x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​പി​എം സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം

വെബ് ഡെസ്ക്
Published: October 17, 2026 07:36 AM IST | Updated: October 17, 2026 07:36 AM IST

കൊ​ല്ലം: കൊ​ല്ല​ത്ത് ന​ട​ന്ന സി​പി​എം വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പാ​ർ​ട്ടി​ക്കേ​റ്റ തി​രി​ച്ച​ടി​ക്ക് അ​മി​ത ആ​ത്മ​വി​ശ്വാ​സ​മാ​ണ് കാ​ര​ണ​മാ​യ​തെ​ന്ന് യോ​ഗ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ തു​റ​ന്ന​ടി​ച്ചു.

സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലേ​ക്ക് ഫ​ല​പ്ര​ദ​മാ​യി എ​ത്തി​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യും യോ​ഗം വി​ല​യി​രു​ത്തി. വീ​ഴ്ച​ക​ളും പോ​രാ​യ്മ​ക​ളും കൃ​ത്യ​സ​മ​യ​ത്ത് മ​ന​സി​ലാ​ക്കാ​നും തി​രു​ത്താ​നും നേ​തൃ​ത്വ​ത്തി​നാ​യി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​തി​രെ​യും പ്ര​തി​നി​ധി​ക​ൾ വി​മ​ർ​ശ​നം ക​ടു​പ്പി​ച്ചു. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും താ​ഴെ​ത്ത​ട്ടി​ലു​ള്ള ജ​ന​വി​കാ​രം ഉ​ൾ​ക്കൊ​ണ്ട് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു.

Tags : criticism CPI district leadership Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up