x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ന​ർ​മ​വേ​ദി യു​എ​സ്എ ചി​രി​യോ ചി​രി പൊ​ട്ടി​ച്ചി​രി അ​വ​ത​രി​പ്പി​ച്ചു

എ.സി.ജോർജ്
Published: October 17, 2026 07:04 AM IST | Updated: October 17, 2026 07:04 AM IST

കേ​ര​ള ന​ർ​മ​വേ​ദി യു​എ​സ്എ ചി​രി​യോ ചി​രി പൊ​ട്ടി​ച്ചി​രി

ഹൂ​സ്റ്റ​ൺ: കേ​ര​ള ന​ർ​മ​വേ​ദി യു​എ​സ്എ ഒ​ക്ടോ​ബ​ർ 10 വൈ​കു​ന്നേ​രം, മി​സോ​റി സി​റ്റി​യി​ലു​ള്ള അ​പ്നാ ബ​സാ​ർ ഹാ​ളി​ൽ "ചി​രി​യോ ചി​രി പൊ​ട്ടി​ച്ചി​രി" എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ചി​രി അ​ര​ങ്ങ് യാ​തൊ​രു ത​ര​ത്തി​ലു​ള്ള ഔ​പ​ചാ​രി​ക​ത​ക​ളോ, പ്രോ​ട്ടോ​ക്കോ​ളു​ക​ളോ ഇ​ല്ലാ​തെ വെ​റും ന​ർ​മ്മ​ത്തി​ൽ മാ​ത്രം ചാ​ലി​ച്ചെ​ടു​ത്ത ഒ​രു ജ​ന​കീ​യ പ​രി​പാ​ടി​യാ​യി പെ​യ്തി​റ​ങ്ങി.

തു​ട​ക്കം മു​ത​ൽ യാ​തൊ​രു ഗ്യാ​പ്പും ഇ​ല്ലാ​തെ ബ​ഹു​ഭൂ​രി​പ​ക്ഷം സ​ദ​സ്യ​രും ഓ​രോ​രു​ത്ത​രാ​യി വേ​ദി​യി​ൽ വ​ന്നു സ്വ​ന്തം ജീ​വി​താ​നു​ഭ​വ​ങ്ങ​ളും അ​മ​ളി​ക​ളും ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞു. സ​ന്നി​ഹി​ത​രാ​യ ചി​ല ദ​മ്പ​തി​ക​ൾ പ​ര​സ്പ​രം തോ​ണ്ടി​യും ട്രോ​ൾ ചെ​യ്തും സം​സാ​രി​ച്ച​പ്പോ​ൾ അ​തൊ​രു മ​ധു​ര നൊ​മ്പ​ര​ക്കാ​റ്റാ​യി വീ​ശി​യ​ടി​ച്ചു. അ​നേ​കം ചി​രി അ​ര​ങ്ങു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള, ഫ്ലോ​റി​ഡ​യി​ൽ നി​ന്നെ​ത്തി​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ  ​രാ​ജു മൈ​ല​പ്ര​യു​ടെ ന​ർ​മ്മ​ത്തി​ൽ പൊ​തി​ഞ്ഞ വാ​ക്കു​ക​ളും വാ​ച​ക​ങ്ങ​ളും ഏ​വ​ർ​ക്കും ചി​രി​ക്കാ​നും ചി​ന്തി​ക്കാ​നും അ​വ​സ​രം ന​ൽ​കി. സ​ദ​ നി​ന്ന് ഓ​രോ​രു​ത്ത​രാ​യി എ​ഴു​ന്നേ​റ്റു വ​ന്നു വാ​ക്കു​ക​ളും വാ​ച​ക​ങ്ങ​ളും ആം​ഗ്യ​ങ്ങ​ളും കൊ​ണ്ട് ചി​രി​യു​ടെ മാ​ല പ​ട​ക്ക​ത്തി​നു ത​ന്നെ തീ ​കൊ​ളു​ത്തി എ​ന്ന് പ​റ​യാം.

ചി​രി​ക്കാ​ൻ മ​ടി കാ​ണി​ക്കു​ന്ന ഏ​തു മ​ല​യാ​ളി​യെ​യും അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കി​റി​ക്ക​ട്ടു കു​ത്തി​പോ​ലും ചി​രി​പ്പി​ച്ചു എ​ന്ന് ചി​ല​ർ അ​വി​ടെ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി. പൊ​തു​വേ ഗൗ​ര​വ​ക്കാ​രാ​യ ശ്വാ​സം പി​ടി​ച്ചി​രി​ക്കു​ന്ന ചി​ല മ​ല​യാ​ളി​ക​ളെ​യും ആ ​അ​ഭി​പ്രാ​യം ര​സി​പ്പി​ച്ചു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ദി​ന​ച​ര്യ​ക​ളെ​യും, ജീ​വി​ത മു​ഹൂ​ർ​ത്ത​ങ്ങ​ളെ​യും ഇ​വി​ടു​ത്തെ കൊ​ച്ചു കൊ​ച്ചു സം​ഘ​ട​ന​ക​ളു​ടെ​യും, മെ​ഗാ സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ആ​ധാ​ര​മാ​ക്കി ന​ർ​മ്മ​ത്തി​ലും, ആ​ക്ഷേ​പ​ഹാ​സ്യ ഭാ​വ​ത്തി​ലും പ​റ​ഞ്ഞ കൊ​ച്ചു കൊ​ച്ചു ക​ഥ​ക​ളും വി​വ​ര​ണ​ങ്ങ​ളും ഏ​വ​രെ​യും കു​ട കു​ട ചി​രി​പ്പി​ച്ചു.​

നാ​ട്ടി​ലു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും, അ​മേ​രി​ക്ക​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന ചോ​ട്ടാ ബ​ഡാ രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മ​ത നേ​താ​ക്ക​ളെ, തോ​ളി​ൽ ക​യ​റ്റി​യും, പൊ​ക്കി​യെ​ടു​ത്തും, അ​ല​ങ്ക​രി​ച്ച ലോ​റി​യി​ൽ ക​യ​റ്റി​യും, കൊ​ട്ടു കു​ര​വ ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി​യേ​ന്തി​യ പെ​ൺ ക​ൺ​മ​ണി​ക​ൾ അ​ക​മ്പ​ടി​യോ​ടെ, തൊ​ണ്ട തൊ​റ​പ്പ​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​തി​രേ​ൽ​ക്കു​ന്ന രം​ഗ​ങ്ങ​ളെ പ​റ്റി ഒ​ക്കെ ചി​ല​ർ ആ​ക്ഷേ​പ ഹാ​സ്യ രൂ​പേ​ണ വാ​ച​ക​ങ്ങ​ൾ ഫി​റ്റ് ചെ​യ്തു വി​ത​റി​യ​പ്പോ​ൾ എ​ങ്ങ​നെ ചി​രി​ക്കാ​തി​രി​ക്കും. അ​തു​പോ​ലെ നാ​ട്ടി​ലും അ​മേ​രി​ക്ക​യി​ലും, സ്വ​ന്തം പ​ണം മു​ട​ക്കി ത​യ്യാ​റാ​ക്കിവയ്ക്കു​ന്ന അ​ല്ലെ​ങ്കി​ൽ വെ​പ്പി​ക്കു​ന്ന സ്വ​ന്തം ഫോ​ട്ടോ ക​ട്ടൗ​ട്ടു​ക​ൾ, ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ, അ​തി​ലെ ഉ​ചി​ത​വും അ​നു​ചി​ത​വും അ​നു​ഗ്ര​ഹീ​ത​വും ആ​യ പാ​ണ​ന്റെ പു​ക​ഴ്ത്തു പാ​ട്ടു​ക​ൾ.

പി​ന്നെ വി​വി​ധ​ത​ര​ത്തി​ലും നി​റ​ത്തി​ലും പൊ​ന്നാ​ട​ക​ളും, ബ​ഹു​മ​തി പ​ത്ര​ങ്ങ​ളും, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും കൂ​ട്ട​ത്തി​ൽ ചി​ല​രു​ടെ പ​ട്ടി ഷോ​ക​ളെ പ​റ്റി ഒ​ക്കെ ഉ​ള്ള ത​മാ​ശ രൂ​പ​ത്തി​ലു​ള്ള നി​ർ​ദോ​ഷ വാ​ച​ക ക​സ​ർ​ത്തു​ക​ൾ ഏ​വ​രെ​യും ചി​രി​യു​ടെ മാ​യാ​ലോ​ക​ത്തേ​ക്ക് കൊ​ണ്ടു​പോ​യി. ഭാ​ര്യ​യു​ടെ മേ​ൽ ഭ​ർ​ത്താ​വി​ന് സ​ന്ദേ​ഹം, ഭാ​ര്യ​ക്കു ഭ​ർ​ത്താ​വി​ന്‍റെ മേ​ൽ സ​ന്ദേ​ഹം, പ​ര​സ്പ​രം പി​ടി​പെ​ട്ടാ​ൽ ര​ക്ഷ​പ്പെ​ടാ​നു​ള്ള പ്ര​തി​വി​ധി​ക​ൾ, കു​റു​ക്കു​വ​ഴി​ക​ൾ, മാ​ജി​ക്കു​ക​ൾ അ​ല്ലെ​ങ്കി​ൽ നാ​ട്ടു​മ​രു​ന്നു​ക​ൾ എ​ല്ലാം​കൊ​ണ്ടും ഈ ​സാ​യം​സ​ന്ധ്യ ചി​രി​യു​ടെ​യും പൊ​ട്ടി​ച്ചി​രി​യു​ടെ​യും, ന​ർ​മ്മ നി​ർ​ഭ​ര​മാ​യ ഒ​രു വേ​ദി​യാ​യി പ​രി​ല​സി​ച്ചു.

സം​ഘാ​ട​ക വോള​ണ്ടി​യ​ർ സ​മി​തി​യി​ൽ​പ്പെ​ട്ട എ.​സി.​ജോ​ർ​ജ് ന​ർ​മ്മ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ച ല​ഘു​വാ​യ ആ​മു​ഖ​ത്തി​ന് ശേ​ഷം ന​ർ​മ്മ​വേ​ദി​യി​ലേ​ക്ക് സ്വ​ത​ന്ത്ര​മാ​യി ഓ​രോ​രു​ത്ത​ർ അ​വ​രു​ടെ പൊ​ടി​ക്കൈ​ക​ളു​മാ​യി ക​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ൽ ജോ​ൺ മാ​ത്യു എ​ഴു​തി​യ "Ages Never End" എ​ന്ന ഇം​ഗ്ലീ​ഷ് നോ​വ​ൽ ശ്രീ ​രാ​ജു മൈ​ല​പ്രാ​ക്കു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്ത​തും ആ​ക​ർ​ഷ​ക​മാ​യി.​

ജോ​ർ​ജ് പു​ത്ത​ൻ​കു​രി​ശ്, പൊ​ന്നു​പി​ള്ള, ജോ​സ​ഫ് പോ​ന്നോ​ലി, ടി. ​എ​ൻ.​സാ​മു​വ​ൽ, തോ​മ​സ് ചെ​റു​ക​ര, ജോ​ൺ മാ​ത്യു, ബോ​ബി മാ​ത്യു, തോ​മ​സ് ഓ​ലി​യാ​ൻ​കു​ന്നേ​ൽ, ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ്, നാ​രാ​യ​ണ​ൻ നാ​യ​ർ, വി​ജി നാ​യ​ർ, മാ​ത്യു സ​ക്ക​റി​യാ, ജോ​ളി സ​ക്ക​റി​യ, ഷാ​ജി എ​ഡ്‌​വേ​ർ​ഡ്, സി​ൽ​വി​യ ഫെ​യ്സ​ൽ, ജെ​യിം​സ് ചാ​ക്കോ മു​ട്ടു​ങ്ക​ൽ, നൈ​നാ​ൻ മാ​ത്തു​ള​ള, പു​ഷ്പ മൈ​ല​പ്ര, റോ​യി തോ​മ​സ് തി​യോ​ടി​ക്ക​ൽ, ജോ​സ​ഫ് ജോ​സ​ഫ്, അ​മ്മി​ണി ജോ​സ​ഫ്, ചാ​ർ​ലി പ​ട​നി​ലം, ജോ​സ​ഫ് ത​ച്ചാ​റ, ജോ​ൺ പി. ​ചാ​ക്കോ, എ​സ്. കെ. ​ചെ​റി​യാ​ൻ, എ​ബ്ര​ഹാം തോ​മ​സ്, മേ​രി​ക്കു​ട്ടി തോ​മ​സ്, ജോ​സ​ഫ് ജേ​ക്ക​ബ്, ഫ്രാ​ൻ​സി​സ് ജോ​സ​ഫ്, മേ​ഴ്സി തോ​മ​സ്, ജോ​ർ​ജ്ജ് സാ​മു​വ​ൽ, അ​ബ്ദു​ൽ പ​ന​യി​ൽ, ജോ​ഷി തേ​വ​ർ മ​ഠം, എ.​സി.​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ന​ർ​മ്മ​വേ​ദി ചി​രി​യ​ര​ങ്ങി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Kerala Narmavedi USA presented

Recent News

Corehub Up