യെ​യും പാ​സ്ക​ൽ ഗ്രോ​യും ആ​ണ് ബ്രൈ​റ്റ​ണ് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ചെ​ൽ​സി താ​രം താ​രം ജാ​വോ പെ​ഡ്രോ​യു​ടെ ഓ​ൺ ഗോ​ളും ബ്രൈ​റ്റ​ണി​ന്‍റെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് ചെ​ൽ​സി.

Sports

ലാ​ലീ​ഗ: അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് വേ​ണ്ടി അ​ല​ക്സ് ബ​യേ​ന ര​ണ്ട് ഗോ​ളു​ക​ളും അ​ഡെ​മോ​ല ലു​ക്ക്മാ​ൻ ഒ​രു ഗോ​ളും നേ​ടി. സെ​വി​യ​യ്ക്കാ​യി മി​ഗു​വ​ൽ സി​യേ​റ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഏ​ഴ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് അ​ത്‌​ല​റ്റി​ക്കോ.

SUNDAY DEEPIKA

കാ​ൽ​പ​ന്തി​ന്‍റെ തീ​ർ​ഥാ​ട​ക​ൻ

ത​ന്‍റെ മോ​ട്ടി​വേ​ഷ​ന്‍ ക്ലാ​സി​നി​ട​യി​ല്‍ കാ​ല്പ​ന്തി​നെ​ക്കു​റി​ച്ചും സ​ന്തോ​ഷ് ട്രോ​ഫി​യെ​ക്കു​റി​ച്ചും പ​റ​യാ​റു​ണ്ടാ​യി​രു​ന്ന സ്റ്റീ​ഫ​ന്‍ ആ​ന്‍റ​ണി ക​ല്ല​റ​യ്ക്ക​ല്‍ ഒ​രി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് കേ​ര​ള​ത്തി​ന്‍റെ ‘പ​റ​ക്കും ഗോ​ളി ’ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന​ത് ആ​രാ​ണെ​ന്ന് ചോ​ദി​ച്ചു. അ​വ​ര്‍ കാ​യി​ക വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നി​ട്ടു​കൂ​ടി വി​ക്‌​ട​ര്‍ മ​ഞ്ഞി​ല എ​ന്ന് പ​റ​യാ​തെ​യാ​യ​പ്പോ​ള്‍ അ​ദ്ദേ​ഹം ആ​കെ അ​സ്വ​സ്ഥ​നാ​യി. ഇ​ന്ത്യ​ന്‍ താ​ര​വും കേ​ര​ളം ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​യു​മാ​യി​രു​ന്ന മ​ഹാ​നാ​യ ഗോ​ള്‍​കീ​പ്പ​റെ​പ്പോ​ലും പു​തു​ത​ല​മു​റ​യ്ക്ക് അ​റി​യി​ല്ലെ​ന്ന തി​രി​ച്ച​റി​വാ​ണ് അ​ദ്ദേ​ഹ​ത്തെ വ​ലി​യ ഒ​രു ദൗ​ത്യ​ത്തി​നാ​യി പ്രേ​രി​പ്പി​ച്ച​ത്.

ഒ​രൊ​റ്റ ചോ​ദ്യം; ഒ​രു മ​ഹാ​യാ​ത്ര​യു​ടെ തു​ട​ക്കം

സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ ക​ളി​ക്കാ​രെ കേ​ര​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന വ​ലി​യ ദൗ​ത്യ​വു​മാ​യി 2022 ജ​നു​വ​രി​യി​ല്‍ ആ ​മ​ഹാ​യാ​ത്ര ആ​രം​ഭി​ച്ചു. ക​ന്യാ​കു​മാ​രി മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ​യു​ള്ള മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​ര​ങ്ങ​ളെ​ത്തേ​ടി അ​വ​രു​ടെ വീ​ടു​ക​ളി​ല്‍ എ​ത്തി. കേ​ര​ള ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്രം പ​ടു​ത്തു​യ​ര്‍​ത്തി​യ സ​ക​ല താ​ര​ങ്ങ​ളെ​യും ക​ണ്ടെ​ത്തി അ​വ​രു​ടെ ഓ​ര്‍​മ​ക​ള്‍ കേ​ട്ടു. വി​ജ​യ​ഗാ​ഥ​ക​ളും പ​രാ​ജ​യ​ങ്ങ​ളും വേ​ദ​ന​ക​ളും സ​ന്തോ​ഷ​ങ്ങ​ളും എ​ല്ലാം പു​തു​ത​ല​മു​റ​യ്ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി.

ഒ​രു​കാ​ല​ത്ത് ക​ളി​ക്ക​ള​ത്തി​ല്‍ കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യി​രു​ന്ന മ​നു​ഷ്യ​ര്‍ ത​ങ്ങ​ളു​ടെ ഓ​ര്‍​മ​യു​ടെ വാ​താ​യ​ന​ങ്ങ​ള്‍ തു​റ​ന്ന​പ്പോ​ള്‍ പു​റം​ലോ​ക​മ​റി​യാ​ത്ത നി​ര​വ​ധി ക​ഥ​ക​ള്‍ പു​റ​ത്തു​വ​ന്നു. ഒ​രു മ​ത്സ​ര​ത്തി​ലെ അ​വ​സാ​ന​നി​മി​ഷം, നി​ര്‍​ണാ​യ ഗോ​ള്‍, അ​ദ്ഭു​ത​ക​ര​മാ​യ സേ​വ്, അ​വി​ശ്വ​സ​നീ​യ വി​ജ​യം, വി​ജ​യാ​ഹ്ലാ​ദം, പ​രാ​ജ​യ​ത്തി​ന്‍റെ വേ​ദ​ന, ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ ത​ല​ങ്ങ​ളി​ല്‍ ജ​ഴ്സി അ​ണി​ഞ്ഞ​തി​ന്‍റെ അ​ഭി​മാ​നം, ക​ളി​ക്ക​ള​ത്തി​ല്‍​നി​ന്ന് പ​ടി​യി​റ​ങ്ങി​യ​ശേ​ഷ​മു​ള്ള നി​ശ​ബ്ദ​ത എ​ല്ലാം സ്റ്റീ​ഫ​ന്‍ ചി​ക​ഞ്ഞെ​ടു​ത്ത് ച​രി​ത്ര​മാ​ക്കി.

70,000 കി​ലോ​മീ​റ്റ​ര്‍; പി​റ​ന്ന​ത് ച​രി​ത്രം

സ്റ്റീ​ഫ​ന്‍ വ​ണ്ടി​യോ​ടി​ച്ചു; അ​ഭി​മു​ഖം ന​ട​ത്തി.​ഭാ​ര്യ മോ​ളി സ്റ്റീ​ഫ​ന്‍ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ കാ​ണാ​ക്ക​ഥ​ക​ള്‍ കാ​മ​റ​യി​ലാ​ക്കി. അ​ങ്ങ​നെ 70,000 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച് ഒ​രു കു​ടും​ബം ന​ട​ത്തി​യ മ​ഹാ​യാ​ത്ര ഒ​രു ഫു​ട്ബോ​ള്‍ തീ​ര്‍​ത്ഥാ​ട​ന​മാ​യി മാ​റി. ഒ​പ്പം ഫു​ട്ബോ​ളി​ന്‍റെ ച​രി​ത്ര​സം​ര​ക്ഷ​ണ ദൗ​ത്യ​വു​മാ​യി .200ല​ധി​കം ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ളെ​യും പ​രി​ശീ​ല​ക​രെ​യും ‘കേ​ര​ള​വും സ​ന്തോ​ഷ് ട്രോ​ഫി​യും’ എ​ന്ന ടാ​ഗ് ലൈ​നി​ല്‍ സ്പ​ര്‍​ശം ആ​ര്‍​ട്സ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി.

‘ഇ​തി​ല്‍ സ​ന്തോ​ഷ് ട്രോ​ഫി ക​ന്നി​ക്കി​രീ​ടം നേ​ടി​യ കേ​ര​ള ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​ന്‍ ടി.​എ. ജാ​ഫ​ര്‍, കേ​ര​ള​ത്തി​ന്‍റെ മ​റ​ഡോ​ണ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ന​ജീ​മു​ദീ​ന്‍, പ്ര​ശ​സ്ത കോ​ച്ചും ക​ളി​ക്കാ​ര​നു​മാ​യി​രു​ന്ന ടി.​കെ. ചാ​ത്തു​ണ്ണി, കെ​എ​ഫ്എ വൈ​സ് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യി​രു​ന്ന പി. ​പൗ​ലോ​സ്, ദേ​വാ​ന​ന്ദ് തു​ട​ങ്ങി പ​തി​ന​ഞ്ചോ​ളം പേ​ര്‍ മ​ണ്‍​മ​റ​ഞ്ഞു. ഇ​നി​യും പ​ല​രും ന​മ്മെ വി​ട്ടു​പോ​കും. സ്കോ​ര്‍​ബോ​ര്‍​ഡു​ക​ള്‍ മാ​യും. ട്രോ​ഫി​ക​ള്‍ ഷെ​ല്‍​ഫു​ക​ളി​ല്‍ പൊ​ടി പി​ടി​ക്കും. പ​ക്ഷേ, ക​ളി​ക്കാ​രു​ടെ ഓ​ര്‍​മ​ക​ള്‍ മ​രി​ക്ക​രു​ത്, ജീ​വ​നോ​ടെ നി​ല​നി​ല്‍​ക്ക​ണം. അ​ത് ച​രി​ത്ര​പു​സ്ത​ക​ങ്ങ​ളി​ല്‍ മാ​ത്രം ഇ​ടം​പി​ടി​ക്കാ​തെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രി​ലൂ​ടെ സ​ഞ്ച​രി​ക്ക​ണം; ഉ​ദ്ഘോ​ഷി​ക്ക​ണം. അ​താ​യി​രു​ന്നു യാ​ത്ര​യു​ടെ ല​ക്ഷ്യം. അ​തു നൂ​റു ശ​ത​മാ​ന​വും വി​ജ​യി​ച്ചു.’ സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു.

ലോ​ക​ക​പ്പ് ആ​വേ​ശം പു​തു​ത​ല​മു​റ​യി​ലേ​ക്ക്

പ​ഴ​യ ക​ളി​ക്കാ​രു​ടെ പേ​രു​ക​ള്‍ പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ചി​ത​മാ​ക്കി​യ​തി​നൊ​പ്പം ഇ​ക്ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ന്‍റെ ആ​വേ​ശം ഇ​ളം​ത​ല​മു​റ​യി​ലേ​ക്ക് പ​ക​രാ​നും സ്റ്റീ​ഫ​ന്‍ പ​ദ്ധ​തി​യി​ട്ടു. ‘ല​ഹ​രി വി​മു​ക്ത ബാ​ല്യം’, ‘ക​ളി​ക്ക​ള​മാ​ണ് ല​ഹ​രി’ എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​യ​ര്‍​ത്തി ലോ​ക​ക​പ്പ് കൗ​ണ്ട് ഡൗ​ണ്‍ ഷോ ​സം​ഘ​ടി​പ്പി​ച്ചു. 2026 മാ​ര്‍​ച്ച് മൂ​ന്നു മു​ത​ല്‍ ജൂ​ണ്‍ 11 വ​രെ. 100 ദി​ന​ങ്ങ​ള്‍ കൊ​ണ്ട് 11 ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍, ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 105 ലോ​ക​ക​പ്പ് കൗ​ണ്ട് ഡൗ​ണ്‍ ഷോ​ക​ള്‍ ന​ട​ത്തി . കു​ട്ടി​ക​ളു​ടെ മ​ന​സി​ല്‍ ഫു​ട്ബോ​ളി​നോ​ടു​ള്ള കൗ​തു​ക​വും സ്വ​പ്ന​വും വ​ള​ര്‍​ത്താ​നു​ള്ള ഈ ​യാ​ത്ര​യി​ല്‍ കു​ട്ടി​ക​ളും വെ​റ്റ​റ​ന്‍​സും ത​മ്മി​ലും യു​വാ​ക്ക​ളും ത​മ്മി​ലും സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​ങ്ങ​ളും ഫു​ട്ബോ​ള്‍ ച​ര്‍​ച്ച​ക​ളും പ്ര​ശ്നോ​ത്ത​രി​ക​ളും എ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​യു​ടെ​യെ​ല്ലാം ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ചേ​ര്‍​ത്ത് ന​വം​ബ​ര്‍ അ​ഞ്ചു മു​ത​ല്‍ ഏ​ഴു വ​രെ എ​റ​ണാ​കു​ളം ദ​ര്‍​ബാ​ര്‍ ഹാ​ളി​ല്‍ ഒ​രു എ​ക്സി​ബി​ഷ​നും ഫൗ​ണ്ടേ​ഷ​ന്‍ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് ലോ​ക​ക​പ്പ് താ​ര​ങ്ങ​ള്‍

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ളെ കേ​ര​ള​ത്തി​ല്‍ വാ​ര്‍​ത്തെ​ടു​ക്കു​ക, ഇ​ന്ത്യ​ന്‍ ടീ​മി​ലേ​ക്ക് ഒ​രു ഡ​സ​ന്‍ താ​ര​ങ്ങ​ളെ​യെ​ങ്കി​ലും പ​ത്തു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്ന് സം​ഭാ​വ​ന ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സ്റ്റീ​ഫ​ന്‍ ആ​ന്‍റ​ണി​യു​ടെ​യും ക​ല്ല​റ​യ്ക്ക​ല്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ്വ​പ്നം. അ​തി​നാ​യി 2028ല്‍ ​സ്റ്റീ​വ്സ് റ​സി​ഡ​ന്‍​ഷ്യ​ല്‍ ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി ആ​രം​ഭി​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. ഭാ​ര്യ മോ​ളി​ക്കു പു​റ​മേ മ​ക്ക​ളാ​യ സാ​റ​യും ട്രീ​സ​യും അ​പ്പ​ന്‍റെ സ്വ​പ്ന​ങ്ങ​ള്‍​ക്ക് നി​റം​പ​ക​രാ​ന്‍ പി​ൻ​തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ട്.

Sports

അ​​ൽ ന​​സറി​​ന് ജ​​യം

റി​​യാ​​ദ്: സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളി​​ൽ അ​​ൽ താ​​വൂ​​നെ ത​​ക​​ർ​​ത്ത് അ​​ൽ ന​​സ്ർ. ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു അ​​ൽ ന​​സ​​റി​​ന്‍റെ ജ​​യം. മു​​ഹ​​മ്മ​​ദ് അ​​ൽ ഹു​​റൈ​​ജി​​ലൂ​​ടെ 11-ാം മി​​നി​​റ്റി​​ൽ അ​​ൽ താ​​വൂ​​ൻ ആ​​ണ് ആ​​ദ്യം മു​​ന്നി​​ലെ​​ത്തി​​യ​​ത്.

ആ​​ദ്യ പ​​കു​​തി​​യു​​ടെ ഇ​​ഞ്ചു​​റി ടൈ​​മി​​ൽ സാ​​മു കോ​​സ്റ്റ അ​​ൽ ന​​സ്റി​​നെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. 50-ാം മി​​നി​​റ്റി​​ൽ റൊ​​ണാ​​ൾ​​ഡോ വി​​ജ​​യ ഗോ​​ൾ നേ​​ടി. താ​​ര​​ത്തി​​ന്‍റെ ക​​രി​​യ​​റി​​ലെ 978-ാം ഗോ​​ൾ കൂ​​ടി​​യാ​​യി​​രു​​ന്നു ഇ​​ത്. 1000 ഗോ​​ളി​​ലേ​​ക്ക് ഇ​​നി 22 ഗോ​​ളു​​ക​​ൾ മാ​​ത്ര​​മാ​​ണ് ബാ​​ക്കി​​യു​​ള്ള​​ത്.

Sports

പി​​എ​​സ്ജി​​ക്ക് സ​​മ​​നി​​ല

അ​​രീ​​ന: ലീ​​ഗ് 1 മ​​ത്സ​​ര​​ത്തി​​ൽ അ​​വ​​സാ​​ന നി​​മി​​ഷ​​ത്തെ ഗോ​​ളു​​ക​​ളി​​ൽ സ​​മ​​നി​​ല പി​​ടി​​ച്ച് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ർ​​മെ​​യ്ൻ (പി​​എ​​സ്ജി). വി​​റ്റി​​ഞ്ഞ (90+1), മാ​​ർ​​ക്കി​​ഞ്ഞോ (90+5 മി​​നി​​റ്റ്) നേ​​ടി​​യ ഗോ​​ളു​​ക​​ളാ​​ണ് പി​​എ​​സ്ജി​​ക്ക് (2-2) ലി​​ല്ലെ​​യ്ക്കെ​​തി​​രേ സ​​മ​​നി​​ല ഒ​​രു​​ക്കി​​യ​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 21-ാം മി​​നി​​റ്റി​​ൽ ഹാ​​ക്ക​​ണ്‍​ഹ​​രാ​​ൽ​​ഡ​​സ്‌​​സ​​ൻ ലി​​ല്ലെ​​യ്ക്കാ​​യി ലീ​​ഡ് നേ​​ടി​​ക്കൊ​​ടു​​ത്തു. 84-ാം മി​​നി​​റ്റി​​ൽ ഡി​​ലാ​​നെ വാ​​ക്ബാ ര​​ണ്ടാം ഗോ​​ൾ നേ​​ടി വി​​ജ​​യ പ്ര​​തീ​​ക്ഷ ന​​ൽ​​കി. എ​​ന്നാ​​ൽ ര​​ണ്ടാം ഇ​​ഞ്ചു​​റി ടൈ​​മി​​ൽ പി​​എ​​സ്ജി മ​​ത്സ​​രം തി​​രി​​കെ​​പ്പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

District News

ഓണംനാളിൽ അ​രീ​ക്കോ​ട്ട് സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് ഓ​ൾ​ഡ് ഫൈ​റ്റേ​ഴ്സ് ഫു​ട്ബോ​ൾ ടീ​മി​ന്‍റെ എ​ട്ടാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വോ​ണ നാ​ളി​ൽ സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

പ്രൈം ​അ​റീ​ന ട​ർ​ഫ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫു​ട്ബോ​ൾ മ​ത്സ​രം റി​ട്ട​യേ​ർ​ഡ് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​പി. മു​ഹ​മ്മ​ദ്. ഉ​ദ്ഘാ​ട​നം ചെ​യ്തു. എം. ​അ​ബ്ദു​നാ​സ​ർ, സ​ലാം നാ​ല​ക​ത്ത്, ടി.​പി. മു​ഹ​മ്മ​ദ്, ഡോ. ​അ​നി​ൽ​കു​മാ​ർ, യൂ​സ​ഫ് ചീ​മാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ബ്ദു​റ​ഹി​മാ​ൻ ചീ​മാ​ട​ൻ ഗ്രൂ​പ്പും കൊ​ല്ല​ത്ത​ടി അ​ബ്ദു​സ​മ​ദ് നാ​യ​ക​നാ​യ കൊ​ല്ല​ത്തൊ​ടി ഗ്രൂ​പ്പും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​രം 4-4 സ​മ​നി​ല​യാ​യി. മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി എ​ൻ.​വി. സ​ലി​മി​നെ​യും ഗോ​ൾ കീ​പ്പ​റാ​യി എം.​ടി. സ​ഫീ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Sports

ലാ​ലീ​ഗ: ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ലെ​വാ​ന്‍റെ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ ബെ​റ്റീ​സി​നെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. 

ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി  റോ​ജ​ർ ബ്രൂ​ഗു​വ ര​ണ്ട് ഗോ​ല​ഉ​ക​ളും അ​ഡ്ര​യാ​ൻ ഡി ​ലാ ഫു​വ​ന്‍റെ​യും എ​ൻ​സോ ബാ​ർ​ഡെ​ലി​യും ജോ​ൺ ആ​ൻ​ഡ​ർ ഒ​ലാ​സാ​ഗ​സ്തി എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. മാ​ർ​ക് ബാ​ർ​ട്ര റോ​ഡ്രി​ഗോ റി​ക്വ​ൽ​മി എ​ന്നി​വ​രാ​ണ് റ​യ​ൽ ബെ​റ്റീ​സി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

വി​ജ​യ​ത്തോ​ടെ ലെ​വാ​ന്‍റെ​യ്ക്ക് നാ​ല് പോ​യി​ന്‍റാ​യി. നി​ല​വി​ൽ‌ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലെ​വാ​ന്‍റ. 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് 

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. 

ഡാ​ൻ എ​ൻ​ഡോ​യെ​യും മോ​ർ​ഗ​ൻ ഗി​ബ്സ്-​വൈ​റ്റു​മാ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ല​ക്സാ​ണ്ട​ർ ഐ​സ​ക്കും വി​ക്ട​ർ മു​നോ​സും ആ​ണ് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്. 

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ ലി​വ​ർ​പൂ​ളി​ന് ര​ണ്ട് പോ​യി​ന്‍റും നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റി​ന് ഒ​രു പോ​യി​ന്‍റും ആ​യി. ലി​വ​ർ​പൂ​ൾ‌ 11-ാം സ്ഥാ​ന​ത്തും നോ​ട്ടിം​ഗ്ഹാം 13-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്. 

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം 

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ക്രി​സ്റ്റ​ൽ പാ​ല​സി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

 മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി എ​ർ​ലിം​ഗ് ഹാ​ല​ണ്ടും റ​യാ​ൻ ചെ​ർ​ക്കി​യും ര​ണ്ട് ഗോ​ളു​ക​ൾ വീ​തം നേ​ടി. ഹാ​ല​ണ്ട് 17,84 എ​ന്നീ മി​നി​റ്റു​ക​ളി​ലും ചെ​ർ​ക്കി 54,59 എ​ന്നീ മി​നി​റ്റു​ക​ളി​ലു​മാ​ണ് ഗോ​ളു​ക​ൾ‌ നേ​ടി​യ​ത്. 

വി​ജ​യ​ത്തോ​ടെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ആ​റ് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 

Sports

ലാ ​​ലി​​ഗ: സ​​മ​​നി​​ല പോര്

സ്പെ​​യ്ൻ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ​​യി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന ര​​ണ്ടു മ​​ത്സ​​ര​​ങ്ങ​​ളും ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ലെ​​വ​​ന്‍റെ​​യും ഒ​​സാ​​സു​​ന​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​രം ഗോ​​ൾ​​ര​​ഹി​​ത സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. ഇ​​രു ടീ​​മും മ​​ത്സ​​രാ​​വ​​സാ​​നം വ​​രെ ഗോ​​ളി​​നാ​​യി ശ്ര​​മി​​ച്ചെ​​ങ്കി​​ലും ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യി​​ല്ല.

മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ൽ ഡി​​പോ​​ർ​​ട്ടീ​​വോ (1-1) മാ​​ലാ​​ഗായുമായി സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഇ​​രു ഗോ​​ളും ആ​​ദ്യ പ​​കു​​തി​​യി​​ലാ​​ണ് പി​​റ​​ന്ന​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ 21-ാം മി​​നി​​റ്റി​​ൽ പൈ​​റേ എ​​മെ​​റി​​ക് ഒൗ​​ബ​​മെ​​യാം​​ഗ് ഡി​​പോ​​ർ​​ട്ടീ​​വോ​​യ്ക്കാ​​യി ഗോ​​ൾ നേ​​ടി. 34-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച പെ​​നാ​​ൽ​​റ്റി ചു​​പ്റ്റെ ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച് മാ​​ലാ​​ഗാ​​യെ സ​​മ​​നി​​ല​​യി​​ൽ എ​​ത്തി​​ച്ചു.

ബാ​​ഴ്സ സ്റ്റാ​​ർ...

സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ തു​​ട​​ക്കം ഗം​​ഭീ​​ര​​മാ​​ക്കി ബാ​​ഴ്സ​​ലോ​​ണ. ഹാ​​ട്രി​​ക് ലീ​​ഗ് വി​​ജ​​യം ല​​ക്ഷ്യ​​മി​​ടു​​ന്ന ബാ​​ഴ്സ സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ എ​​ൽ​​ചെ​​യെ 5-0ന് ​​തോ​​ൽ​​പ്പി​​ച്ചു.

ക്യാ​​പ്റ്റ​​ൻ റാ​​ഫി​​ഞ്ഞ (14 പെ​​ന​​ൽ​​റ്റി, 67), ഫെ​​ർ​​മി​​ൻ ലോ​​പ്പ​​സ് (71, 79) എ​​ന്നി​​വ​​ർ ഇ​​ര​​ട്ട ഗോ​​ളു​​ക​​ൾ നേ​​ടി​​യ​​താ​​ണ് ബാ​​ഴ്സ​​യ്ക്ക് ത​​ക​​ർ​​പ്പ​​ൻ ജ​​യം ഒ​​രു​​ക്കി​​യ​​ത്.

Sports

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള: ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു

ക​​​ണ്ണൂ​​​ര്‍: സൂ​​​പ്പ​​​ര്‍ ലീ​​​ഗ് കേ​​​ര​​​ള​​​യി​​​ലെ നി​​​ല​​​വി​​​ലെ ജേ​​​താ​​​ക്ക​​​ളാ​​​യ ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ് പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ചു. ക​​​ണ്ണൂ​​​ര്‍ പൊ​​​ലി​​​സ് പ​​​രേ​​​ഡ് ഗ്രൗ​​​ണ്ടി​​​ല്‍ സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ഷ​​​ഫീ​​​ഖ് ഹ​​​സ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ​​​രി​​​ശീ​​​ല​​​നം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​ത്.

നി​​​ല​​​വി​​​ല്‍ എ​​​ല്ലാ ഇ​​​ന്ത്യ​​​ന്‍ താ​​​ര​​​ങ്ങ​​​ളും ടീ​​​മി​​​നൊ​​​പ്പ​​​മു​​​ണ്ട്. കൂ​​​ടാ​​​തെ, ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സി​​​ല്‍​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ​​​തി​​​നൊ​​​ന്ന് താ​​​ര​​​ങ്ങ​​​ളും ടീ​​​മി​​​നൊ​​​പ്പം പ​​​രി​​​ശീ​​​ലി​​​ക്കു​​​ന്നു​​​ണ്ട്. അ​​​വ​​​സാ​​​ന​​​ഘ​​​ട്ട പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന സെ​​​ല​​​ക്ഷ​​​ന്‍ ട്ര​​​യ​​​ല്‍​സി​​​ലെ താ​​​ര​​​ങ്ങ​​​ള്‍​ക്കു സീ​​​നി​​​യ​​​ര്‍ ടീ​​​മി​​​ല്‍ ഇ​​​ടം ല​​​ഭി​​​ക്കും.

മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ആ​​​ന്ദ്രേ ചെ​​​ര്‍​ണി​​​ഷോ​​​വ്, മ​​​ധ്യ​​​നി​​​ര താ​​​ര​​​ങ്ങ​​​ളാ​​​യ അ​​​സി​​​യ​​​ര്‍ ഗോ​​​മ​​​സ്, എ​​​ര്‍​നെ​​​സ്റ്റ​​​ന്‍ ലാ​​​വ്സാം​​​ബ, ഫ്രെ​​​ഡ​​​റി​​​ക് അ​​​ന്‍​സ ബോ​​​ച്ച്വേ പ്ര​​​തി​​​രോ​​​ധ താ​​​രം വാ​​​രോ അ​​​ല്‍​വാ​​​ര​​​സ് എ​​​ന്നി​​വ​​രാ​​​ണ് നി​​​ല​​​വി​​​ല്‍ ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സി​​​ലെ​​​ത്തി​​​യ വി​​​ദേ​​​ശ താ​​​ര​​​ങ്ങ​​​ള്‍.

ര​​​ണ്ട് അ​​​റ്റാ​​​ക്കിം​​​ഗ് താ​​​ര​​​ങ്ങ​​​ള്‍കൂ​​​ടി ടീ​​​മി​​​ലെ​​​ത്തും. ഇ​​​വ​​​രു​​​ടെ പേ​​​രു​​​വി​​​വ​​​രം ഇ​​​തു​​​വ​​​രെ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. സെ​​​പ്റ്റം​​​ബ​​​ര്‍ 25 ന് ​​​ക​​​ണ്ണൂ​​​ര്‍ ജ​​​വ​​​ഹ​​​ര്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണു ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സി​​​ന്‍റെ ആ​​​ദ്യ മ​​​ത്സ​​​രം.

മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ ആ​​​ന്ദ്രേ ചെ​​​ര്‍​ണി​​​ഷോ​​​വ് ഇ​​​ന്ന് എ​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15 ന് ​​​ക​​​ണ്ണൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തു​​​ന്ന മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ന് ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ് ആ​​​രാ​​​ധ​​​ക കൂ​​​ട്ടാ​​​യ്മ​​​യാ​​​യ റെ​​​ഡ് മ​​​റൈ​​​നേ​​​ഴ്‌​​​സ് സ്വീ​​​ക​​​ര​​​ണം ന​​​ല്‍​ക്കും.

Sports

ലീ​​ഗ് 1 :പി​​എ​​സ്ജി​​ക്ക് സ​​മ​​നി​​ല

റെ​​ന്ന​​സ്: ലീ​​ഗ് 1 സീ​​സ​​ണി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പാ​​രീ​​സ് സെ​​ന്‍റ്-​​ജര്‍മയ്ന് സ​​മ​​നി​​ല തു​​ട​​ക്കം. ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ൽ നി​​ന്ന ശേ​​ഷം ശ​​ക്ത​​മാ​​യ തി​​രി​​ച്ചു​​വ​​ര​​വി​​ലൂ​​ടെ റെ​​ന്ന​​സി​​നെ​​തി​​രേ പി​​എ​​സ്ജി സ​​മ​​നി​​ല പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ഫെ​​റാ​​ൻ ടോ​​റ​​സ് ര​​ണ്ട് ഗോ​​ളു​​ക​​ൾ നേ​​ടി.

യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യന്മാര്‍ ആ​​ദ്യ പ​​കു​​തി​​യി​​ൽ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പി​​ന്നി​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യി സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തി മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ന്ന പി​​എ​​സ്ജി ഒ​​രു പോ​​യി​​ന്‍റും സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ ആ​​ദ്യ പ​​ത്ത് മി​​നി​​റ്റി​​നു​​ള്ളി​​ൽ ത​​ന്നെ റെ​​ന്ന​​സ് ലീ​​ഡ് നേ​​ടി. ഒ​​ന്പ​​താം മി​​നി​​റ്റി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ സി​​മാ​​ൻ​​സ്കി റെ​​ന്ന​​സി​​നാ​​യി സ്കോ​​റിം​​ഗി​​ന് തു​​ട​​ക്ക​​മി​​ട്ടു.

ഡെ​​സി​​രെ ഡൗ​​വേ​​യു​​ടെ ഷോ​​ട്ടി​​ൽ സ്കോ​​ർ നി​​ല തു​​ല്യ​​മാ​​ക്കി​​യെ​​ന്ന് ക​​രു​​തി​​യെ​​ങ്കി​​ലും ഓ​​ഫ്സൈ​​ഡ് ആ​​യ​​തി​​നാ​​ൽ പി​​എ​​സ്ജി​​ക്ക് ഗോ​​ൾ ന​​ഷ്ട​​മാ​​യി. പി​​ന്നാ​​ലെ എ​​സ്റ്റെ​​ബാ​​ൻ ലെ​​പോ​​ൾ റെ​​ന്ന​​സ് ലീ​​ഡ് ഇ​​ര​​ട്ടി​​യാ​​ക്കി.

മ​​ത്സ​​രം അ​​വ​​സാ​​നി​​ക്കാ​​ൻ 19 മി​​നി​​റ്റ് ശേ​​ഷി​​ക്കേ ടോ​​റ​​സ് പി​​എ​​സ്ജി​​ക്കാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി. തു​​ട​​ർ​​ന്ന് 82-ാം മി​​നി​​റ്റി​​ൽ ത​​ന്‍റെ ര​​ണ്ടാം ഗോ​​ളി​​ലൂ​​ടെ സ്കോ​​ർ തു​​ല്യ​​മാ​​ക്കി പി​​എ​​സ്ജി​​ക്ക് സ​​മ​​നി​​ല​​യൊ​​രു​​ക്കി.

Sports

ട​​ർ​​ക്കി​​ഷ് സൂ​​പ്പ​​ർ ലീ​​ഗി​​ൽ ട്രാ​​ബ്സോ​​ണ്‍​സ്പോ​​റി​​ന് ജ​​യം

സ്ര​​ബ്സോ​​ണ്‍ (തു​​ർ​​ക്കി): ട​​ർ​​ക്കി​​ഷ് സൂ​​പ്പ​​ർ ലീ​​ഗി​​ൽ മു​​ഹ​​മ്മ​​ദ് സ​​ല​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ ട്രാ​​ബ്സോ​​ണ്‍​സ്പോ​​റി​​ന് ജ​​യം.

ഇ​​സ്താംബു​​ൾ ബ​​സാ​​ക്ഷെ​​ഹി​​റി​​നെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. എ​​ട്ട്, 48 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു സ​​ല​​യു​​ടെ ഗോ​​ളു​​ക​​ൾ. എ​​ൾ​​ഡ​​ർ ഷോ​​മു​​റോ​​ദോ​​വാ​​ണ് 19-ാം മി​​നി​​റ്റി​​ൽ മ​​റു​​പ​​ടി ഗോ​​ൾ അ​​ടി​​ച്ച​​ത്.

ലി​​വ​​ർ​​പൂ​​ളു​​മാ​​യു​​ള്ള ഒ​​ന്പ​​ത് വ​​ർ​​ഷ​​ത്തെ ബ​​ന്ധം അ​​വ​​സാ​​നി​​പ്പി​​ച്ച് ’ഫ്രീ ​​ട്രാ​​ൻ​​സ്ഫ​​റി​​ലൂ​​ടെ’ ട​​ർ​​ക്കി​​ഷ് ക്ല​​ബ്ബി​​ലെ​​ത്തി​​യ സ​​ലയു​​ടെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ക​​ള​​ത്തി​​ൽ ക​​ണ്ട​​ത്.

Sports

ഈ​​സ്റ്റ് ബം​​ഗാ​​ൾ ജേതാക്കള്‍

കോ​​ൽ​​ക്ക​​ത്ത: മോ​​ഹ​​ൻ ബ​​ഗാ​​നെ ത​​ക​​ർ​​ത്ത് ഈ​​സ്റ്റ് ബം​​ഗാ​​ൾ പ​​തി​​നേ​​ഴാം ത​​വ​​ണ​​യും ഡ്യൂറന്‍ഡ്‌ ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ട​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു.

വിം​​ഗ​​ർ എ​​ഡ്മ​​ണ്ട് ലാ​​ൽ​​റി​​ൻ​​ഡി​​ക്കെ​​യു​​ടെ ഹാ​​ട്രി​​ക്ക് മി​​ക​​വി​​ലാ​​യി​​രു​​ന്നു ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യം. ഫൈ​​ന​​ലി​​ൽ ഒ​​ന്നി​​നെ​​തി​​രേ നാ​​ലു ഗോ​​ളു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ ജ​​യം. 138 വ​​ർ​​ഷ​​ത്തെ ടൂ​​ർ​​ണ​​മെ​​ന്‍റ് ച​​രി​​ത്ര​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ത​​വ​​ണ കി​​രീ​​ടം നേ​​ടു​​ന്ന ടീ​​മെ​​ന്ന നേ​​ട്ട​​ത്തി​​ൽ ബ​​ഗാ​​നൊ​​പ്പ​​മെ​​ത്തി ഈ​​സ്റ്റ് ബം​​ഗാ​​ൾ.

തു​​ട​​ക്ക​​ത്തി​​ൽ ബ​​ഗാ​​ൻ ആ​​ക്ര​​മ​​ണ​​ത്തി​​ൽ മേ​​ൽ​​ക്കൈ നേ​​ടി​​യെ​​ങ്കി​​ലും ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ 10, 12 മി​​നി​​റ്റു​​ക​​ളി​​ലെ ഗോ​​ൾ നേ​​ട്ടം അ​​വ​​രു​​ടെ ക​​ളി​​യി​​ലെ താ​​ളം തെ​​റ്റി​​ച്ചു.

പ​​ത്താം മി​​നി​​റ്റി​​ൽ ല​​ക്ഷ്യം ക​​ണ്ട ബി​​പി​​ൻ സിം​​ഗാ​​ണ് അ​​വ​​രു​​ടെ സ്കോ​​റിം​​ഗി​​ന് തു​​ട​​ക്ക​​മി​​ട്ട​​ത്. 12, 22, 44 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു എ​​ഡ്മ​​ണ്ടി​​ന്‍റെ ഗോ​​ളു​​ക​​ൾ. 33-ാം മി​​നി​​റ്റി​​ൽ മ​​ൻ​​വീ​​ർ സി​​ങ് ബ​​ഗാ​​നു​​വേ​​ണ്ടി ഒ​​രു ഗോ​​ൾ മ​​ട​​ക്കി​​യെ​​ങ്കി​​ലും തോ​​ൽ​​വി​​യു​​ടെ ആ​​ഘാ​​തം കു​​റ​​യ്ക്കാ​​നാ​​യി​​ല്ല.

2004ലാ​​ണ് ഈ​​സ്റ്റ് ബം​​ഗാ​​ൾ ഇ​​തി​​ന് മു​​ന്പ്് ഡ്യൂറന്‍ഡ്‌ ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 22 വ​​ർ​​ഷം മു​​ന്പ് ന​​ട​​ന്ന ഫൈ​​ന​​ലി​​ലും ബ​​ഗാ​​നാ​​യി​​രു​​ന്നു എ​​തി​​രാ​​ളി.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ഹ​ൾ സി​റ്റി

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി ഹ​ൾ സി​റ്റി. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ഹ​ൾ സി​റ്റി വി​ജ​യി​ച്ച​ത്.

സെ​മി അ​ജാ​യി​യും നോ​ബ​ൽ മെ​ൻ​ഡി​യും ആ​ണ് ഹ​ൾ സി​റ്റി വി​ജ​യി​ച്ച​ത്. അ​ജാ​യി 17-ാം മി​നി​റ്റി​ലും മെ​ൻ​ഡി 38-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

വി​ജ​യ​ത്തോ​ടെ ഹ​ൾ സി​റ്റി​ക്ക് മൂ​ന്ന് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് ഹ​ൾ സി​റ്റി.

Sports

യു​ണൈ​റ്റ​ഡ് പൊ​ട്ടി; ഗ​ണ്ണേ​ഴ്‌​സ് ജ​യി​ച്ചു

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി ജ​യ​ത്തോ​ടെ 2026-27 സീ​സ​ണ്‍ തു​ട​ങ്ങി.

മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് തോ​ല്‍​വി വ​ഴ​ങ്ങി. സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ ഹ​ള്‍ സി​റ്റിയാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ ഞെ​ട്ടി​ച്ച​ത് (2-0).

സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ആ​ഴ്‌​സ​ണ​ല്‍ 3-0നു ​ക​വെ​ന്‍​ട്രി എ​ഫ്‌​സി​യെ തോ​ല്‍​പ്പി​ച്ചു. ഈ ​സീ​സ​ണി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചെ​ത്തി​യ​താ​ണ് ക​വെ​ന്‍​ട്രി​.

Sports

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ 2026-27 സീ​സ​ണി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ലി​ന് ഗം​ഭീ​ര ജ​യം. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ കോ​വെ​ൻ​ട്രി​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​ഴ്സ​ണ​ലി​ന് വേ​ണ്ടി കാ​യ് ഹാ​വെ​ർ‌​ട്ട്സും ബു​കാ​യോ സാ​ക്ക​യും മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡു​മാ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഹാ​വെ​ർ​ട്ട്സ് 15-ാം മി​നി​റ്റി​ലും സാ​ക്ക 23-ാം മി​നി​റ്റി​ലും ഒ​ഡെ​ഗാ​ർ‌​ഡ് 49-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. വി​ജ​യ​ത്തോ​ടെ ആ​ഴ്സ​ണ​ലി​ന് മൂ​ന്ന് പോ​യി​ന്‍റാ​യി.

Sports

ജ​ഡേ​ജ @ 350; റിക്കാർഡ്

ഗാലെ: ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 350 വി​ക്ക​റ്റ് എ​ന്ന നാ​ഴി​ക​ക്ക​ല്ലി​ല്‍. ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റി​ലാ​ണ് ജ​ഡേ​ജ ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

350 വി​ക്ക​റ്റ് നേ​ട്ട​ത്തി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത് ഇ​ടം​കൈയൻ സ്പി​ന്ന​റാ​ണ് ജ​ഡേ​ജ. ശ്രീ​ല​ങ്ക​ന്‍ മു​ന്‍ താ​രം രം​ഗ​ണ ഹെ​റാ​ത്ത് (433), ന്യൂ​സി​ല​ന്‍​ഡി​ന്‍റെ മു​ന്‍ താ​രം ഡാ​നി​യേ​ല്‍ വെ​ട്ടോ​റി (362) എ​ന്നി​വ​രാ​ണ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഇ​ടം​കൈ സ്പി​ന്ന​ര്‍​മാ​ര്‍.

ടെ​സ്റ്റി​ല്‍ 350 വി​ക്ക​റ്റ് ക​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് ഇ​ന്ത്യ​ന്‍ ബൗ​ള​റാ​ണ് ര​വീ​ന്ദ്ര ജ​ഡേ​ജ. ഇ​ന്ത്യ​ക്കാ​യി ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ടം​കൈയൻ സ്പി​ന്ന​റാ​ണ് ഇ​ദ്ദേ​ഹം.

മാ​ത്ര​മ​ല്ല, ടെ​സ്റ്റി​ല്‍ 4000 റ​ണ്‍​സും 350 വി​ക്ക​റ്റു​മു​ള്ള നാ​ലാ​മ​തു മാ​ത്രം ക​ളി​ക്കാ​ര​നാ​ണ്. മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ൻ ക​പി​ല്‍ ദേ​വ് (5,248 റ​ണ്‍​സും 434 വി​ക്ക​റ്റും), ഇം​ഗ്ല​ണ്ടി​ന്‍റെ ഇ​യാ​ന്‍ ബോ​തം (5,200 റ​ണ്‍​സും 383 വി​ക്ക​റ്റും), ഡാ​നി​യേ​ല്‍ വെ​ട്ടോ​റി (4,531 റ​ണ്‍​സും 362 വി​ക്ക​റ്റും) മാ​ത്ര​മാ​ണ് മു​മ്പ് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​വ​ര്‍. അ​തി​വേ​ഗം 4000 റ​ണ്‍​സും 350 വി​ക്ക​റ്റും എ​ന്ന (90-ാം ടെ​സ്റ്റ്) റിക്കാ​ര്‍​ഡും ഇ​നി ജ​ഡേ​ജ​യ്ക്കു സ്വ​ന്തം.

Sports

ഇനിയില്ല ജം​ഷ​ഡ്പു​ര്‍ എഫ്സി

കോ​ല്‍​ക്ക​ത്ത: ജം​ഷ​ഡ്പു​ർ എ​ഫ്സി​യു​ടെ ക്ല​ബ് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ മോ​ഹ​ന്‍ ബ​ഗാ​ന്‍ സൂ​പ്പ​ര്‍ ജ​യ​ന്‍റ്‌​സി​നോ​ട് അവർ പൊ​രു​തി കീ​ഴ​ട​ങ്ങി.

ഡ്യുറ​ന്‍​ഡ് ക​പ്പി​ന്‍റെ ക്വാ​ര്‍​ട്ട​റി​ല്‍ മാ​ര​ത്ത​ണ്‍ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​നൊ​ടു​വി​ല്‍ മോ​ഹ​ന്‍ ബ​ഗാ​ന്‍ 9-8നു ​ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യെ തോ​ല്‍​പ്പി​ച്ചു.

1-1 സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ണ്ട​ത്. മോ​ഹ​ന്‍ ബ​ഗാ​നാ​യി ഗോ​ള്‍ നേ​ടി​യ​ത് മ​ല​യാ​ളി താ​രം സ​ഹ​ല്‍ അ​ബ്ദു​ള്‍ സ​മ​ദ് ആ​യി​രു​ന്നു. അ​ടു​ത്ത മാ​സം മു​ത​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഗോ​വ​യി​ലെ ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​യി​ല്‍ ല​യി​ക്കും.

Sports

ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പ് ആ​ര്‍​സി ലെ​ന്‍​സി​ന്

പാ​രീ​സ്: 2026 ട്രോ​ഫി ഡെ​സ് ചാ​മ്പ്യ​ന്‍​സ് (ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പ്/​ചാ​മ്പ്യ​ന്‍​സ് ക​പ്പ്) ഫു​ട്‌​ബോ​ള്‍ കി​രീ​ടം ആ​ര്‍​സി ലെ​ന്‍​സി​ന്.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ട​ത്തി​നു പി​ന്നാ​ലെ മ​റ്റൊ​രു ട്രോ​ഫി നേ​ട്ടം​കൂ​ടി ആ​ഗ്ര​ഹി​ച്ച പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നെ ഞെ​ട്ടി​ച്ചാ​ണ് ലെ​ന്‍​സി​ന്‍റെ ആ​ഹ്ലാ​ദനൃ​ത്തം. ഫൈ​ന​ലി​ല്‍ ലെ​ന്‍​സ് 1-0നു ​പി​എ​സ്ജി​യെ കീ​ഴ​ട​ക്കി.

32-ാം മി​നി​റ്റി​ല്‍ ഫ്‌​ളോ​റി​യ​ന്‍ തൗ​വി​ന്‍ നേ​ടി​യ ഗോ​ളി​ലാ​യി​രു​ന്നു ലെ​ന്‍​സി​ന്‍റെ ജ​യം. 39-ാം മി​നി​റ്റി​ല്‍ കി​ലി​യ​ന്‍ അ​ന്‍റോ​ണി​യോ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ ലെ​ന്‍​സി​ന്‍റെ അം​ഗ​ബ​ലം പ​ത്തി​ലേ​ക്കു ചു​രു​ങ്ങി.

എ​ന്നാ​ല്‍, പി​എ​സ്ജി​യു​ടെ ആ​ക്ര​മണം അ​വ​ര്‍ ചെ​റു​ത്തു. 87-ാം മി​നി​റ്റി​ല്‍ നൂ​നൊ മെ​ന്‍​ഡെ​സ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ പി​എ​സ്ജി​യും മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​ത് പ​ത്തു​പേ​രു​മാ​യി ആ​യി​രു​ന്നു. ലെ​ന്‍​സ് ആ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് സൂ​പ്പ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കു​ന്ന​ത്.

Sports

സി​ആ​ർ7 വി​ര​മി​ക്കു​ന്നു

ലി​സ്ബ​ൺ: പോ​ർ​ച്ചു​ഗ​ൽ ഇ​തി​ഹാ​സ ഫു​ട്ബോ​ള​ർ ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചു.

ഈ ​വ​ർ​ഷ​ത്തോ​ടെ സ​ജീ​വ ഫു​ട്ബോ​ളി​ൽ​നി​ന്നു വി​ര​മി​ക്കു​മെ​ന്നു നാ​ൽ​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ സി​ആ​ർ7 അ​റി​യി​ച്ചു. എ​ന്‍റെ ക​രി​യ​റി​ലെ അ​വ​സാ​ന വ​ർ​ഷ​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് റൊ​ണാ​ൾ​ഡോ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.

നി​ല​വി​ൽ സൗ​ദി പ്രൊ​ലീ​ഗി​ൽ ക​ളി​ക്കു​ന്ന താ​ര​ത്തി​ന്‍റെ ക​രാ​ർ കാ​ലാ​വ​ധി 2027 ജൂ​ൺ വ​രെ​യാ​ണ്. ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച വോ​ഗ് മാ​ഗ​സി​നി​ലാ​ണ് വി​ര​മി​ക്ക​ലി​നെ​ക്കു​റി​ച്ച് റൊ​ണാ​ൾ​ഡോ സൂ​ചി​പ്പി​ച്ച​ത്.

ഒ​ന്നോ-​ര​ണ്ടോ വ​ർ​ഷ​മേ ക​ളി​ക്ക​ള​ത്തി​ൽ ഉ​ണ്ടാ​കൂ എ​ന്നു ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ പ​റ​ഞ്ഞി​രു​ന്നു. 2026 ലോ​ക​ക​പ്പി​നു​ശേ​ഷം ഇ​തി​യൊ​രു ലോ​ക പോ​രാ​ട്ട​ത്തി​നി​ല്ലെ​ന്നും സി​ആ​ർ7 അ​റി​യി​ച്ചു. കൂ​ടു​ത​ൽ സ​ഞ്ച​രി​ക്കാ​നും കൂ​ടു​ത​ൽ സ​മ​യം സ്വ​യം ചെ​ല​വി​ടാ​നു​മാ​യി ഫു​ട്ബോ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു എ​ന്ന് അ​ഭി​മു​ഖ​ത്തി​ൽ റൊ​ണാ​ൾ​ഡോ പ​റ​യു​ന്നു.

പ്ര​ഫ​ഷ​ണ​ൽ ഫു​ട്ബോ​ളി​ൽ 1000 ഗോ​ൾ തി​ക​യ്ക്കു​ന്ന ആ​ദ്യ ക​ളി​ക്കാ​ര​ൻ എ​ന്ന റി​ക്കാ​ർ​ഡി​ലേ​ക്ക് 24 എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് സി​ആ​ർ7​നു​ള്ള​ത്; നി​ല​വി​ൽ 976 ഗോ​ൾ.

Sports

ആ​ഴ്സ​ണ​ൽ എ​ഫ്സി​ക്ക് കിരീടം

കാ​ഡി​ഫ്: എ​ഫ്എ ക​മ്മ്യൂ​ണി​റ്റി ഷീ​ൽ​ഡ് ഫു​ട്ബോ​ൾ കി​രീ​ടം ആ​ഴ്സ​ണ​ൽ എ​ഫ്സി​ക്ക്.

2025-26 സീ​സ​ണി​ലെ ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളും (ആ​ഴ്സ​ണ​ൽ എ​ഫ്സി) എ​ഫ്എ ക​പ്പ് ജേ​താ​ക്ക​ളും (മാ​ഞ്ച​സ്റ്റ​ർ സി​റ്റി എ​ഫ്സി) ത​മ്മി​ലാ​യി​രു​ന്നു 2026 ക​മ്മ്യൂ​ണി​റ്റി ഷീ​ൽ​ഡ് കി​രീ​ട പോ​രാ​ട്ടം.

കാ​ഡി​ഫി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ൽ 3-0നാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന്‍റെ ജ​യം. പെ​പ് ഗ്വാ​ർ​ഡി​യോ​ള മാ​നേ​ജ​ർ സ്ഥാ​ന​ത്തു​നി​ന്നു പ​ടി​യി​റ​ങ്ങി​യ​ശേ​ഷം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ ആ​ദ്യ വ​ന്പ​ൻ മ​ത്സ​ര​മാ​യി​രു​ന്നു.

റി​ക്കാ​ർ​ഡോ കാ​ല​ഫി​യോ​റി (ഒ​ന്നാം മി​നി​റ്റ്), കാ​യ് ഹ​വേ​ർ​ട്ട്സ് (28-ാം മി​നി​റ്റ്), മാ​ർ​ട്ടി​ൻ ഒ​ഡെ​ഗാ​ർ​ഡ് (48-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ആ​ഴ്സ​ണ​ലി​ന്‍റെ ഗോ​ളു​ക​ൾ.

Sports

ജം​ഷ​ഡ്പു​ര്‍ ഇ​നി ച​ര്‍​ച്ചി​ല്‍ ബ്രദേഴ്സ്

ജം​ഷ​ഡ്പു​ര്‍/​മ​ഡ്ഗാ​വ്: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ക്ല​ബ്ബാ​യ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​നി ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​ക്ക്.

ജം​ഷ​ഡ്പു​ര്‍ ഫു​ട്‌​ബോ​ള്‍ ആ​ന്‍​ഡ് സ്‌​പോ​ര്‍​ട്ടിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ല്‍ (ജെ​എ​ഫ്എ​സ്എ​ല്‍) ഉ​ള്ള ടാ​റ്റ സ്റ്റീ​ല്‍​സി​ന്‍റെ ഇ​ക്വി​റ്റി ഷെ​യ​റു​ക​ളും ടോ​ക്ക​ണ്‍ വ്യ​വ​സ്ഥ​യി​ല്‍ ചർച്ചി​ല്‍ ബ്ര​ദേ​ഴ്‌​സി​നു കൈ​മാ​റ്റം ചെ​യ്തു. ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി​യു​ടെ ഐ​എ​സ്എ​ല്‍ സ്‌​പോ​ര്‍​ട്ടിം​ഗ് ലൈ​സ​ന്‍​സ്, 12 ക​ളി​ക്കാ​രും ര​ണ്ട് കോ​ച്ചു​മാ​രും ഉ​ള്‍​പ്പെ​ടെ​യാ​ണ് കൈ​മാ​റ്റം എ​ന്ന​തും ശ്ര​ദ്ധേ​യം.

സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി പൂ​ര്‍​ണ​മാ​യി ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ കൈ​ക​ളി​ല്‍ എ​ത്തും. ഗോ​വ കേ​ന്ദ്രീ​ക​രി​ച്ചു നാ​ലു പ​തി​റ്റാ​ണ്ടി​ല്‍ അ​ധി​ക​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബാ​ണ് ച​ര്‍​ച്ചി​ല്‍ ബ്ര​ദേ​ഴ്‌​സ് എ​ഫ്‌​സി. ര​ണ്ടു ത​വ​ണ ഐ-​ലീ​ഗ് (ഇ​ന്ത്യ​യി​ലെ മു​ന്‍ ഒ​ന്നാം ഡി​വി​ഷ​ന്‍) കി​രീ​ടം നേ​ടി​യി​ട്ടു​ണ്ട്.

2026-27 സീ​സ​ണ്‍ മു​ത​ല്‍ ഐ​എ​സ്എ​ല്ലി​ല്‍ ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഉ​ണ്ടാ​കി​ല്ലെ​ന്ന് ക​ഴി​ഞ്ഞ മാ​സം ക്ല​ബ് അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സു​നി​ല്‍ ഛേത്രി, ​ബൈ​ചു​ങ് ബൂ​ട്ടി​യ തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ ഈ ​നീ​ക്ക​ത്തെ അ​പ​ല​പി​ച്ചു.

2017-18ലാ​ണ് ജം​ഷ​ഡ്പു​ര്‍ എ​ഫ്‌​സി ഐ​എ​സ്എ​ല്ലി​ല്‍ എ​ത്തി​യ​ത്. 2021-22 സീ​സ​ണി​ല്‍ ലീ​ഗ് ഷീ​ല്‍​ഡ് സ്വ​ന്ത​മാ​ക്കി.
നി​ല​വി​ൽ ഡ്യൂ​റ​ൻ​ഡ് ക​പ്പി​ൽ ക​ളി​ക്കു​ന്ന ജം​ഷ​ഡ്പു​ർ എ​ഫ്സി, ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

Sports

വീണ്ടും പി​​എ​​സ്ജി... ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ 2-1ന് ​​കീ​​ഴ​​ട​​ക്കി കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി

സാ​​ൽ​​സ്ബ​​ർ​​ഗ്: യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി ഫ്ര​​ഞ്ച് ക്ല​​ബ് പാ​രീ​സ് സെ​യ്ന്‍റ് ജര്‍മേന്‍ (പി​​എ​​സ്ജി). ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ പി​​എ​​സ്ജി​​യും യൂ​​റോ​​പ്പ ലീ​​ഗ് ജേ​​താ​​ക്ക​​ളാ​​യ ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​മാ​​ണ് കി​​രീ​​ട​​ത്തി​​നാ​​യി ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

ഓ​​സ്ട്രി​​യ​​യി​​ലെ സാ​​ൽ​​സ്ബ​​ർ​​ഗി​​ൽ ന​​ട​​ന്ന പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് പി​​എ​​സ്ജി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ത​​വ​​ണ​​യും കി​​രീ​​ട​​മ​​ണി​​ഞ്ഞത്‌.

ക​​ഴി​​ഞ്ഞ സൂ​​പ്പ​​ർ ക​​പ്പി​​ലും ഇ​​രു ടീ​​മു​​ക​​ളും ത​​ന്നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്. ഇ​​തോ​​ടെ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന് ശേ​​ഷം (2016, 2017) കി​​രീ​​ടം നി​​ല​​നി​​ർ​​ത്തു​​ന്ന ര​​ണ്ടാ​​മ​​ത്തെ ടീ​​മെ​​ന്ന നേ​​ട്ട​​വും പി​​എ​​സ്ജി സ്വ​​ന്ത​​മാ​​ക്കി.

മ​​ത്സ​​ര​​ത്തി​​ന്‍റെ 20-ാം മി​​നി​​റ്റി​​ൽ ഖ്വി​​ച്ച വാ​​ര​​ത്സ്ഹേ​​ലി​​യ​​യി​​ലൂ​​ടെ പി​​എ​​സ്ജി​​യാ​​ണ് ആ​​ദ്യം സ്കോ​​ർ ചെ​​യ്ത​​ത്.

45-ാം മി​​നി​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ 17കാ​​ര​​ൻ ബ്ര​​യാ​​ൻ മ​​ഹ്ജോ​​യി​​ലൂ​​ടെ ആ​​സ്റ്റ​​ണ്‍ വി​​ല്ല സ​​മ​​നി​​ല പി​​ടി​​ച്ചു. എ​​ന്നാ​​ൽ 66-ാം മി​​നി​​റ്റി​​ൽ ഡെ​​സീ​​റേ ഡു​​വെ നേ​​ടി​​യ ഗോ​​ളാ​​ണ് പി​​എ​​സ്ജി​​ക്ക് ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.

കോ​​ച്ച് ലൂ​​യി​​സ് എന്‍ റിക്കെ​​യു​​ടെ കീ​​ഴി​​ൽ പി​​എ​​സ്ജി നേ​​ടു​​ന്ന 13-ാമ​​ത്തെ ട്രോ​​ഫി​​യാ​​ണി​​ത്. പ​​രി​​ക്കേ​​റ്റ പ്ര​​ധാ​​ന താ​​ര​​ങ്ങ​​ളു​​ടെ അ​​ഭാ​​വ​​ത്തി​​ലും വി​​ല്ല മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് കാ​​ഴ്ച​​വ​​ച്ച​​ത്.

വി​​ല്ല​​യെ രണ്ടാമതും വീ​​ഴ്ത്തി

ക​​ഴി​​ഞ്ഞ സൂ​​പ്പ​​ർ ക​​പ്പി​​ലും ഇ​​തേ ടീ​​മു​​ക​​ൾ ത​​ന്നെ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​ത്. അ​​ന്ന് പെ​​നാൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ ആ​​സ്റ്റ​​ൻ വി​​ല്ല​​യെ ത​​ക​​ർ​​ത്ത് പി​​എ​​സ്ജി കി​​രീ​​ടം ഉ​​യ​​ർ​​ത്തി. അ​​വ​​സാ​​നം ക​​ളി​​ച്ച 28 മ​​ത്സ​​ര​​ങ്ങ​​ളി​​ലും ഗോ​​ൾ സ്കോ​​ർ ചെ​​യ്ത ഉ​​ജ്വ​​ല ഫോ​​മി​​ൽ റി​​ക്കാ​​ർ​​ഡ് നേ​​ട്ട​​വു​​മാ​​യാ​​ണ് പി​​എ​​സ്ജി സാ​​ൽ​​സ്ബ​​ർ​​ഗി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്.

യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്

യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ സീ​​സ​​ണ്‍​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് വി​​ജ​​യി​​ക​​ളും (പി​​എ​​സ്ജി) യൂ​​റോ​​പ്പ ലീ​​ഗ് വി​​ജ​​യി​​ക​​ളും (വി​​ല്ല) ത​​മ്മി​​ൽ ന​​ട​​ത്തു​​ന്ന വാ​​ർ​​ഷി​​ക മ​​ത്സ​​ര​​മാ​​ണ് യു​​വേ​​ഫ സൂ​​പ്പ​​ർ ക​​പ്പ്. 

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ആ​​ഴ്സ​​ണ​​ലി​​നെ പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ തോ​​ൽ​​പ്പി​​ച്ചാ​​ണ് പി​​എ​​സ്ജി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ടം നി​​ല​​നി​​ർ​​ത്തി​​യ​​ത്. ഫ്രെ​​യ്ബ​​ർ​​ഗി​​നെ തോ​​ൽ​​പ്പി​​ച്ചാ​​യി​​രു​​ന്നു ആ​​സ്റ്റ​​ണ്‍ വി​​ല്ല യൂ​​റോ​​പ്പ ലീ​​ഗ് കി​​രീ​​ടം നേ​​ടി​​യ​​ത്.

Sports

ഇ​​ന്ത്യ ആ​​സി​​യാ​​ൻ ക​​പ്പി​​ൽ​​നി​​ന്ന് പിന്മാറി

ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ-​​ആ​​സി​​യാ​​ൻ ക​​പ്പി​​ൽനി​​ന്ന് ഇ​​ന്ത്യ പിന്മാറി. അ​​ഞ്ച് ത​​വ​​ണ ലോ​​ക ചാ​​ന്പ്യന്മാരാ​​യ ബ്ര​​സീ​​ലി​​നെ​​തി​​രേ ഒ​​ക്്ടോ​​ബ​​റി​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ന് മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​തി​ന്‍റെ ഭാ​​ഗ​​മാ​​യി ഷെ​​ഡ്യൂ​​ൾ കാ​​ര​​ണാ​​മ​​ണ് പിന്മാ​​റ്റ​​മെ​​ന്ന് ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എം. ​​സ​​ത്യ​​നാ​​രാ​​യ​​ണ​​ൻ അ​​റി​​യി​​ച്ചു.

Sports

ഏ​​ഷ്യ​​ൻ ചാ​​മ്പ്യൻസ് ലീ​​ഗ്: യോ​​ഗ്യ​​ത നേ​​ടി ഈ​​സ്റ്റ് ബം​​ഗാ​​ൾ

കോ​​ൽ​​ക്ക​​ത്ത: ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് (ര​​ണ്ട്) ഫു​​ട്ബോ​​ളി​​ന് യോ​​ഗ്യ​​ത നേ​​ടി ഈ​​സ്റ്റ് ബം​​ഗാ​​ൾ.

അ​​ധി​​ക സ​​മ​​യ​​ത്തേ​​ക്ക് നീ​​ണ്ട പ്ലേ ​​ഓ​​ഫി​​ൽ കു​​വൈ​​ത്ത് ടീം ​​അ​​ൽ അ​​റ​​ബി​​യെ ത​​ക​​ർ​​ത്താ​​ണ് ഐ​​എ​​സ്എ​​ൽ ചാ​​ന്പ്യ​​ൻ​​മാ​​രു​​ടെ മു​​ന്നേ​​റ്റം (4-1). നി​​ശ്ചി​​ത​​സ​​മ​​യ​​ത്ത് ഇ​​രു ടീ​​മു​​ക​​ളും 1-1 സ്കോ​​റി​​ൽ സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു.

അ​​നാ​​യൊ ഇ​​വു​​വാ​​ല​​യു​​ടെ (78) പെ​​ന​​ാൽ​​റ്റി ഗോ​​ളി​​ൽ അ​​ൽ അ​​റ​​ബി വി​​ജ​​യ​​ത്തി​​ലേ​​ക്ക് നീ​​ങ്ങ​​വെ​​യാ​​ണ് 90-ാം മി​​നി​​റ്റി​​ലെ ജ​​യ് ഗു​​പ്ത​​യു​​ടെ ഗോ​​ളി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ൾ സ​​മ​​നി​​ല പി​​ടി​​ച്ച​​ത്.

മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ ടീ​​മാ​​യ എ​​ഫ്സി ഗോ​​വ തു​​ർ​​ക്മെ​​നി​​സ്ഥാന്‍ ടീം ​​എ​​ഫ്കെ അ​​ർ​​ക്ക​​ദാ​​ഗി​​നോ​​ട് തോ​​റ്റു​​പു​​റ​​ത്താ​​യി (3-0).

Sports

ഫു​ട്‌​ബോ​ളി​ല്‍ അ​ധി​ക​നാ​ള്‍ തു​ട​രാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന കു​റി​പ്പു​മാ​യി ല​യ​ണ​ല്‍ മെ​സി

ബു​വേ​നോ​സ് ഐ​റി​സ്: അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള്‍ താ​രം ല​യ​ണ​ല്‍ മെ​സി അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തെ​ക്കു​റി​ച്ച് വി​കാ​ര​നി​ര്‍​ഭ​ര​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച​തോ​ടെ, സൂ​പ്പ​ര്‍ താ​രം വി​ര​മി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​മു​യ​ര്‍​ന്നു. മെ​സി​യു​ടെ പി​താ​വ് ഹൊ​ര്‍​ഹെ മെ​സി (68) ഈ ​മാ​സം എ​ട്ടി​നാ​യി​രു​ന്നു അ​ന്ത​രി​ച്ച​ത്.

ഏ​റെ​ നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ എ​ത്ര​നാ​ള്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കു​മെ​ന്നു​ള്ള ആ​ശ​ങ്ക​യും ര​ണ്ടു പേ​ജു​ള്ള കു​റി​പ്പി​ല്‍ മെ​സി പ​ങ്കു​വ​ച്ചു. ഇ​തോ​ടെ, വൈ​കാ​തെ മെ​സി ഫു​ട്‌​ബോ​ളി​നോ​ടു വി​ട​പ​റ​ഞ്ഞേ​ക്കു​മോ എ​ന്ന ആ​ശ​ങ്ക ഉ​യ​ര്‍​ന്നു. അ​ച്ഛ​ന്‍റെ വി​യോ​ഗ​ത്തി​നു​ശേ​ഷം മെ​സി ന​ട​ത്തി​യ ആ​ദ്യ സോ​ഷ്യ​ല്‍ മീ​ഡി​യ കു​റി​പ്പാ​ണ്.

ഏ​ക​ദേ​ശം ര​ണ്ട് ബി​ല്യ​ണ്‍ ഡോ​ള​ര്‍ (19,000 കോ​ടി രൂ​പ) വ​രു​ന്ന മെ​സി​യു​ടെ ഫു​ട്‌​ബോ​ള്‍ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നാ​യി​രു​ന്നു ഹൊ​ര്‍​ഹെ. എ​ല്ലാം അ​ച്ഛ​നെ ഭ​ര​മേ​ല്‍​പ്പി​ച്ചാ​യി​രു​ന്നു മെ​സി മൈ​താ​ന​ത്തു കു​തി​ച്ച​ത്. പ​തി​മൂ​ന്നാം വ​യ​സി​ല്‍ മെ​സി​യെ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യു​ടെ അ​ക്കാ​ദ​മി​യാ​യ ലാ ​മാ​സി​യ​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ ആ​ദ്യ​മാ​യി ക​രാ​ര്‍ ഒ​പ്പു​വ​ച്ച​ത് ഹൊ​ര്‍​ഹെ​യാ​യി​രു​ന്നു. അ​ന്നു​മു​ത​ല്‍ ഇ​ന്നു​വ​രെ മെ​സി​യു​ടെ മാ​നേ​ജ​ര്‍, ഏ​ജ​ന്‍റ് ആ​യി​രു​ന്നു ഹൊ​ര്‍​ഹെ.

വി​ര​മി​ക്ക​ല്‍ വ​ക്കി​ല്‍

അ​ച്ഛ​ന്‍റെ അ​ഭാ​വ​ത്തി​ല്‍ എ​ത്ര​നാ​ള്‍ ഫു​ട്‌​ബോ​ളി​ല്‍ തു​ട​രാ​ന്‍ സാ​ധി​ക്കു​മെ​ന്നു പ​റ​ഞ്ഞ​തി​ന​പ്പു​റം വി​ര​മി​ക്ക​ലി​ന്‍റെ മ​റ്റു​ചി​ല സൂ​ച​ന​ക​ളും മെ​സി​യു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ കു​റി​പ്പി​ലു​ണ്ടെ​ന്ന​തും വാ​സ്ത​വം. ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ല്‍ അ​ച്ഛ​നാ​യി​രു​ന്നു ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​തെ​ന്നും കു​റ​ച്ചു​നാ​ള്‍​കൂ​ടി പി​ടി​ച്ചു​നി​ന്നി​രു​ന്നെ​ങ്കി​ല്‍ (രോ​ഗ​ത്തെ പ്ര​തി​രോ​ധി​ച്ച്) ന​മു​ക്ക് ഒ​ന്നി​ച്ച് ഈ ​യാ​ത്ര പൂ​ര്‍​ത്തി​യാ​ക്കാ​മാ​യി​രു​ന്നു എ​ന്നും മെ​സി കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. അ​താ​യ​ത്, മെ​സി വൈ​കാ​തെ ഫു​ട്‌​ബോ​ളി​നോ​ട് വി​ട​പ​റ​യാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ന്ന സൂ​ച​ന​യാ​ണ് ഇ​തി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​ത്.

മെ​സി​യെ ആ​ദ്യ​മാ​യി ഫു​ട്‌​ബോ​ളി​ലേ​ക്കു കൈ​പി​ടി​ച്ച​തും പി​ന്നീ​ട് ബാ​ഴ്‌​സ​ലോ​ണ​യു​ടെ ലാ ​മാ​സി​യ അ​ക്കാ​ദ​മിയി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഒ​ന്നി​ച്ചു​ണ്ടാ​യി​രു​ന്ന​തും ഹൊ​ര്‍​ഹെ ആ​യി​രു​ന്നു. ബാ​ഴ്‌​സ​യി​ലെ ഒ​റ്റ​മു​റി ഫ്‌​ളാ​റ്റി​ലാ​യി​രു​ന്നു അ​ക്കാ​ല​ത്ത് ഇ​രു​വ​രും ക​ഴി​ഞ്ഞ​ത്. ഓ​രോ മ​ത്സ​ര​ത്തി​നു​ശേ​ഷ​വും ഹൊ​ര്‍​ഹെ​യു​ടെ വി​ല​യി​രു​ത്ത​ല്‍ മെ​സി​ക്കു നി​ര്‍​ബ​ന്ധ​മു​ള്ള കാ​ര്യ​വു​മാ​യി​രു​ന്നു.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നി​ടെ ഹൊ​ർ​ഹെ മെ​സി​യു​ടെ ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​യി​ൽ മെ​സി ക​ണ്ണീ​ർ​വാ​ർ​ത്തി​രു​ന്നു. അ​ൾ​ജീ​രി​യ​യ്ക്ക് എ​തി​രാ​യ ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ലെ ഹാ​ട്രി​ക്കി​നു​ശേ​ഷ​മാ​യി​രു​ന്നു അ​ത്. ഹൃ​ദ​യ​ത്തെ​യും ര​ക്ത​ക്കു​ഴ​ലു​ക​ളെ​യും ബാ​ധി​ക്കു​ന്ന ഗു​രു​ത​ര രോ​ഗ​മാ​യി​രു​ന്നു ഹൊ​ർ​ഹെ മെ​സി​ക്ക്.

റൊ​സാ​രി​യോ​യി​ല്‍ സ്റ്റീ​ല്‍ ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഹൊ​ർ​ഹെ. ത​ന്‍റെ അ​മ്മ​യു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഹൊ​ർ​ഹെ കു​ഞ്ഞു മെ​സി​യെ ഫു​ട്ബോ​ൾ പ​ഠി​പ്പി​ച്ച​ത്. താ​ന്‍ ക​ളി​ച്ചു​വ​ള​ര്‍​ന്ന ഗ്രാ​ന്‍​ഡോ​ളി ഫു​ട്‌​ബോ​ള്‍ ക്ല​ബ്ബി​ല്‍ ഹൊ​ര്‍​ഹെ കു​ഞ്ഞു ലി​യോ​യെ എ​ത്തി​ച്ചു.

Sports

അച്ഛനില്ലാതെ മുന്നോട്ടുപോകുക പ്രയാസം; വിരമിക്കൽ സൂചന നൽകി മെസി

ബ്യൂണസ് ഐറിസ്: ഫുട്‌ബോളിൽ നിന്ന് വിരമിക്കുന്നതായി സൂചന നൽകി അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി. പിതാവ് ഹോർഹെ മെസിയുടെ വേർപാടിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വൈകാരികമായ കുറിപ്പിലാണ് താരം തന്‍റെ കരിയർ ദീർഘകാലം തുടർന്നേക്കില്ലെന്ന സൂചന നൽകിയത്.

പിതാവിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പിൽ, അദ്ദേഹമില്ലാതെ മുന്നോട്ടുപോകുക പ്രയാസകരമാണെന്നും അധികകാലം കളിക്കളത്തിൽ ഉണ്ടാകാനിടയില്ലെന്നും മെസി വ്യക്തമാക്കുന്നു. പിതാവ് വിടപറഞ്ഞതായി ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്ന് താരം കൂട്ടിച്ചേർത്തു.

ഫൈനലിൽ വിജയിച്ച് പിതാവിന് ലോകകപ്പ് സമ്മാനിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നെങ്കിലും ശാരീരികമായി തളർന്നുപോയതിനാൽ അതിന് സാധിച്ചില്ലെന്ന് മെസി പറഞ്ഞു. തന്‍റെ കാലുകൾക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്നും പരമാവധി ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ലെന്നും ഒരിക്കലും പൂർണ്ണമായ സുഖം തോന്നിയിരുന്നില്ലെന്നും അദ്ദേഹം കുറിപ്പിൽ കുറിച്ചു.

പിതാവില്ലാതെ എങ്ങനെ മുന്നോട്ട് പോകണമെന്ന് തനിക്കറിയില്ലെന്ന് മെസി പറയുന്നു. താൻ ഫുട്ബോൾ കളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും ഇനി അത് അധികകാലം തുടരുമോ എന്നതിനെക്കുറിച്ച് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന പിതാവിനൊപ്പം ലക്ഷ്യത്തോട് വളരെ അടുത്തെത്തിയിരുന്നുവെന്നും, ഇത് ഒരുമിച്ച് അവസാനിപ്പിക്കാൻ കുറച്ചുകൂടി നേരം പിടിച്ചുനിൽക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്നും മെസി വേദനയോടെ ചോദിക്കുന്നു.

ലയണൽ മെസിയുടെ ഈ വൈകാരിക കുറിപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Sports

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് : പി​എ​സ്ജി Vs വി​ല്ല ഫൈ​ന​ല്‍ അ​ര്‍​ധ​രാ​ത്രി 12.30ന്

സാ​ല്‍​സ്ബ​ര്‍​ഗ് (ഓ​സ്ട്രി​യ): ക്ല​ബ് ഫു​ട്‌​ബോ​ള്‍ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​സീ​സ​ണി​നു സൂ​പ്പ​ര്‍ തു​ട​ക്കം. 2026 യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നും ഇം​ഗ്ലീ​ഷ് സം​ഘ​മാ​യ ആ​സ്റ്റ​ണ്‍ വി​ല്ല​യും ഏ​റ്റു​മു​ട്ടും.

ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്ന് അ​ര്‍​ധ​രാ​ത്രി 12.30നാ​ണ് പി​എ​സ്ജി x ആ​സ്റ്റ​ണ്‍ വി​ല്ല സൂ​പ്പ​ര്‍ ഫൈ​ന​ലി​ന്‍റെ കി​ക്കോ​ഫ്. നി​ല​വി​ലെ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ്, യൂ​റോ​പ്പ ലീ​ഗ് കി​രീ​ട ജേ​താ​ക്ക​ളാ​ണ് ഇ​രു​ടീ​മും.

ഡ​ബി​ളി​നാ​യി പി​എ​സ്ജി

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ചാ​മ്പ്യ​ന്മാ​രാ​യ പി​എ​സ്ജി​യാ​ണ് നി​ല​വി​ലെ സൂ​പ്പ​ര്‍ ക​പ്പ് കി​രീ​ടാവ​കാ​ശി​ക​ള്‍. ചാ​മ്പ്യ​ന്‍​സ് ലീ​ഗി​നു പി​ന്നാ​ലെ സൂ​പ്പ​ര്‍ ക​പ്പി​ലും കി​രീ​ടം നി​ല​നി​ര്‍​ത്താ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ലൂ​യി​സ് എ​ന്‍ റി​ക്വെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പി​എ​സ്ജി.

യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് ഇ​തു​വ​രെ നി​ല​നി​ര്‍​ത്തി​യ​ത് ര​ണ്ടു ടീ​മു​ക​ള്‍ മാ​ത്രം. 1989, 1990 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് എ​സി മി​ലാ​നും 2016, 2017 എ​ഡി​ഷ​നു​ക​ളി​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡും. 2025ലാ​ണ് പി​എ​സ്ജി ആ​ദ്യ​മാ​യി സൂ​പ്പ​ര്‍ ക​പ്പി​ല്‍ മു​ത്ത​മി​ട്ട​ത്. ഇം​ഗ്ലീ​ഷ് ക്ല​ബ് ടോ​ട്ട​ന്‍​ഹാം ഹോ​ട്ട്‌​സ്പ​റി​നെ പെ​നാ​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ 4-3നു ​കീ​ഴ​ട​ക്കി​യാ​യി​രു​ന്നു പി​എ​സ്ജി​യു​ടെ കി​രീ​ട​ധാ​ര​ണം. 2-2 സ​മ​നി​ല​യാ​യ​തോ​ടെ​യാ​ണ് വി​ധി​നി​ര്‍​ണ​യി​ക്കാ​ന്‍ ഷൂ​ട്ടൗ​ട്ട് അ​ര​ങ്ങേ​റി​യ​ത്.

2026-27 പ്രീ ​സീ​സ​ണ്‍ പി​എ​സ്ജി​യെ സം​ബ​ന്ധി​ച്ച് അ​ത്ര​ മി​ക​ച്ച​ത​ല്ലാ​യി​രു​ന്നു. പ്രീ ​സീ​സ​ണി​ല്‍ ക​ളി​ച്ച ര​ണ്ടു സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ലും പി​എ​സ്ജി​ക്കു ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. മ​യ്യോ​ര്‍​ക്ക​യോ​ട് 3-0നു ​പ​രാ​ജ​യ​പ്പെ​ട്ട പി​എ​സ്ജി, മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ട് 1-1 സ​മ​നി​ല വ​ഴ​ങ്ങി.

വി​ല്ലാ​ളി വി​ല്ല

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് 2025-26 സീ​സ​ണി​ല്‍ നാ​ലാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത ആ​സ്റ്റ​ണ്‍ വി​ല്ല, യു​വേ​ഫ യൂ​റോ​പ്പ കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ജ​ര്‍​മ​ന്‍ ക്ല​ബ്ബാ​യ എ​സ് സി ​ഫ്രൈ​ബ​ര്‍​ഗി​നെ​യാ​ണ് (3-0) കീ​ഴ​ട​ക്കി​യ​ത്. 44 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ആ​സ്റ്റ​ണ്‍ വി​ല്ല ഒ​രു യൂ​റോ​പ്യ​ന്‍ ട്രോ​ഫി​യി​ല്‍ ചും​ബി​ച്ച​തെ​ന്ന​തും ശ്ര​ദ്ധേ​യം. ആ​സ്റ്റ​ണ്‍ വി​ല്ല​യെ ച​രി​ത്ര​നേ​ട്ട​ത്തി​ല്‍ എ​ത്തി​ച്ച​ത് ഉ​നാ​യ് എ​മ​റി എ​ന്ന പ​രി​ശീ​ല​ക​ന്‍റെ ത​ന്ത്ര​ങ്ങ​ളാ​ണ്. പി​എ​സ്ജി​ക്ക് എ​തി​രാ​യ ഫൈ​ന​ലി​ലും വി​ല്ല​ക്കാ​ര്‍ എ​മ​റി മാ​ജി​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്നു.

യൂ​റോ​പ്പ ലീ​ഗ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ സ്വ​ന്ത​മാ​ക്കി​യ കോ​ച്ച് എ​ന്ന റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​ണ് എ​മ​റി എ​ന്ന​തും മ​റ്റൊ​രു വ​സ്തു​ത. എ​ന്നാ​ല്‍, ഇ​തു​വ​രെ ഈ ​സ്പാ​നി​ഷ് മാ​നേ​ജ​ര്‍​ക്കു യു​വേ​ഫ സൂ​പ്പ​ര്‍ ക​പ്പ് സ്വ​ന്ത​മാ​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

2024-25 സീ​സ​ണി​നു​ശേ​ഷം പ​ങ്കെ​ടു​ത്ത 10 ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ എ​ട്ടി​ലും ജ​യി​ച്ച ടീ​മാ​ണ് ഫ്ര​ഞ്ച് വ​മ്പ​ന്മാ​രാ​യ പി​എ​സ്ജി. 2025 ഫി​ഫ ക്ല​ബ് ലോ​ക​ക​പ്പും കോ​പ്പ ഡെ ​ഫ്രാ​ന്‍​സും മാ​ത്ര​മാ​ണ് ഇ​തി​നി​ടെ പി​എ​സ്ജി​ക്കു ന​ഷ്ട​പ്പെ​ട്ട​ത്. 24-25 സീ​സ​ണി​നു​ശേ​ഷം ഒ​മ്പ​താം ട്രോ​ഫി​ക്കാ​യി ഇ​റ​ങ്ങു​ന്ന പി​എ​സ്ജി​യെ ത​ക​ര്‍​ത്ത് വി​ല്ലാ​ളി വി​ല്ല​ന്മാ​രാ​കു​മോ ആ​സ്റ്റ​ണ്‍ വി​ല്ല എ​ന്ന​തി​നു​ള്ള ഉ​ത്ത​രം നാ​ളെ പു​ല​ര്‍​ച്ചെയോ​ടെ അ​റി​യാം...

Sports

മ​ല​പ്പു​റം ജേ​താ​ക്ക​ൾ

തൃ​​​ശൂ​​​ർ: സം​​​സ്ഥാ​​​ന ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് ഫൈ​​​ന​​​ലി​​​ൽ മ​​​ല​​​പ്പു​​​റം ഒ​​​ന്നി​​​നെ​​​തി​​​രേ മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കു കോ​​​ഴി​​​ക്കോ​​​ടി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി കി​​​രീ​​​ടം നേ​​​ടി. ലൂ​​​സേ​​​ഴ്സ് ഫൈ​​​ന​​​ലി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് 1-0നു തൃ​​​ശൂ​​​രി​​​നെ കീ​​​ഴ​​​ട​​​ക്കി.

ഇ​​​ന്ത്യ​​​ൻ മു​​​ൻ ഫു​​​ട്ബോ​​​ൾ താ​​​രം ജോ ​​​പോ​​​ൾ അ​​​ഞ്ചേ​​​രി സ​​​മ്മാ​​​ന​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് സി. ​​​സു​​​മേ​​​ഷ്, കെ ​​​എ​​​ഫ്എ ഓ​​​ണ​​​റ​​​റി പ്ര​​​സി​​​ഡ​​​ന്‍റ് ടോം ​​​ജോ​​​സ്, കെ​​​എ​​​ഫ്എ സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി കു​​​ര്യ​​​ൻ, മു​​​ൻ ഫു​​​ട്ബോ​​​ൾ താ​​​ര​​​ങ്ങ​​​ളാ​​​യ കെ.​​​എ​​​ഫ്. ബെ​​​ന്നി, ഇ​​​ട്ടി​​​മാ​​​ത്യു, ഡേ​​​വി​​​ഡ് ആ​​​ന്‍റോ, അ​​​ഖി​​​ൽ അ​​​നി​​​രു​​​ദ്ധ​​​ൻ, കെ.​​​ആ​​​ർ. സാം​​​ബ​​​ശി​​​വ​​​ൻ, പി​​​യൂ​​​സ് കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത്, സോ​​​ളി സേ​​​വി​​​യ​​​ർ, കെ.​​​എ. ന​​​വാ​​​സ്, കു​​​ര്യ​​​ൻ മാ​​​ത്യു, പി.​​​ടി. ഗി​​​ൽ​​​ട്ട​​​ൻ, ര​​​ഘു​​​ന​​​ന്ദ​​​ന​​​ൻ തുടങ്ങിയവ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Sports

മൗ​റീ​ഞ്ഞോ​യ്ക്കു ജ​യം

ബു​ഡാ​പെ​സ്റ്റ്: സ്പാ​നി​ഷ് വ​മ്പ​ന്‍ ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യു​ള്ള തി​രി​ച്ചു​വ​ര​വി​ല്‍ പോ​ര്‍​ച്ചു​ഗീ​സ് മാ​നേ​ജ​ര്‍ ഹൊ​സെ മൗ​റീ​ഞ്ഞോ​യ്ക്ക് ആ​ദ്യ​ജ​യം.

ക്ല​ബ് സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ മൗ​റീ​ഞ്ഞോ​യു​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് ഹം​ഗേ​റി​യ​ന്‍ ടീ​മാ​യ ഫെ​റ​ന്‍​സ്വാ​റോ​സി​നെ ഒ​ന്നി​ന് എ​തി​രേ ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി.

മാ​രി​യൊ റി​വാ​സ് (41-ാം മി​നി​റ്റ്), കാ​ര്‍​ലോ​സ് എ​സ്പി (49-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു റ​യ​ലി​നാ​യി ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യ​ത്.

പ​രി​ശീ​ല​ക​നാ​യു​ള്ള തി​രി​ച്ചു​വ​ര​വി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് ഇ​റ്റ​ലി​യി​ല്‍​നി​ന്നു​ള്ള ഫി​യോ​റെ​ന്‍റീ​ന​യു​മാ​യി 2-2 സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞി​രു​ന്നു.

Sports

സാ​ബി​യു​ടെ ചെ​ല്‍​സി

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​ന്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന ഇം​ഗ്ലീ​ഷ് ക്ല​ബ് ചെ​ല്‍​സി എ​ഫ്‌​സി​ക്കു മി​ന്നും ജ​യം. ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ് എ​സി മി​ലാ​നെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് സാ​ബി അ​ലോ​ണ്‍​സോ​യു​ടെ ചെ​ല്‍​സി കീ​ഴ​ട​ക്കി.

ജോ​വൊ പെ​ഡ്രൊ (45+2, 46 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ള്‍ നേ​ടി​യ​പ്പോ​ള്‍ മോ​യി​സ​സ് കൈ​സെ​ഡോ (50-ാം മി​നി​റ്റ്) ഒ​രു മി​ന്നും വോ​ളി ഷോ​ട്ട് ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. റോ​മി​യോ ലാ​വി​യ​യു​ടെ കോ​ര്‍​ണ​ര്‍​കി​ക്കി​നു​ശേ​ഷ​മാ​യി​രു​ന്നു കൈ​സെ​ഡോ​യു​ടെ വോ​ളി.

ഇം​ഗ്ലീ​ഷ് ക്ല​ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​യി​ല്‍​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ട്ട​ശേ​ഷം കോ​ച്ച് റൂ​ബെ​ന്‍ അ​മോ​രി​മി​ന്‍റെ ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു. ജ​നു​വ​രി​യി​ലാ​ണ് മാ​ഞ്ച​സ്റ്റ​ര്‍ അ​മോ​രി​മി​നെ പു​റ​ത്താ​ക്കി​യ​ത്. ജൂ​ണി​ല്‍ അ​ദ്ദേ​ഹം എ​സി മി​ലാ​നു​മാ​യി ക​രാ​റി​ലാ​യി. മ​റ്റൊ​രു സൗ​ഹൃ​ദ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ 2-1ന് ​യു​വെ​ന്‍റ​സി​നെ കീ​ഴ​ട​ക്കി.

Sports

റോ​ഡ്രി​യെ ന​ല്‍​കി​ല്ല; സി​റ്റി വി​ടാ​ന്‍ തയാർ...

മാ​ഞ്ച​സ്റ്റ​ര്‍: സ്പാ​നി​ഷ് ഡി​ഫെ​ന്‍​സീ​വ് മി​ഡ്ഫീ​ല്‍​ഡ​ര്‍ റോ​ഡ്രി​യെ കൈ​മാ​റി​ല്ലെ​ന്ന് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ ടീ​മാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി.

സ്പാ​നി​ഷ് ക്ല​ബ് എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യാ​ണ് റോ​ഡ്രി​ക്കാ​യി രം​ഗ​ത്തു​ള്ള​ത്. 50 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 477 കോ​ടി രൂ​പ) ബാ​ഴ്‌​സ​ലോ​ണ മു​ന്നോ​ട്ടു​വ​ച്ച ഓ​ഫ​ര്‍. എ​ന്നാ​ല്‍, ഈ ​ഓ​ഫ​ര്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി നി​ര​സി​ച്ചു.
സിറ്റി വിടാൻ റോഡ്രി

എ​ന്നാ​ല്‍, മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി വി​ട്ട് ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് ചേ​ക്കേ​റാ​നു​ള്ള ത​ന്‍റെ ആ​ഗ്ര​ഹം റോ​ഡ്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. അ​തു​കൊ​ണ്ടു​ത​ന്നെ റോ​ഡ്രി​ക്കാ​യി ബാ​ഴ്‌​സ​ലോ​ണ പു​തി​യ ഓ​ഫ​ര്‍ മു​ന്നോ​ട്ടു​വ​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

2026 ഫി​ഫ ലോ​ക​ക​പ്പ് സ്‌​പെ​യി​ന്‍ നേ​ടി​യ​പ്പോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ഗോ​ള്‍​ഡ​ന്‍ ബോ​ള്‍ റോ​ഡ്രി​ക്കാ​യി​രു​ന്നു. 2019 മു​ത​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കു​വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച ഫു​ട്‌​ബോ​ള​റി​നു​ള്ള 2024 ബ​ലോ​ണ്‍ ദോ​ര്‍ പു​ര​സ്‌​കാ​ര​വും റോ​ഡ്രി നേ​ടി​യി​ട്ടു​ണ്ട്.

Sports

സൗ​ഹൃ​ദ മ​ത്സ​രം: ഇ​ന്‍റ​ർ​മി​ലാ​ന് ആ​വേ​ശ ജ​യം

മി​ലാ​ൻ: സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ ഇ​ന്‍റ​ർ​മി​ലാ​ന് ആ​വേ​ശ ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഇ​ന്‍റ​ർ​മി​ലാ​ന് വേ​ണ്ടി ഫെ​ഡെ​റി​ക്കോ ഡി​മാ​ർ​ക്കോ​യും ആ​ന്‍​ഡി ഡി​യോ​ഫും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡി​മാ​ർ​ക്കോ 20-ാം മി​നി​റ്റി​ലും ഡി​യോ​ഫ് 62-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഫ്രാ​ൻ​സി​സ്ക്കോ കോ​ൺ​സെ​യ്കാ​വോ​യാ​ണ് യു​വ​ന്‍റ​സി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. 85-ാം മി​നി​റ്റി​ലാ​ണ് കോ​ൺ​സെ​യ്കാ​വോ ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

Sports

കോ​പ്പ: മെ​സി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കി​ല്ല

ബു​വേ​നോ​സ് ഐ​റി​സ്: 2028 കോ​പ്പ അ​മേ​രി​ക്ക ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് ക​ളി​ക്കാ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി​യെ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​ല്ലെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക്ലോ​ഡി​യോ ടാ​പ്പി​യ. 2026 ഫി​ഫ ലോ​ക​ക​പ്പി​ലാ​ണ് മെ​സി അ​വ​സാ​ന​മാ​യി ദേ​ശീ​യ ജ​ഴ്‌​സി അ​ണി​ഞ്ഞ​ത്.

2028 കോ​പ്പ അ​മേ​രി​ക്ക​യി​ല്‍ ക​ളി​ക്ക​ണ​മോ എ​ന്ന​ത് തി​ക​ച്ചും മെ​സി​യു​ടെ വ്യ​ക്തിഗ​ത തീ​രു​മാ​ന​മാ​ണ്. 2022 ഫി​ഫ ലോ​ക​ക​പ്പി​നു​ശേ​ഷം മെ​സി 2026ല്‍ ​ക​ളി​ക്കു​മോ എ​ന്ന് ഞ​ങ്ങ​ള്‍​ക്ക് വ്യ​ക്ത​ത​യി​ല്ലാ​യി​രു​ന്നു. ഒ​രു​സ​മ​യം ഒ​രു മ​ത്സ​രം എ​ന്ന​താ​ണ് മെ​സി​യു​ടെ നി​ല​പാ​ട്-​ക്ലോ​ഡി​യോ ടാ​പ്പി​യ വ്യ​ക്ത​മാ​ക്കി.

2016 കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ തോ​ല്‍​വി​ക്കു​ശേ​ഷം വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച മെ​സി, പി​ന്നീ​ട് 2021, 2024 കോ​പ്പ അ​മേ​രി​ക്ക ട്രോ​ഫി​യി​ല്‍ മു​ത്ത​മി​ട്ടു. 2022 ഫി​ഫ ലോ​ക​ക​പ്പും ഫൈ​ന​ലി​സി​മ​യും അ​ര്‍​ജ​ന്‍റീ​ന​യ്ക്കാ​യി സ്വ​ന്ത​മാ​ക്കി.

2026 ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട അ​ര്‍​ജ​ന്‍റീ​ന​യു​ടെ മു​ന്നി​ലു​ള്ള അ​ടു​ത്ത വ​മ്പ​ന്‍ ടൂ​ര്‍​ണ​മെ​ന്‍റ് 2028 കോ​പ്പ അ​മേ​രി​ക്ക​യാ​ണ്. 2028 കോ​പ്പ അ​മേ​രി​ക്ക​യു​ടെ ആ​തി​ഥേ​യ​രെ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Sports

മെ​സിക്ക് ഡബിൾ, ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു ജ​യം

മ​യാ​മി: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ശേ​ഷം അ​ര്‍​ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി ആ​ദ്യ​മാ​യി ഗോ​ള്‍ നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​ക്കു ജ​യം. ലീ​ഗ്‌​സ് ക​പ്പ് ഗ്രൂ​പ്പ് എ​യി​ല്‍ മെ​ക്‌​സി​ക്ക​ന്‍ ക്ല​ബ്ബാ​യ സാ​ന്‍ ലൂ​യി​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ള്‍.

ലോ​ക​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം മെ​സി ക​ള​ത്തി​ലെ​ത്തു​ന്ന ര​ണ്ടാ​മ​ത് മ​ത്സ​ര​മാ​യി​രു​ന്നു. 11, 44 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഇ​ര​ട്ട​ഗോ​ള്‍. മ​ത്സ​ര​ത്തി​ല്‍ 4-2ന് ​ഇ​ന്‍റ​ര്‍ മ​യാ​മി ജ​യം സ്വ​ന്ത​മാ​ക്കി. ടെ​ലെ​സ്‌​കോ സെ​ഗോ​വി​യ (26-ാം മി​നി​റ്റ്), മൈ​ക്ക​ല്‍ (45+7-ാം മി​നി​റ്റ്) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ മ​റ്റു ര​ണ്ടു ഗോ​ള്‍.

നാ​ലാം മി​നി​റ്റി​ല്‍ ഡേ​വി​ഡ് റോ​ഡ്രി​ഗ​സി​ലൂ​ടെ സാ​ന്‍ ലൂ​യി​സ് ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ തി​രി​ച്ചു​വ​ര​വ് ജ​യം. റാ​ഫ ലോ​റെ​ന്‍റും (51-ാം മി​നി​റ്റി​ല്‍) സാ​ന്‍ ലൂ​യി​സി​നാ​യി ഗോ​ള്‍ നേ​ടി.

ഗ്രൂ​പ്പ് ബി​യി​ല്‍ ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ ആ​ദ്യ ജ​യ​മാ​യി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ല്‍ ഷാ​ര്‍​ലെ​റ്റ് എ​ഫ്‌​സി, കൊ​ളം​ബ​സ് ക്രൂ, ​എ​ഫ്‌​സി സി​ന്‍​സി​നാ​റ്റി, എ​ഫ്‌​സി ഡാ​ള​സ്, ഒ​ര്‍​ലാ​ന്‍റൊ സി​റ്റി എ​സ്‌സി ​ടീ​മു​ക​ളും ജ​യം സ്വ​ന്ത​മാ​ക്കി. സി​എ​ഫ് മോ​ണ്ടെ​റെ​യ്ക്ക് എ​തി​രേയാ​ണ് ഇ​ന്‍റ​ര്‍ മ​യാ​മി​യു​ടെ അ​ടു​ത്ത മ​ത്സ​രം.

Sports

മ​യ്യോ​ര്‍​ക്ക​യി​ല്‍ പി​എ​സ്ജി വീ​ണു

മ​യ്യോ​ര്‍​ക്ക: സ്പാ​നി​ഷ് ക്ല​ബ്ബാ​യ മ​യ്യോ​ര്‍​ക്ക​യു​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നു (പി​എ​സ്ജി) തോ​ല്‍​വി.

മ​യ്യോ​ര്‍​ക്ക​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ പി​എ​സ്ജി മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ട്ടു.

ഡ​ബ്ലി​നി​ല്‍ ന​ട​ന്ന മ​റ്റൊ​രു സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ ബെ​റ്റി​സ് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യെ തോ​ല്‍​പ്പി​ച്ചു.

Sports

മാ​ഡ്രി​ഡി​ന് മെ​സി​യു​ടെ 88 ല​ക്ഷം സംഭാവന

മ​യാ​മി: അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ല​യ​ണ​ല്‍ മെ​സി മാ​ഡ്രി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 88 ല​ക്ഷം രൂ​പ സം​ഭാ​വ​ന ചെ​യ്തു.

മാ​ഡ്രി​ഡി​ലെ കാ​ട്ടു​തീ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ സി​യേ​ര വെ​സ്റ്റെ​യു​ടെ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി 80,000 യൂ​റോ​യാ​ണ് മെ​സി സം​ഭാ​വ​ന ചെ​യ്ത​ത്. മാ​ഡ്രി​ഡ് റീജ​ണ​ല്‍ പ്ര​സി​ഡ​ന്‍റ് ഇ​സ​ബെ​ല്‍ ഡി​യ​സ് അ​ര്‍​ജ​ന്‍റൈ​ന്‍ താ​ര​ത്തി​ന് ന​ന്ദി​യ​ര്‍​പ്പി​ച്ചു.

മെ​സി, സ്പാ​നി​ഷ് ലാ ​ലി​ഗ ക്ല​ബ്ബാ​യ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ​യ്ക്കാ​യി ര​ണ്ട് പ​തി​റ്റാ​ണ്ടി​ല​ധി​കം ബൂ​ട്ട് അ​ണി​ഞ്ഞി​രു​ന്നു. 2021ല്‍ ​ബാ​ഴ്‌​സ വി​ട്ട് ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്‌​നി​ല്‍ എ​ത്തി.

2023 മു​ത​ല്‍ അ​മേ​രി​ക്ക​യി​ലെ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലാ​ണ് മെ​സി. ലീ​ഗ്‌​സ് ക​പ്പി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് അ​ത്‌ല​റ്റി​ക്കോ ഡി ​സാ​ന്‍ ലൂ​യി​സി​നെ​തി​രേ ഇ​ന്‍റ​ര്‍ മ​യാ​മി ഇ​റ​ങ്ങും.

Sports

പോ​ച്ചെ​റ്റീ​നോ തു​ട​രും

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്ത് മൗ​റീ​സ്യോ പോ​ച്ചെ​റ്റീ​നോ തു​ട​രും. 2030വ​രെ നീ​ളു​ന്ന നാ​ലു വ​ര്‍​ഷ ക​രാ​റി​ല്‍ പോ​ച്ചെ​റ്റീ​നോ ഒ​പ്പി​ട്ടു.

2024 ഒ​ക് ടോ​ബ​റി​ലാ​ണ് പോ​ച്ചെ​റ്റീ​നോ അ​മേ​രി​ക്ക​ന്‍ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ മാ​നേ​ജ​ര്‍ സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.2026 ഫി​ഫ ലോ​ക​ക​പ്പി​ല്‍ അ​മേ​രി​ക്ക പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍​വ​രെ എ​ത്തി​യി​രു​ന്നു.

പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ ബെ​ൽജി​യ​ത്തി​നോ​ട് 4-1നു ​പ​രാ​ജ​യ​പ്പെ​ട്ട് പു​റ​ത്താ​യി. എ​സ്പാ​ന്യോ​ള്‍, സ​താം​പ്ട​ണ്‍, ടോ​ട്ട​ന്‍​ഹാം, പി​എ​സ്ജി, ചെ​ല്‍​സി ക്ല​ബ്ബു​ക​ളു​ടെ മു​ന്‍​പ​രി​ശീ​ല​ക​നാ​യി​രു​ന്നു പോ​ച്ചെ​റ്റീ​നോ.

Sports

ലി​വ​ര്‍​പൂ​ളി​നെ ലീ​ഡ്‌​സ് വീ​ഴ്ത്തി

ഈ​സ്താം​ബു​ള്‍: പ്രീ​സീ​സ​ണ്‍ സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ക്ല​ബ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി​ക്കു തോ​ല്‍​വി. ര​ണ്ടു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന​ശേ​ഷം ലി​വ​ര്‍​പൂ​ള്‍, 2-4ന് ​ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡി​നോ​ടു തോ​ല്‍​വി സ​മ്മ​തി​ച്ചു.

ലൂ​ക്ക് ചേം​ബേ​ഴ്‌​സ് (7-ാം മി​നി​റ്റ്), ഫ്‌​ളോ​റി​യ​ന്‍ വി​റ്റ്‌​സ് (40-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു ലി​വ​ര്‍​പൂ​ളി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. ബ്രെ​ന്‍​ഡ​ന്‍ ആ​രോ​ണ്‍​സ​ണി​ലൂ​ടെ (60-ാം മി​നി​റ്റ്) ലീ​ഡ്‌​സ് തി​രി​ച്ച​ടി തു​ട​ങ്ങി.

ഡൊ​മി​നി​ക് കാ​ല്‍​വ​ര്‍​ട്ടി​ന്‍റെ (71, 85 മി​നി​റ്റ്) ഇ​ര​ട്ട​ഗോ​ളും സീ​ന്‍ ലോം​ഗ്സ്റ്റാ​ഫി​ന്‍റെ (73-ാം മി​നി​റ്റ്) ഗോ​ളും എ​ത്തി​യ​തോ​ടെ ലീ​ഡ്‌​സ് യു​ണൈ​റ്റ​ഡ് ജ​യ​ത്തി​ല്‍.

Sports

വി​നി​യെ റാ​ഞ്ചാ​ന്‍ ആ​ഴ്‌​സ​ണ​ല്‍

ല​ണ്ട​ന്‍: ബ്ര​സീ​ല്‍ സൂ​പ്പ​ര്‍ വിം​ഗ​ര്‍ വി​നി​സ്യൂ​സ് ജൂ​ണി​യ​റി​നെ റാ​ഞ്ചാ​ൻ ഇം​ഗ്ല​ണ്ട് ക്ല​ബ് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി തീ​വ്ര​ശ്ര​മ​ത്തി​ല്‍. നി​ല​വി​ല്‍ സ്പാ​നി​ഷ് ക്ല​ബ്ബാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ താ​ര​മാ​ണ് വി​നി.

ആ​ഴ്‌​സ​ണ​ല്‍ മാ​നേ​ജ​ര്‍ മൈ​ക്ക​ല്‍ ആ​ര്‍​ടെ​റ്റ ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ വി​നി​സ്യൂ​സി​നെ നേ​രി​ല്‍​ക​ണ്ട് ധ​രി​പ്പി​ക്കു​മെ​ന്നാ​ണ് ഏ​റ്റ​വും പു​തി​യ വാ​ര്‍​ത്ത.

2018-19 സീ​സ​ണ്‍ മു​ത​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഭാ​ഗ​മാ​ണ് വി​നി​സ്യൂ​സ്. റ​യ​ലി​നാ​യി 376 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 128 ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട് ഈ ​ബ്ര​സീ​ലി​യ​ന്‍ വിം​ഗ​ര്‍.

Sports

മൗ​റീ​ഞ്ഞോ​യ്ക്ക് സ​മ​നി​ല​

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ള്‍ വ​മ്പ​ന്മാ​രാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​ല്‍, മു​ഖ്യ​പ​രി​ശീ​ല​ക​നാ​യു​ള്ള ഹൊ​സെ മൗ​റീ​ഞ്ഞോ​യു​ടെ തി​രി​ച്ചു​വ​ര​വ് സ​മ​നി​ല​യോ​ടെ.

2026-27 സീ​സ​ണ്‍ മു​ത​ല്‍ റ​യ​ലി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ മൗ​റീ​ഞ്ഞോ​യു​ടെ കീ​ഴി​ല്‍ ഇ​റ​ങ്ങി​യ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 2-2ന് ​ഇ​റ്റാ​ലി​യ​ന്‍ ക്ല​ബ്ബാ​യ ഫി​യോ​റെ​ന്‍റീ​ന​യു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. സീ​സ​ണി​നു മു​ന്നോ​ടി​യാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​മാ​യി​രു​ന്നു.

ബ്ര​സീ​ല്‍ താ​രം എ​ന്‍​ഡ്രി​ക് (12-ാം മി​നി​റ്റ്), അ​ലെ​ക്‌​സി​സ് സി​റി​യ (24-ാം മി​നി​റ്റ്) എ​ന്നി​വ​രാ​യി​രു​ന്നു റ​യ​ലി​നാ​യി ഗോ​ള്‍ നേ​ടി​യ​ത്. റോ​ബ​ര്‍​ട്ടോ പി​ക്കോ​ളി (41-ാം മി​നി​റ്റ്), മോ​യി​സ് കീ​ന്‍ (58-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ ഫി​യോ​റെ​ന്‍റീ​ന​യ്ക്കാ​യി ഗോ​ള്‍ മ​ട​ക്കി.

Latest News

Corehub Up