x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം: മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി കെ​എ​സ്ആ​ര്‍​ടി​സി 

വെബ് ഡെസ്ക്
Published: October 17, 2026 07:16 AM IST | Updated: October 17, 2026 07:16 AM IST

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല​പൂ​ജ-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് സു​ര​ക്ഷി​ത​വും സു​ഗ​മ​വു​മാ​യ യാ​ത്ര ഉ​റ​പ്പാ​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി വി​പു​ല​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. മ​ണ്ഡ​ല​പൂ​ജാ കാ​ല​ത്ത് 461 ബ​സു​ക​ളും മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​ന് 561 ബ​സു​ക​ളു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക.

തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ ബ​സു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നും ലീ​സ് വ്യ​വ​സ്ഥ​യി​ല്‍ ബ​സു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​മ്പ-​നി​ല​യ്ക്ക​ല്‍ ചെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍​ക്ക് പു​റ​മെ സം​സ്ഥാ​ന​ത്തെ വി​വി​ധ ഡി​പ്പോ​ക​ളെ​യും പ്ര​ത്യേ​ക സ​ര്‍​വീ​സ് കേ​ന്ദ്ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ച്ച് ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് സ​ര്‍​വീ​സു​ക​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

പ​മ്പ, നി​ല​യ്ക്ക​ല്‍, ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി, തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍, എ​റ​ണാ​കു​ളം, കു​മ​ളി, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, അ​ടൂ​ര്‍, തൃ​ശൂ​ര്‍, ഗു​രു​വാ​യൂ​ര്‍, കാ​യം​കു​ളം തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍​നി​ന്ന് സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​കും. മ​ണ്ഡ​ല​പൂ​ജാ ഘ​ട്ട​ത്തി​ല്‍ നി​ല​യ്ക്ക​ലി​ല്‍ 180 ബ​സു​ക​ളും മ​ക​ര​വി​ള​ക്ക് ഘ​ട്ട​ത്തി​ല്‍ 220 ബ​സു​ക​ളും വി​ന്യ​സി​ക്കും. ചെ​ങ്ങ​ന്നൂ​രി​ല്‍ യ​ഥാ​ക്ര​മം 60, 80 ബ​സു​ക​ളും കോ​ട്ട​യ​ത്ത് 50, 60 ബ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : Sabarimala pilgrimage KSRTC Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up