x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ടെ​ക് മാ​ര​ത്ത​ണ്‍ അ​ഞ്ചാം പ​തി​പ്പി​ന്‍റെ വെ​ബ്സൈ​റ്റ് ലോഞ്ചിംഗും ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും

വെബ്ഡെസ്ക്
Published: October 17, 2026 04:04 AM IST | Updated: October 17, 2026 04:04 AM IST

ജി​​​ടെ​​​ക് മാ​​​ര​​​ത്ത​​​ണ്‍ അ​​​ഞ്ചാം പ​​​തി​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം മ​​​ന്ത്രി​​​മാ​​​രാ​​​യ ഒ.​​​ജെ. ജ​​​നീ​​​ഷ്, ടി. ​​​സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​ർ ചേ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ഐ​​​ടി ക​​​ന്പ​​​നി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ജി​​​ടെ​​​ക് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജി​​​ടെ​​​ക് മാ​​​ര​​​ത്ത​​​ണ്‍ അ​​​ഞ്ചാം പ​​​തി​​​പ്പി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ് ലോഞ്ചിംഗും ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​ന​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ടെ​​​ക്നോ​​​ പാ​​​ർ​​​ക്കി​​​ലെ ട്രാ​​​വ​​​ൻ​​​കൂ​​​ർ ഹാ​​​ളി​​​ൽ ന​​​ട​​​ന്നു.

ജി​​​ടെ​​​ക് മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ഒ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ചീ​​​ഫ് വി​​​പ്പ് അ​​​ഡ്വ. അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. അ​​​ഞ്ചാം പ​​​തി​​​പ്പി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം കാ​​​യി​​​ക-​​​യു​​​വ​​​ജ​​​ന​​​ക്ഷേ​​​മ മ​​​ന്ത്രി ഒ. ​​​ജെ. ജ​​​നീ​​​ഷ്, കൃ​​​ഷി മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു നി​​​ർ​​​വ​​​ഹി​​​ച്ചു.

ച​​​ട​​​ങ്ങി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക പ്രൊ​​​മോ​​​ഷ​​​ണ​​​ൽ വീ​​​ഡി​​​യോ പ്ര​​​കാ​​​ശ​​​ന​​​വും, വി​​​വി​​​ധ റ​​​ണ്ണിം​​​ഗ് ക്ല​​​ബ്ബു​​​ക​​​ളെ ആ​​​ദ​​​രി​​​ക്ക​​​ലും ന​​​ട​​​ന്നു. ജി​​​ടെ​​​ക് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ, ടെ​​​ക്നോ​​​ പാ​​​ർ​​​ക്ക്- ഐടി ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ, കാ​​​യി​​​ക പ്രേ​​​മി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

Tags : WebsiteLaunch RegistrationOpening GTechMarathon Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up