ഡാളസിലെ മെസ്കിറ്റിൽ വെടിവയ്പ്പ്
ഡാളസ്: ഡാളസ് കൗണ്ടിയിലെ മെസ്കിറ്റിൽ മുടി വെട്ടുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ രണ്ടു കൗമാരക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
മെസ്കിറ്റിലെ ആംബർ സ്പ്രിംഗ്സ് ഡ്രൈവിൽ ചൊവാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് വെടിവെയ്പ്പുണ്ടായത്. ഒരേ കുടുംബത്തിലെ രണ്ട് കൗമാരക്കാരാണ് വെടിയേറ്റു മരിച്ചത്.
20 വയസുകാരനായ മറ്റൊരു യുവാവിന് പരിക്കേൽക്കുകയും ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
Tags :