District News
കാഞ്ഞിരപ്പള്ളി: രൂപതാ സുവർണ ജൂബിലിയോടനുബന്ധിച്ച് ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ജൂബിലി മരിയൻ തീർഥാടനം ഹൈറേഞ്ചിലെ മാതൃ ദൈവാലയമായ ഉപ്പുതറ സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് നടത്തി.
ഉപ്പുതറ വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയിൽനിന്ന് ആരംഭിച്ച മരിയൻ തീർഥാടനത്തിൽ ഹൈറേഞ്ചിലെ അഞ്ച് ഫൊറോനകളിൽനിന്നുള്ള ആയിരത്തോളം മിഷൻലീഗ് കുട്ടികൾ പങ്കെടുത്തു. ഉപ്പുതറ ഫൊറോനാ വികാരി ഫാ.സെബാസ്റ്റ്യൻ മുതുപ്ലാക്കൽ മിഷൻലീഗ് പതാക ഉയർത്തി.
കട്ടപ്പന ഫൊറോനാ വികാരി ഫാ. ജോസ് മംഗലത്തിൽ, മിഷൻലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ഫാ. ലിബിൻ വട്ടോത്ത് എന്നിവർ മിഷൻലീഗ് ഭാരവാഹികൾക്കു പതാക കൈമാറി ജപമാല റാലി ആരംഭിച്ചു.
തുടർന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ ഉപ്പുതറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ തീർഥാടകർക്കായി വിശുദ്ധ കുർബാന അർപ്പിച്ച് തീർഥാടന സന്ദേശം നൽകി. വിശുദ്ധിയിൽ വളർന്ന്, മാതൃകാപരമായ ജീവിതത്തിലൂടെ ദൈവമാതാവിനെ അനുകരിക്കുന്നവരാകണം മിഷനറിമാരെന്നു കുഞ്ഞുമിഷനറിമാരോട് രൂപതാധ്യക്ഷൻ ആഹ്വാനം ചെയ്തു. നേർച്ചഭക്ഷണത്തോടെ തീർഥാടനം സമാപിച്ചു.
തീർഥാടനത്തിന് ഉപ്പുതറ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൽ, ചെറുപുഷ്പ മിഷൻലീഗ് രൂപതാ ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ഫൊറോനാ ഡയറക്ടർമാരായ ഫാ. ജോർജ് കുഴിക്കാട്ട്, ഫാ. ലിബിൻ വട്ടോത്ത്, ഫാ. വർഗീസ് തുണ്ടത്തിൽ, ഫാ. ഇമ്മാനുവേൽ കളപ്പുരയ്ക്കൽ, ഫാ. മെൽവിൻ കളപ്പുരയ്ക്കൽ, രൂപത വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്എച്ച്, വൈസ് ഡയറക്ടർമാർ, രൂപതാ പ്രസിഡന്റ് ജോബിൻ വരിക്കമാക്കൽ, രൂപതാ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഓർഗനൈസർമാർ, ഉപ്പുതറ ഫൊറോന ഇടവകാംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
District News
നെയ്യാറ്റിന്കര: മേലാരിയോട് വിശുദ്ധ മദര് തെരേസ തീര്ഥാടന തിരുനാൾ 30നു തുടക്കമാകും. 31നു പരേത അനുസ്മരണ ദിനാഘോഷം നടക്കും. സെപ്തംബർ ഒന്നിനു വൈകുന്നേരം 6.30ന് ഇടവക വികാരി ഫാ. ജോണ് കെ. പൊന്നൂസ് കൊടിയേറ്റം നിര്വഹിക്കും. അഞ്ചിനു വൈകുന്നേരം ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം, തിരുനാള് ദിനമായ ആറിന് ആഘോഷമായ ദിവ്യബലി എന്നിവയുണ്ടാകും. പെരുങ്കടവിള ഇടവക വികാരി ഫാ.ജയരാജ് മുഖ്യകാര്മികത്വം വഹിക്കും. ഫാ. ഷാജി ഡി സാവിയോ വചന സന്ദേശം നല്കും. തുടര്ന്ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം. തിരുനാള് ദിനങ്ങളില് മദര് തെരേസയുടെ തിരുശേഷിപ്പു വണങ്ങി പ്രാര്ഥിക്കാനുള്ള അവസരമുണ്ടായിരിക്കുമെന്ന് ഇടവക വികാരി ഫാ. ജോണ് കെ. പൊന്നൂസ് അറിയിച്ചു.
District News
പറവൂർ: മടപ്ലാതുരുത്ത് സെന്റ് ജോർജ് ദേവാലയത്തിൽ അന്ത്യവിശ്രമം കൊള്ളുന്ന ദൈവദാസൻ ഫാ. തിയോഫിലസ് പാണ്ടിപ്പിള്ളി മടപ്ലാതുരുത്തിന്റെ സ്മരണാർഥം തീർഥാടന യാത്ര നടത്തി. പാണ്ടിപ്പിള്ളിയച്ചന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച തീർഥാടന സൈക്കിൾ യാത്ര ഫാ. പോൾ കുര്യാപ്പിള്ളി ഉദ്ഘാടനം ചെയ്തു. ജോജോ മനക്കിൽ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക പള്ളി അങ്കണത്തിൽ എത്തിയ തീർഥാടകരെ റെക്ടർ ഫാ. ആന്റണി കുരിശിങ്കലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുർന്ന് ജപമാലയും നടത്തി.
International
മെഡ്ജുഗോറെ: യൂറോപ്പിലെ പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ബോസ്നിയ ആൻഡ് ഹെർസെഗോവിനയിലെ മെഡ്ജുഗോറെയിൽ അതിക്രമം. അക്രമികൾ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങൾ വികൃതമാക്കുകയും ഔട്ട്ഡോർ അൾത്താരയ്ക്ക് തീയിടുകയും ചെയ്തു.
അമ്പതിനായിരത്തിലേറെ യുവജനങ്ങൾ പങ്കെടുക്കുന്ന വാർഷിക പ്രാർഥനാസംഗമത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അതിക്രമം.
സംഭവത്തിൽ ബോസ്നിയൻ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ 4.30ഓടെ ബിജാക്കോവിച്ചിയിലെ പരിശുദ്ധ കന്യാമാതാവിന്റെ തിരുസ്വരൂപം നശിപ്പിക്കപ്പെടുകയും അപകീർത്തികരമായ വാക്കുകൾ എഴുതുകയും ചെയ്തു. ഈ സംഭവത്തിന് അരമണിക്കൂറിനുശേഷം സെന്റ് ജെയിംസ് പള്ളിയുടെ പിന്നിലുള്ള ഔട്ട്ഡോർ അൾത്താരയ്ക്ക് തീയിടുകയും ചെയ്തു.
പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം നടന്ന അപ്പാരിഷൻ ഹില്ലിലെ തിരുസ്വരൂപത്തിന്റെ മുഖത്തും കൈകളിലും നെഞ്ചിലും കറുത്ത പെയിന്റ് ഒഴിച്ച നിലയിലായിരുന്നു. തിരുസ്വരൂപത്തിന്റെ പീഠത്തിൽ അപകീർത്തികരമായ വാചകങ്ങൾ എഴുതിയിട്ടുമുണ്ടായിരുന്നു.
സമീപത്തുള്ള ‘ബ്ലൂ ക്രൂസ്’ പ്രദേശത്തെ തിരുസ്വരൂപത്തിനുനേരേയും സമാനമായ അതിക്രമം നടന്നു. 1981 മുതൽ കന്യാമറിയത്തിന്റെ ദർശനങ്ങൾ ലഭിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന ആറ് ദർശകർക്കെതിരേ ഇംഗ്ലീഷിലും പോളിഷ് ഭാഷയിലുമുള്ള സന്ദേശങ്ങൾ അടങ്ങിയ ബാനറുകളും സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ട്.
അക്രമിയായ ഒരാൾ പുലർച്ചെ കാനിസ്റ്ററുമായി അൾത്താരയിലെത്തി ദ്രാവകം ഒഴിച്ച് തീയിടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിക്രമത്തിൽ വെറുപ്പോ പ്രതികാര ചിന്തയോ പ്രകടിപ്പിക്കരുതെന്നും പ്രാർഥനയിലൂടെയും ക്ഷമയിലൂടെയും നേരിടണമെന്നും സഭാനേതൃത്വം അഭ്യർഥിച്ചു. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെ നടക്കാനിരിക്കുന്ന 37-ാമത് അന്താരാഷ്ട്ര യുവജന മഹോത്സവം മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.
District News
ചെങ്ങളം: ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ 27-ാമത് ഭരണങ്ങാനം തീർഥാടന പദയാത്ര നാളെ ചെങ്ങളം സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽനിന്ന് ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിങ്കലേക്ക് നടത്തും.
രാവിലെ ഒന്പതിന് പദയാത്രയ്ക്ക് ആരംഭംകുറിച്ച് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ അൽഫോൻസ തീർഥാടന സന്ദേശം നൽകും. തുടർന്ന് പദയാത്ര ഫ്ളാഗ്ഓഫ് ചെയ്ത് സിഎംഎൽ പ്രസിഡന്റ് അന്റോണിയോ ബിനുവിന് പതാക കൈമാറും. ഉച്ചകഴിഞ്ഞ് രണ്ടിന് തീർഥാടനപദയാത്ര ഭരണങ്ങാനത്തെത്തും. 2.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ കബറിട ചാപ്പലിൽ തീർഥാടകസമൂഹം വിശുദ്ധ കുർബാനയർപ്പിക്കും.
കാഞ്ഞിരപ്പള്ളി രൂപത സുവർണ ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ തീർഥാടന പദയാത്രയിൽ ആയിരത്തിലേറെ തീർഥാടകർ പങ്കെടുക്കുമെന്നും പദയാത്ര സുഗമമായി നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായും സംഘാടകസമിതി അറിയിച്ചു.
NRI
ഡബ്ലിൻ: സീറോമലബാർ കത്തോലിക്കാ സഭയുടെ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ അയർലൻഡിലെ വിശുദ്ധ തീർഥാടന കേന്ദ്രമായ ക്രോഗ് പാട്രിക് മലയിലേക്ക് തീർഥാടനം സംഘടിപ്പിക്കുന്നു. ശനിയാഴ്ചയാണ് (ജൂലൈ 25) തീർഥാടനം നടക്കുക.
രാവിലെ ഒമ്പതിന് ലെക്കാൻവി സെന്റ് പാട്രിക് ദേവാലയത്തിൽ വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾ ആരംഭിക്കുക. തുടർന്ന് രാവിലെ 10.30ന് ക്രോഗ് പാട്രിക് മലയിലേക്കുള്ള തീർഥാടനം ആരംഭിക്കും.
ഏകദേശം നാല് മണിക്കൂർ നീണ്ടുനിൽക്കുന്ന തീർഥാടനത്തിനുശേഷം പങ്കെടുക്കുന്നവർക്കായി സംഘാടകർ ഉച്ചഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
തീർഥാടനത്തിൽ പങ്കെടുക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ അയർലൻഡ് നാഷണൽ ഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിലും പിതൃവേദി ദേശീയ ഡയറക്ടർ ഫാ. അനീഷ് വഞ്ചിപ്പാറയിലും അറിയിച്ചു.
District News
കുടമാളൂർ: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പം മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ തീർഥാടനകേന്ദ്ര പള്ളിയിലേക്കും ഓഗസ്റ്റ് ഒന്നിന് 38-ാമത് അൽഫോൻസാ തീർഥാടനം നടക്കും.
തീർഥാടനത്തിന് ഒരുക്കമായി സ്വാഗതസംഘം ഓഫീസ് കുടമാളൂർ സെന്റ് മേരീസ് മേജർആർക്കിഎപ്പിസ്ക്കോപ്പൽ തീർഥാടനകേന്ദ്രത്തിൽ ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഇടവകകളിൽനിന്നായി ആയിരക്കണക്കിന് തീർഥാടകർ പങ്കെടുക്കും.
എത്തിച്ചേരുന്ന മുഴുവൻ തീർഥാടകർക്കും നേർച്ചഭക്ഷണം വിതരണം ചെയ്യും. തീർഥാടനത്തിന്റെ ക്രമീകരണങ്ങൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനങ്ങൾ ആരംഭിച്ചു.
501 അംഗ വോളണ്ടിയർ കമ്മിറ്റി അൽഫോൻസ ഭവനിലും പള്ളിയിലും സേവനം ചെയ്യും. ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. ജോർജ് മംഗലത്തിൽ ഫാ. തോമസ് പാറത്തോട്ടാൽ, ഫാ. ജേക്കബ് കളരിക്കൽ, ഫാ. ജോൺ പുത്തൻപറമ്പിൽ, കൈക്കാരൻമാർ, തീർഥാടന കമ്മിറ്റി കൺവീനർമാർ കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.
NRI
വാത്സിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് വാത്സിംഗ്ഹാം തീർഥാടനം കൂടുതൽ പ്രൗഢിയോടെയും ഭക്തിപുരസരവുമായി ശനിയാഴ്ച കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടനിലെ വിവിധ സീറോമലബാർ ഇടവകകളിൽ നിന്നായി പതിനായിരത്തിലധികം മരിയഭക്തരാണ് ഇത്തവണ യൂറോപ്പിലെ ഏറ്റവും വലിയ ഈ മാതൃഭക്ത സംഗമത്തിലും മരിയൻ പ്രഘോഷണ തിരുന്നാളിലും പങ്കുചേരാൻ എത്തുന്നത്.
ആഗോളതലത്തിൽ "അനുഗ്രഹങ്ങളുടെ പറുദീസ' എന്ന് ഖ്യാതികേട്ട ഇംഗ്ലണ്ടിലെ നസ്രേത്തായ വാത്സിങ്ഹാമിൽ നടക്കുന്ന ഈ വർഷത്തെ തീർഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോമലബാർ സമൂഹമാണ്.
വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം ചടങ്ങുകളെ കൂടുതൽ ആകർഷകമാക്കും. പ്രസുദേന്തിമാരാകാൻ ആഗ്രഹിക്കുന്നവർക്കായി ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക് വഴിയുള്ള സൗകര്യം നീട്ടിനൽകിയിട്ടുണ്ട്.
തിരുക്കർമങ്ങളുടെ സമയക്രമം:
09:30 എഎം: സപ്രാ, ആരാധന
10:15 എഎം: മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്)
11 എഎം: തിരുന്നാൾ കൊടിയേറ്റ് (തുടർന്ന് ഭക്ഷണത്തിനും അടിമവെക്കലിനുമുള്ള ഇടവേള)
12 പിഎം: പ്രസുദേന്തി വാഴിക്കൽ
12:30 പിഎം: ആഘോഷമായ ദിവ്യകാരുണ്യ/തീർഥാടന പ്രദക്ഷിണം
01:45 പിഎം: ആഘോഷമായ തിരുന്നാൾ കുർബാന – മുഖ്യ കാർമികൻ: മാർ ജോസഫ് സ്രാമ്പിക്കൽ
03:45 പിഎം: നന്ദി പ്രകാശനം
ഉച്ചയ്ക്ക് 1.45-ന് നടക്കുന്ന ആഘോഷമായ തിരുനാൾ സമൂഹബലിയിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനൊപ്പം പ്രോട്ടോ സെഞ്ചുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു, ഫാ. ജിനു മുണ്ടുനടക്കൽ എന്നിവരും വിവിധ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായിരിക്കും.
യാത്രാ സൗകര്യങ്ങളും ഭക്ഷണക്രമീകരണവും:
തീർഥാടന കേന്ദ്രത്തിലേക്കുള്ള യാത്രാവേളയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ (ബസുകൾ) രൂപതയുടെ നിർദേശപ്രകാരം ക്രമീകരിച്ചിട്ടുണ്ട്.
പാർക്കിംഗിലും മറ്റും വോളണ്ടിയേഴ്സ് നൽകുന്ന നിർദേശങ്ങൾ തീർഥാടകർ കർശനമായി പാലിക്കണമെന്ന് കമ്മിറ്റി അറിയിച്ചു.
തീർഥാടകർക്കായി മിതമായ നിരക്കിൽ ചൂടുള്ള നാടൻ വിഭവങ്ങൾ ലഭ്യമാക്കാൻ "ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച്', "ഇന്ത്യൻ ഫുഡ് ക്ലബ്' എന്നിവരുടെ മലയാളി സ്റ്റാളുകൾ വേദിയിൽ ഉണ്ടായിരിക്കും.
തിരക്ക് ഒഴിവാക്കാനായി ഗ്രൂപ്പുകളായി വരുന്നവർക്ക് ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാനുള്ള സൗകര്യമുണ്ട്.
ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: ജേക്കബ്സ് കാറ്ററിംഗ്സ് നോർവിച്ച്: 07869212935, ഇന്ത്യൻ ഫുഡ് ക്ലബ്: 07720614876.
വാത്സിംഗ്ഹാം തീർഥാടനത്തിരുന്നാളിലേക്ക് ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady Walsingham, Houghton, St. Giles, Norfolk, NR22 6AL.
Kerala
തിരുവനന്തപുരം: ധന്യൻ ആർച്ച് ബിഷപ് മാർ ഈവാനിയോസിന്റെ എഴുപത്തിമൂന്നാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കലേക്ക് നടത്തുന്ന തീർഥാടന പദയാത്ര ഇന്ന് വൈകുന്നേരം അഞ്ചിനു പട്ടം സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിലെ കബറിടത്തിൽ എത്തിച്ചേരും. റാന്നി പെരുനാട്ടിൽ നിന്ന് ആരംഭിച്ച പ്രധാന തീർഥാടന പദയാത്ര ഇന്നു രാവിലെ പിരപ്പൻകോട് നിന്നുമാരംഭിച്ച് വേറ്റിനാട്, വട്ടപ്പാറ, അരുവിയോട്, നാലാഞ്ചിറ ബഥനി ആശ്രമം, മാർ ഇവാനിയോസ് വിദ്യാനഗർ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം അഞ്ചിന് കബറിടത്തിൽ എത്തിച്ചേരും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തീർഥാടകരെ കബറിടത്തിലേക്ക് സ്വീകരിക്കും. മാവേലിക്കര, മാർ ഈവാനിയോസ് ജന്മഗൃഹമായ പുതിയകാവിൽ നിന്നും ആരംഭിച്ച പദയാത്ര ഇന്നു രാവിലെ കാരംമൂട് നിന്ന് ആരംഭിച്ച് കഴക്കൂട്ടം, കാര്യവട്ടം വഴി വൈകുന്നേരം കബറിൽ എത്തിച്ചേരും. മാർത്താണ്ഡത്തു നിന്നും പാറശാലയിൽ നിന്നുമുള്ള പദയാത്രകൾ ഇന്നു വൈകുന്നേരം കബറിൽ എത്തിച്ചേരും.
തുടർന്ന് ആറിനു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാപ്രാർഥന നടക്കും. അതിനുശേഷം നൂറുകണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന മെഴുകുതിരി നേർച്ച പ്രദക്ഷിണം നടക്കും. കാതോലിക്കാ ബാവയോടൊപ്പം മുഖ്യാതിഥിയായി പങ്കെടുക്കുന്ന സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആർച്ച്ബിഷപ്പുമായ കർദിനാൾ ഡോ. ആന്റണി പൂളയും മറ്റ് മെത്രാപ്പോലീത്തമാരും നൂറുകണക്കിന് വൈദികരും സന്യസ്തരും വിശ്വാസഗണവും കത്തിച്ച തിരികളുമായി പ്രദക്ഷിണത്തിൽ അണിചേരും. നാളെ രാവിലെ എട്ടിന് ആഘോഷങ്ങൾ ആരംഭിക്കും.
തുടർന്ന് അഞ്ഞൂറോളം വൈദികരും മെത്രാപ്പോലീത്തമാരും കുർബാനയ്ക്കായി കബർ ചാപ്പലിൽ നിന്നും കത്തീഡ്രലിലേക്ക് പ്രദക്ഷിണമായി നീങ്ങും. തുടർന്ന് ആഘോഷമായ സമൂഹബലി, ബലിമധ്യേ കർദിനാൾ ഡോ.ആന്റണി പൂള വചനസന്ദേശം നൽകും.
District News
ചരിത്രപരമായി വിവിധ സംസ്കാരങ്ങള് ഒത്തുചേര്ന്ന കൊല്ലം ജില്ലയ്ക്ക് സാംസ്കാരിക-തീര്ഥാടന ടൂറിസത്തില് വളരെ സവിശേഷമായ സാധ്യതകളാണുള്ളത്. വൈവിധ്യമാര്ന്ന ആചാരങ്ങളും പുരാതന ആരാധനാലയങ്ങളും കലകളും നിറഞ്ഞ ജില്ലയില് വലിയ സാധ്യതകള് നിലനില്ക്കുമ്പോള്ത്തന്നെ അത്രത്തോളം പ്രതിസന്ധികളുമുണ്ട്.
ഓച്ചിറ പരബ്രഹ്മ ക്ഷേത്രം
കൊല്ലം ജില്ലയുടെ അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ഓച്ചിറ പരബ്രഹ്മ ക്ഷേത്രം ഭാരതത്തിലെ തന്നെ ഏറ്റവും സവിശേഷമായ ഒരു ആത്മീയ-സാംസ്കാരിക കേന്ദ്രമാണ്. നിര്മിതികളോ ശ്രീകോവിലോ വിഗ്രഹമോ ഇല്ലാതെ, പ്രകൃതിയെയും പരബ്രഹ്മ ചൈതന്യത്തെയും ആരാധിക്കുന്ന ഈ പുണ്യഭൂമിക്ക് സാംസ്കാരിക ടൂറിസത്തില് വലിയ സാധ്യതകളാണുള്ളത്. രൂപമില്ലാത്ത പരബ്രഹ്മ ചൈതന്യത്തെ ആരാധിക്കുന്ന, പ്രകൃതിയോട് ഇണങ്ങിനില്ക്കുന്ന ഈ ക്ഷേത്രം ഒട്ടനവധി തീര്ഥാടകരെ ആകര്ഷിക്കുന്നു. ഇവിടുത്തെ 'ഓച്ചിറക്കളി', ഇരുപത്തിയെട്ടാം ഓണത്തോടനുബന്ധിച്ച് നടക്കുന്ന ‘ഓച്ചിറ കരിദികാല കെട്ടുകാഴ്ച' (ഭീമാകാരമായ കാളകെട്ടുകള്) എന്നിവ ലോകപ്രശസ്തമായ സാംസ്കാരിക കാഴ്ചകളാണ്.
മിഥുനമാസം ഒന്നിനും രണ്ടിനും പടനിലത്ത് നടക്കുന്ന ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി (കായംകുളം രാജാവും ചെമ്പകശേരി രാജാവും തമ്മില് നടന്ന യുദ്ധത്തിന്റെ സ്മരണ പുതുക്കുന്ന കളി) കാണാന് വിദേശികളടക്കം നിരവധി സഞ്ചാരികളെ ആകര്ഷിക്കാന് സാധിക്കും. ഇതൊരു മികച്ച ‘മാര്ഷല് ആര്ട്ട് ടൂറിസം' സാധ്യതയാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ കെട്ടുകാഴ്ചകളില് ഒന്നാണിത്. വൈക്കോലും തുണിയും ഉപയോഗിച്ച് നിര്മിക്കുന്ന ഭീമാകാരമായ ‘ഓച്ചിറക്കാളകള്' പടനിലത്തേക്ക് എഴുന്നള്ളിക്കുന്നത് കാണാന് ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. 36 ഏക്കറോളം പരന്നു കിടക്കുന്ന കാവുകളും ആല്മരങ്ങളും നിറഞ്ഞ പടനിലം പ്രകൃതിയോട് ഇണങ്ങിനിന്ന് ധ്യാനിക്കാനും മനസിന് ശാന്തി നല്കാനും ആഗ്രഹിക്കുന്നവര്ക്ക് മികച്ചൊരു ഇടമാണ്. ജാതി-മത ഭേദമന്യേ ആര്ക്കും പ്രവേശിക്കാവുന്ന പടനിലം, കേരളത്തിന്റെ മതേതരത്വ സംസ്കാരം ലോകത്തിനുമുന്നില് കാണിച്ചുകൊടുക്കാനുള്ള വലിയൊരു സാംസ്കാരിക അടയാളമാണ്.
വലിയ ജനപങ്കാളിത്തമുള്ള ഉത്സവങ്ങള് നടക്കാറുണ്ടെങ്കിലും, ഒരു മികച്ച ടൂറിസം കേന്ദ്രമെന്ന നിലയിലേക്ക് ഓച്ചിറയെ മാറ്റിയെടുക്കാന് ചില വലിയ പ്രതിസന്ധികള് തടസമാകുന്നുണ്ട്. ഇവിടെ എത്തുന്ന സന്ദര്ശകര് ക്ഷേത്ര ദര്ശനം നടത്തി ഉടന്തന്നെ മടങ്ങുകയാണ് പതിവ്. ഇവരെ കൊല്ലം ജില്ലയിലെ മറ്റ് പ്രധാന കായല് ടൂറിസം കേന്ദ്രങ്ങളായ (ശാസ്താംകോട്ട തടാകം, മണ്റോ തുരുത്ത്) വഴികളിലേക്ക് തിരിച്ചുവിടാനുള്ള പ്രത്യേക ‘ടൂറിസം സര്ക്യൂട്ടുകള്' വികസിച്ചിട്ടില്ല.
ഓച്ചിറക്കളി, കാളകെട്ട്, വൃശ്ചികോത്സവം (പന്ത്രണ്ട് വിളക്ക്) എന്നീ ഉത്സവ സമയങ്ങളില് വലിയ രീതിയിലുള്ള സൗകര്യങ്ങള് ഒരുക്കാറുണ്ടെങ്കിലും വര്ഷം മുഴുവന് നിലനില്ക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള് (സ്ഥിരമായ വലിയ വിശ്രമകേന്ദ്രങ്ങള്, ആധുനിക ശുചിമുറികള്, വലിയ വിവരശേഖരണ കേന്ദ്രങ്ങള്) ഇവിടെ കുറവാണ്. ദേശീയപാതയോട് ചേര്ന്നു കിടക്കുന്ന പ്രദേശമായതിനാല്, വലിയ ഉത്സവ സമയങ്ങളില് ഇവിടെ കടുത്ത ഗതാഗതക്കുരുക്കും പാര്ക്കിംഗ് പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇത് ദൂരദേശങ്ങളില്നിന്ന് വരുന്ന സഞ്ചാരികള്ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
തൃശൂര് പൂരത്തിനോ ആറന്മുള വള്ളംകളിക്കോ ലഭിക്കുന്ന തരത്തിലുള്ള ഒരു അന്താരാഷ്ട്ര ബ്രാന്ഡിംഗ് ഓച്ചിറക്കളിക്കോ ഇവിടുത്തെ കാളകെട്ട് ഉത്സവത്തിനോ ഇനിയും ലഭിച്ചിട്ടില്ല. വിദേശ സഞ്ചാരികളെ ആകര്ഷിക്കാന്തക്ക ഡിജിറ്റല് പ്രചരണത്തിന്റെ കുറവുണ്ട്. പന്ത്രണ്ട് വിളക്ക് പോലുള്ള വലിയ ഉത്സവ സമയങ്ങളില് പടനിലത്തും പരിസരത്തും വലിയ രീതിയില് പ്ലാസ്റ്റിക്-മാലിന്യങ്ങള് അടിഞ്ഞുകൂടാറുണ്ട്. ഹരിത പ്രോട്ടോക്കോള് കൂടുതല് കര്ശനമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയിലെക്കാണ് ഓരോ വര്ഷവും അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ അളവ് വിരല് ചൂണ്ടുന്നത്.
ഓച്ചിറയുടെ സാംസ്കാരിക ഭംഗിയും പ്രകൃതിദത്തമായ പടനിലവും സംരക്ഷിച്ചുകൊണ്ട്, ഒരു ‘പൈതൃക ഗ്രാമം' പദ്ധതി ഇവിടെ ആവിഷ്കരിക്കുകയും ആഗോളതലത്തില് ഉത്സവങ്ങളെ ബ്രാന്ഡ് ചെയ്യുകയും ചെയ്താല് ദക്ഷിണ കേരളത്തിലെ ഏറ്റവും മികച്ച സാംസ്കാരിക ടൂറിസം കേന്ദ്രമായി ഓച്ചിറയെ മാറ്റിയെടുക്കാനാവും. ടൂറിസം വികസനത്തിനു പറ്റുന്ന നിരവധി തനതായ ആചാരങ്ങളും ഉത്സവങ്ങളും ജില്ലയിലുണ്ട്. ചവറയ്ക്ക് സമീപം കായലിനാല് ചുറ്റപ്പെട്ട കട്ടില് മേക്കതില് ദേവി ക്ഷേത്രത്തില് മണല്ത്തരികളില് പ്രാര്ഥിക്കുന്നതും മരത്തില് മണികെട്ടുന്നതും വലിയൊരു ആത്മീയ ആകര്ഷണമാണ്.
ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം പൂരം തെക്കന് കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നാണ്. പുരാതനമായ മോസ്കുകളും പോര്ച്ചുഗീസ്-ഡച്ച് ഭരണകാലത്ത് നിര്മിക്കപ്പെട്ട മയ്യനാട്-തങ്കശേരി ക്രൈസ്തവ ദേവാലയങ്ങളും തീര്ഥാടനത്തിനൊപ്പം വാസ്തുവിദ്യാ പഠനത്തിനും അനുയോജ്യമാണ്.
കഥകളിയുടെ ജന്മനാട് (കൊട്ടാരക്കര)
കഥകളിയുടെ ആദ്യരൂപമായ ‘രാമനാട്ടത്തിന്റെ' ജന്മനാടെന്ന നിലയില് കൊട്ടാരക്കരയ്ക്ക് കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തില് സവിശേഷമായ സ്ഥാനമാണുള്ളത്. കൊട്ടാരക്കര തമ്പുരാന്റെ ഓര്മകളും പുരാതനമായ വാസ്തുവിദ്യയും ഒത്തുചേരുന്ന ഈ പ്രദേശത്തിന് സാംസ്കാരിക-പൈതൃക ടൂറിസത്തില് വളരെ വലിയ സാധ്യതകളാണുള്ളത്. ഇവിടുത്തെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രവും അതിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പ നിവേദ്യവും പ്രശസ്തമാണ്. കഥകളിയുടെ ചരിത്രമുറങ്ങുന്ന മ്യൂസിയം വികസിപ്പിക്കാന് ഇവിടെ വലിയ സാധ്യതയുണ്ട്. വിദേശ സഞ്ചാരികള്ക്ക് കഥകളിയുടെ ഉത്ഭവത്തെക്കുറിച്ചും അതിന്റെ വേഷവിധാനങ്ങളെക്കുറിച്ചും പഠിക്കാന് പറ്റിയ ഏറ്റവും മികച്ച കേന്ദ്രമാക്കി കൊട്ടാരക്കരയെ മാറ്റാം. കഥകളി ആസ്വദിക്കാനും പഠിക്കാനും ആഗ്രഹിക്കുന്ന അന്താരാഷ്ട്ര ടൂറിസ്റ്റുകളെ ആകര്ഷിക്കാന് ഇതിലൂടെ സാധിക്കും.
കൊട്ടാരക്കര തമ്പുരാന്റെ കൊട്ടാര അവശിഷ്ടങ്ങളോട് ചേര്ന്നുനില്ക്കുന്ന കഥകളി മ്യൂസിയം വലിയൊരു പൈതൃക സ്മാരകമാണ്. കഥകളി വേഷങ്ങള്, കൊട്ടാരക്കര തമ്പുരാന്റെ ചരിത്രരേഖകള്, പഴയകാല ആയുധങ്ങള് എന്നിവ ഇവിടെ പ്രദര്ശിപ്പിച്ചിരിക്കുന്നു. ചരിത്ര വിദ്യാര്ഥികള്ക്കും ഗവേഷകര്ക്കും ഇതൊരു മികച്ച പഠനകേന്ദ്രമാണ്. ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം പ്രതിദിനം ആയിരക്കണക്കിന് ഭക്തരെ ആകര്ഷിക്കുന്ന ഒന്നാണ്. ഇവിടുത്തെ പ്രശസ്തമായ ‘ഉണ്ണിയപ്പ നിവേദ്യവും' ഉത്സവങ്ങളും ആത്മീയ ടൂറിസത്തിന് വലിയ പങ്കാണ് വഹിക്കുന്നത്. ക്ഷേത്ര ദര്ശനത്തിനെത്തുന്നവരെ കഥകളി മ്യൂസിയത്തിലേക്ക് കൂടി ആകര്ഷിക്കാന് സാധിച്ചാല് സാംസ്കാരിക ടൂറിസത്തിന് വലിയ നേട്ടമുണ്ടാക്കാനാവും.
വിദേശ സഞ്ചാരികള് കഥകളി കാണാനും അതിന്റെ അണിയറ ദൃശ്യങ്ങള് ആസ്വദിക്കാനും ഇന്നും പ്രധാനമായും ആശ്രയിക്കുന്നത് ഫോര്ട്ട് കൊച്ചിയെയാണ്. കഥകളിയുടെ ജന്മനാടായിട്ടും കൊട്ടാരക്കരയ്ക്ക് അത്തരമൊരു ആഗോള ബ്രാന്ഡിംഗ് നേടിയെടുക്കാന് കഴിഞ്ഞിട്ടില്ല. കഥകളി മ്യൂസിയവും കൊട്ടാരക്കരയുടെ പൈതൃക ശേഷിപ്പുകളും ആധുനിക രീതിയില് നവീകരിച്ചിട്ടില്ല. ടൂറിസ്റ്റുകള്ക്ക് ഇരിക്കാനുള്ള ഓഡിറ്റോറിയങ്ങള്, ഗൈഡുകളുടെ സേവനം എന്നിവ ഇവിടെ വളരെ പരിമിതമാണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില് എത്തുന്ന ഭക്തര് പ്രാര്ഥന കഴിഞ്ഞ് ഉടന് മടങ്ങുകയാണ് പതിവ്. അവരെ കൊട്ടാരക്കരയിലെ കഥകളി മ്യൂസിയത്തിലേക്കോ, സമീപത്തെ ടൂറിസം കേന്ദ്രങ്ങളായ ജടായു പാറ (ചടയമംഗലം), തെന്മല ഇക്കോ ടൂറിസം എന്നിവയിലേക്കോ നയിക്കുന്ന രീതിയിലുള്ള സംയോജിത ടൂറിസം പാക്കേജുകള് ഇവിടെ വികസിച്ചിട്ടില്ല.
കൊട്ടാരക്കര നഗരത്തിലോ പരിസരത്തോ വൈകുന്നേരം സഞ്ചാരികള്ക്ക് തങ്ങാനോ തനതു കലകള് ആസ്വദിക്കാനോ പറ്റിയ സാംസ്കാരിക വേദികള് രാത്രികാലങ്ങളില് സജീവമല്ല. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തെയും കഥകളി മ്യൂസിയത്തെയും തമ്മില് ബന്ധിപ്പിച്ച് ഒരു ‘കൊട്ടാരക്കര ഹെറിറ്റേജ് പ്രോജക്ട്’ നടപ്പിലാക്കേണ്ടതുണ്ട്. കഥകളി മ്യൂസിയം അന്താരാഷ്ട്ര നിലവാരത്തില് നവീകരിക്കുകയും ഡിജിറ്റല് തിയറ്ററുകളും ലൈവ് കഥകളി പ്രദര്ശനങ്ങളും ഒരുക്കുകയും ചെയ്താല് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സാംസ്കാരിക ടൂറിസം സ്പോട്ടായി കൊട്ടാരക്കരയെ മാറ്റിയെടുക്കാന് സാധിക്കും. പക്ഷേ, അതിന് പുതിയ ആശയങ്ങളെ സ്വീകരിക്കാനും നടപ്പിലാക്കാനും കഴിവുള്ള ഭരണകൂടവും ഉദ്യോഗസ്ഥരും ഉണ്ടാവണം.
Kerala
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും.
അജിത്കുമാറിനെതിരേ നടപടിക്ക് ഡിജിപി ശിപാർശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനോട് ഡിജിപി വിശദീകരണം തേടിക്കഴിഞ്ഞു.
അജിത് കുമാറിനെതിരേയുള്ള മെല്ലെപ്പോക്കിൽ പാർട്ടിക്കുള്ളിൽ ശക്തമായ അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു വൈകുന്നതിലുള്ള അമർഷം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. കേസ് അന്വേഷിച്ച എസ്ഐടി അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് കണ്ടെത്തിയത്. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നും എസ്ഐടിയുടെ കണ്ടെത്തലിൽ ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. അജിത്കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പോലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത്കുമാർ പറഞ്ഞതായും മൊഴിയുണ്ട്. എം. ആർ. അജിത്കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ധന്യന് ആര്ച്ച്ബിഷപ് മാര് ഈവാനിയോസിന്റെ ഓര്മപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന 46 -ാമത് തീര്ഥാടന പദയാത്ര റാന്നി-പെരുന്നാട് കുരിശുമല ദേവാലയത്തില്നിന്ന് ആരംഭിച്ചു. പദയാത്ര ഇന്നലെ പത്തനംതിട്ടയില് സമാപിച്ചു. ഇന്നു രാവിലെ ആരംഭിക്കുന്ന പദയാത്ര അടൂരില് എത്തിച്ചേരും.
തിരുവല്ലയില്നിന്നും മൂവാറ്റുപുഴയില്നിന്നുമുള്ള തീര്ഥാടകര് പ്രധാന പദയാത്രയോട് ചേരും. ഇന്നലെ രാവിലെ റാന്നി-പെരുനാട് ദേവാലയത്തില് നടന്ന സമൂഹബലിക്ക് മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്മികത്വം വഹിച്ചു.
മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് സഭാതല സമിതിയും തിരുവനന്തപുരം പത്തനംതിട്ട ഭദ്രാസന സമിതികളും സംയുക്തമായാണ് പദയാത്രയ്ക്ക് നേതൃത്വം നല്കുന്നത്. കാതോലിക്കാ ബാവയില് നിന്നും പദയാത്രയ്ക്കുള്ള വെള്ളിക്കുരിശ് എംസിവൈഎം പത്തനംതിട്ട ഭദ്രാസന പ്രസിഡന്റ് സാം ഏബ്രഹാമും, പതാക ഭദ്രാസന സെക്രട്ടറി അബിന് പി. ബിജുവും ഏറ്റുവാങ്ങി.
പദയാത്രയ്ക്ക് വികാരി ജനറാൾരായ ഡോ.വര്ക്കി ആറ്റുപുറത്ത് കോര് എപ്പിസ്കോപ്പ, മോണ്. വര്ഗീസ് മാത്യു കാലായില് വടക്കേതില്, പദയാത്ര കോ-ഓര്ഡിനേറ്റര് ഫാ. തോമസ് കയ്യാലയ്ക്കല്, സഭാതല ഡയറക്ടര് ഫാ. ഡോ. പ്രഭീഷ് ജോര്ജ്, തിരുവനന്തപുരം മേജര് അതിഭദ്രാസന ഡയറക്ടര് ഫാ. ജോഷ്വാ കൊച്ചുവിളയില്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അലോഷ്യസ് തെക്കേടത്ത്, പത്തനംതിട്ട ഭദ്രാസന ഡയറക്ടര് ഫാ. ജോര്ജ് വര്ഗീസ് പുതുപ്പറമ്പില്, അസി. ഡയറക്ടര് ഫാ. സുബിന് കാലായിക്കല്, സഭാതല സമിതി പ്രസിഡന്റ് ക്രിസ്റ്റി വര്ഗീസ് തുടങ്ങിയവര് നേതൃത്വം നല്കി.
NRI
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ വർഷം തോറും ഭക്ത്യാഘോഷമായി നടത്തപ്പെടുന്ന വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുന്നാളും ജൂലൈ 18ന് ഭക്തിനിർഭരമായി കൊണ്ടാടും.
തീർഥാടന ശുശ്രുഷകളുടെയും തിരുക്കർമങ്ങളുടെയും സമയക്രമം പ്രസിദ്ധീകരിച്ചു. പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക് പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
ജൂലൈ 18ന് രാവിലെ 9.30ന് സപ്രാ പ്രാർഥനയോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് മരിയൻ പ്രഭാഷണം നൽകും (10:15).
11ന് തിരുന്നാൾ കൊടിയേറ്റ്. തുടർന്ന് 12.30ന് ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ശേഷം 1.45ന് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് പത്താം തവണയാണ് തീർഥാടനം നടക്കുന്നത്. യുറോപ്പിലെമ്പാടുമുള്ള സീറോ മലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മരിയൻ സംഗമവേദിയായാണ് വാത്സിംഗ്ഹാം തീർഥാടനം ശ്രദ്ധിക്കപ്പെടുന്നത്.
ഈ വർഷം വാത്സിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹമാണ്.
വർധിച്ചു വരുന്ന വിശ്വാസികളുടെ ബാഹുല്യത്തെ മുന്നിൽക്കണ്ടു കൊണ്ട് തീർഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു യാത്ര ചെയ്തു എത്തുവാൻ നിർദേശം നൽകിയിട്ടുണ്ട്.
അതിനാൽ തന്നെ വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും ശാന്തതയും ഭക്തിപാരമ്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർഥാടനമാവും ഇത്തവണ ഉണ്ടാവുക.
ഇംഗ്ലണ്ടിലെ സീറോമലബാർ തനയരായ ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ പ്രഘോഷണപ്പൊലിമ കൊണ്ടും നടത്തപ്പെടുന്ന ഈ മഹാമരിയൻ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളർച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീർഥാടനത്തിന്റെ സമയക്രമം താഴെപ്പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
9:30 - സപ്രാ, ആരാധന
10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ( പ്രോട്ടോ സിഞ്ചെല്ലൂസ്)
11 - കൊടിയേറ്റ്
12 - പ്രസുദേന്തി വാഴിയ്ക്കൽ
12.30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം
13.45 - ആഘോഷമായ പരിശുദ്ധ കുർബാന- മാർ ജോസഫ് സ്രാമ്പിക്കൽ.
15.45 - നന്ദി പ്രകാശനം
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady, Walshingham, Houghton St. Giles, Norfolk,NR22 6AL.
NRI
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന വാത്സിങ്ങാം മരിയൻ പുണ്യകേന്ദ്രത്തിൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി സംഘടിപ്പിക്കുന്ന വാർഷിക തീർഥാടനം ശനിയാഴ്ച ഭക്ത്യാഘോഷമായി കൊണ്ടാടും.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കുന്ന തീർഥാടനത്തിന് കേംബ്രിഡ്ജ് റീജിയണിലെ സീറോമലബാർ വിശ്വാസസമൂഹം ആതിഥേയത്വം വഹിക്കും.
അത്യന്തം ഭക്ത്യാദരവോടെ ആഘോഷപൂർവം അർപ്പിക്കുന്ന തിരുക്കർമങ്ങളിലും തിരുനാൾ സമൂഹ ദിവ്യബലിയിലും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമികരാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് ജപമാല സമർപ്പണത്തോടെയാണ് തീർഥാടന ശുശ്രൂഷകൾക്ക് തുടക്കമാകുന്നത്.
തിരുന്നാൾ കൊടിയേറ്റിനു ശേഷം ക്രമീകരിച്ചിരിക്കുന്ന മരിയൻ സന്ദേശ പ്രഭാഷണം സീറോമലബാർ എപ്പാർക്കിയുടെ പ്രോട്ടോസെഞ്ചുലോസും സഭാ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നൽകും.
തീർഥാടനത്തിന്റെ ഭാഗമാകുവാനും മാതൃ മധ്യസ്ഥതയിൽ പ്രാർഥനകളും കൃപകളും പ്രാപിക്കുവാൻ അനുഗ്രഹദായകമായ പ്രസുദേന്തിമാരാകുവാനുള്ള അവസരം സംഘാടക കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം നൽകിയിരിക്കുന്ന ക്യുആർ കോഡ് ഉപയോഗിച്ചോ, അവരവരുടെ മിഷനിലൂടെയോ പ്രസുദേന്തിമാരാകുവാൻ സാധിക്കും.
ഇംഗ്ലണ്ടിലെ ഏറ്റവും പ്രമുഖ മരിയൻ തീർഥാടനകേന്ദ്രങ്ങളിൽ ഒന്നായ വാത്സിംഗ്ഹാം, നസ്രത്തിലെ പരിശുദ്ധ അമ്മയുടെ കുടുംബഭവനത്തിന്റെ മാതൃകയിൽ നിർമിക്കപ്പെട്ട വിശുദ്ധ മാതൃ സന്നിധിയും സങ്കേതവുമായാണ് വിശ്വാസികൾ ആദരിക്കുന്നത്.
നൂറ്റാണ്ടുകളായി ലക്ഷക്കണക്കിന് മരിയ ഭക്തർ വർഷം തോറും തീർഥാടനം നടത്തുന്ന ഈ പുണ്യ കേന്ദ്രം കത്തോലിക്കാ സഭയുടെ ദേശീയ മരിയൻ തീർഥാടനകേന്ദ്രവും പരിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്ന നിലയിലും ആഗോളതലത്തിൽ പ്രശസ്തമാണ്.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് വാത്സിങ്ങാം തീർത്ഥാടനമാണിത്. യുകെയിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായ തീർഥാടനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മരിയഭക്തിയുടെ ശക്തമായ സാക്ഷ്യമായി വർഷംതോറും സംഘടിപ്പിക്കപ്പെടുന്ന ഈ തീർഥാടനം, പാശ്ചാത്യരാജ്യങ്ങളിലെ സീറോമലബാർ സഭയുടെ വളർച്ചയും സജീവ സാന്നിധ്യവും വിളിച്ചോതുന്ന പ്രധാന ആത്മീയ വേദിയായി മാറിയിരിക്കുകയാണ്.
തീർഥാടന ശുശ്രൂഷകളിലും തിരുക്കർമങ്ങളിലും പങ്കുചേർന്ന്, ഭൗതികവും ആത്മീയവുമായ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുന്നതിനായി വിശ്വാസികൾ പ്രാർഥനാനിറവിൽ ഒരുങ്ങി എത്തിച്ചേരുവാൻ തിരുനാൾ കമ്മിറ്റി ഭാരവാഹികൾ തീർഥാടകരോട് അഭ്യർഥിച്ചു.
തീർഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine of Our Lady of Walsingham, Houghton St Giles, Norfolk, NR22 6AL, England.
District News
ഹരിപ്പാട്: ചേപ്പാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ 42-ാം നമ്പർ കൃഷ്ണ അങ്കണവാടിയിൽ പ്രവേശനോത്സവവും സ്കൂളിലേക്കു പോകുന്ന കുട്ടികൾക്കുള്ള യാത്രയയപ്പും നടന്നു. വാർഡ് മെംബർ വിനീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ആശ, ഹെൽപ്പർ ജാസ്മിൻ, രാജു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
ആലപ്പുഴ: ജില്ലാകോടതി വാർഡ് കുരിശടി റോഡ് ടിആർഎ 57എ അങ്കണവാടി നമ്പർ 136ൽ പ്രവേശനോത്സവം ആഘോഷിച്ചു. തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ, സെക്രട്ടറി എം.ജെ. മാത്യു. കൗൺസിലർ ഷേർളി അന്റണി, എസ്. നിഷ, ഗിരിജ, സീമ ശാന്തപ്പൻ, ഗീത സജീവ് തുടങ്ങിയവർ നേതൃത്വം നൽകി.
NRI
എയ്ൽസ്ഫോർഡ്: കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമ്മഭൂമിയുമായിരുന്ന ബ്രിട്ടനിലെ എയ്ൽസ്ഫോർഡ് മരിയൻ തീർഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ഒൻപതാമത് "എയ്ൽസ്ഫോർഡ് മരിയൻ തീർത്ഥാടനം' ആത്മീയ ആഘോഷമായി മാറി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകിയ തീർഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈദികരും സമർപ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.
എയിൽസ്ഫോർഡ് പ്രയറിയിലെ റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെന്റ് ജോസഫ് ചാപ്പൽ, സെന്റ് ആൻ ചാപ്പൽ എന്നിവിടങ്ങളിലും വിശാലമായ ഓപ്പൺ എയർ പിയാസയിലും ഉൾപ്പടെ തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് വിശ്വാസികളാണ് തിരുക്കർമങ്ങളിൽ പങ്കുകൊണ്ടത് .
ഉച്ചയ്ക്ക് 11 ഓടുകൂടി കൊടിയേറ്റിനു ശേഷം സ്വർഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് തുടക്കമായി. കർമ്മലമാതാവിനെ തിരുസ്വരൂപം തോളിൽ സംവഹിച്ചുകൊണ്ട് ജപമാല പ്രാർഥനയിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കുചേർന്നു.
തുടർന്ന് പിതാവിനോടൊപ്പം വികാരി ജനറൽ റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, കാന്റർബറി റീജിയണൽ കോഡിനേറ്റർ ഫാ ജോസ് അഞ്ചാനിക്കൽ, തീർഥാടനം കോഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ, ഒപ്പം രൂപതയിലെ വിവിധ ഇടവക മിഷനുകൾ എന്നിവയിൽ നിന്നുമെത്തിയ വൈദികരും ചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു.
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുന്നാൾ ദിനമായ ജൂലൈ 16ന് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് പരിശുദ്ധ അമ്മയിലൂടെ ലഭിച്ച അനുഗ്രഹങ്ങളെ വിശുദ്ധ കുർബാന മധ്യേയുള്ള വചന പ്രഘോഷണത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു.
International
പാരീസ്: ഫ്രാൻസിലെ കത്തോലിക്കാ വിശ്വാസികൾ എല്ലാ വർഷവും പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു നടത്തുന്ന പാരീസ്-ചാർത്ര് കാൽനട തീർഥാടനത്തിനു തുടക്കം.
‘ക്രിസ്തുജന നായികയായ മറിയം’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന തീർഥാടനയാത്രയിൽ പങ്കെടുക്കുന്നതിനായി ഈ വർഷം രജിസ്റ്റർ ചെയ്തിരിക്കുന്നത് 20,000ത്തോളം പേരാണ്.
പാരീസിൽനിന്നു തുടങ്ങി 100 കിലോമീറ്റർ അകലെയുള്ള ചാർത്ര് നഗരത്തിൽ പരി.കന്യാമറിയത്തിന്റെ കത്തീഡ്രലിലേക്കാണു തീർഥാടനം.
ഇന്നലെ കാൽനട തീർഥാടനം തുടങ്ങിയ വിശ്വാസികൾ നാളെ ചാർത്ര് കത്തീഡ്രലിൽ എത്തിച്ചേരും. തുടർന്ന് അവിടെ കർദിനാൾ റെയ്മണ്ഡ് ലിയോ ബർക്കിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടാകും.
കഴിഞ്ഞ വർഷത്തെ തീർഥയാത്രയിൽ 19,000 വിശ്വാസികളായിരുന്നു പങ്കെടുത്തത്.
NRI
എയ്ൽസ്ഫോർഡ്: പരിശുദ്ധ അമ്മ വിശുദ്ധ സൈമൺ സ്റ്റോക്കിന് പ്രത്യക്ഷപ്പെട്ട് നൽകിയ ഉത്തരീയത്തിന്റെ ഉറവിടഭൂമിയായ എയ്ൽസ്ഫോഡിൽ ശനിയാഴ്ച (മേയ് 23) നടത്തുന്ന ഒൻപതാമത് തീർഥാടനത്തിന് വിപുലമായ ഒരുക്കങ്ങൾ.
കർമ്മലനാഥയുടെ സന്നിധിയിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ തീർഥാടനം ബ്രിട്ടനിലെ ക്രൈസ്തവ വിശ്വാസികളുടെയും മരിയഭക്തരുടെയും ആത്മീയ സംഗമവേദിയാകും.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടനത്തിന് നേതൃത്വം നൽകും. രൂപതയുടെ ലണ്ടൻ, കാന്റർബറി റീജിയണുകളും എയ്ൽസ്ഫോർഡ് ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ മിഷനുമാണ് തീർഥാടനത്തിന്റെ ചുമതല വഹിക്കുന്നത്.
ശനിയാഴ്ച രാവിലെ 11ന് കൊടിയേറ്റ്, നേർച്ച സ്വീകരണം, തുടർന്ന് 11.30ന് എയ്ൽസ്ഫോർഡിലെ പ്രശസ്തമായ ജപമാലാരാമത്തിലൂടെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ കർമ്മലമാതാവിന്റെ രൂപവും സംവഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ കൊന്തപ്രദിക്ഷണം നടക്കും.
1.15ന് പ്രസുദേന്തി വാഴ്ച, ഉച്ചയ്ക്ക് 1.30ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ രൂപതയിലെ വൈദികരും ചേർന്ന് അർപ്പിക്കപ്പെടുന്ന ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, തുടർന്ന് വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ആഘോഷമായ തിരുനാൾ പ്രദിക്ഷണം എന്നിവ നടക്കും.
എയ്ൽസ്ഫോഡിൽ തീർഥാടകരായി എത്തിച്ചേരുന്ന എല്ലവർക്കും സ്നേഹക്കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. തീർഥാടനത്തോടനുബന്ധിച്ചു തിരുനാൾ പ്രസുദേന്തിയാകുന്നതിനും നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തീർഥാടകർക്കായി കാറുകളും കോച്ചുകളും പാർക്ക് ചെയ്യുന്നതിന് വിശാലമായ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. വിമൻസ് ഫോറത്തിന്റെയും മെൻസ് ഫോറത്തിന്റെയും എസ്എംവെെഎമ്മിന്റെയും നേതൃത്വത്തിൽ മിതമായ നിരക്കിൽ ലഘുഭക്ഷണശാല, ടീ, കോഫീ കൗണ്ടറുകൾ, ഭക്തസാധനങ്ങളുടെ സ്റ്റാൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോ-ഓർഡിനേറ്റർ ഫാ. ഷിനോജ് കളരിക്കൽ അറിയിച്ചു.
പ്രസുദേന്തി ആകുവാൻ താത്പര്യമുള്ളവർ താഴെകാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/pJZLd5RoNP4pQ61X9
കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഷിനോജ് കളരിക്കൽ - 07920690343. വിലാസം: The Friars, Aylesford, Kent, ME20 7BX.
NRI
കൊളോൺ: കൊളോൺ ആസ്ഥാനമായുള്ള സീറോമലബാർ റീത്ത് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടത്തുന്ന കേവേലാർ തീർഥാടനം സ്വർഗാരോഹണ ദിനമായ വ്യാഴാഴ്ച (മേയ് 14) നടക്കും.
മധ്യ ജർമനിയിലെ പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രമാണ് കേവേലാർ. രാവിലെ 10.30ന് പള്ളിയങ്കണത്തിലെ ഫോറം പാക്സ് ക്രിസ്റ്റിയിൽ ജപമാല പ്രാർഥനയോടുകൂടി കർമങ്ങൾ ആരംഭിക്കും. തുടർന്ന് 11ന് ആഘോഷമായ ദിവ്യബലിയും പ്രാർഥനാരാധനകളും നടക്കും.
ഫാ. സിജോ തയ്യാലയ്ക്കൽ സിഎംഐ മുഖ്യകാർമികത്വം വഹിക്കും. ഉച്ചഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിക്കും. എസ്എംവൈഎം കൊളോൺ റീജിയണിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്.
NRI
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിൽ മൂന്നുവർഷത്തെ ശുശ്രൂഷകൾക്കു ശേഷം ചെന്നൈ ആവഡി സെന്റ് ആൻഡ്രൂസ് മാർത്തോമ ഇടവക വികാരിയായി സ്ഥലം മാറിപ്പോകുന്ന ട്രിനിറ്റി മാർത്തോമാ ഇടവക അസി.വികാരി റവ. ജീവൻ ജോണിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നൽകി.
ഏപ്രിൽ 25ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫ്ഫോർഡ് മാർത്തോമ പാഴ്സസനേജിൽ വച്ച് നടന്ന പ്രത്യേക സമ്മേളനത്തിൽ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ സ്നോഹോപഹാരം അച്ചന് സമർപ്പിച്ചു. ICECHന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ജീവൻ അച്ചൻ രണ്ടു വര്ഷക്കാലം സ്പോർട്സ് കൺവീനർ ആയും ബൈബിൾ ക്വിസ് മാസ്റ്ററായും സേവനമനുഷ്ഠിച്ചു.
തുടർന്ന് പ്രസിഡന്റ് റവ.ഫാ. ഡോ . ഐസക് പ്രകാശ്, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പിആർഓ ജീമോൻ റാന്നി, ഷീനാ പുന്നൂസ് തുടങ്ങിയവർ ജീവൻ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങൾ നേർന്നു കൊണ്ട് സംസാരിച്ചു.
Viral
കേദാർനാഥ് ക്ഷേത്രനട തുറന്ന ദിവസമുണ്ടായ വൻ തിരക്കും അച്ചടക്കമില്ലായ്മയും സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്.
ഏപ്രിൽ 22-ന് ദർശനത്തിനായി തടിച്ചുകൂടിയ ആയിരക്കണക്കിന് ഭക്തർക്കിടയിൽ നിന്ന് പുറത്തുവന്ന ദൃശ്യങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്.
ബാരിക്കേഡുകൾ ചാടിക്കടന്നും വരിതെറ്റിച്ച് മുന്നേറാൻ ശ്രമിച്ചും ഒരു വിഭാഗം ആളുകൾ സൃഷ്ടിച്ച തിരക്ക് തീർഥാടന കേന്ദ്രത്തിന്റെ ശാന്തതയെ പൂർണമായും തകർത്തു.
തിക്കും തിരക്കും കാരണം നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ, ഭക്തർ പരസ്പരം ഉന്തും തള്ളും നടത്തിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി.
ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ ജനരോഷമാണ് ഉയർന്നു വന്നിരിക്കുന്നത്. തീർഥാടന കേന്ദ്രങ്ങളിൽ പോലും കുടുംബത്തോടൊപ്പം സമാധാനത്തോടെ ദർശനം നടത്താൻ കഴിയാത്ത അവസ്ഥയാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
വിഐപി പരിഗണന ആഗ്രഹിക്കുന്നവരുടെ മനോഭാവവും, വരിയിൽ നിൽക്കാനുള്ള ക്ഷമയില്ലായ്മയുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.
തീർഥാടന കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യത്തോടൊപ്പം തന്നെ, തീർഥാടകരുടെ മനോഭാവത്തിലുള്ള മാറ്റത്തെക്കുറിച്ചും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇത്തരം പുണ്യസ്ഥലങ്ങളെ പലരും റീൽസ് ഷൂട്ട് ചെയ്യാനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി കാണുന്നു എന്നുള്ളതാണ്.
ഭക്തിയേക്കാൾ ഉപരിയായി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ ദൃശ്യങ്ങൾ പകർത്തുന്നതിലാണ് ഇന്നത്തെ തലമുറയുടെ ശ്രദ്ധയെന്നും, ഇതാണ് പലപ്പോഴും തിരക്കും അസൗകര്യങ്ങളും വർധിപ്പിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
ഒരു പുണ്യസ്ഥലത്തേക്ക് പോകുമ്പോൾ പാലിക്കേണ്ട പ്രാഥമിക മര്യാദകളോ അച്ചടക്കമോ പലർക്കും നഷ്ടപ്പെട്ടുവെന്നും, തീർഥാടനത്തെ ഒരു ടൂറിസ്റ്റ് അനുഭവമായി കാണുന്ന പ്രവണത ഒഴിവാക്കണമെന്നുമാണ് ഈ സംഭവം നൽകുന്ന മുന്നറിയിപ്പ്.
Kerala
തിരുവനന്തപുരം: ഇന്ത്യന് റെയില്വേയുടെ ഭാരത് ഗൗരവ് ട്രെയിനിന് കീഴിലുള്ള സൗത്ത് സ്റ്റാര് റെയിലും ടൂര് ടൈംസും ചേര്ന്ന് സംഘടിപ്പിക്കുന്ന രാജ്യത്തെ പ്രധാന തീര്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര മേയ് 13ന് ആരംഭിക്കും.
10 ദിവസത്തെ യാത്രയില് പുരി, കൊണാര്ക്ക്, ഗയ, വാരാണസി, അയോധ്യ, പ്രയാഗ് എന്നീ തീര്ഥാടന കേന്ദ്രങ്ങള് സന്ദര്ശിക്കും.
തെങ്കാശിയില്നിന്ന് പുറപ്പെടുന്ന ട്രെയിനിന് പുനലൂര്, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, തൃശൂര്, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളില് സ്റ്റോപ്പുകളുണ്ട്.
സ്ലീപ്പര് ക്ലാസ് 23,950 രൂപ, തേര്ഡ് എസി 31,850 രൂപ, സെക്കന്ഡ് എസി 36,000 രൂപ, ഫസ്റ്റ് എസി 39,000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. വിവരങ്ങള്ക്ക്, 7305 85 85 85 എന്ന നമ്പറില് വിളിക്കുക.
Leader Page
നിങ്ങൾക്ക് ഞാൻ ആശീർവാദം നൽകുന്നതിനു മുന്പായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന പാപ്പായുടെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമയുടെയും വിനയത്തിന്റെയും ഉത്തമദൃഷ്ടാന്തമായിരുന്നു.
പുരോഹിതൻ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ ഉപയോഗിക്കുന്ന പദം "Pontifex ' എന്നതാണ്. ഈ വാക്കിന് പാലം പണിയുന്നവൻ എന്നാണ് അർഥം. മനുഷ്യർക്കിടയിലും മനുഷ്യനും ദൈവത്തിനുമിടയിലും പാലം പണിയുന്നവനാണ് പുരോഹിതൻ. ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുന്ന ഒരു പുരോഹിതൻ തന്റെ ജീവിതം ദൈവത്തിനായും തന്നെ ഭരമേൽപ്പിക്കുന്ന ദൈവജനത്തിനായുമാണ് ജീവിക്കുന്നത്.
മാർപാപ്പയെ"Pontifex Maximus 'എന്നാണ് വിളിക്കുന്നത്. ക്രിസ്തുവിന്റെ വികാരിയെന്ന നിലയിൽ ലോകം മുഴുവനും വേണ്ടി തന്റെ ജീവിതം സമർപ്പിച്ച ജീവിതം-ഫ്രാൻസിസ് മാർപാപ്പ. ആടുകളുടെ മണമുള്ള നല്ല ഇടയനായി സ്വർഗത്തിനും ഭൂമിക്കും മധ്യേയും യുദ്ധവും കലാപങ്ങളും അതിർത്തി പണിത മനുഷ്യസമൂഹങ്ങൾക്കിടയിലും അദ്ദേഹം കൃപയുടെയും അനുരഞ്ജനത്തിന്റെയും പാലം പണിതു. കരുണയുടെയും ഉപവിയുടെയും ആർദ്രമായ പാഠങ്ങൾ ഹൃദയപൂർവം പങ്കുവച്ച് അദ്ദേഹം വിഭജനത്തിന്റെ മതിലുകൾ ആത്മീയതയുടെ ശക്തിയാൽ പൊളിക്കുകയും വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പാലം പണിയുകയും ചെയ്തു.
പാവങ്ങളോടുള്ള തന്റെ കരുതലാലും കാരുണ്യത്താലും അവർക്ക് സ്വർഗത്തിന്റെ അനുഭവം പകർന്ന പിതാവ് അതിരുകളിലും പാർശ്വങ്ങളിലും അവഗണിക്കപ്പെട്ടവരെ സഭയുടെയും സമൂഹത്തിന്റെയും പ്രധാനശ്രദ്ധയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. മരണത്തിന്റെ ഒന്നാം വാർഷികത്തിൽ നന്ദിയോടെയും കൂപ്പുകൈകളോടെയും പാപ്പായെ നാമെല്ലാം ഓർക്കുന്നു.
►അതിരുകളിൽനിന്ന് അതിരുകളിലേക്ക്
ഫ്രാൻസിസ് മാർപാപ്പയുടെ പ്രധാനാചാര്യ കാലഘട്ടം പലതരത്തിലുള്ള പ്രത്യേകതകൾ നിറഞ്ഞതായിരുന്നു. തിരുസഭയുടെ ചരിത്രത്തിൽ ആദ്യമായി തെക്കേ അമേരിക്കയിൽനിന്ന് പത്രോസിന്റെ സിംഹാസനത്തിലേക്കു കടന്നുവന്ന മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പാ. ലോകത്തിന്റെ അതിർത്തികളിൽനിന്നു കടന്നുവന്ന പാപ്പായെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അതിനാൽതന്നെ അതിരുവത്കരിക്കപ്പെട്ടവരോട് ആർദ്രതനിറഞ്ഞ അനുകമ്പ അദ്ദേഹത്തിന്റെ ജീവിതമുദ്രയായിരുന്നു.പാപ്പാമാരുടെ ചരിത്രത്തിൽ ആദ്യമായി അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ നാമം സ്വീകരിച്ച വ്യക്തിയാണ് കർദിനാൾ ഹോർഹെ ബെർഗോളിയോ. രണ്ടാം ക്രിസ്തുവെന്ന് പുകൾപെറ്റ അസീസിയിലെ സ്നേഹഗായകന്റെ പേരു മാത്രമല്ല, അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹവും ദാരിദ്ര്യാരൂപിയും സഭാനവീകരണവും ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തിൽ പകർത്തി.
കർദിനാൾമാരുടെ കോൺക്ലേവ് കൂടി മാർപാപ്പയെ തെരഞ്ഞെടുത്തുകഴിയുമ്പോൾ പത്രോസിന്റെ ചത്വരത്തിൽ തിങ്ങിനിറഞ്ഞിരിക്കുന്ന വിശ്വാസിഗണത്തിന് ആശീർവാദം നല്കാൻ ബസിലിക്കയുടെ മുകളിലാണ് മാർപാപ്പമാർ ആദ്യം പ്രത്യക്ഷപ്പെടുക. ഇത്തരം അവസരങ്ങളിൽ മാർപാപ്പമാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് റോമിൽ എത്തിച്ചേർന്നിട്ടുള്ള സകലർക്കും ആശീർവാദം നൽകാറുണ്ട്.
എന്നാൽ, ഫ്രാൻസിസ് മാർപാപ്പ തന്റെ തെരഞ്ഞെടുപ്പിനുശേഷം ആദ്യമായി പ്രത്യക്ഷപ്പെടുന്ന അവസരത്തിൽ ചെയ്തത് പ്രാർഥന ചോദിക്കുകയാണ്. നിങ്ങൾക്ക് ഞാൻ ആശീർവാദം നല്കുന്നതിനുമുൻപായി നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണമെന്ന പാപ്പായുടെ വാക്കുകൾ അദ്ദേഹത്തിന്റെ എളിമയുടെയും വിനയത്തിന്റെയും ഉത്തമദൃഷ്ടാന്തമായിരുന്നു.
►കരുണയുള്ള ഇടയൻ
പുതിയനിയമ പൗരോഹിത്യത്തെപ്പറ്റി ഹെബ്രായലേഖകന്റെ വാക്കുകൾ ഇങ്ങനെയാണ്. ""ജനങ്ങളുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവികകാര്യങ്ങളിൽ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാനപുരോഹിതനാകാൻ അവൻ എല്ലാ കാര്യങ്ങളിലും തന്റെ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു’’ (ഹെബ്രാ 2, 17). ദൈവികകാര്യങ്ങളിൽ വിശ്വസ്തനാകുന്നതോടൊപ്പം കരുണയുടെ മനുഷ്യരൂപമാകാൻ കഴിവുള്ളവിധമെല്ലാം അദ്ദേഹം പരിശ്രമിച്ചു. രോഗികളോടും വൃദ്ധരോടും അഭയാർഥികളോടും പാപികളോടും അശരണരോടും അഗതികളോടും അദ്ദേഹം അളവില്ലാത്ത കരുണ പ്രകാശിപ്പിച്ചു. അന്ദ്രേയ തോർണിയെല്ലി എന്ന മാധ്യമപ്രവർത്തകന് പാപ്പാ നൽകിയ അഭിമുഖത്തിനുശേഷം പുറത്തിറക്കിയ പുസ്തകരൂപത്തിനു നൽകിയ തലക്കെട്ട് "ദൈവത്തിന്റെ പേര് കരുണയെന്നാണ് ’എന്നതായിരുന്നു. കരുണ അദ്ദേഹത്തിന്റെ വാക്കുകളിൽ മാത്രമായിരുന്നില്ല, ഓരോ ദിവസവും തന്നെ കണ്ടുമുട്ടുന്ന ആവശ്യക്കാരോട് അദ്ദേഹത്തിന് കരുണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അപ്പസ്തോലിക യാത്രകൾ സംഘടിപ്പിക്കുന്ന അവസരങ്ങളിൽ തൊട്ടടുത്തുനിന്ന് ദർശിച്ച ഒരായിരം അനുഭവകഥകൾ ഇതോടു ചേർത്തുവച്ചുപറയാൻ എനിക്ക് സാധിക്കും.
2016ൽ കരുണയുടെ അസാധാരണ ജൂബിലി വർഷം പ്രഖ്യാപിച്ച അദ്ദേഹം ലോകമെമ്പാടും "കരുണയുടെ വാതിൽ’ തുറക്കുകയും കരുണയുടെ പ്രവാചകനാവുകയും ചെയ്തു.
ജൂബിലി വർഷത്തിന്റെ പ്രഖ്യാപനത്തിൽ അദ്ദേഹം പുറത്തിറക്കിയ തിരുവെഴുത്തിന്റെ പേര് "കരുണയുടെ മുഖം’ എന്നതായിരുന്നു. ദൈവപിതാവിന്റെ മുഖം കരുണയാണ് എന്ന കേന്ദ്രാശയത്തിൽ വിരചിതമായ ഈ തിരുവെഴുത്തിന്റെ പിന്നിൽ കരുണ നിറഞ്ഞ മാനുഷികമുഖത്തോടുകൂടിയ ഫ്രാൻസിസ് പാപ്പാ ആയിരുന്നു. അവസാന കാലങ്ങളിൽ രോഗങ്ങളാൽ ക്ലേശിച്ച അവസരത്തിൽപോലും കണ്ണുകളിൽ തിളങ്ങിയിരുന്നത് കരുണയുടെ ഭാവമായിരുന്നു.
►ഫ്രാൻസിസ് പാപ്പായുടെ അജപാലനശൈലി
പാപ്പായുടെ ജീവിതത്തിന്റെയും പ്രവർത്തനത്തിന്റെയും അടിസ്ഥാനശൈലി ലാളിത്യമായിരുന്നു. അപ്പസ്തോലിക യാത്രയ്ക്കിടയിൽ ഒരു സാധാരണക്കാരനെപ്പോലെ ചായക്കടയിൽ പോയി ചായകുടിച്ചശേഷം സ്വന്തം പോക്കറ്റിൽനിന്നു പണം നൽകി മടങ്ങിവന്നതും കണ്ണട നന്നാക്കുവാൻ സ്വയം കടയിൽപോയതും തുടങ്ങി അനേകം ഉദാഹരണങ്ങൾ എടുത്തുകാണിക്കാൻ സാധിക്കും.
അപ്പസ്തോലിക യാത്രകളിൽ സ്വന്തം സൗകര്യങ്ങളെക്കാളും ആവശ്യങ്ങളെക്കാളും കൂടെ യാത്ര ചെയ്യുന്നവരുടെ ആവശ്യങ്ങളും അവർക്കായുള്ള ക്രമീകരണങ്ങളും അന്വേഷിച്ചറിയുകയും അവർക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നത്ര ലളിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തിൽ അദ്ദേഹം പ്രകടിപ്പിച്ച നേതൃത്വം പ്രത്യേകം എടുത്തുപറയേണ്ടതാണ്.
"ലൗദാത്തോ സി' എന്ന ചാക്രികലേഖനത്തിലൂടെ നാം അധിവസിക്കുന്ന പ്രകൃതിയെക്കുറിച്ചുള്ള അവബോധത്തിലേക്കും അതേപോലെ പ്രകൃതിക്ഷോഭങ്ങളുടെ തിരിച്ചടികൾ ഏറ്റവുമധികം അനുഭവിക്കുന്നത് ദരിദ്രരിൽ ദരിദ്രരായവരാണെന്നുള്ള തിരിച്ചറിവിലേക്കും പാപ്പാ നമ്മെ നയിച്ചു. മനുഷ്യർക്കിടയിലെ പാരസ്പര്യവും സാഹോദര്യവും "ഫ്രത്തെല്ലി തൂത്തി' എന്ന ചാക്രികലേഖനത്തിലൂടെ നമ്മെ ഓർമിപ്പിച്ചു.
"ലുമെൻ ഫിദെയി' എന്ന തിരുവെഴുത്തുവഴി നമ്മെ വിശ്വാസവെളിച്ചത്തിൽ വളർത്തുകയും അവസാനചാക്രികലേഖനമായ"ദിലെക്സിത് നോസ് ' വഴിയായി തിരുഹൃദയഭക്തി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സഭയെ കാലോചിതമായി നവീകരിക്കാനും എന്നാൽ പാരമ്പര്യമൂല്യങ്ങൾ കൈമോശം വരാതിരിക്കാനും സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് പ്രേരകമായി. സഭയുടെ ചരിത്രത്തിലെ ഒരു നിർണായക ഏടായിരുന്നു വിവിധ ശുശ്രൂഷാമേഖലകളിലുള്ളവരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കുന്ന ഈ സിനഡ്.
അടിത്തട്ടുമുതലുള്ള നിർദേശങ്ങളും ചർച്ചകളും പ്രയോഗികസമീപനങ്ങളും ഒന്നുചേർത്ത ഈ സിനഡ് സഭാസംവിധാനത്തെ മുഴുവനും പുതുജീവനാൽ നിറയ്ക്കാൻ ഉപയുക്തമായി.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ ഹൃദയം തുറന്ന് ശ്രവിക്കാനും വിവിധ വിശ്വാസങ്ങളിലും സംസ്കാരങ്ങളിലും പെടുന്നവരെ മുൻവിധികളില്ലാതെ കേൾക്കാനും അവരോട് ഹൃദ്യമായി സംസാരിക്കാനും അദ്ദേഹത്തിന് സാധിച്ചു. സംഭാഷണത്തിന്റെ പ്രവാചകനായിരുന്നു അദ്ദേഹം. എഴുതി തയാറാക്കിയ പ്രസംഗങ്ങളിൽ ഒതുങ്ങിപ്പോകാതെ ഹൃദയത്തിൽനിന്നു പുറമേക്ക് ഒഴുകുന്ന ആശയധോരണിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ.
കാണുന്നവർക്കും സംസാരിക്കുന്നവർക്കും കൂടെ യാത്ര ചെയ്യുന്നവർക്കുമെല്ലാം സംലഭ്യനാവുകയും സമീപസ്ഥനാവുകയും ചെയ്ത പിതൃതുല്യനായ ഒരു പാപ്പാ. പാപ്പാ എന്ന സംബോധന അപ്പാ/ പിതാവേ എന്നാണല്ലോ. സ്നേഹംകൊണ്ടും പ്രാർഥനകൊണ്ടും യഥാർഥത്തിൽ അപ്പൻ/വല്യപ്പൻ ആയി മാറിയ ഒരാളായിരുന്നു ഫ്രാൻസിസ് പാപ്പാ. മറ്റുള്ളവർക്ക് അപ്രതീക്ഷിത സമ്മാനങ്ങൾ നൽകുന്നതിൽ പിതാവ് ഏറെ സന്തോഷിച്ചിരുന്നു.
തന്റെ കൂടെയുള്ളവർക്ക് സമ്മാനങ്ങളായും തന്റെ സാന്നിധ്യമായുമൊക്കെ അദ്ദേഹം ഇടയ്ക്കൊക്കെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. കർദിനാൾ പദവി എനിക്ക് വ്യക്തിപരമായും ഭാരതസഭയ്ക്കും അദ്ഭുതത്തിന്റെ നിമിഷമായിരുന്നു. ആശുപത്രിക്കിടക്കയിൽ എല്ലാവരും അദ്ദേഹം മരിച്ചു എന്ന് കരുതിയപ്പോൾ വീണ്ടും സാന്താ മാർത്തയിലേക്ക് കടന്നുവന്ന് അദ്ദേഹം ലോകം മുഴുവനെയും അദ്ഭുതപ്പെടുത്തുകയും ഉത്ഥാനത്തിരുനാളിന്റെ പിറ്റേന്ന്, 2025 ഏപ്രിൽ 21 തിങ്കളാഴ്ച തന്റെ സ്വർഗയാത്ര വിസ്മയംപരത്തി ആരംഭിക്കുകയും ചെയ്തു.
►വിലയേറിയ ജീവിതമാതൃക
ചില മനുഷ്യരുടെ ജീവിതം സുഗന്ധം നിറഞ്ഞ എണ്ണയിൽ തിരിയിട്ട് കൊളുത്തിയതുപോലെയാണ്. അവർ പ്രകാശം പരത്തുകയും, അതുപോലെ അവരുടെ സാമീപ്യത്തിൽ സുഗന്ധം നിറയുകയും ചെയ്യും. സഹപ്രവർത്തകർക്കും കണ്ടുമുട്ടുന്നവർക്കും അനിതരസാധാരണമായ ഊർജവും പ്രകാശവും സുഗന്ധവും പരത്തിയ പിതാവ് കഴിഞ്ഞ വർഷം തിരുവുത്ഥാനത്തിന്റെ പിറ്റേന്ന് സ്വർഗയാത്രയാരംഭിച്ചു.
മിശിഹായുടെ ഉത്ഥാനം നമ്മുടെ ഉയിർപ്പിന്റെ അടിസ്ഥാനമാണ്. ഉയിർപ്പിന്റെ തൊട്ടു പിറ്റേന്നുള്ള പാപ്പായുടെ സ്വർഗയാത്ര ചിന്തനീയമാണ്. പാപ്പായുടെ യാത്രകൾ ഒരുക്കിയിരുന്ന എനിക്കും മടക്കമില്ലാത്ത ഈ അന്ത്യയാത്ര മനോവിഷമം ഉണ്ടാക്കിയെങ്കിലും ഉയിർപ്പിന്റെ പ്രത്യാശ നമ്മെ ഉത്തേജിപ്പിക്കുന്നു.
പാപ്പായുടെ സ്വർഗയാത്രയുടെ ആദ്യ വാർഷികം അനുസ്മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയോടൊപ്പം ആഫ്രിക്കയിൽ അപ്പസ്തോലിക സന്ദർശനയാത്രാമധ്യേയാണ് ഈ കുറിപ്പ് തയാറാക്കുന്നത്. ഫ്രാൻസിസ് മാർപാപ്പ നമുക്ക് പകർന്ന വിലയേറിയ ജീവിതമാതൃക ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും ലാളിത്യത്തിന്റെയും വിശുദ്ധിയുടെയും പാഠങ്ങൾ നമ്മുടെ ജീവിതത്തിൽ പകർത്താൻ പരിശ്രമിക്കാം.
NRI
ഡാളസ്: സെന്റ് പോൾസ് മാർത്തോമ ഇടവകയിലെ ശുശ്രൂഷാ കാലയളവ് പൂർത്തിയാക്കി മടങ്ങുന്ന മനു അച്ചനും ഡാളസ് സി എസ് ഐ കോൺഗ്രിഗേഷനിൽ സേവനം പൂർത്തിയാക്കി കേരളത്തിലേക്ക് തിരിക്കുന്ന സുഗു അച്ചനും ഇടവക ഉചിതമായതും ഹൃദയസ്പർശിയുമായ യാത്രയയപ്പു നൽകി. ഏപ്രിൽ 12 ഞായറാഴ്ച്ച രാവിലെ നടന്ന ഇംഗ്ലീഷ് വിശുദ്ധ കുർബാനയെത്തുടർന്ന് വിപുലമായ പരിപാടികളോടെയാണ് യാത്രയയപ്പു സമ്മേളനം സംഘടിപ്പിച്ചത്.
അലക്സാണ്ടർ ഫിലിപ്പിന്റെ പ്രാർഥനയോടെ യോഗം ആരംഭിച്ചു. ഇംഗ്ലീഷ് ക്വയർ ആലപിച്ച മനോഹരമായ ഗാനം പരിപാടിക്ക് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു. റവ. റെജിൻ രാജു സ്വാഗതവും അധ്യക്ഷ പ്രസംഗവും നടത്തി. അച്ചന്മാരുടെ സേവനങ്ങളെ അദ്ദേഹം സ്മരിച്ചു.
ഇടവകയുടെ സ്നേഹോപഹാരമായി അച്ചന്മാർക്ക് പുഷ്പഹാരങ്ങൾ അർപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ലിജി സഖറിയ (ക്വയർ & പ്രാർഥനാ ഗ്രൂപ്പുകൾ), ക്രിസ്റ്റീന രാജു & ജോഷ്വ സഖറിയ (യൂത്ത് ഫെലോഷിപ്പ് & യുവജനസഖ്യം), സോജി സഖറിയ (ഇടവക) എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇടവക ട്രസ്റ്റിമാരായ രാജു ചാക്കോ, റിപ്സൺ തോമസ് എന്നിവർ ചേർന്ന് അച്ചന്മാർക്ക് യാത്രയയപ്പു സമ്മാനം കൈമാറി. സൺഡേ സ്കൂളിനെ പ്രതിനിധീകരിച്ച് ലീ മാത്യു കൃതജ്ഞതയും ആശംസകളും അറിയിച്ചു.
യാത്രയയപ്പു മറുപടിയായി റവ റെജീവ് സുഗുവും റവ. എബ്രഹാം കുരുവിളയും സംസാരിച്ചു. തങ്ങളുടെ ശുശ്രൂഷാ വേളയിൽ ഇടവക നൽകിയ സഹകരണത്തിന് അവർ നന്ദി രേഖപ്പെടുത്തി. സാറാ ചെറിയാന്റെ പ്രാർഥനയോടെയും അച്ചന്റെ ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അച്ചന്മാരോടൊപ്പം സ്മരണിക ഫോട്ടോ എടുക്കുകയും ചെയ്തു.
International
അള്ജിയേഴ്സ് : തന്റെ ആത്മീയപിതാവായ വിശുദ്ധ അഗസ്റ്റിന്റെ പാദസ്പര്ശമേറ്റ പുണ്യഭൂമിയില് തീര്ഥാടകനായി വീണ്ടും ലെയോ പതിനാലാമന് മാര്പാപ്പ എത്തി. അള്ജീരിയയിലെ പുരാതനനഗരമായ അന്നാബാ (ഹിപ്പോ)യില് പ്രാദേശികസമയം ഇന്നലെ രാവിലെ പത്തോടെയാണു മാര്പാപ്പയെത്തിയത്.
സാര്വത്രികസഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും തത്വചിന്തകനും അഗസ്റ്റീനിയന് സന്യാസിയുമായ വിശുദ്ധ അഗസ്റ്റിന് 35 വര്ഷത്തോളം മെത്രാനായി ശുശ്രൂഷ ചെയ്ത ഈ വിശുദ്ധഭൂമിയില് സാര്വത്രികസഭാധ്യക്ഷന് എന്ന നിലയില് വീണ്ടുമെത്തിയപ്പോള് ഒരുനിമിഷം ലെയോ മാര്പാപ്പ പ്രാര്ഥനാനിമഗ്നനായി.
ആ വിശുദ്ധജീവിതത്തെ സ്മരിച്ച മാര്പാപ്പ, അള്ജീരിയന് മണ്ണില് വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സന്യസ്തരെയും അനുസ്മരിച്ചു പ്രാര്ഥിച്ചു. പുരാതന പള്ളിയുടെ അവശിഷ്ടങ്ങള്ക്കിടയിലൂടെ നടന്ന മാര്പാപ്പ അവിടെ പുഷ്പങ്ങള് അര്പ്പിക്കുകയും ഒലിവുതൈ നടുകയും ചെയ്തു.
ഇതേസമയം, അന്നാബായിലെ മ്യൂസിക് ഇന്സ്റ്റിറ്റ്യൂട്ടിലെ ഗായകസംഘം സമാധാനത്തെയും സാഹോദര്യത്തെയുംകുറിച്ചുള്ള വിശുദ്ധ അഗസ്റ്റിന്റെ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള ഗാനങ്ങള് ആലപിക്കുന്നുണ്ടായിരുന്നു. പത്രോസിന്റെ പിന്ഗാമിയായി വീണ്ടും ഇവിടെ തിരിച്ചെത്താന് തന്നെ സഹായിച്ച ദൈവികപരിപാലനയുടെ നിഗൂഢമായ പദ്ധതിക്ക് താന് നന്ദിയുള്ളവനാണെന്നു മാര്പാപ്പ പറഞ്ഞു.
അന്നാബായിലെ പുരാതനകേന്ദ്രങ്ങള് സന്ദര്ശിച്ചശേഷം ലിറ്റില് സിസ്റ്റേഴ്സ് ഓഫ് ദ പുവര് സന്യാസിനികള് നടത്തുന്ന മാ മായിസണ് അഗതിമന്ദിരം സന്ദര്ശിച്ച മാര്പാപ്പ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തി.
അന്തേവാസികളുമായി സംസാരിക്കവെ യുദ്ധങ്ങള്, അക്രമം, അനീതി, നുണകള് എന്നിവയാല് ദൈവത്തിന്റെ ഹൃദയം കീറിമുറിക്കപ്പെടുന്നുവെന്ന് മാര്പാപ്പ പറഞ്ഞു. ദൈവം ഇവിടെ വസിക്കുന്നുവെന്നും സ്നേഹവും സേവനവും എവിടെയുണ്ടോ അവിടെയെല്ലാം ദൈവം വസിക്കുന്നുവെന്നും മാര്പാപ്പ കൂട്ടിച്ചേര്ത്തു. ലിറ്റില് സിസ്റ്റേഴ്സ് ഓഫ് ദ പുവറിന്റെ അഗതിശുശ്രൂഷയെ മാര്പാപ്പ പ്രകീര്ത്തിക്കുകയും ചെയ്തു.
പ്രഭാഷണത്തിനുശേഷം എല്ലാവരെയും അഭിവാദ്യം ചെയ്ത മാര്പാപ്പ തൊട്ടടുത്തുള്ള അഗസ്റ്റീനിയന് ആശ്രമത്തിലേക്ക് കാല്നടയായി യാത്രയായി. ഉച്ചയ്ക്ക് 12 ഓടെ അവിടെയെത്തിയ മാര്പാപ്പ സമൂഹാംഗങ്ങളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.
1934നും 35നും ഇടയില് നിര്മിച്ചതാണ് ഈ ആശ്രമം. ആഫ്രിക്കയില്നിന്നുതന്നെയുള്ള മൂന്ന് സന്യസ്തരാണ് നിലവില് ഈ ഭവനത്തിലുള്ളത്. ഇവിടത്തെ സെന്റ് അഗസ്റ്റിന് ബസിലിക്കയില് വിശുദ്ധ കുര്ബാന അര്പ്പിച്ചശേഷം മാര്പാപ്പ അള്ജിയേഴ്സിലേക്കു മടങ്ങി.
അള്ജീരിയയിലെ ത്രിദിന സന്ദര്ശനം പൂര്ത്തിയാക്കി മാര്പാപ്പ ഇന്ന് കാമറൂണിലേക്കു തിരിക്കും.
District News
തൃശൂർ: ലോകത്തിലെ വിവിധയിടങ്ങളിൽനിന്നുള്ള പ്രകൃതിദൃശ്യങ്ങളും നഗരജീവിതവും ഉൾപ്പെടുത്തിയ യാത്രായാത്രികം - 2026 ഫോട്ടോപ്രദർശനം കേരള ലളിതകലാ അക്കാദമി ആർട്ട്ഗാലറിയിൽ ആരംഭിച്ചു. 163 യാത്രികരുടെ നാനൂറോളം ചിത്രങ്ങളാണു പദർശനത്തിലുള്ളത്.
വ്യത്യസ്തരാജ്യങ്ങളിലെ ജീവിതരീതികളും സംസ്കാരവും നിറയുന്ന ചിത്രങ്ങൾ കാണാൻ തിരക്കേറെയാണ്. ചിത്രങ്ങളെടുത്ത 163 ഫോട്ടോഗ്രാഫർമാരിൽ 103 പേരും സ്ത്രീകളാണെന്നതാണു സവിശേഷത. ആകാശവാണി പ്രോഗ്രാം അനൗണ്സർ വൈ.എസ്. പൗർണമി പ്രദർശനം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ചു. യാത്രായാത്രികത്തിനൊപ്പം കൂടുതൽ യാത്രകൾ ചെയ്ത സലീസ ടി. മാത്യൂസ്, ടി.എ. തങ്കം, കെ.പി. സുമ എന്നിവരെ ആദരിച്ചു. പ്രദർശനം 12നു സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് നാലിനു സിനിമാതാരം ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്യും. സിനിമാതാരം സുനിൽ സുഖദ സമ്മാനദാനം നിർവഹിക്കും.
ജനറൽ വിഭാഗത്തിലെ ആദ്യ മൂന്നുസ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതം കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കും. യാത്രാപഥത്തിലെ ഫോട്ടോകളിൽ ആദ്യ മൂന്നുസ്ഥാനക്കാർക്ക് 3000, 2000, 1000 രൂപയുടെ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. അടുത്തവർഷം മുതൽ മികച്ച യാത്രാവിവരണഗ്രന്ഥത്തിനു കാഷ് അവാർഡ് നൽകുമെന്നു കോ-ഓർഡിനേറ്റർ രാജൻ തലോർ അറിയിച്ചു.
Kerala
പാലക്കാട്: പ്രിയപ്പെട്ടവരുടെ കണ്ണീരിനെ സാക്ഷിയാക്കി ശ്രീനന്ദ യാത്രയായി. കർണാടകയിലെ ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് കൊക്കയിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്ത പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിച്ചു.
ചിക്കമഗളൂരുവിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണു മൃതദേഹവുമായി ബന്ധുക്കൾ പാലക്കാട്ടെ വീട്ടിലേക്കു യാത്ര തിരിച്ചത്.
ഇന്നലെ രാവിലെ 10.50ഓടെ കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലേക്ക് ശ്രീനന്ദയുടെ ചേതനയറ്റ ശരീരവുമായി ആംബുലൻസ് എത്തി. പത്തുമിനിട്ട് മൃതദേഹം വീടിനുള്ളിൽ വച്ചു. തുടർന്ന് 11.15ഓടെ വീട്ടുമുറ്റത്തു പൊതുദർശനത്തിനുവച്ചു.
ശ്രീനന്ദയെ അവസാനമായി ഒരുനോക്ക് കാണാൻ നാടൊന്നാകെ ഒഴുകിയെത്തി. വി.കെ. ശ്രീകണ്ഠൻ എംപി, കെ. പ്രേംകുമാർ എംഎൽഎ, മുൻ എംഎൽഎ പി.കെ. ശശി, മറ്റു ജനപ്രതിനിധികൾ എന്നിവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
ഏപ്രിൽ നാലിനാണു കടമ്പഴിപ്പുറത്തുനിന്നു അച്ഛനും അമ്മയുമുൾപ്പെടെ 40 പേരോടൊപ്പം ശ്രീനന്ദ കർണാടകത്തിലേക്കു വിനോദയാത്ര പോയത്. ഏഴിന് ഹംപി സന്ദർശിച്ചശേഷം വൈകീട്ട് മാണിക്യധാരയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് 5:20നുശേഷമാണു ശ്രീനന്ദയെ കാണാതായത്. കുട്ടികൾക്കൊപ്പം ഫോട്ടോയെടുത്ത് മലമുകളിലേക്കു കയറിയ ശ്രീനന്ദ തിരിച്ചിറങ്ങുന്നതിനിടെ അപ്രത്യക്ഷയാവുകയായിരുന്നു.
ഉടൻ തെരച്ചിൽ ആരംഭിച്ചെങ്കിലും നാലു ദിവസങ്ങൾക്കുശേഷം മൃതദേഹം 1500 അടി താഴ്ചയിൽ കൊക്കയിൽനിന്നു കണ്ടെത്തുകയായിരുന്നു.
District News
കനകക്കുന്ന്: കുടിയാന്മല കനകക്കുന്നിലെ കരുണാമയനായ ഈശോയുടെ തീർഥാടന പള്ളിയിൽ ഒമ്പത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ജെറിൻ പന്തല്ലൂപറമ്പിൽ കൊടിയേറ്റി.
ദുഃഖ ശനി മുതൽ 12 പുതു ഞായർ വരെയാണ് തിരുനാൾ ആഘോഷങ്ങൾ. 11 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നിന് തിരുക്കർമങ്ങൾ ആരംഭിക്കും. ദൈവകരുണയുടെ മൂന്നുമണിക്കൂർ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരിക്കും . പത്തിന് ആഘോഷമായ റാസ കുർബാനയ്ക്ക് കുടിയാന്മല വികാരി ഫാ. പോൾ വള്ളോപ്പിള്ളിൽ കാർമികത്വം വഹിക്കും. പതിനൊന്നിന് തിരുക്കർമങ്ങൾക്ക് ശേഷം ആഘോഷമായ പ്രദക്ഷിണം, കോഴിക്കോട് ബിഗ് ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡാൻസ് എന്നിവയും നടക്കും.
കരുണയുടെ തിരുനാൾ ദിനമായ 12ന് പുതു ഞായറാഴ്ച തിരുക്കർമങ്ങൾക്ക് പ്രശസ്ത ധ്യാനഗുരു ഫാ. ജിൻസ് ചീങ്കല്ലേൽ നേതൃത്വം നൽകും.
Kerala
മലയാറ്റൂർ: ക്രിസ്തുവിന്റെ പീഡാനുഭവസ്മരണ പുതുക്കി വലിയ ആഴ്ചയിൽ മലയാറ്റൂർ കുരിശുമുടി കയറാൻ പതിനായിരങ്ങളെത്തി. രക്ഷകന്റെ സഹനയാത്രയെ അനുസ്മരിച്ച് കുരിശു വഹിച്ചും കുരിശിന്റെ വഴി ചൊല്ലിയുമാണു വിശ്വാസികളേറെയും മല കയറിയത്.
ഒറ്റയ്ക്കും ചെറുസംഘങ്ങളായും തീർഥാടകർ മല ചവിട്ടി. കാൽനടയായി എത്തിയ തീർഥാടകർ ഇത്തവണ ഏറെയാണ്. ദൂരസ്ഥലങ്ങളിൽനിന്ന് ദിവസങ്ങളോളം നടന്നാണ് ചിലരെത്തിയത്. യേശുവിന്റെ പീഡാനുഭവ യാത്രയിലെ 14 സംഭവങ്ങളെ ഓർമിപ്പിക്കുന്ന 14 സ്ഥലങ്ങളിൽ മെഴുകുതിരികൾ കത്തിച്ചു പ്രാർഥിച്ചായിരുന്നു മലകയറ്റം.
കുരിശുമുടി പള്ളിയിൽ ദിവ്യബലിയിലും പ്രാർഥനകളിലും പങ്കെടുത്തും പൊൻകുരിശും മാർതോമ ശ്ലീഹായുടെ കാൽപാദ മുദ്രയും വണങ്ങിയുമാണു തീർഥാടകർ മലയിറങ്ങുന്നത്.
പെസഹാതലേന്നു മുതൽ കുരിശുമുടിയിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. ദുഃഖവെള്ളിയാഴ്ചയും ഇന്നലെയും മലയാറ്റൂരിലേക്കുള്ള വഴികൾ തീർഥാടകരുടെ വാഹനങ്ങൾ കൊണ്ടു നിറഞ്ഞു.
തീർഥാടകർക്കായി വിവിധ ഇടങ്ങളിൽ സൗജന്യമായി ഭക്ഷണം, വെള്ളം, ലഘുപാനീയങ്ങൾ എന്നിവ ഒരുക്കിയിരുന്നു. പള്ളിയും സന്നദ്ധസംഘടനകളും വിശ്രമസൗകര്യങ്ങളും ഒരുക്കി. ദുഃഖവെള്ളിയാഴ്ച താഴത്തെ പള്ളിയിലും കുരിശുമുടിയിലും വിലാപയാത്രയും മറ്റു ശുശ്രൂഷകളും ഭക്തിസാന്ദ്രമായി.
വലിയ ശനി തിരുക്കർമങ്ങളും അർധരാത്രിയിൽ ഉയിർപ്പിന്റെ തിരുക്കർമങ്ങളും നടന്നു. ചടങ്ങുകൾക്ക് വികാരി ഫാ. ജോസ് ഒഴലക്കാട്ട് നേതൃത്വം നൽകി. അടുത്ത ഞായറാഴ്ചയാണു പുതുഞായർ തിരുനാൾ.
District News
കാളമുറി: ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം പെരുമ്പടപ്പ ഈസ്റ്റ് യുപി സ്കൂളിൽ വാർഷികാ ഘോഷവും വിരമിക്കുന്ന അധ്യാപിക എസ്.ജി. ബിന്ദുവിനു യാത്രയയപ്പും നൽകി. ചിത്രകാരൻ ഡാവിഞ്ചി സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പത്മജ അജയൻ അധ്യക്ഷയായി. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നൗമി പ്രസാദ് പ്രതിഭകളെ ആദരിച്ചു.
എസ്ആർജി കൺവീനർ എ.എസ്. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. പൂർവ വിദ്യാർഥികളായ ഡോ. ഐ. കെ. ഗോപാലകൃഷ്ണൻ, ഡോ. കെ.സി. പ്രകാശൻ, ഡോ. കെ.എസ്. സുഗതൻ എന്നിവർ കുട്ടികൾക്കുള്ള എൻഡോവ്മെന്റുകൾ വിതരണം ചെയ്തു.
മാനേജ്മെന്റ്് പ്രതിനിധികളായ പി.വി. സുദീപ്കുമാർ, മോഹനൻ കണ്ണമ്പുള്ളി, പ്രധാനാ ധ്യാപിക സി.പി. സവിത, എംപിടിഎ പ്രസിഡന്റ്് പ്രിൻസി ബിജു, എസ്എൻജിഎസ് സമാജം സെക്രട്ടറി ടി.എൻ. അജയകുമാർ, വായനശാല പ്രസിഡന്റ്് പ്രതാപൻ മേനോത്ത്, സ്കൂൾ ലീഡർ പി.ജെ. അനയ്ജോഷ്, സീനിയർ അധ്യാപിക എം.എ. റീജ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ റേഡിയോയുടെ ഉദ്ഘാടനവും നടന്നു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
Kerala
മലയാറ്റൂർ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മലയാറ്റൂർ കുരിശുമുടിയിൽ തീർഥാടനം നടത്തി.
രാവിലെ ആറോടെ മലയടിവാരത്ത് എത്തിയ മേജർ ആർച്ച്ബിഷപ്പിനെ റോജി എം. ജോൺ എംഎൽഎ, കൈക്കാരൻമാരായ ജോർളി ഈരത്തറ, ആബേൽ കപ്യാരുകുടിയിൽ, ടിനു തറയിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
മാർത്തോമ്മാ ശ്ലീഹായുടെ രൂപത്തിനു മുന്നിൽ പ്രാർഥന നടത്തിയശേഷമാണ് മലകയറ്റം ആരംഭിച്ചത്. കുരിശുമുടിയിൽ എത്തിയ മാർ തട്ടിലിനെ കുരിശുമുടി സ്പിരിച്ച്വൽ ഡയറക്ടർ ഫാ. ആന്റണി നടുവത്തുശേരി സ്വീകരിച്ചു.
കുരിശുമുടി പള്ളിയിൽ പ്രാർഥന നടത്തിയശേഷം പൊൻകുരിശും മാർത്തോമ്മാ ശ്ലീഹായുടെ കാൽപ്പാദവും വണങ്ങി. തന്നെ സമീപിച്ച വിശ്വാസികൾക്ക് ആശീർവാദം നല്കിയാണ് മേജർ ആർച്ച്ബിഷപ് മലയിറങ്ങിയത്.
മലയിറങ്ങുമ്പോൾ, കുരിശുമുടിയിൽ ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട മാർ തട്ടിൽ അവരുമായി സൗഹൃദം പങ്കുവയ്ക്കുകയും അവർക്കായി പ്രാർഥന നടത്തുകയും ചെയ്തു.
സീറോമലബാർ സഭയിലെ വൈദികരും സന്യസ്തരും മേജർ ആർച്ച്ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. 2019ലാണ് മാർ തട്ടിൽ അവസാനമായി കുരിശുമുടി തീർഥാടനം നടത്തിയത്. അന്ന് തൃശൂരിൽനിന്ന് കാൽനടയായാണ് എത്തിയത്.
District News
വെള്ളറട: പ്രസിദ്ധ തീര്ഥാടന കേന്ദ്രമായ തെക്കന് കുരിശുമല 69-ാമത് തീര്ഥാടനത്തിനു തിരക്കേറുന്നു. തീര്ഥാടനത്തിന്റെ നാലാം ദിനമായിരുന്ന ഇന്നലെ തീര്ഥാടകരുടെ എണ്ണം വര്ധിച്ചു. കുരിശുമല നെറുകയില് രാവിലെ ഒന്പതിനു നടന്ന ആഘോഷമായ ദിവ്യബലിക്കു ഡയറക്ടര് മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് മുഖ്യകാര്മികത്വം വഹിച്ചു.
ഫാ. അജീഷ് ക്രിസ്തു, ഫാ.ജെസ്റ്റിന് ഫ്രാന്സിസ് എന്നിവര് സഹകാര്മികരായിരുന്നു. സംഗമവേദിയിലും നെറുകയിലും ആരാധനാചാപ്പലിലുമായി നടന്ന ശൂശ്രുഷകള്ക്കു ഫാ. അനീഷ് ആന്റോ, ഫാ. ഫ്രാങ്ക്ളിന് വിക്ടര്, റവ. ഡോ. ഗ്രിഗറി ആര്ബി, റവ. ലോഡ്വിന് ലോറന്സ്, ഫാ. രജീഷ് ബാബു, റവ. ഡി.ആര്. ധര്മരാജ്, റവ. ഷിന്റോ സ്റ്റാന്ലി എന്നിവര് കാര്മികത്വം വഹിച്ചു. രാവിലെ ഒന്പതിനു സംഗമ വേദിയില് ദൈവിക കൃപാസാക്ഷ്യം, 9.30ന് നിത്യജീവിതാനുഭവ ധ്യാനം എന്നിവ നടന്നു.
ഫാ. ജെറാള്ഡ് മത്യാസ് കാർമികത്വം വഹിച്ചു. ആറിനു നടന്ന ആഘോഷമായ ദിവ്യബലിക്കു മോണ്. ഡോ.ജോസ് റാഫേല് മുഖ്യ കാര്മികത്വം വഹിച്ചു. 8.30നും 11നും ക്രിസ്തീയ സംഗീതാര്ച്ചനയും നടന്നു.
District News
കോട്ടപ്പുറം: അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ 800 -ാം മഹാചരമവാർഷികത്തോടനുബന്ധിച്ച് ലെയോ മാർപാപ്പ പ്രഖ്യാപിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ വർഷം കോട്ടപ്പുറം രൂപതയിൽ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് ഫ്രാൻസിസ്കൻ വൈദികരാൽ സ്ഥാപിതമായ ചിരപുരാതനമായ തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിലെ വിശുദ്ധ കവാടം ആശീർവദിച്ച് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ വിശ്വാസികൾക്കു തുറന്നുകൊടുത്തു.
കോട്ടപ്പുറം രൂപതയിൽ ഫ്രാൻസിസ്കൻ ജൂബിലിവർഷത്തിൽ ഔദ്യോഗികമായി ദണ്ഡവിമോചനം നേടുന്നതിനുള്ള ഏകദേവാലയമായി തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി പള്ളിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ ഡിക്രി ചാൻസലർ റവ.ഡോ. ഹെൽവസ്റ്റ് റൊസാരിയോ വായിച്ചു.
ഫ്രാൻസിസ്കൻ വർഷത്തിൽ കോട്ടപ്പുറം രൂപതയിൽ നടക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം തിരിതെളിച്ച് ബിഷപ് നിർവഹിച്ചു. തുടർന്നുനടന്ന പൊന്തിഫിക്കൽ ദിവ്യബലിക്കും ബിഷപ് മുഖ്യകാർമികത്വം വഹിച്ചു. ഫാ. റോബിൻ ഡാനിയൽ ഒഎഫ്എം വചനസന്ദേശം നൽകി. തുരുത്തിപ്പുറം പള്ളി വികാരി ഫാ. ജോയ് സ്രാമ്പിക്കലും സഹവികാരി ഫാ. സ്റ്റെഫിൻ സ്റ്റീഫൻ പിഎംഐ യും നേതൃത്വം നൽകി.
District News
എടത്വ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയില് പങ്കെടുക്കുന്നതിന്റെ ഭാഗമായി തലവടി യുഡിഎഫിന്റെ നേത്യത്വത്തില് സ്വാഗതസംഘം രൂപീകരിച്ചു.
അഴിമതിയും, ധൂര്ത്തും നിറഞ്ഞ ഏകാധിപതിയുടെ പത്ത് വര്ഷത്തെ ദുര്ഭരണത്തില് നിന്നും കേരളത്തെ രക്ഷിക്കാന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന പുതുയുഗ യാത്രയില് തലവടി നോര്ത്ത് മണ്ഡലത്തില് നിന്നും നൂറുകണക്കിന് പ്രവര്ത്തകരെ പങ്കെടുപ്പിക്കാനാണ് യുഡിഎഫ് നേതൃയോഗത്തിന്റെ തീരുമാനം.
സ്വാഗതസംഘ രൂപീകരണ യോഗം തലവടി പഞ്ചായത്ത് പ്രസിഡന്റും കേരളാ കോണ്ഗ്രസ് (ജേക്കബ്) സംസ്ഥാന വൈസ് ചെയര്മാനുമായ ബാബു വലിയവീടന് ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ചെയര്മാന് ബിജു പാലത്തിങ്കല് അധ്യക്ഷത വഹിച്ചു. കേരളാ കോണ്ഗ്രസ് ഉന്നതാധികാരസമതി അംഗം പ്രകാശ് പനവേലി, യുഡിഎഫ് കണ്വീനര് കെ.പി. കുഞ്ഞുമോൻ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് വര്ഗീസ് കോലത്തുപറമ്പിൽ, പഞ്ചായത്തംഗങ്ങളായ വി.ആര്. സിന്ധു, റെറ്റി ചെറിയാൻ, മോളമ്മ ഔസേഫ്, റീത്താമ്മ ജോസഫ്, സരിത പ്രതീപ് എന്നിവര് പ്രസംഗിച്ചു.
International
കാഠ്മണ്ഡു: ഹിമാലയ രാജ്യമായ നേപ്പാളിലേക്ക് ഇന്ത്യയിൽനിന്ന് തീർഥാടനത്തിനായി നേരിട്ട് ബസ് സർവീസ് ആരംഭിച്ചു.
ഡൽഹിയെയും നേപ്പാളിലെ ബേനി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിച്ചുള്ള ബസ് സർവീസാണിത്. ഗന്ധകി പ്രവിശ്യയിലെ മുസ്താംഗ് ജില്ലയിലുള്ള പ്രശസ്തമായ മുക്തിനാഥ് വിഷ്ണുക്ഷേത്രത്തിലേക്കുള്ള കവാടമാണ് ബേനി.
ഹിന്ദുക്കൾ വിഷ്ണുവായും ബുദ്ധസന്യാസികൾ അവലോകിതേശ്വര എന്ന മൂർത്തിയായും ആരാധികുന്ന ഇടമാണ് മുക്തിനാഥ്. നേപ്പാൾ- ഇന്ത്യ സൗഹൃദയാത്ര എന്നു പേരിട്ട ഈ തീർഥാടനയാത്ര ബേനി മുനിസിലിപ്പാലിറ്റി മേയർ സുരത് കേശി ഉദ്ഘാടനം ചെയ്തു.
മോഡേൺ എറ ടൂർസ് ആൻഡ് ട്രാവൽസിന്റെയും സൃഷ്ടിയതായത് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബസുകളാണ് സർവീസിനായുള്ളത്. 1,400 കിലോമീറ്റർ ദൈർഘ്യമുള്ള യാത്രയ്ക്ക് 27 മണിക്കൂർ സമയമെടുക്കും.
Kerala
തിരുവനന്തപുരം: നാലര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം ചെറിയപള്ളിയെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി.
കട്ടപ്പനയെ വിനോദസഞ്ചാര ഹബ്ബാക്കിക്കൊണ്ട് കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചു.
തിരുവനന്തപുരം ഉഴമലയ്ക്കൽ പഞ്ചായത്തിലെ മങ്ങാട്ടുപാറയിൽ പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി സോഫ്റ്റ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി ഒരു കോടി രൂപ ബജറ്റിൽ നീക്കിവച്ചു.
District News
കാഞ്ഞിരപ്പള്ളി: ചെറുപുഷ്പ മിഷന്ലീഗിന്റെ ആഭിമുഖ്യത്തില് നിലയ്ക്കല് തീർഥാടനം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് തീർഥാടന സന്ദേശം നല്കി.
തുലാപ്പള്ളി മാര്ത്തോമ്മാശ്ലീഹാ തീർഥാടന പള്ളിയില്നിന്ന് എരുമേലി ഫൊറോനയിലെ ഇടവകകള് ആഘോഷമായി തിരുശേഷിപ്പ് ആങ്ങമൂഴി പാലത്തിങ്കല് കൊണ്ടുവരികയും തുടര്ന്ന് ആങ്ങമൂഴി പാലത്തിങ്കല്നിന്ന് നിലയ്ക്കല് എക്യുമെനിക്കല് പള്ളിയിലേക്ക് വിശ്വാസപ്രഘോഷണറാലി നടത്തുകയും ചെയ്തു.
രൂപതയിലെ നവവൈദികരായ ഫാ. ജോസഫ് വട്ടോത്ത്, ഫാ. ഇമ്മാനുവേല് മണിമല, ഫാ. വര്ഗീസ് തുണ്ടത്തില്, ഫാ. സെബാസ്റ്റ്യന് ആക്കാട്ട് എന്നിവര് നിലയ്ക്കല് എക്യുമെനിക്കല് പള്ളിയില് വിശുദ്ധ കുര്ബാന അര്പ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളില്നിന്നായി രണ്ടായിരത്തിൽപരം കുട്ടികളും വൈദികരും സന്യസ്തരും അധ്യാപകരും മാതാപിതാക്കളും റാലിയില് അണിനിരന്നു.
കാഞ്ഞിരപ്പള്ളി രൂപത സിഎംഎല് ഡയറക്ടര് ഫാ. തോമസ് വാളന്മനാല്, അസിസ്റ്റന്റ് ഡയറക്ടര് ഫാ. ബോബി വേലിക്കകത്ത്, ഫാ. ജോസ് തട്ടാംപറമ്പില്, ഫാ. ജോബി അറക്കപ്പറമ്പില്, ഫാ. ജയിംസ് കൊല്ലംപറമ്പില്, ഫാ. ആന്റണി തുണ്ടത്തില്, ഫാ. ജോസഫ് ഏറത്ത്, ഫാ. തോമസ് പാലുക്കുന്നേല്, ഫാ. വര്ഗീസ് പൊട്ടുകുളം, ഫാ. ഇമ്മാനുവല് കളപ്പുരക്കല്, സിസ്റ്റര് കൊച്ചുറാണി എസ്എച്ച്, ബ്രദര് ബെന് പാണ്ടിയാംപറമ്പില്, രൂപത പ്രസിഡന്റ് ജോബിന് വരിക്കമാക്കല്, രാജു കാളിയാത്ത്, സിഎംഎല് എക്സിക്യൂട്ടീവ് അംഗങ്ങള് എന്നിവര് നേതൃത്വം നല്കി.
District News
ചെങ്ങളം: സെന്റ് ആന്റണീസ് തീർഥാടന പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ഫെബ്രുവരി അഞ്ചുമുതൽ എട്ടുവരെ നടക്കുമെന്ന് വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, സഹവികാരി ഫാ. നോബി വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഫെബ്രുവരി നാലുവരെ നടക്കും.
ഇന്നു മുതൽ 31 വരെ രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. ഫെബ്രുവരി ഒന്നിനു രാവിലെ 5.30നും ഏഴിനും 9.30നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. രണ്ടിനു രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. മൂന്നിന് രാവിലെ 5.30നും 6.45നും 11നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന. നാലിന് രാവിലെ 6.15നും വൈകുന്നേരം 5.30നും വിശുദ്ധ കുർബാന, നൊവേന.
അഞ്ചിന് രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം 4.45ന് കൂട്ടായ്മകളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുർബാന, രാത്രി ഏഴിന് സ്നേഹവിരുന്ന്. ആറിനു രാവിലെ 6.15ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, പ്രാർഥന, നേർച്ച വിതരണം, വാഹന വെഞ്ചരിപ്പ്, രാത്രി ഏഴിന് നാടകം. ഏഴിനു രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന, നൊവേന, രാത്രി ഏഴിന് ജപമാല പ്രദക്ഷിണം, എട്ടിന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, 8.15ന് നൃത്ത സംഗീത സംഘനാടകം.
എട്ടിനു രാവിലെ 5.30ന് വിശുദ്ധ കുർബാന, നൊവേന, ഏഴിന് വിശുദ്ധ കുർബാന, 10ന് റാസ കുർബാന, നൊവേന, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, നൊവേന, ആറിന് സെന്റ് ജോർജ് കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി 8.15ന് സമാപന ആശീർവാദം, നേർച്ചസാധനങ്ങളുടെ ലേലം, 8.30ന് മ്യൂസിക്കൽ നൈറ്റ്.
മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളിയിൽ
എലിക്കുളം: മടുക്കക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. വർഗീസ് ആലുങ്കൽ അറിയിച്ചു.
നാളെ വൈകുന്നേരം 5.30ന് കൊടിയേറ്റ്, വിശുദ്ധ കുർബാന, സന്ദേശം. 31നു വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് കണ്ടത്തിൽപ്പടിയിലേക്ക് പ്രദക്ഷിണം. ഫെബ്രുവരി ഒന്നിനു രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, ആറിന് തെക്കേപന്തലിലേക്ക് പ്രദക്ഷിണം, രാത്രി 7.15ന് വടക്കേപന്തലിലേക്ക് പ്രദക്ഷിണം, 9.10ന് വാദ്യമേളസംഗമം.
മുക്കൂട്ടുതറ സെന്റ് തോമസ് പള്ളിയിൽ
മുക്കൂട്ടുതറ: സെന്റ് തോമസ് പള്ളിയിൽ മാർത്തോമ്മാശ്ലീഹായുടെയും പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുമെന്ന് വികാരി ഫാ. ആന്റണി കോട്ടൂർ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റ്, 4.45ന് വിശുദ്ധ കുർബാന, സന്ദേശം, സെമിത്തേരി വെഞ്ചരിപ്പ്, നേർച്ച വിതരണം. 31നു രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാന. ഫെബ്രുവരി ഒന്നിനു രാവിലെ ആറിന് വിശുദ്ധ കുർബാന, സന്ദേശം, ഒന്പതിന് തിരുനാൾ കുർബാന, 11ന് പള്ളി ചുറ്റി പ്രദക്ഷിണം.
District News
വെള്ളറട: പ്രസിദ്ധ പരിസ്ഥിതി തീര്ഥാടന കേന്ദ്രമായ കൂനിച്ചി കര്മലമാതാ മല എട്ടാമത് തീര്ഥാടനത്തിന്റെ അഞ്ചാമത് ദിനത്തിൽ തീർഥാടകരുടെ വന് തിരക്ക്. ഞായറാഴ്ച രാവിലെ മുതല് തീര്ഥാടകരുടെ പ്രവാഹമാണ് ഇവിടേയ്ക്ക് അനുഭവപ്പെടുന്നത്.
രാവിലെ ആറിനു നെയ്യാറ്റിന്കര തിരുപുറം സെന്റ് ഫ്രാന്സീസ് സേവ്യര് ഇടവകയുടെ നേതൃത്വത്തില് തീര്ഥാടനം നടന്നു. ഇടവക വികാരി ഫാ. ജിബിന്രാജ് നേതൃത്വം നല്കി. വൈകുന്നേരം മൂന്നിനു ജപമാല, ലിറ്റിനി, നൊവേന എന്നിവയും തുടര്ന്ന് മരിയന് പ്രഭാഷണവും നടന്നു.
കര്മലമാതാ മലയില് ഉച്ചയ്ക്ക് രണ്ടിനു നടന്ന ആഘോഷമായ ദിവ്യബലിക്കു പേയാട് മൈനര് സെമിനാരി പ്രീഫെക്ട് ഫാ. വി.ഒ. ജിനോയും നാലിനു നടന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ജിബിന് രാജും മുഖ്യ കാര്മികത്വം വഹിച്ചു. വൈകുന്നേരം ആറിനു കുരിശുമല സംഗമ വേദിയില് പീസ് ഫെസ്റ്റ് 2025 പരിപാടികള്ക്ക് തിരുപുറം ഇടവക നേതൃത്വം നല്കി. തുടര്ന്ന് ശാലോം 2025 ആഘോഷവും നടന്നു.
ഇന്നു വൈകുന്നേരം ആറിനു നടക്കുന്ന ആഘോഷമായ പുതുവത്സര ദിവ്യബലിയ്ക്ക് മോണ്. ഡോ. വിന്സന്റ് കെ. പീറ്റര് മുഖ്യകാര്മികത്വം വഹിക്കും. തുടര്ന്ന് വെളിച്ചം 2026 പരിപാടിയും സംഘടിപ്പിക്കും.
Kerala
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്മശാസ്താ ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില് മേല്ശാന്തി പ്രസാദ് നമ്പൂതിരി നട തുറക്കും. ഇന്നു പ്രത്യേക പൂജകളുണ്ടാകില്ല. നാളെ പതിവ് പൂജകള്ക്ക് പുറമേ നെയ്യഭിഷേകവും ആരംഭിക്കും.
മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 11ന് എരുമേലി പേട്ടതുള്ളല് നടക്കും. 12ന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. 13ന് പന്പാസദ്യയും പമ്പാവിളക്കും നടക്കും. 14ന് ആണ് മകരവിളക്ക്. ചടങ്ങുകള് പൂര്ത്തിയാക്കി ജനുവരി 20നു രാവിലെ നട അടയ്ക്കും.
ഭക്തജനത്തിരക്ക് ഏറുന്ന മകരവിളക്കു കാലയളവിലേക്ക് ദേവസ്വം ബോര്ഡിന്റെയും വിവിധ സര്ക്കാര് വകുപ്പുകളുടെയും നേതൃത്വത്തില് ക്രമീകരണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്. വെര്ച്വല് ക്യൂ കൂടാതെ നിശ്ചിത എണ്ണം സ്പോട്ട് ബുക്കിംഗ് സൗകര്യങ്ങളും മകരവിളക്ക് കാലത്ത് തുടരും.
Kerala
കാക്കനാട്: ക്രിസ്മസിന്റെ ഗൗരവമുള്ള വിചാരങ്ങളിൽ ദൈവത്തിന് ഇടം നൽകുന്നതു മാത്രമല്ല, മനുഷ്യർക്കു വാതിലുകൾ തുറക്കുന്നതും ഉൾക്കൊള്ളപ്പെട്ടിരിക്കുന്നുവെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ തന്റെ ക്രിസ്മസ് സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.
ദൈവത്തിനും മനുഷ്യർക്കും നമ്മുടെ പരിസരങ്ങളിൽ ഇടം ഒരുക്കിക്കൊണ്ടും സംഭാഷണത്തിന്റെ സംസ്കാരം വളർത്തിയെടുത്തുകൊണ്ടുമാണ് ഇതു യാഥാർഥ്യമാക്കാൻ കഴിയുന്നതെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
ക്രിസ്മസ് സമാധാനത്തിന്റെയും ആനന്ദത്തിന്റെയും തിരുനാളാണ്. തിരുപ്പിറവി നമുക്ക് നൽകുന്ന ദൗത്യം, ഈ സമാധാനവും ആനന്ദവും നമുക്കുള്ളിൽ അനുഭവിക്കുകയെന്നതു മാത്രമല്ല, അത് മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയെന്നതുകൂടിയാണ്. ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നത്, ഇടം ഒരുക്കുന്നതിന്റെയും സ്വീകരിക്കുന്നതിന്റെയും ആത്മീയതയാണ്.
ദൈവവചനം തന്റെയു ള്ളിൽ വസിക്കാൻ പരിശുദ്ധ മറിയം ഹൃദയത്തിന്റെ മുഴുവൻ ഇടവും തുറന്നുകൊടുത്തു. ദൈവത്തിന്റെ പദ്ധതിക്ക് വഴങ്ങിക്കൊണ്ട് യൗസേപ്പ് തന്റെ ജീവിതം സമർപ്പിച്ചു. ഇടയരും ജ്ഞാനികളും, തങ്ങളുടേതായ സൗകര്യങ്ങളും സുരക്ഷിതത്വങ്ങളും വിട്ട്, ദിവ്യശിശുവിനെ സ്വീകരിക്കാൻ സന്നദ്ധരായി. ദൈവത്തിനും സഹജീവികൾക്കും സ്ഥലം ഒരുക്കാതെ ക്രിസ്മസ് പൂർണമാകുന്നില്ലെന്ന് ഈ ജീവിത മാതൃകകൾ നമ്മെ ഓർമിപ്പിക്കുന്നു.
ദൈവത്തിന് ഇടംകിട്ടാതെ പോയ സത്രങ്ങൾ വർത്തമാനകാലത്തിലും അടഞ്ഞുകിടക്കുന്നുണ്ട്. ദൈവത്തിനും സ്വാധീനമില്ലാത്ത മനുഷ്യർക്കും ഇടം ലഭിക്കാതെപോകുന്ന പരിതോവസ്ഥകളുടെ പ്രതീകമാണത്. ഇന്നും ദൈവം മനുഷ്യഹൃദയങ്ങളിൽ, കുടുംബങ്ങളിൽ, സാമൂഹിക സംവിധാനങ്ങളിൽ ഒരു ഇടം തേടിക്കൊണ്ടിരിക്കുന്നു. പക്ഷേ, തിരക്കേറിയ ജീവിതക്രമവും സ്വാർഥത നിറഞ്ഞ കാഴ്ചപ്പാടും കൊണ്ടുനടക്കുന്ന മനുഷ്യൻ ദൈവത്തിന്റെ സന്ദർശനത്തിനും സാന്നിധ്യത്തിനും വില കല്പിക്കുന്നില്ല എന്നതാണ് സത്യം.
ദൈവത്തിനായി സമയം കണ്ടെത്താൻ കഴിയാത്ത ജീവിതം, ആന്തരികമായി ശൂന്യമാകാൻ തുടങ്ങുന്നു. ദൈവത്തിന് ഇടം നിഷേധിക്കപ്പെടുമ്പോൾ, കുടുംബജീവിതം ദുർബലമാകുന്നു. ബന്ധങ്ങൾ ഉപഭോഗവസ്തുക്കളായി മാറുന്നു.ക്ഷമയും സഹിഷ്ണുതയും സഹനവും പരസ്പര ബഹുമാനവുംപോലുള്ള മൂല്യങ്ങൾ സമൂഹത്തിൽ അപ്രസക്തമാകുന്നു.
സാമൂഹിക തലത്തിൽ ഇത് വിഭജനത്തിനും ധ്രുവീകരണങ്ങൾക്കും സംഘർഷങ്ങൾക്കും വഴിവയ്ക്കുന്നു. ഇന്നത്തെ ലോകം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളും ആത്മഹത്യകളും യുദ്ധങ്ങളും സാമൂഹിക അസ്ഥിരതകളും ഈ ആത്മീയ ശൂന്യതയുടെ ഭയാനകമായ ഫലങ്ങളാണ്. ഇന്ന് രാജ്യങ്ങളും സമൂഹങ്ങളും നേരിടുന്ന വലിയൊരു വെല്ലുവിളിയും ഒപ്പം സാധ്യതയുമാണ് കുടിയേറ്റം.
യൗസേപ്പിനെയും മറിയത്തെയുംപോലെ കുടിയേറ്റത്തിനു വിധിക്കപ്പെടുന്നവർ നിസഹായരും അപമാനിതരുമായി അടഞ്ഞ വാതിലുകളുടെ മുൻപിൽ ഇന്നും നിൽക്കുന്നുണ്ട്. അവർ തീർച്ചയായും മാനിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യപ്പെടണം. അതേസമയം, കുടിയേറ്റം സൃഷ്ടിക്കുന്ന വെല്ലുവിളികളും അവഗണിക്കാനാവില്ല. സ്വാഗതം ലഭിച്ച സ്ഥലങ്ങളിൽ ചിലപ്പോൾ കുടിയേറ്റക്കാർ സാംസ്കാരിക സംഘർഷങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും കാരണമാകുന്ന അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നാം കാണുന്നു. ഇവിടെ ദ്വിമുഖമായ ഉത്തരവാദിത്വമാണ് നമുക്കുള്ളത്: സ്വീകരിക്കുന്ന സമൂഹം മനുഷ്യത്വത്തോടെ വാതിലുകൾ തുറക്കണം; അതേസമയം കുടിയേറ്റക്കാർ അവർ എത്തിച്ചേരുന്ന സമൂഹത്തിന്റെ നിയമങ്ങളും സംസ്കാരവും മൂല്യങ്ങളും ആദരിക്കാനും പഠിക്കണം.
തിരുക്കുടുംബത്തിന്റെ മാതൃക
ഈ സന്ദർഭത്തിൽ തിരുക്കുടുംബത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ ഒരു ഉദാത്തമായ മാതൃകയായി നിലകൊള്ളുന്നു. ഹെറോദേസിന്റെ ഭീഷണിയിൽനിന്നു രക്ഷപ്പെടാൻ യൗസേപ്പും മറിയവും ഉണ്ണിയേശുവിനെയും കൂട്ടി ഈജിപ്തിൽ അഭയംതേടിയത് ചരിത്രത്തിലെ ആദ്യ കുടിയേറ്റകഥകളിലൊന്നാണ്. അവർ അന്യദേശത്തായിരുന്നു; എന്നാൽ അവർ ആ നാടിന്റെ സംസ്കാരത്തെയും സാഹചര്യങ്ങളെയും ആദരിച്ചു ജീവിച്ചു. അധികാരം തേടിയോ കലാപം സൃഷ്ടിച്ചോ അല്ല, സഹിഷ്ണുതയോടും വിനയത്തോടെയും കൂടെ അവിടെ അവർ അധ്വാനിച്ചു ജീവിച്ചു. അതുവഴി, കുടിയേറ്റം എങ്ങനെ മാനുഷികവും സമാധാനപരവുമായ അനുഭവമായി മാറാമെന്നതിന് തിരുക്കു ടുംബം ലോകത്തിനു മാതൃകയായി.
സംഭാഷണം സമൃദ്ധമാകട്ടെ
ക്രിസ്മസ് സംഭാഷണത്തിനുള്ള ഒരു സമയമാണെന്നു മംഗളവാര്ത്തയുടെ ഓര്മപ്പെടുത്തലുണ്ട്. പരിശുദ്ധ മറിയവും ഗബ്രിയേൽ മാലാഖയും തമ്മിലുള്ള സംഭാഷണം മറിയത്തിന്റെ ജീവിതത്തിൽ ദൈവഹിതം നിറവേറ്റപ്പെടാൻ ഉപയുക്തമാകുകയും, അത് ലോകത്തിനുതന്നെ രക്ഷാകരമായിമാറുകയും ചെയ്തു.
സംഭാഷണങ്ങളില് നാം സ്വീകരിക്കേണ്ട നിലപാട് വിനയത്തിന്റെയും തുറവിയുടേതുമാണ്. ജീവിതവ്യഗ്രതയാല് കുടുംബാംഗങ്ങള് വരെ പരസ്പരം സംസാരിക്കാനോ പങ്കുവയ്ക്കാനോ സമയം കണ്ടെത്താത്ത ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സംഭാഷണത്തിന്റെ, പങ്കുവയ്ക്കലിന്റെ ഒരു പുതിയ ശൈലി നമുക്കു രൂപപ്പെടുത്താം.
നമ്മുടെ സംഭാഷണങ്ങള് പുതിയ സാധ്യതകള് തേടുന്നതാകട്ടെ. ഇന്നലെ വരെ കാണാതിരുന്ന അല്ലെങ്കില് മനസിലാക്കാതിരുന്ന സമന്വയത്തിന്റെ സാധ്യതകളെ സംഭാഷണങ്ങളിലൂടെ സ്വായത്തമാക്കാം. സമരങ്ങളിലും കലഹങ്ങളിലുമല്ല, സംഭാഷങ്ങളിലാണ് പരിഹാരങ്ങള് കണ്ടെത്താനാകുന്നത്.
ദൈവം മനുഷ്യനായി പിറന്നതിന്റെ അനശ്വരമായ ഈ ഓർമയാചരണം, മനുഷ്യൻ കൂടുതൽ മെച്ചപ്പെട്ട മനുഷ്യനായി മാറാനുള്ള പ്രചോദനമാകട്ടെ. ലാളിത്യവും കാരുണ്യവും കരുതലും ദൈവഹിതമറിഞ്ഞുള്ള പ്രയാണവുമെല്ലാം ഓര്മപ്പെടുത്തുന്ന കാലിത്തൊഴുത്തിന്റെ പാഠങ്ങളില് കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ നമുക്കു സാധിക്കട്ടെ. അങ്ങനെ, ഇടങ്ങള് തേടുന്നവരിലേക്കുള്ള തീര്ഥാടനമാകട്ടെ ഈ ക്രിസ്മസ്.
എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നവെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
Kerala
പത്തനംതിട്ട: മണ്ഡല മകരവിളക്ക് പൂജയോടനുബന്ധിച്ച് ശബരിമലയിൽ ഭക്തജന പ്രവാഹം. ഇതുവരെ ദര്ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു.
തീര്ഥാടനം ആരംഭിച്ച് 12-ാം ദിനമായ വ്യാഴാഴ്ച വൈകുന്നേരം ഏഴു വരെ 79707 പേരാണ് മലകയറിയത്. കൃത്യമായ ക്രമീകരണങ്ങള് ഒരുക്കിയിരിക്കുന്നതിനാല് സുഖദര്ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീര്ഥാടകര് മലയിറങ്ങുന്നത്.
പമ്പയില് നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല് അധികനേരം കാത്തുനില്ക്കാതെ തന്നെ എല്ലാ ഭക്തര്ക്കും ദര്ശനം ഉറപ്പാക്കാന് കഴിയുന്നുണ്ട്.
Kerala
പത്തനംതിട്ട: ശബരിമലയില് തീർഥാടകരുടെ ഒഴുക്ക് തുടരുന്ന സാഹചര്യത്തിൽ തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിനായി എന്ഡിആര്എഫിന്റെ ആദ്യസംഘം സന്നിധാനത്ത് എത്തി. തൃശൂരില് നിന്നുള്ള 35 അംഗ സംഘമാണ് എത്തിയത്. ചെന്നൈയില് നിന്നുള്ള 40 പേരടങ്ങുന്ന അടുത്ത സംഘം ഇന്ന് വൈകുന്നേരത്തോടെ എത്തും.
അതേസമയം, തിരക്ക് കണക്കിലെടുത്ത് പമ്പയില് നടന്നിരുന്ന സ്പോട്ട് ബുക്കിംഗ് നിലയ്ക്കലിലേക്ക് മാറ്റിയതായി ദേവസ്വം ബോര്ഡ് അറിയിച്ചു. കൂടാതെ, ബുക്കിംഗ് 20,000 പേര്ക്ക് മാത്രമാക്കി ചുരുക്കാനും ദേവസ്വം ബോര്ഡ് തീരുമാനിച്ചു. നിലവില് മുപ്പതിനായിരത്തിലധികം ആളുകള്ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള അവസരമുണ്ടായിരുന്നു.
സ്പോട്ട് ബുക്കിംഗിനായി അധികം ആളുകള് എത്തിയാല് അവര്ക്ക് അടുത്ത ദിവസം ദര്ശനം നടത്താന് സൗകര്യമൊരുക്കും. നിലയ്ക്കലില് ഏഴ് ബുക്കിംഗ് കേന്ദ്രങ്ങള് കൂടി തുടങ്ങുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തര്ക്ക് തങ്ങാന് നിലയ്ക്കല് സൗകര്യമൊരുക്കും. ക്യൂ കോംപ്ലക്സുകള് കൂടുതല് സുരക്ഷിതമാക്കുന്നതിനായി കൂടുതല് ജീവനക്കാരെ നിയോഗിക്കും. എല്ലാ ഭക്തര്ക്കും കുടിവെള്ളം ഉറപ്പാക്കുകയും ഇതിന് പുറമെ ലഘുഭക്ഷണവും ചുക്കുകാപ്പിയും നല്കുകയും ചെയ്യും.
Kerala
പത്തനംതിട്ട: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നട തുറന്നശേഷം ശബരിമലയിൽ ഇതുവരെ എത്തിയത് രണ്ടു ലക്ഷത്തോളം തീർഥാടകർ. ചൊവ്വാഴ്ച 18ന് ഉച്ചയ്ക്ക് 12 വരെ ദർശനത്തിനായി എത്തിയത് 1,96,594 പേരാണ്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉൾപ്പെടെയാണിത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നട തുറന്ന ശേഷം 53,278 പേരും വൃശ്ചികം ഒന്നായ തിങ്കളാഴ്ച 98,915 പേരും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് ദർശനം നടത്തിയത്.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
പത്തനംതിട്ട: ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള അപകടകരമായ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. നിലവിലെ സ്ഥിതി ഭയാനകമാണെന്നും തിരക്ക് നിയന്ത്രിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ തിരക്ക് മുന്നൊരുക്കങ്ങളുടെ അപര്യാപ്ത മൂലമാണ്. ലോവർ തിരുമുറ്റം കണ്ടിട്ട് എനിക്കുതന്നെ ഭയമാകുന്നു. ഭക്തർ പലരും ക്യൂ നിൽക്കാതെ ദർശനത്തിനായി ചാടി വരികയാണ്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ. ജയകുമാർ പറഞ്ഞു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലേക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്ത് നൽകിയിട്ടുണ്ട്. സ്പോട്ട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
പമ്പയിൽ വന്നുകഴിഞ്ഞാൽ ആളുകൾക്ക് മൂന്നും നാലും മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ക്യൂ കോംപ്ലക്സിലേയ്ക്ക് ആളുകൾ കയറുന്നില്ല എന്നാണ് പോലീസ് പറയുന്നത്. ഇത് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നേരത്തെ തയാറാക്കിയതാണ്. ഇവിടെ ഇരിക്കുന്നവർക്ക് വെള്ളവും ബിസ്കറ്റും നൽകാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.
ഭക്തരെ പതുക്കെ 18-ാംപടി കയറാൻ അനുവദിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള പ്രശ്നവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഭക്തരുടെ അടുക്കലേക്ക് വെള്ളവുമായി എത്താനുള്ള ഏർപ്പാടുകളും ചെയ്തെന്നും ജയകുമാർ അറിയിച്ചു.
അതേസമയം, സന്നിധാനത്തും പമ്പയിലും വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലാണ്. പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട തുറന്ന സാഹചര്യത്തിൽ സന്നിധാനത്തും പമ്പയിലും വൻ തിരക്ക്. ഇതോടെ, പോലീസ് ക്രമീകരണങ്ങൾ ഉൾപ്പെടെ താളംതെറ്റുന്ന അവസ്ഥയിലെത്തി.
പതിനെട്ടാം പടിക്ക് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡും തീർഥാടകർ മറികടന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. തിരക്ക് വർധിച്ചതോടെ ശബരിമലയിൽ ദർശന സമയം നീട്ടിയതായി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ദർശനം അനുവദിക്കുന്നതായിരിക്കും.
അതേസമയം ദർശനം കിട്ടാതെ ഭക്തർ മടങ്ങിയെന്നും വിവരമുണ്ട്. ബംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തരാണ് മണിക്കൂറുകളോളം പമ്പയിൽ ക്യൂ നിന്നിട്ട് മടങ്ങിയത്. ഇവർ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തുകയും മാല ഊരി നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു.
സന്നിധാനത്തേക്കുള്ള കെഎസ്ആർടിസി ബസുകളിൽ കയറാൻ കഴിയാതെ തീർഥാടകർ തിക്കും തിരക്കും കൂട്ടുന്ന സ്ഥിതിയാണ്. മുൻ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, ബാരിക്കേഡ് വെച്ചുള്ള നിയന്ത്രണ സംവിധാനം ഇത്തവണ നിലയ്ക്കലിൽ ഏർപ്പെടുത്തിയിട്ടില്ല. അതാണ് തിക്കിനും തിരക്കിനും പ്രധാന കാരണം.
സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിട്ടുള്ള പോലീസുകാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. തിരക്ക് ക്രമാധീതമായി വർദ്ധിച്ചിട്ടും കേന്ദ്രസേനകളെ ഇതുവരെ ശബരിമലയിൽ നിയോഗിച്ചിട്ടില്ല.
Kerala
ശബരിമല: മണ്ഡല-മകരവിളക്ക് തീര്ഥാടനം ആരംഭിച്ച് ആദ്യ ദിനത്തില്തന്നെ ശബരിമലയില് വൻ തിരക്ക്. മണിക്കൂറുകളോളമാണ് ഭക്തര് വരില്നില്ക്കുന്നത്. ഏഴ്മണിക്കൂറോളം വരെ വരിനില്ക്കുന്നവര് ഉണ്ട്.
ആളുകള് നിയന്ത്രണ വേലികള് പോലും ചാടികടന്ന് പോകുന്ന സ്ഥിതിയാണ്. ഇക്കൊല്ലത്തെ മുന്നൊരുക്കങ്ങള് പൂര്ണമാണെന്ന് ദേവസ്വവും സര്ക്കാരും പറഞ്ഞെങ്കിലും അവസാന നിമിഷമുള്ള ഓട്ടപ്പാച്ചിലിന് മാറ്റമൊന്നുമുണ്ടായില്ല.
ഒരുക്കങ്ങള് അവലോകനം ചെയ്യുന്ന യോഗങ്ങള് മുന്വ ര്ഷത്തേതിനു സമാനമായ ഗൗരവത്തില് നടന്നില്ലെന്ന് സര്ക്കാര് ജീവനക്കാര്വരെ സമ്മതിക്കുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് എല്ലാ വര്ഷവും നടത്തുന്ന യോഗവും ഇത്തവണയുണ്ടായില്ല. പമ്പയില് ഒരു യോഗംപോലും വിളിച്ചില്ല.
International
ലാഹോർ: പാക്കിസ്ഥാനിലെ സിക്ക് തീർഥാടനകേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ ഇന്ത്യൻ സംഘത്തിൽനിന്നു കാണാതായ വനിത മതംമാറി പാക് പൗരനെ വിവാഹം കഴിച്ചതിന്റെ രേഖകൾ പുറത്തുവന്നു.
പഞ്ചാബിലെ കപൂർത്തല സ്വദേശിനി സരബ്ജീത് കൗർ എന്ന അന്പത്തിരണ്ടുകാരി നൂർ എന്ന പേരു സ്വീകരിച്ച് ലാഹോറിനടുത്തുള്ള ഷെയ്ഖ്പുര സ്വദേശി നസീർ ഹുസൈനെ മുസ്ലിം ആചാരപ്രകാരം വിവാഹം കഴിച്ചതിന്റെ സർട്ടിഫിക്കറ്റാണ് പുറത്തുവന്നത്.
ഗുരുനാനാക് ജയന്തിയോടനുബന്ധിച്ച് ഈ മാസം നാലിന് ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലെ സിക്ക് തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ പോയ 1992 അംഗ സംഘത്തിൽ അംഗമായിരുന്നു സരബ്ജീത് കൗർ. നവംബർ 13ന് തിരിച്ചുവന്ന ഇന്ത്യൻ സംഘത്തിൽ കൗർ ഉണ്ടായിരുന്നില്ല.
പഞ്ചാബ് പോലീസും പാക്കിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയവും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു. വിവാഹമോചിതയായ കൗറിന്റെ മുൻ ഭർത്താവ് ഇംഗ്ലണ്ടിലാണു താമസിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തേക്ക് എരുമേലി വഴിയുളള കാനന പാത ഈ മാസം 15 നുതന്നെ തുറക്കണമെന്നാവശ്യപ്പെട്ടുളള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ഡല്ഹി സ്വദേശി ശ്യാംമോഹന് ആണ് ഹര്ജിക്കാരന്. ഈ മാസം 17ന് വൃച്ഛികമാസ പൂജയ്ക്കായി നട തുറക്കുമ്പോള് ശബരിമലയില് എത്താന് രണ്ടുദിവസം മുമ്പേതന്നെ പരമ്പരാഗത പാത തുറക്കണമെന്നാണ് ആവശ്യം.
ഹര്ജിയില് തിരുവിതാംകൂര് ദേവസ്വം ബോര്ഡിനോട് ദേവസ്വം ബെഞ്ച് വിശദീകരണം തേടിയിരുന്നു. നട തുറക്കുന്ന 17ന് കാനന പാതയും തുറക്കുമെന്നാണ് ദേവസ്വം ബോര്ഡ് അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.
SUNDAY DEEPIKA
റോമിൽ ഇത് തീർഥാടനത്തിന്റെ കാലമാണ്. ജൂബിലിവർഷം. എല്ലാ ലോകരാജ്യങ്ങളിൽനിന്നുമുള്ള വിശ്വാസികളായ കത്തോലിക്കർ റോമിലെ വിവിധ തീർത്ഥകേന്ദ്രങ്ങളിലേക്കു നടത്തുന്ന തീർഥാടനമാണ് ജൂബിലിയുടെ മുഖ്യ ചടങ്ങ്. തികച്ചും ആത്മീയമായ ഒരനുഭവമായാണ് ജൂബിലി വർഷം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായ തെറ്റുകൾക്കു പാപമോചനം തേടുക, അങ്ങനെ ദൈവവും സഹമനുഷ്യരുമായി അനുരഞ്ജനപ്പെടുക, പ്രകൃതിയും ജീവജാലങ്ങളുമായി ഉൗഷ്മളബന്ധം നിലനിർത്തുക എന്നിവയൊക്കെ ജൂബിലിയുടെ ലക്ഷ്യങ്ങളാണ്.
ആത്മീയോത്കർഷത്തിനുള്ള ചില വ്യവസ്ഥകൾ പാലിച്ചുകൊണ്ട് റോമിലെ നാലു മേജർ (ആർച്ച്) ബസിലിക്കകളിലെ വിശുദ്ധവാതിലിലൂടെ പള്ളിയകത്തേക്കു പ്രവേശിക്കുന്നത് ജൂബിലിയുടെ ഒരു പ്രധാന ചടങ്ങാണ്. ബൈബിൾ പഴയനിമയത്തിലെ ലേവ്യരുടെ പുസ്തകത്തിലാണ് (25,8) ജൂബിലി വർഷത്തെക്കുറിച്ചുള്ള പ്രഥമ പരാമർശങ്ങൾ. പാലസ്തീനായിൽനിന്ന് ഈജിപ്തിലേക്കു പ്രവാസികളായി പോയ ഇസ്രായേൽ ജനത പുറപ്പാടുസംഭവത്തിനുശേഷം തിരിച്ചെത്തിയ ഒന്നാം വർഷംമുതൽ എണ്ണി 50-ാം വർഷം ജൂബിലിയായി ആചരിക്കണമെന്നാണ് ബൈബിളിലെ നിർദേശം.
ഏഴാം വർഷം സാബത്തു വർഷമാണ്. അങ്ങനെ ഏഴു സാബത്തു വർഷങ്ങൾ പൂർത്തിയാകുന്പോഴാണ് ഒരു ജൂബിലിവർഷം. ജൂബിലിവർഷത്തിൽ നഷ്ടപ്പെട്ട പിതൃസ്വത്ത് തിരിച്ചെടുക്കണം, കടങ്ങൾ ഇളച്ചുകൊടുക്കണം, അടിമകൾക്കു സ്വാതന്ത്ര്യം കൊടുക്കണം, കൃഷിഭൂമി തരിശിടണം, മൃഗങ്ങൾക്കും തൊഴിലിൽനിന്നു വിടുതൽ നൽകണം എന്നിങ്ങനെ വിവിധ നിർദേശങ്ങളുണ്ട്.
കാർഷികജനതയായ ഇസ്രായേലിന് ഐശ്വര്യവും അഭിവൃദ്ധിയും മാത്രമല്ല, പാവപ്പെട്ടവർക്ക് ജീവിതം പുതുതായി തുടങ്ങാനുള്ള അവസരവും പ്രദാനം ചെയ്യുന്നതാണ് ജൂബിലിവർഷം. ഭൂമിക്കും മൃഗങ്ങൾക്കുമുൾപ്പെടെ വിശ്രമവും പുനരുജ്ജീവന സാധ്യതകളും ഉറപ്പാക്കുന്ന ജൂബിലിയാചരണം മനുഷ്യ സമത്വവും സാഹോദര്യവും പുലർന്നുകാണാനുള്ള മോഹനസ്വപ്നത്തിന്റെ ആവിഷ്കാരമാണ്.
ദാന്തെ റോമിൽ കണ്ട ജൂബിലിവർഷം
""ഒരേയൊരു രശ്മികൊണ്ട് അവരെയെല്ലാം പ്രകാശിപ്പിക്കുന്ന പരമപരിശുദ്ധമായ ത്രിത്വാത്മകദീപമേ, അങ്ങയുടെ പരമാനന്ദത്തിൽ അവരെ ആമഗ്നരാക്കുകയും ഞങ്ങളെ ഈ സംസാരസാഗരത്തിലെ കൊടുങ്കാറ്റിന്റെ വേളയിൽ ഓർമിക്കുകയും ചെയ്യേണമേ. സപ്തർഷികളാകുന്ന നക്ഷത്രവ്യൂഹം വഴികാണിച്ച ഉത്തരദേശത്തുനിന്നുള്ള പ്രാകൃതന്മാർ റോമ്മാപുരിയിലെ ലാറ്ററൻ മഹാദേവാലയംപോലുള്ള മണിമന്ദിരങ്ങൾ കണ്ട് അദ്ഭുതപരവശരായെങ്കിൽ, പറുദീസയിലെത്തിച്ചേർന്ന എന്റെ അദ്ഭുതാതിരേകം അങ്ങേക്കു ഭാവനചെയ്യാനാകും.
മൃത്യുവശഗനായ മർത്യൻ അമരദേശത്ത്, അച്ചടക്കരഹിതമായ ഫ്ളോറൻസിൽനിന്ന് അടുക്കും ചിട്ടയുമുള്ള ഒരു ജനതയുടെ മധ്യത്തിൽ! എന്റെ അദ്ഭുതാദരത്തിനും ആനന്ദപ്രകർഷത്തിനും മധ്യേ, കേൾക്കാനോ മിണ്ടാനോ കഴിയാതെ സംതൃപ്തനായ ഞാൻ!''
വിശ്വമഹാകവിയായ ദാന്തേ അലിഗിയേരിയുടെ "ഡിവൈൻ കോമഡി' എന്ന മഹാകാവ്യത്തിന്റെ മൂന്നാംഭാഗമായ "പറുദീസ'യുടെ 31-ാം ഗീതത്തിൽനിന്നാണ് ഈ ഉദ്ധരണി. പാശ്ചാത്യസാഹിത്യത്തിന്റെ കൊടുമുടികളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ഈ മഹാകാവ്യത്തിന്റെ രചന 1308-1321 വർഷങ്ങളിലായിരുന്നു. ഇതിലെ പറുദീസാ വർണനയ്ക്ക് റോമിലെ കാഴ്ചകൾ മാതൃകയായി ഭവിച്ചു എന്നാണ് കാവ്യവിമർശകർ കരുതുന്നത്.
എഡി 1300ൽ ഒന്നാമത്തെ ജൂബിലി വത്സരത്തിൽ ദാന്തെ ഒരു തീർഥാടകനായി റോമിലെത്തിയിരുന്നു എന്നു ചരിത്രം. ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്ന തീർഥാടകന്റെ നിറഞ്ഞ മനസാണ് സ്വർഗദർശനത്തിൽ തനിക്കുള്ളതെന്ന് ദാന്തെ എഴുതുന്നു. ജൂബിലിവർഷത്തിന്റെ സവിശേഷ ആധ്യാത്മികകൃപയായ ദണ്ഡവിമോചനം പ്രാപിച്ച് ആത്മവിശുദ്ധീകരണം നേടാനായി യാത്രാക്ലേശങ്ങൾ ഉത്സാഹപൂർവം തരണംചെയ്ത് എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള പതിനായിരങ്ങളെയാണ് ഓരോദിവസവും റോമിലെ നാലു മഹാദേവാലയങ്ങളിലും കാണാനായത്.
2024 ഡിസംബർ 24-ാം തീയതി ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സിന്റെ വിശുദ്ധ വാതിൽ തുറന്നപ്പോൾ ആരംഭിച്ച തീർഥാടകപ്രവാഹം 2026 ജനുവരി 6-ാം തീയതി ലെയോ മാർപാപ്പ ആ വാതിൽ അടയ്ക്കുന്നതുവരെ തുടരും.
ഞാൻ റോമിലെത്തിയ ഒക്ടോബർ മൂന്നാംവാരം ശരത്കാലത്തെ മൃദുവായ ചൂടും തണുപ്പുംകൊണ്ട് സുഖപ്രദമായിരുന്നു. സെന്റ് പീറ്റേഴ്സിൽ കയറി പ്രാർഥിക്കാൻ ക്യൂവിൽതന്നെ ഒരു മണിക്കൂറിലേറെ നിൽക്കണം. കൈയിലുള്ള സഞ്ചി എക്സ്റേയിലൂടെ കടത്തിവിടണം. മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നുപോകണം. ഒരു ക്യൂവിൽതന്നെ ഇരുപതോ മുപ്പതോ നിരകളുണ്ട്. സൗജന്യസേവനം ചെയ്യുന്ന ചെറുപ്പക്കാരായ വോളണ്ടിയർമാരാണ് ക്യൂ നിയന്ത്രിക്കുന്നത്.
അവർ വിവിധ രാജ്യക്കാരും വിവിധ കത്തോലിക്കാ സംഘടനാ പ്രവർത്തകരുമാണ്. ഇത്രയേറെ ജനങ്ങൾ കാത്തുനിന്നിട്ടും എവിടെയും അമിതമായ ശബ്ദഘോഷമോ തിക്കോ തിരക്കോ ഇല്ല. ക്യൂവിൽനിന്നുകൊണ്ടുതന്നെ പ്രാർഥനാഗീതങ്ങൾ പാടുകയും പ്രാർഥനകൾ ഉരുവിടുകയും തിരുവചനം വായിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെ കാണാം.
ലോകജനതയുടെ ഒരു പരിച്ഛേദമാണ് ഈ തീർഥാടക സഞ്ചയം. ഏതൊക്കെ ഭാഷകൾ, നിറങ്ങൾ, വേഷങ്ങൾ! എല്ലാവർക്കും ഒരേ ലക്ഷ്യം. സെന്റ് പീറ്റേഴ്സിലെ അനവദ്യസുന്ദരങ്ങളായ കലാശില്പങ്ങളോ വർണശബളമായ ഛായാചിത്രങ്ങളോ അല്ല തീർഥാടകരെ പിടിച്ചുനിർത്തുന്നത്- ജൂബിലിവർഷം മാത്രം തുറക്കുന്ന വിശുദ്ധകവാടത്തിലൂടെ പള്ളിയകത്തു കയറി വിശുദ്ധ കുർബാനയുടെ മുന്നിൽ മുട്ടുകുത്തി ആരാധിക്കുക. പക്ഷേ രണ്ടോ മൂന്നോ മിനിറ്റിനകം നിങ്ങൾ ചാപ്പലിൽനിന്നു പുറത്തിറങ്ങണം, ആയിരങ്ങളാണു പള്ളിയകത്തേക്കു വന്നുകൊണ്ടിരിക്കുന്നത്.
പള്ളിയുടെ പൂമുഖത്തുനിന്നു നോക്കുന്പോൾ ബെർണീനി രൂപകല്പനചെയ്ത സ്തംഭനിരകൾ അതിരിടുന്ന സെന്റ് പീറ്റേഴ്സ് ചത്വരം. നഗരത്തെയും പള്ളിയിലേക്കു വരുന്ന തീർഥാടകരെയും ഇരുകൈകളുംനീട്ടി സ്വാഗതം ചെയ്യുന്നു എന്ന പ്രതീതിയാണ് ഈ മനോഹരനിർമിതി ജനിപ്പിക്കുന്നത്. ചത്വരത്തിന്റെ ഒത്തനടക്കു നിൽക്കുന്ന ഈജിപ്ഷ്യൻ കൽ സ്തൂപിക 1586 മുതൽ അവിടെയുണ്ട്. റോമിലുള്ള 13 ഈജിപ്ഷ്യൻ ഒബെലിസ്കുകളിൽ ഒന്ന്.
ഇതു മാത്രമാണ്രതേ ഒരിക്കലെങ്കിലും മറിഞ്ഞുവീഴാതെയുള്ളത്! മൈക്കലാഞ്ചലോയുടെ ഭാവനയിൽ ഉരുത്തിരിഞ്ഞ സെന്റ് പീറ്റേഴ്സിന്റെ കുംഭഗോപുരം ആകാശത്തെ തൊട്ടുനിൽക്കുന്നു. സെന്റ് പീറ്റേഴ്സിനേക്കാൾ ഉയരമുള്ള പൈൻ മരങ്ങളെപ്പറ്റി ദാന്തെ എഴുതിയിട്ടുണ്ട്. ദാന്തേ കണ്ട സെന്റ് പീറ്റേഴ്സ് നാലാം നൂറ്റാണ്ടിൽ കോണ്സ്റ്റന്റൈൻ ചക്രവർത്തി പണികഴിപ്പിച്ചതും പുതുക്കിപ്പണിയാൻവേണ്ടി 1506ൽ പൊളിച്ചുമാറ്റിയതുമാണ്. ഇപ്പോഴുള്ള സെന്റ് പീറ്റേഴ്സിന്റെ പണി 1626ൽ പൂർത്തിയായി. റോമിന്റെ മുഖമുദ്രയാണ് പൈൻ മരങ്ങൾ.
പച്ചക്കുട വിടർത്തിയതുപോലെ നിവർന്നു നിൽക്കുന്ന പൈൻ മരങ്ങൾ റോമിൽ എന്പാടുമുണ്ട്. വത്തിക്കാൻ ഗാർഡൻ, വെനീസ് ചത്വരം, ബൊർഗേസെ പാർക്ക്, പംഫീലി പാർക്ക്, ജാനിക്കൊളോ, അവന്തീൻ കുന്നുകൾ എന്നിവിടങ്ങളിലൊക്കെ അതിസുന്ദരങ്ങളായ പൈൻ മരങ്ങൾ കാണാം. അറുപതടിവരെ ഉയരവും 150 വർഷംവരെ ആയുസുമുള്ള പൈൻ മരങ്ങൾ റോമിൽ ധാരാളമായി നട്ടുപിടിപ്പിക്കാൻ തുടങ്ങിയത് മുസോളിനിയുടെ കാലത്താണ്.
റോമിലെ മറ്റു ബസിലിക്കകൾ
ഈ ജൂബിലിവർഷത്തിൽ സെന്റ് പീറ്റേഴ്സ് കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ളത് പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്ളിയിലാണ്. ബേത്ലെഹെമിലെ പുൽക്കൂടും റോമിന്റെ സംരക്ഷകയായ പരിശുദ്ധ മറിയത്തിന്റെ ഛായാചിത്രവും സംരക്ഷിക്കപ്പെടുന്ന ഈ മഹാദേവാലയത്തിലാണ് ഫ്രാൻസിസ് പാപ്പായുടെ കബറിടവും.
തനിക്കേറ്റവും പ്രിയപ്പെട്ട കന്യകാമറിയത്തിന്റെ ചാപ്പലിനരികേ അദ്ദേഹം നിത്യനിദ്രകൊള്ളുന്നു. ലോകത്തെയാകെ നിഷ്കപടമായി സ്നേഹിച്ച പിതൃതുല്യനായ ഫ്രാൻസ് പാപ്പായുടെ ശവകുടീരത്തിലെത്തി ഒരു നിമിഷം പ്രാർഥിക്കാൻ ദിവസേന ആയിരങ്ങളാണ് എത്തുന്നത്. ബസിലിക്കയുടെ ഉൾത്തളങ്ങളിൽ പ്രാർഥനാനിമഗ്നരായിരിക്കുന്നവർ അനേകം. മാതൃസ്തവങ്ങൾ നിരന്തരം മുഴങ്ങുന്ന കൊച്ചു കപ്പേളകൾ സദാ ജനനിബിഡം.
റോമാ രൂപതയുടെ ഭദ്രാസനപ്പള്ളിയായ ജോണ് ലാറ്ററൻ ബസിലിക്കയിലേക്ക് വലിയപള്ളിയിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരമേയുള്ളൂ. 1575ലാണ് ഈ പള്ളികളെ ബന്ധിപ്പിച്ചുകൊണ്ട് നേർരേഖയിലുള്ള വിയാ മെരുളാന നിർമിച്ചത്. വിശാലമായ രാജവീഥി. ലാറ്ററൻ ബസിലിക്ക സുവർണദേവാലയം എന്നും അറിയപ്പെടുന്നു. ദേവാലയമച്ചിലെ സുവർണ കാസ്ക്കറ്റുകളും ബഹുവർണ മൊസയിക്കുകളും അത്ര വശ്യസുന്ദരമാണ്.
വിശാലമായ പള്ളിയങ്കണത്തിൽ നീണ്ട ക്യൂ. പള്ളിയകത്തു കയറിയാൽ ദാന്തെ വർണിച്ച അഭൗമാന്തരീക്ഷം. സമയത്തുനിന്ന് നിത്യതയിലേക്കു കയറിയതുപോലെ. റോമിന്റെ നഗര മതിലുകൾക്കു വെളിയിലാണ് നാലാമത്തെ മേജർ ബസിലിക്കയായ സെന്റ് പോൾസ്. ലാറ്ററനിൽനിന്ന് ഇങ്ങോട്ട് അഞ്ചു കിലോമീറ്ററാണ് ദൂരം. വലിപ്പത്തിൽ സെന്റ് പീറ്റേഴ്സ് മാത്രമാണ് ഇതിന്റെ മുന്നിലുള്ളത്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് (തെർമിനി) മെട്രോയിൽ ഇവിടെയെത്താം.
റോമിലെ ജനസംഖ്യ ഏകദേശം 28 ലക്ഷമാണ്. ഇതോടൊപ്പം ദിവസേന എത്തിച്ചേരുന്ന ആയിരക്കണക്കിനു തീർഥാടകരും ടൂറിസ്റ്റുകളും കൂടി ചേരുന്പോൾ ഉളവാകുന്ന തിക്കും തിരക്കും അസഹ്യമായി അനുഭവപ്പെടുകയില്ല. ബസുകളിലും ട്രാമുകളിലും ട്രെയിനുകളിലുമൊക്കെ തിരക്കുണ്ട്, പക്ഷേ അരോചകമല്ല. മറ്റുള്ളവർക്ക് പരമാവധി അസൗകര്യമുണ്ടാകാത്ത വിധത്തിൽ അച്ചടക്കം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നു.
സഹായിക്കാൻ സന്നദ്ധരായി വോളണ്ടിയർമാരും പോലീസുകാരും നഗരത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. ഉച്ചത്തിലുള്ള സംസാരമോ അട്ടഹാസമോ ഇല്ല. നിരത്തുകളിൽ മാലിന്യം കൂടിക്കിടക്കുന്നില്ല. തുറന്നുകിടക്കുന്ന ഓടകൾ കാണാനില്ല. നിരത്തുവക്കുകളിൽ ടെലിഫോണ്, വൈദ്യുതിലൈനുകളില്ല. കെട്ടിടങ്ങളെല്ലാം പുതുമോടിയോടെ കാണപ്പെടുന്നു. മെട്രോ സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും പൊതുവാഹനങ്ങളുമെല്ലാം നവീകരിക്കപ്പെട്ടിരിക്കുന്നു. തീർഥാടകർക്ക് സ്വാഗതമോതുവാൻ തയാറായി നിത്യനഗരം.
അസീസിയിൽ
ഇക്കൊല്ലത്തെ ജൂബിലിയിൽ റോമിലെത്തുന്ന തീർഥാടകർ തീർച്ചയായും സന്ദർശിക്കുന്ന തീർഥകേന്ദ്രമാണ് അസീസി. പരിവ്രാജകനായ അസീസിയിലെ നിസ്വൻ ഫ്രാൻസിസ് മാത്രമല്ല ഇപ്പോൾ അവിടെയുള്ളത്. മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ പള്ളി (പോർസ്യങ്കുള), വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്ക, സാൻ ദമിയാനോ, വിശുദ്ധ ക്ലാരയുടെ പള്ളി, വിശുദ്ധ റുഫിനോയുടെ കത്തീഡ്രൽ എന്നിവയ്ക്കു പുറമേ അസീസിയിലെ ഒരു ഇടവകപ്പള്ളിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ പള്ളിയാണ് ആ ആകർഷണകേന്ദ്രം.
കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച കാർലോ അക്കുത്തിസിന്റെ (1991-2006) മൃതശരീരം സംപൂജ്യമായി സൂക്ഷിച്ചിരിക്കുന്നത് ഈ പള്ളിയിലാണ്. തന്റെ ആഗ്രഹപ്രകാരം അസീസിയിലെ ഒരു സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ട കാർലോയുടെ മൃതശരീരം 2019ൽ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതിനു മുന്പ് അവിടെനിന്നു മാറ്റി ഈ പള്ളിയിൽ സ്ഥാപിക്കുകയായിരുന്നു. അസീസി പട്ടണത്തിലെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നായ ഇതായിരുന്നു ഫ്രാൻസിസിന്റെ കാലത്തെ ഭദ്രാസനപ്പള്ളി.
കൗമാരക്കാരനായിരുന്ന കാർലോ അസീസിയിൽ പലതവണ വരികയും അവധിക്കാലം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. ഫ്രാൻസിസിന് ലൗദാത്തോസീ എന്ന കീർത്തനം രചിക്കാൻ പ്രചോദനമായിത്തീർന്ന അസീസിയിലെ രമണീയമായ കുന്നുകൾ, താഴ് വരകൾ, അരുവികൾ, ഒലിവ്-മുന്തിരിത്തോട്ടങ്ങൾ, സൈപ്രസ് മരങ്ങൾ കാവൽനിൽക്കുന്ന തെരുവുകൾ... ഉംബ്രിയ പ്രദേശത്തിന്റെ സകല ഗ്രാമഭംഗികളും നിറഞ്ഞുതുളുന്പുന്ന അസീസിയും പരിസരപ്രദേശങ്ങളും ഏതൊരു സന്ദർശകനെയും ആഹ്ലാദഭരിതനാക്കും.
റോമാ- ലോകതലസ്ഥാനം
റോമാ കാപുത് മൂന്തി. ലത്തീൻ ഭാഷയിലെ ഈ പ്രയോഗത്തിന്റെ അർഥം ലോകതലസ്ഥാനമായ റോമാ എന്നാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ കവിയായ ഓവിഡ് ആദ്യമായി ഉപയോഗിച്ചതുമുതൽ അന്വർഥമായിക്കൊണ്ടിരിക്കുന്ന ഒരു പ്രയോഗം. എല്ലാ വഴികളും റോമിലേക്കു നയിക്കുന്നു എന്ന ചൊല്ല് ഈ പ്രയോഗത്തിൽനിന്ന് ഉണ്ടായതാണ്.
മധ്യധരണിക്കടലിന്റെ നാലു വശങ്ങളിലുമുള്ള ഭൂവിഭാഗങ്ങളൊക്കെ കീഴടക്കി വിസ്തൃതമായ ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാനമായി വളർന്ന റോമാ അങ്ങനെ വിളിക്കപ്പെട്ടതിൽ അതിശയോക്തിയില്ല. റോമാ സാമ്രാജ്യത്തിനു വെളിയിലുള്ള ദേശങ്ങളെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ റോമാക്കാർക്ക് അറിവില്ലായിരുന്നു എന്നതാണ് വാസ്തവം.
റോമാ നഗരത്തിന്റെ സ്ഥാപനവർഷമായി അറിയപ്പെടുന്നത് 753 ബിസി ആണ്. ആ വർഷമാണ് റോമൻ പഞ്ചാംഗമായ എയുസി (Ab urbe condita)യുടെ തുടക്കവും. നഗരത്തിന്റെ സ്ഥാപനം മുതൽ എന്നാണ് അതിന്റെ അർഥം. പഞ്ചാംഗനിർമാണത്തിൽ തല്പരരായിരുന്ന റോമാക്കാർ നഗരത്തിന്റെ 800-ാം വാർഷികം ക്ലോഡിയസ് ചക്രവർത്തിയുടെ കാലത്ത് എഡി 46-47ൽ ആഘോഷിച്ചതായി രേഖകളുണ്ട്.
അതുപോലെ അന്തോണിനൂസ് പീയൂസ് ചക്രവർത്തിയുടെ കാലത്ത് 146-47ൽ 900-ാമതു വാർഷികവും. റോമിൽ ജീവിച്ചിരുന്ന ഡയനീഷ്യസ് എക്സിഗൂസ് (വിനയവാനായ ഡയനീഷ്യസ്) എന്ന പൗരസ്ത്യ റോമാസാമ്രാജ്യക്കാരൻ സന്യാസിയാണ് എഡി 525ൽ ഇന്നു ലോകമാകെ ഉപയോഗിക്കുന്ന പഞ്ചാംഗം (എഡി- Anno Domini- കർത്താവിന്റെ വർഷം) കണക്കുകൂട്ടി അവതരിപ്പിച്ചത്.
അന്നുപയോഗത്തിലിരുന്ന ജൂലിയൻ കലണ്ടർ ജൂലിയസ് സീസർ 45 ബിസിയിൽ ആരംഭിച്ചതാണ്. പക്ഷേ ഒന്നാം വർഷം മുതൽ എണ്ണുകയായിരുന്നില്ല അതിൽ. ഓരോ ചക്രവർത്തിയുടെയും ഒന്നാം ഭരണവർഷം മുതൽ എണ്ണുന്ന സന്പ്രദായമാണുണ്ടായിരുന്നത്. ക്രിസ്തുവർഷമായി പരിണമിച്ച ജൂലിയൻ കലണ്ടറിലെ ചില അപാകതകൾകൂടി പരിഹരിച്ച്, ഈസ്റ്റർ തീയതി സ്ഥിരീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ പരിഷ്കാരങ്ങൾ വരുത്തി പ്രയോഗത്തിലാക്കിയത് ഗ്രിഗരി പതിമൂന്നാമൻ പാപ്പായാണ് (1582ൽ).
കത്തോലിക്കാസഭാ ചരിത്രത്തിലെ ആദ്യത്തെ ജൂബിലിയാചരണം നടന്നത് എഡി 1300ലാണ്. റോമൻ കലണ്ടറിന്റെ (എയുസി) നൂറാം വർഷങ്ങൾ ആചരിക്കുന്ന പതിവുണ്ടായിരുന്നു. ചില പ്രത്യേക വർഷങ്ങളിൽ തീർഥാടനങ്ങളും അവയോടു ബന്ധപ്പെടുത്തി ആത്മീയാനുഗ്രഹങ്ങളും പ്രഖ്യാപിച്ചിരുന്നതു ചൂണ്ടിക്കാട്ടിയാണ് ജൂബിലിവർഷം പ്രഖ്യാപിക്കാൻ വിശ്വാസികൾ ബോനിഫസ് പാപ്പായെ പ്രോത്സാഹിപ്പിച്ചത്. ഇറ്റാലിയൻ നാട്ടുരാജ്യങ്ങളിലും യൂറോപ്യൻ നാടുകളിലും പടർന്നുപിടിച്ചിരുന്ന പ്ലേഗും പകർച്ചവ്യാധികളും മറ്റും അകറ്റാൻ ദൈവികസംരക്ഷണം തേടി നോന്പുനോറ്റ് തീർഥാടനം ചെയ്യുന്ന പതിവും അതിനു പ്രേരകമായി.
ബോനിഫസ് പാപ്പാ ജൂബിലിവർഷം പ്രഖ്യാപിച്ചപ്പോൾ നൂറു വർഷത്തിലൊരിക്കൽ എന്നു നിജപ്പെടുത്തിയിരുന്നു. പിന്നീടത് 50 വർഷം (1343ൽ), 25 വർഷം (1470ൽ) ഇടവേളകളിലെന്നു പരിഷ്കരിച്ചു. ജീവിതത്തിൽ ഒരിക്കലെങ്കിലും ജൂബിലിയിൽ പങ്കെടുക്കാൻ വിശ്വാസികൾക്ക് അവസരംകിട്ടണം എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
റോമിന് നിത്യനഗരം എന്ന പേരുകൂടി ഒന്നാം നൂറ്റാണ്ടുമുതലുണ്ട്. അധികാരവും പ്രതാപവും ഒന്നിച്ചു സമ്മേളിച്ചിരുന്ന റോമിന് ഒരിക്കലും നാശമുണ്ടാകില്ല എന്നായിരുന്നു സങ്കല്പം. സാമ്രാജ്യവും ചക്രവർത്തിയും അസ്തമിച്ചു. ഇന്ന് കത്തോലിക്കാസഭയുടെ 140 കോടി വിശ്വാസികളുടെ ആത്മീയതലസ്ഥാനം എന്ന നിലയിൽ അവരുടെ നിത്യനഗരം തന്നെയാണത്.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് ദേവസ്വംമന്ത്രി വി.എൻ. വാസവൻ. ശനിയാഴ്ച പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീർഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്ചപ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം.
ആദ്യം രജിസ്റ്റർ ചെയ്ത 3,000 പേർക്കാണ് പ്രവേശനം. തിങ്കളാഴ്ച വരെ 4,864 പേർ രജിസ്റ്റർ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേർക്കും പ്രവേശനമുണ്ടാകും.
മൂന്ന് വേദികളിലായി ഒരേ സമയം വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തും. ശബരിമല മാസ്റ്റർ പ്ലാൻ, ആത്മീയ ടൂറിസം സർക്യൂട്ടുകൾ, ശബരിമലയിലെ തിരക്ക് ക്രമീകരണവും മുന്നൊരുക്കങ്ങളും ഇവയാണ് വിഷയം.
പമ്പാ തീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റർ പ്ലാനിനെ കുറിച്ചുള്ള ചർച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തർക്കുള്ള ക്ഷേമ പ്രവർത്തനം തുടങ്ങിയവ ചർച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്.
ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ 146 കോടി രൂപയുടെ വികസനം നടക്കുന്നു.
ആത്മീയ ടൂറിസം സർക്യൂട്ടാണ് രണ്ടാമത്തെ വിഷയം. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ശബരിലയുടെ തിരക്ക് നിയന്ത്രണവും സജീകരണവുമാണ് മൂന്നാമത്തെ വിഷയം. ഭക്തർക്ക് സുഗമമായ രീതിയിൽ ദർശനം ഉറപ്പാക്കും.
ആഗോള അയ്യപ്പ സംഗമത്തിലൂടെ ഭക്തരുടെ അഭിപ്രായം ശേഖരിക്കും. ഇതിനായി ചോദ്യാവലി പ്രതിനിധികൾക്ക് നൽകും. തീർഥാടകരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണും. സെഷനുകളിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിക്കാൻ കമ്മിറ്റിയെ നിയമിക്കും.
കമ്മിറ്റി നൽകുന്ന നിർദേശങ്ങളിൽ ഊന്നിയാകും തുടർ വികസനം. ശബരിമല വിമാനത്താവളം, റെയിൽവേ അടക്കം വൈകാതെ പൂർത്തിയാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ക്ഷേത്രത്തിന്റെ പ്രശസ്തി ഉയർത്തുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Kerala
പത്തനംതിട്ട: കര്ക്കടകമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില് മേല്ശാന്തി അരുണ്കുമാര് നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. പതിനെട്ടാംപടിക്കു താഴെ ആഴിയില് അഗ്നിപകര്ന്നശേഷം ഭക്തരെ പതിനെട്ടാംപടി ചവിട്ടാന് അനുവദിക്കും. ഇന്ന് പൂജകളൊന്നുമില്ല.
വ്യാഴാഴ്ച രാവിലെ അഞ്ചിനു ദര്ശനത്തിനായി നടതുറക്കും. എല്ലാ ദിവസവും പടിപൂജ ഉണ്ടായിരിക്കും. കര്ക്കടക മാസ പൂജകള് പൂര്ത്തിയാക്കി 21ന് രാത്രി 10നു നട അടയ്ക്കും. നിറപുത്തരിക്കായി വീണ്ടും 29ന് ശബരിമല നട തുറക്കും. 30നാണ് നിറപുത്തരി പൂജ.