ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡാളസ്: ഫിഫ ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ സിനിമാ താരം മോഹൻലാൽ ഗാലറിയിലെത്തി. ഡാളസിൽ നടന്ന സ്പെയിൻ - ഫ്രാൻസ് പോരാട്ടവും അറ്റ്ലാന്റയിൽ നടന്ന അർജന്റീന - ഇംഗ്ലണ്ട് പോരാട്ടവും കാണാൻ മോഹൻലാലും സംഘവും എത്തിയിരുന്നു.
ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ, സിനിമാ താരം ഫഹദ് ഫാസിൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസി എന്നിവരും മോഹൻലാലിനൊപ്പം വിഐപി ബോക്സിൽ സെമി ഫെെനൽ കാണാനെത്തിയിരുന്നു.
സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ മോഹൻലാലിന്റെ ദൃശ്യങ്ങൾ തെളിഞ്ഞപ്പോൾ മലയാളി കാണികളിൽ നിന്നും ഉയർന്ന ആർപ്പുവിളികൾ കൊണ്ട് ഡാളസ് സ്റ്റേഡിയം ഒരു നിമിഷം കേരളത്തിലെ കളി മൈതാനങ്ങളെ ഓർമിപ്പിച്ചു.
അമേരിക്കയിലെ പ്രമുഖ മലയാളി അസോസിയേഷൻ പ്രതിനിധികളും നൂറുകണക്കിന് ആരാധകരും കേരള തനിമ വിളിച്ചോതുന്ന ജഴ്സികളും കൊടികളുമേന്തി സ്റ്റേഡിയത്തിൽ ഒത്തുചേർന്നിരുന്നു.
ഡാളസിലെയും ടെക്സസിലെയും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ മത്സരത്തിന് മുന്നോടിയായി വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിന്റെ വീറും വാശിയും ഒട്ടും ചോരാതെ ഗാലറിയിൽ വിസിലടിച്ചും ആർത്തുവിളിച്ചും മലയാളി ആരാധകർ മത്സരം ആഘോഷമാക്കി മാറ്റി.
Tags : mohanlal fahadfazil worldcup football