x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച് പോ​സ്റ്റ്‌​മോ​ർ​ട്ടം ടേ​ബി​ളി​ൽ; ഡോ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

വെബ് ഡെസ്ക്
Published: October 17, 2026 10:01 AM IST | Updated: October 17, 2026 10:02 AM IST

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന ദൃശ്യങ്ങളിൽ നിന്ന്

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച് ബോ​ധ​ര​ഹി​ത​നാ​യി കി​ട​ന്ന ഡോ​ക്ട​ർക്ക് സ​സ്പെ​ൻ​ഷ​ൻ. പിം​പ്രി ചി​ഞ്ച് വാ​ഡ് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു കീ​ഴി​ലു​ള്ള യ​ശ്വ​ന്ത്റാ​വു ച​വാ​ൻ മെ​മ്മോ​റി​യ​ൽ (വൈ.​സി.​എം) ആ​ശു​പ​ത്രി​യി​ലെ പോ​സ്റ്റ്‌​മോ​ർ​ട്ടം വി​ഭാ​ഗം ഡോ​ക്ട​റാ​യ ഡോ. ​വൈ​ഭ​വ് മാ​സ്കെ​യെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പോ​സ്റ്റ്‌​മോ​ർ​ട്ടം വി​ഭാ​ഗ​ത്തി​ൽ മ​ദ്യ​പി​ച്ച് ബോ​ധ​മി​ല്ലാ​തെ ഡോ​ക്ട​ർ കി​ട​ക്കു​ന്ന​തി​ന്‍റെ​യും സ​മീ​പ​ത്തെ മേ​ശ​പ്പു​റ​ത്ത് മ​ദ്യ​ക്കു​പ്പി​ക​ൾ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ന്നും ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ലു​ള്ള​ത്.

ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് മ​രി​ച്ച ഒ​രു തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​കൊ​ടു​ക്കാ​ൻ ഡോ​ക്ട​റും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വും സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ന​ൽ​കാ​ൻ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡോ​ക്ട​ർ അ​തി​ന് ത​യാ​റാ​യി​ല്ല. ഈ ​സ​മ​യ​ത്താ​ണ് ഡോ​ക്ട​റു​ടെ മേ​ശ​പ്പു​റ​ത്ത് മ​ദ്യ​ക്കു​പ്പി​ക​ൾ നി​ര​ത്തി​വ​ച്ചി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ​ത്. മൃ​ത​ദേ​ഹം വി​ട്ടു​കി​ട്ട​ണ​മെ​ങ്കി​ൽ പ​ണം ന​ൽ​ക​ണ​മെ​ന്ന് ജീ​വ​ന​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ട​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

യ​ശ്വ​ന്ത്റാ​വു ച​വാ​ൻ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​യ​ല്ല. അ​ടു​ത്തി​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ആം​ബു​ല​ൻ​സി​ൽ നി​ന്നും രോ​ഗി സ്ട്ര​ക്ച​റോ​ടെ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

Tags : Deepika BreakingNews Doctor Suspension PostMortem

Recent News

Corehub Up