x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി

വെബ് ഡെസ്ക്
Published: October 17, 2026 08:55 AM IST | Updated: October 17, 2026 08:55 AM IST

കാറ്റി സക്കറിയ

വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാറ്റി സക്കറിയയെ പുറത്താക്കി. അഞ്ചു ദിവസം മുമ്പാണ് കാറ്റി സക്കറിയ പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ഇതോടെ വൈറ്റ് ഹൗസിന്‍റെ ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കാലം സേവനം അനുഷ്ഠിച്ച പ്രസ് സെകട്ടറിയായി കാറ്റി മാറി.

കാറ്റിയുടെ യോഗ്യത സംബന്ധിച്ച വിവാദവും മോശം പ്രകടനവുമാണ് പുറത്താക്കലിന് ഇടയാക്കിയത്. ആദ്യ പത്രസമ്മേളനത്തിൽ പ്രസിഡന്‍റ് ഡോണാൾഡ്‌ ട്രംപിനെ അബദ്ധത്തിൽ ഭർത്താവ് എന്നും വിശേഷിപ്പിച്ചിരുന്നു.

നിയമബിരുദം നേടിയെങ്കിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനുള്ള പരീക്ഷ പാസാകാത്ത കാറ്റിയെ ട്രംപ് അറ്റോർണി എന്ന് വിശേഷിപ്പിച്ചിരുന്നു. കാറ്റിയും താൻ അഭിഭാഷകയാണെന്ന് അവകാശപ്പെട്ടിരുന്നു. വിവാദത്തെ തുടർന്ന് താൻ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് പിന്നീട് കാറ്റി സമ്മതിച്ചിരുന്നു. താൻ വൈറ്റ് ഹൗസിൽ നിന്ന് പടിയിറങ്ങുന്ന കാര്യം വെള്ളിയാഴ്ച വൈകുന്നേരമാണ് സക്കറിയ സ്ഥിരീകരിച്ചത്.

Tags : KatieZacharia WhiteHouse PressSecretary Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up