സാസൗളോയെ പരാജയപ്പെടുത്തിയ ഫ്രോസിനോൻ താരങ്ങളുടെ ആഹ്ലാദം
മിലാൻ: ഇറ്റാലിയൻ സീര എ ലീഗ് ഫുട്ബോളിൽ ഫ്രോസിനോന് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ സാസൗളോയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
ഫ്രോസിനോന് വേണ്ടി അന്റോണിയോ റായ്മോണ്ടോ ഹാട്രിക്കും ജിയാകോമോ കാലോ ഒരു ഗോളും നേടി. സാസൗളോയ്ക്ക് വേണ്ടി ഡൊമെനിക്കോ ബെരാർഡിയും ക്രിസ്റ്റ്യൻ തോർസ്റ്റ്വെഡും ആണ് ഗോളുകൾ നേടിയത്.
വിജയത്തോടെ ഫ്രോസിനോന് 13 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ഫ്രോസിനോൻ.
Tags : Serie A League Football Frosinone beats Sassuolo