x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ങ്ക്ഫ​ർ​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ധ​നക്ഷാ​മം രൂ​ക്ഷം; പു​റ​ത്തു​നി​ന്ന് ഇ​ന്ധ​നം ക​രു​താ​ൻ പൈ​ല​റ്റു​മാ​ർ​ക്ക് ലു​ഫ്താ​ൻ​സ​യു​ടെ  നി​ർ​ദേശം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 17, 2026 06:19 AM IST | Updated: October 17, 2026 06:19 AM IST

 

ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ വി​മാ​ന ഇ​ന്ധ​നം (Kerosin) ശേ​ഖ​ര​ത്തി​ൽ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ന്ധ​നം തീ​ർ​ന്നു​പോ​കു​മെ​ന്ന സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്ത​തോ​ടെ ജ​ർ​മ​നി​യു​ടെ മു​ൻ​നി​ര വി​മാ​ന​ക്ക​മ്പ​നി​യാ​യ ലു​ഫ്താ​ൻ​സ ത​ങ്ങ​ളു​ടെ പൈ​ല​റ്റു​മാ​ർ​ക്ക് അ​സാ​ധാ​ര​ണ​മാ​യ നി​ർ​ദേശം ന​ൽ​കി. മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലേ​ക്ക് പ​റ​ക്കു​ന്ന വി​മാ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മു​ള്ള​തി​ലും കൂ​ടു​ത​ൽ ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് എ​യ​ർ​ലൈ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

 വി​മാ​ന സ​ർ​വീ​സു​ക​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ 'ഫ്യൂ​വ​ൽ ടാ​ങ്ക​റിം​ഗ്' (Fuel Tankering) എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ടി​യ​ന്ത​ര ന​ട​പ​ടി​യാ​ണ് ലു​ഫ്താ​ൻ​സ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി ഒ​രു യാ​ത്ര​യ്ക്ക് ആ​വ​ശ്യ​മാ​യ ഇ​ന്ധ​ന​വും മു​ൻ​ക​രു​ത​ൽ ശേ​ഖ​ര​വും മാ​ത്ര​മാ​ണ് വി​മാ​ന​ങ്ങ​ളി​ൽ നി​റ​യ്ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ ഇ​ന്ധ​ന​ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ, അ​വി​ടെ നി​ന്നു​ള്ള അ​ടു​ത്ത സ​ർ​വീ​സി​നാ​വ​ശ്യ​മാ​യ ഇ​ന്ധ​നം കൂ​ടി മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ സം​ഭ​രി​ച്ചു പ​റ​ക്കാ​നാ​ണ് പൈ​ല​റ്റു​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നും സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നു​മാ​ണ് ഈ ​മു​ന്നൊ​രു​ക്ക​മെ​ങ്കി​ലും, അ​ധി​ക ഇ​ന്ധ​നം വ​ഹി​ച്ച് പ​റ​ക്കു​ന്ന​ത് വി​മാ​ന​ത്തി​ന്‍റെ ഭാ​രം വ​ർ​ധി​പ്പി​ക്കു​ക​യും ക​മ്പ​നി​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ക​യും ചെ​യ്യും.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Severe fuel shortage at Frankfurt Airport

Recent News

Corehub Up