Kerala
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മുസ്ലിം ലീഗ് പുതിയ മന്ത്രി സഭയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടേക്കും. 22 സീറ്റുകളിലെ വിജയവുമായാണ് ഇത്തവണ മുസ്ലിംലീഗ് നിയമസഭയിൽ എത്തുന്നത്.
കൂടുതൽ മന്ത്രിസ്ഥാനത്തിന് പാർട്ടിക്ക് അർഹതയുണ്ടെന്ന വാദം ലീഗ് നേതൃത്വം അടുത്ത യുഡിഎഫ് യോഗത്തിൽ ഉന്നയിക്കും. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ അഞ്ച് മന്ത്രിമാരാണ് ലീഗിന് ഉണ്ടായിരുന്നത്. അന്ന് ലീഗ് എംഎൽഎമാരുടെ എണ്ണം 20 ആയിരുന്നു.
മലപ്പുറം ജില്ലയിൽനിന്ന് മാത്രം ഇത്തവണ ലീഗിന് 12 എംഎൽഎമാരാണുള്ളത്. ജില്ലയിൽ മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചു. കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കുന്ദമംഗലം, തിരുവന്പാടി, പേരാന്പ്ര, കൊടുവള്ളി, കളമശേരി, കാസർഗോഡ്, മഞ്ചേശ്വം, മണ്ണാർക്കാട് മണ്ഡലങ്ങളിലും വിജയിച്ചതോടെ പാർട്ടിക്കു കൂടുതൽ ജില്ലകളിൽ പ്രാതിനിധ്യമായി.
പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന വാദം പാർട്ടിക്കുള്ളിൽ ചില നേതാക്കൾ ഉയർത്തുന്നുണ്ട്. കോണ്‍ഗ്രസുമായുള്ള ചർച്ചകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകൾ ഉണ്ടാകൂ. അതേസമയം, കൂടുതൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കും.
യുഡിഎഫ് ഭരണത്തിൽ വരുന്പോൾ വ്യവസായം, പൊതുമരാമത്ത്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളാണ് മുസ്ലിം ലീഗിന് ലഭിക്കാറുള്ളത്. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ നഗരകാര്യ വകുപ്പ്കൂടി ലീഗിനു ലഭിച്ചിരുന്നു.
മന്ത്രി സ്ഥാനത്തേക്ക് ആരെല്ലാമെന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയിട്ടുണ്ട്. പാർട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കിൽ സീനിയർ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും പരിഗണിക്കപ്പെടുക. ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കി കൂടുതൽ മന്ത്രിസ്ഥാനത്തിനാണ് പാർട്ടി പ്രധാന്യം നൽകുന്നതെങ്കിൽ കുഞ്ഞാലിക്കുട്ടി വീണ്ടും വ്യവസായ വകുപ്പ് ഏറ്റെടുത്തേക്കും.
വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്കു കോട്ടക്കൽ എംഎൽഎ പ്രഫ. ആബിദ് ഹുസൈൻ തങ്ങളും വള്ളിക്കുന്ന് എംഎൽഎ ടി.വി. ഇബ്രാഹിമും ആണ് പാർട്ടിയുടെ പരിഗണനയിലുഉള്ളത്. മഞ്ഞളാംകുഴി അലിയും ലീഗ് നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിൽ ഉണ്ട്. മലപ്പുറം ജില്ലയിൽനിന്ന് നാല് മന്ത്രിമാരെങ്കിലും ഉണ്ടായേക്കും.
Kerala
കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയില്‍ മുസ്ലിം ലീഗ് പ്രതിനിധിയായി കോഴിക്കോട്ടുനിന്നു മന്ത്രി ഉണ്ടാകുമോ എന്ന ചര്‍ച്ച സജീവമാകുന്നു. കോഴിക്കോട് ജില്ലയില്‍നിന്നു മുസ്ലിം ലീഗിന് ആദ്യമായാണ് ആറു സീറ്റുകള്‍ ലഭിക്കുന്നത്.
കോഴിക്കോട്ടെ എല്ലാ സീറ്റുകളിലും ജയിച്ച സാഹചര്യത്തില്‍ മലപ്പുറത്തിനു പുറമേ കോഴിക്കോട്ടുനിന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം അണികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ ആവശ്യം പരിഗണിക്കപ്പെട്ടാല്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ എം.എ. റസാഖിനായിരിക്കും കൂടുതല്‍ സാധ്യത.
എല്‍ഡിഎഫ് സ്വതന്ത്രന് പി.ടി.എ. റഹീമിനെ തറപറ്റിച്ചാണ് കുന്നമംഗലത്തുനിന്ന് എം.എ. റസാഖ് വിജയിച്ചത്. എം.എ. റസാഖിനെ കൂടാതെ കുറ്റ്യാടിയില്‍നിന്നു ജയിച്ച പാറക്കല്‍ അബ്ദുള്ളയും ലീഗിലെ സീനിയര്‍ നേതാവാണ്. ഇവര്‍ ഒഴികെയുള്ള നാല് എംഎല്‍എമാരും ചെറുപ്പമാണ്.
ഇവരില്‍ 34 വയസ് മാത്രം പ്രായമുള്ള ഫാത്തിമ തഹ്ലിയയെ പാര്‍ട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് ലീഗ് ഇതുവരെയും സ്വീകരിച്ചതില്‍ ഏറ്റവും വലിയ ചരിത്രപരമായ നടപടിയായിരിക്കും.
പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തറപറ്റിച്ച ഫാത്തിമ തഹ്ലിയ മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎല്‍എ കൂടിയാണ്.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ എ.എസ്. റോമയ്ക്ക് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഫിയോറെന്റീനയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
ജിയാൻലുക മാൻസീനിയും വെസ്ലി ഫ്രാൻകയും മരിയോ ഹെർമോസോയും നിക്കോളോ പിസിലിയും ആണ് റോമയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. മാൻസീനി 13-ാം മിനിറ്റിലും ഫ്രാൻക 17-ാം മിനിറ്റിലും ഹെർമോസോ 34-ാം പിസിലി 58-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ റോമയ്ക്ക് 64 പോയിന്റായി. ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റോമ.
Kerala
കോഴിക്കോട്: വടകര തിരുവള്ളൂര്‍ ചാനിയംകടവില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനില്‍ കീഴടങ്ങിയത്. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും മൊബൈലും കവര്‍ന്നെന്നായിരുന്നു ലീഗ് പ്രവര്‍ത്തകനായ യൂസഫിന്റെ പരാതി . വധശ്രമത്തിനാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സിപിഎം പ്രവര്ത്തകന് മര്‍ദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനുനേരെയുള്ള ആക്രമം.
Kerala
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് തൃക്കൈപ്പറ്റ വെള്ളിത്തോടില്‍ മുസ്ലിം ലീഗ് നിര്‍മാണം പൂര്‍ത്തിയാക്കിയ 51 വീടുകളിലെ കയറിക്കൂടലിനെച്ചൊല്ലിയും വിവാദം.
ഗൃഹപ്രവേശനച്ചടങ്ങിന് മുസ്ലിം ലീഗ് ഗുണഭോക്താക്കളില്‍നിന്ന് 12,000 രൂപ വീതം പിരിവെടുക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നതും ചില പത്രങ്ങളില്‍ വാര്‍ത്ത വന്നതുമാണ് വിവാദത്തിന് ആധാരം.
ഗൃഹപ്രവേശനച്ചടങ്ങ് കേമമാക്കുന്നതിന് മുസ്ലിം ലീഗ് പിരിവ് നടത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭവന പദ്ധതി ഗുണഭോക്താക്കള്‍ പറഞ്ഞു. വീടുകളിലെ കയറിക്കൂടല് കൂട്ടായി നടത്തുന്നതിന് സ്വന്തം നിലയ്ക്കാണ് പിരിവെന്ന് അവര്‍ വ്യക്തമാക്കി.
നിര്‍മാണം പൂര്‍ത്തിയായതും ഫെബ്രുവരി 26ന് താക്കോല്‍ദാനം നടന്നതുമായ 51 വീടുകളില്‍ കയറിക്കൂടല് ഈ മാസം 27നാണ് തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് ചേര്‍ന്ന ഗുണഭോക്താക്കളുടെ യോഗമാണ് ഗൃഹപ്രവേശനച്ചടങ്ങ് സംയുക്തമായി നടത്താന്‍ തീരുമാനിച്ചത്.
പുനരധിവാസത്തിന് സഹായിച്ചവര്‍, ഭവന നിര്‍മാണം നടത്തിയ തൊഴിലാളികള്‍, സമീപവാസികള്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിക്കാനും തീരുമാനിച്ചു. പന്തല്‍ നിര്‍മാണം, അതിഥികളടക്കം 1,500 പേര്‍ക്കുള്ള ഭക്ഷണം എന്നിവയ്ക്കടക്കം വരുന്ന ചെലവില്‍ ഒരു കടുംബത്തിന്റെ വിഹിതമായി കണക്കാക്കിയതാണ് 12,000 രൂപ.
ഓരോ കുടുബവും സ്വന്തം നിലയ്ക്ക് ഗൃഹപ്രവേശനച്ചടങ്ങ് സംഘടിപ്പിച്ചാല്‍ ചെലവ് ഇതിലും വളരെ കൂടുതലാകും. കയറിക്കൂടല് കൂട്ടായി നടത്തുന്നത് സംബന്ധിച്ച് മുസ്ലിം ലീഗ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും ദുരന്തബാധിതര്‍ കൂടിയാലോചന നടത്തിയിട്ടില്ല. വിവിധ പാര്‍ട്ടി അംഗങ്ങളും അനുഭാവികളും ദുരന്തബാധിതര്‍ക്കിടയിലുണ്ട്.
എന്നിരിക്കേയാണ് ചിലര്‍ കുപ്രചാരണം നടത്തുന്നതെന്ന് ഭവന പദ്ധതി ഗുണഭോക്താവായ കാരക്കാടന്‍ സെയ്തലവി പറഞ്ഞു. നിക്ഷേപ്ത താത്പര്യങ്ങളോടെ കുപ്രചാരണം നടത്തുന്നവര്‍ ദുരന്തബാധിതരെ അപമാനിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുട്ടില്‍-മേപ്പാടി സംസ്ഥാന പാതയോടുചേര്‍ന്നുള്ള പ്രദേശമാണ് മനുക്കുന്നുമലയുടെ താഴ്വാരത്തുള്ള വെള്ളിത്തോട്. ഇവിടെ ഭവന പദ്ധതിക്ക് 11.5 ഏക്കര്‍ ഭൂമിയാണ് മുസ്ലിം ലീഗ് വിലയ്ക്കു വാങ്ങിയത്. 105 വീടുകളാണ് വെള്ളിത്തോടില്‍ നിര്‍മിക്കുന്നത്. അടുത്ത ഘട്ടത്തില്‍ താക്കോല്‍ദാനം നടത്തേണ്ട വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്.
എട്ട് സെന്റ് സ്ഥലവും 1,060 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഫര്‍ണിച്ചറുമാണ് ഓരോ കുടുംബത്തിനും ലീഗ് നല്‍കുന്നത്. മൂന്ന് കിടപ്പുമുറിയും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് ഓരോ വീടും. ശുദ്ധജല വിതരണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഭവന സമുച്ചയത്തില്‍ ഉണ്ടാകും.
Kerala
കോഴിക്കോട്: വടകരയിൽ സിപിഎം മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘഷത്തിൽ നാലുപേർക്ക് പരിക്ക്. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ മൂന്ന് ലീഗ് പ്രവർത്തകരും ഒരു സിപിഎം പ്രവർത്തകനും ആശുപത്രിയിൽ ചികിത്സതേടി.
തിരുവള്ളൂരിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത് സിപിഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെയുണ്ടായ സംഘർഷം.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചു. തങ്ങളുടെ പ്രവർത്തകരെ സിപിഎമ്മുകാർ ആക്രമിക്കുകയായിരുന്നുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ ഫിയോറന്റീനയ്ക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലാസിയോയെ തോൽപ്പിച്ചു.
ഫിയോറന്റീനയ്ക്ക് വേണ്ടി റോബിൻ ഗോസെൻസ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ 28-ാം മിനിറ്റിലാണ് ഗോസെൻസ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ഫിയോറന്റീനയ്ക്ക് 35 പോയിന്റായി. ലീഗ് ടേബിളിൽ 15-ാം സ്ഥാനത്താണ് ഫിയോറന്റീന.
Sports
പോർട്ടോ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ എഫ്സി പോർട്ടോയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
എഫ്സി പോർട്ടോയ്ക്ക് വേണ്ടി വില്ല്യം ഗോമസാണ് ഗോൾ നേടിയത്. പോർട്ടോ താരം മാർട്ടിം ഫെർമാണ്ടസിന്റെ ഓൺ ഗോളാണ് നോട്ടിംഗ്ഹാമിന്റെ ഗോൾ.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. വെസ്റ്റ് ബ്രിഡ്ജ്ഫോർഡാണ് മത്സരവേദി.
Sports
മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ജർമൻ കരുത്തരായ ഫ്രെയ്ബർഗിന് മിന്നും ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് ടീമായ സെൽറ്റ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഫ്രെയ്ബർഗിന് വേണ്ടി വിൻസെൻസോ ഗ്രിഫോ, ജാൻ നിക്ലസ് ബെസ്റ്റെ, മാത്തിയാസ് ജിന്റർ എന്നിവകരാണ് ഫ്രെയ്ബർഗിന് ഗോളുകൾ നേടിയത്. ഗ്രിഫോ 10-ാം മിനിറ്റിലും ബെസ്റ്റെ 32-ാം മിനിറ്റിലും ജിന്റർ 78-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. സ്പെയ്നിലെ വിഗോയിലുള്ള ബലെയ്ഡോസ് സ്റ്റേഡിയമാണ് വേദി.
Sports
മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബോലോഗ്നയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഒല്ലി വാട്കിൻസ് രണ്ട് ഗോളുകളും എസ്രി കോൺസ ഒരു ഗോളും നേടി. ജോനാഥൻ റോവ് ആണ് ബോലോഗ്നയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. ബിർമിംഗ്ഹാമിലെ വില്ലാ പാർക്കാണ് വേദി.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ എഎസ് റോമയെ തകർത്ത് ഇന്റർ മിലാൻ. ഞായറാഴ്ച നടന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്റർ മിലാൻ വിജയിച്ചത്.
ഇന്റർ മിലാന് വേണ്ടി ലൗതാരോ മാർട്ടിനെസ് രണ്ട് ഗോളുകളും ഹകാൻ കാൽഹാനോഗ്ലുയും മാർകസ് തുറാമും നിക്കോളോ ബരെല്ലയും ഓരോ ഗോൾ വീതം നേടി. റോമയ്ക്ക് വേണ്ടി ഗിയാൻലുക മാൻസിനിയും ലോറെൻസോ പെല്ലെഗ്രിനിയും ഓരോ ഗോൾ വീതം സ്കോർ ചെയ്തു.
മത്സരത്തിൽ വിജയിച്ചതോടെ ഇന്റർ മിലാന് 72 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിലാൻ.
Sports
ഓൾഡ് ട്രഫോർഡ്: ആദ്യ പകുതിയിലെ വിവിയാൻ മിഡെമയുടെ ഇരട്ട ഗോൾ മികവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് (3-0) മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ മിന്നും ജയം.
ജയത്തോടെ വനിതാ സൂപ്പർ ലീഗ് ഫുട്ബോളിൽ 2016ന് ശേഷം ലീഗ് കിരീടമെന്ന സ്വപ്നത്തിലേക്ക് സിറ്റി കൂടുതൽ അടുത്തു. ആദ്യ പകുതിയുടെ 17, 19 മിനിറ്റുകളിൽ വിവിയാൻ മിഡെമ യുണൈറ്റഡ് വല കുലുക്കി. രണ്ടാം പകുതിയിൽ കാസ്പരിജി സിറ്റിയുടെ മൂന്നാം ഗോളും നേടി തകർപ്പൻ ജയമൊരുക്കി.
വിജയത്തോടെ 22 മത്സരങ്ങളിലെ 19 എണ്ണം പൂർത്തിയാക്കിയപ്പോൾ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 49 പോയിന്റായി. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാമിനെ 2-5ന് തോൽപ്പിച്ച ആഴ്സണൽ 11 പോയിന്റുകൾ പിന്നിലായി 38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
Kerala
മലപ്പുറം: മങ്കടയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ച് ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി.
നേരത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റുമായ എം.പി. അലവി പത്രിക പിൻവലിച്ചു.
കഴിഞ്ഞദിവസം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഇടതുമുന്നണി പിന്തുണയ്ക്കുന്ന മങ്കടയിലെ സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദിനെ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ മുസ്ലിം ലീഗുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി കുന്നത്ത് മുഹമ്മദ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എം.പി. അലവിയും പത്രിക നൽകിയിരുന്നു. അലവിയെ പിൻവലിച്ചാണ് കുന്നത്ത് മുഹമ്മദ് ഇപ്പോൾ സ്ഥാനാർഥിയായത്.
Sports
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കെതിരെ എവർടണ് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
എവർടണ് വേണ്ടി ബെട്ടോ രണ്ട് ഗോളുകളും ലിമാൻ എൻഡിയായെ ഒരു ഗോളും നേടി. ബെട്ടോ 33,62 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. എൻഡിയായെ 76-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ എവർടണ് 46 പോയിന്റായി. നിലവിൽ ലീഗിൽ എട്ടാമതാണ് എവർട്ടൺ. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെൽസി ആറാം സ്ഥാനത്താണ് തുടരുകയാണ്. 48 പോയിന്റാണ് ചെൽസിക്കുള്ളത്.
Kerala
കൊല്ലം: പുനലൂര്‍ നിയമസഭാ സീറ്റ് വീണ്ടും മുസ്ലിം ലീഗിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലത്തില്‍ വിമതനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിച്ചു.
തെക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗിനു നല്കിയ സീറ്റായ പുനലൂരില്‍ ലീഗ് ജില്ലാ പ്രസിഡന്റ് നൗഷാദ് യൂനുസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.
പുനലൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവും ഡിസിസി ട്രഷററും യുഡിഎഫ് പുനലൂര്‍ നിയോജകമണ്ഡലം ചെയര്‍മാനുമായ നെല്‍സണ്‍ സെബാസ്റ്റ്യനെയാണ് വിമത സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നത്. നെല്‍സണ്‍ സെബാസ്റ്റ്യന്‍ മത്സരരംഗത്തിറങ്ങുന്നതോടെ മണ്ഡലത്തില്‍ യുഡിഎഫ് സംവിധാനത്തിനുള്ളില്‍ ഭിന്നത രൂക്ഷമാകും.
ലീഗ് സ്ഥാനാര്‍ഥികള്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതുകൊണ്ടാണ് വിജയസാധ്യത പരിഗണിച്ച് പുനലൂര്‍ ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസിനുള്ളില്‍ ശക്തമായതെന്നും നേരത്തേ നേതൃത്വം സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിതന്നെ മത്സരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇത് ലീഗിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ചാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇന്നലെ അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പുനലൂരില്‍ പ്രകടനവും നടത്തി.
District News
കോഴിക്കോട്: സൂപ്പര്‍ ക്രോസ് ബൈക്ക് റേസിംഗോടെ വിവാദമായ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തിന് കേരളാ പ്രീമിയര്‍ ലീഗ് മത്സരങ്ങളും നഷ്ടമാകുന്നു.
ഫ്ലഡ്ലൈറ്റ് സംവിധാനത്തിന്റെ അപര്യാപ്തതയും ബൈക്ക് റേസിംഗിനെതുടര്ന്ന് മൈതാനത്തിന്റെ സ്വാഭാവിക ഘടന മാറിയതുമാണ് വേദിമാറ്റാന്‍ കാരണമായത്. ബൈക്ക് റേസിംഗിന് ശേഷം ഇവിടെ മറ്റുമത്സരങ്ങളൊന്നും നടന്നിട്ടില്ല. കോര്പറേഷന് സ്റ്റേഡിയത്തില്‍ നടത്താനിരുന്ന കേരളാ പ്രീമയര്‍ ലീഗിന്റെ പത്ത് മത്സരങ്ങളാണ് തൃശൂരിലേക്ക് മാറ്റിയത്.
ജനറേറ്റര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലഡ്ലൈറ്റ്സംവിധാനത്തിനായിക്ലബുകള് നിശ്ചിത തുക അടയ്ക്കണം. എന്നാല്‍ തൃശൂര്‍ മൈതാനത്തില്‍ കെഎസ്ഇബിയുമായുള്ള നേരിട്ടുള്ള കണക്ഷന് ആയതിനാല്‍ ചെലവ് വരുന്നില്ല. കൂടാതെ ബൈക്ക് റേസിംഗിനു ശേഷം മൈതാനത്തിന്റെ മൃദുത്വം നഷ്ടമായതും പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടതും കളിക്കാര്‍ക്ക് വെല്ലുവിളിയായി.
സൂപ്പര്‍ ലീഗ് കേരളയില്‍ ഹോംഗ്രൗണ്ടായ മൈതാനത്ത് ഒരുമത്സരംപോലും കാലിക്കട്ട് എഫ്സിക്ക് കളിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ബൈക്ക് റേസിംഗ് മല്‍സരങ്ങള്‍ക്കുശേഷം പുല്ത്തകിടിയടക്കം കരിഞ്ഞുണങ്ങിയിരുന്നു.
ശേഷം പുതിയ പുല്‍ത്തകിടി വളര്‍ത്തി മൈതാനം നവീകരിച്ച് ഫെബ്രുവരിയിലാണ് സൂപ്പര്‍ ക്രോസ് നടത്തിപ്പുകാര്‍ ഫുട്ബോള്‍ അസോസിയേഷന് മൈതാനം മടക്കി നല്‍കിയത്.മൈതാനത്തില്‍ വിദഗ്ധ പരിശോധന നടത്തുമെന്നാണ് കോര്‍പറേഷന്റെ വിശദീകരണം.
Sports
ബെർഗാമൊ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു.
ബയേൺ മ്യൂണിക്കിന് വേണ്ടി മൈക്കൽ ഒലിസെ രണ്ട് ഗോളുകളും ജോസിപ് സ്റ്റാനിസിക്ക്, സെർജി നാബ്രി, നിക്കോളാസ് ജാക്ക്സൺ, ജമാൽ മുസിയാള എന്നിവർ ഓരോ ഗോൾ വീതം നേടി. മരിയോ പസാലിക്ക് ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
തിരുവനന്തപുരം: പ്രഥമ ബാസ്കറ്റ്ബോൾ ലീഗ് കേരള (ബിഎൽകെ) ബാസ്കറ്റ്ബോൾ ലീഗ് മേയ് 27 മുതൽ ജൂണ്‍ ആറുവരെ കൊച്ചി റീജണൽ സ്പോർട്സ് സെന്ററിൽ അരങ്ങേറും.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
തിരുവനന്തപുരം ക്യാപിറ്റൽസ്, കോട്ടയം ബൈസണ്‍സ്, ആലപ്പുഴ ഡോൾഫിൻസ്, കൊച്ചി സ്റ്റാലിയൻസ്, തൃശൂർ ടസ്ക്കേഴ്സ്, കാലിക്കട്ട് വാരിയേഴ്സ് എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസികളാണ് ലീഗിൽ പരസ്പരം ഏറ്റുമുട്ടുക.
ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനവും കായിക മന്ത്രി നിർവഹിച്ചു. ലീഗിന്റെ ഔദ്യോഗിക ഗാനവും, ‘ഡങ്കൻ’ എന്ന ഭാഗ്യചിഹ്നവും ചടങ്ങിൽ പുറത്തിറക്കി.
Kerala
കണ്ണൂര്‍: എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ ലീഗിന് ആശങ്കയില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. കേരളീയ മനസ് വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരാണ്.
അതുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍ക്കുമാകില്ല. എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം ലക്ഷ്യമിടുന്നത് ലീഗിനെയാണോ എന്ന ചോദ്യത്തിന്, ലക്ഷ്യത്തിലേക്ക് അവര്‍ എത്താന്‍ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലീഗ് ഒഴികെ എല്ലാ സമുദായ സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് ലീഗിനെ മാറ്റിനിര്‍ത്താന്‍ ആര്‍ക്കുമാകില്ലെന്ന് സാദിഖലി തങ്ങള്‍ മറുപടി പറഞ്ഞു. സമുദായസൗഹാര്ദമാണു ലീഗിന്റെ ലക്ഷ്യമെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗൗരവത്തിലുള്ള ആലോചനകള്‍ നടന്നിട്ടില്ല.
അടുത്ത ദിവസംതന്നെ ചര്‍ച്ച നടക്കും. യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണു പ്രധാനം. അതിനനുസരിച്ച് സീറ്റ് വച്ചുമാറണമോയെന്നും മറ്റും ചര്‍ച്ചയില്‍ ആലോചിക്കും. വിജയസാധ്യതയ്ക്കാണു മുന്‍ഗണന നല്‍കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വെല്‍ഫെയർ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിട്ടില്ല. നീക്കുപോക്കാണ് ഉണ്ടാക്കിയത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അത് അവസാനിച്ചു. നാലു വോട്ടിനുവേണ്ടി മതേതരത്വത്തിന് എതിരായ നിലപാട് ലീഗ് സ്വീകരിക്കില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
Kerala
കാസര്‍ഗോഡ്: പൈവളിഗെ പഞ്ചായത്തില്‍ മുസ്ലിം ലീഗ് അംഗത്തിന്റെ പിന്തുണയില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ബിജെപിക്ക് വിജയം.
ബിജെപിയുടെ സുമന ജി. ഭട്ട് ആണ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്.
മുസ്ലിംലീഗ് അംഗം മൈമൂനത്തുല്‍ മിസ്റിയ ആണ് ബിജെപി അംഗത്തിനു വോട്ട് ചെയ്തത്. സിപിഎമ്മിന്റെ ദിനേശ്വരി നാഗേഷിനെതിരേയാണ് സുമന വിജയിച്ചത്. സുമന മൂന്നു വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി.
District News
കൊച്ചി: മറൈന്‍ഡ്രൈവില്‍ നടന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ അഞ്ചാം പാദത്തിലെ പത്താം മത്സരത്തില്‍ നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന് ജേതാക്കളായി.
സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് മുന്നേറുന്ന വില്ലേജ് ബോട്ട് ക്ലബിന്റെ വീയപുരം ചുണ്ടനെ അട്ടിമറിച്ചാണ് നിരണം ചുണ്ടന് കപ്പ് സ്വന്തമാക്കിയത്. സിബിഎലിന്റെ ഒരു സീസണിലെ മുഴുവന്‍ മത്സരങ്ങളിലും വിജയികളാകുന്ന ആദ്യ ടീം എന്ന റിക്കാര്‍ഡാണ് വീയപുരത്തിന് നഷ്ടമായത്.
കഴിഞ്ഞ 9 മത്സരങ്ങളിലും വിജയികളായി ട്രിപ്പിള്‍ ഹാട്രിക് നേടിയായിരുന്നു വീയപുരം കൊച്ചിയിലെത്തിയത്. പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന് ആയിരുന്നു ആവേശം നിറച്ച ഫൈനല്‍ മത്സരത്തില്‍ ഇരു ടീമുകളുടെയും എതിരാളി. ഫോട്ടോ ഫിനിഷിലേക്ക് വന്ന മത്സരത്തില്‍ മൈക്രോ സെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തില്‍ ആയിരുന്നു നിരണം കപ്പ് സ്വന്തമാക്കിയത്.
നാല് മിനിറ്റും 10 സെക്കന്‍ഡ് 0.064 മൈക്രോ സെക്കന്‍ഡും എടുത്താണ് ഫിനിഷ് ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ വീയപുരം നാല് മിനിറ്റും 10 സെക്കന്‍ഡ് 0.119 മൈക്രോ സെക്കന്‍ഡും സമയമെടുത്തായിരുന്നു മത്സരം പൂര്‍ത്തിയാക്കിയത്. നാല് മിനുട്ടും 11 സെക്കന്‍ഡ് 0.159 മൈക്രോ സെക്കന്‍ഡുമായിരുന്നു നടുഭാഗം ചുണ്ടന് വേണ്ടി വന്നത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേലേപ്പാടം ചുണ്ടന്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലെ പറമ്പന്‍ ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന്, തെക്കേക്കര ബോട്ട് ക്ലബ്ബിൻരെ ചെറുതന ചുണ്ടന്, ചങ്ങനാശേരി ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന് ചുണ്ടന് എന്നിവരാണ് യഥാക്രമം നാലു മുതല്‍ ഒന്‍പത് വരെ സ്ഥാനത്ത് എത്തിയത്.
ചെറുവള്ളങ്ങളുടെ മത്സരത്തില്‍ നാല് മിനിറ്റും 15 സെക്കന്‍ഡ് 0.781 മൈക്രോ സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത ഗരുഡന് ഒന്നാം സ്ഥാനത്തും നാല് മിനിറ്റും 32 സെക്കന്‍ഡ് 0.087 മൈക്രോ സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പുത്തന്‍പറമ്പില്‍ രണ്ടാം സ്ഥാനത്തും നാല് മിനിറ്റും 50 സെക്കന്‍ഡ് 0.646 മൈക്രോ സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സെന്‍ സെബാസ്റ്റ്യന്‍ നമ്പര്‍. ഒന്ന് മൂന്നാം സ്ഥാനത്തും എത്തി.
Sports
മിലാൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ നാപ്പോളിക്ക് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രെമോനീസിനെ എതിരില്ലാത്ത ഗോളുകൾക്കാണ് നാപ്പോളി തോൽപ്പിച്ചത്.
റാസ്മസ് ഹോജ്ലൻഡ് ആണ് നാപ്പോളിക്ക് വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിൽ 13, 45 എന്നീ മിനിറ്റുകളിലാണ് താരം ഗോൾ നേടിയത്.
വിജയത്തോടെ നാപ്പോളിക്ക് 34 പോയിന്റായി. ലീഗ് ടേബിളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് നാപ്പോളി.
Kerala
കോഴിക്കോട്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിനു ശേഷവും പി.വി. അന്‍വറിനെ കോണ്‍ഗ്രസ് തള്ളുമ്പോൾ ഈ വിഷയത്തില്‍ മൃദു നിലപാടുമായി മുസ്ലിം ലീഗ്. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കേ, പി.വി. അന്‍വറിനെ കൂടെ കൂട്ടണമെന്ന ആഗ്രഹമാണ് പല ലീഗ് നേതാക്കള്‍ക്കുമുള്ളത്. നിലമ്പൂര്‍ ഫലം തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചൂണ്ടുപലകയായതിനാല് പി.വി. അന്‍വറിനെ കൂടി ഉള്‍പ്പെടുത്തി യുഡിഎഫ് മുന്നണി സംവിധാനം വിപുലപ്പെടുത്തുകയും സമാന ചിന്താഗതിക്കാരെ സഹകരിപ്പിക്കുകയും വേണമെന്ന അഭിപ്രായമാണ് ലീഗ് നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.
പി.വി. അന്‍വര്‍ ഒരു ഫാക്ടറാണെന്നും അദ്ദേഹത്തെ മുന്നണിയില്‍ എടുക്കണമോ എന്ന കാര്യം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നുമാണ് ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത്. അതിനേക്കാള്‍ ഒരുപടി കടന്നായിരുന്നു ഡോ. എം.കെ. മുനീറിന്റെ പ്രതികരണം. നിലമ്പൂരില്‍ അന്‍വറിന്റെ സ്വാധീനം നിസാരമായി കാണുന്നില്ലെന്നായിരുന്നു ഡോ. എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടത്. അന്‍വര്‍ വിഷയത്തില്‍ ലീഗിന്റെ മൃദുനിലപാടാണ് നേതാക്കളുടെ വാക്കുകളില്‍ തെളിയുന്നത്. തെരഞ്ഞെടുപ്പിനുമുമ്പ് പി.വി. അന്‍വര്‍ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അന്‍വറുമായി സഹകരിക്കുമെന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഉറച്ച നിലപാട് വ്യക്തമാക്കിയതോടെ ലീഗ് പിന്നെ പരസ്യ പ്രതികരണത്തിനു തുനിഞ്ഞില്ല. യുഡിഎഫില്‍ അടുപ്പിക്കാതായതോടെ പാണക്കാട് കുടുംബത്തെ അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ ഉയര്‍ത്തിയിരുന്നു. ഇതൊന്നും തെരഞ്ഞെടുപ്പ് ഗോദയില്‍ ഏശിയില്ല.
അന്‍വര്‍ ഇഫക്ട് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു ഭീഷണിയായില്ലെങ്കിലും അദ്ദേഹത്തെ കൂടെ കൂട്ടണമെന്ന ലീഗിന്റെ നിലപാടിനു പിന്നില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും അതിനു പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ അന്‍വറിനു മലപ്പുറത്തു കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ലീഗ്. പിണറായിസത്തിനെതിരേ ആഞ്ഞടിച്ച് പരാമവധി എല്‍ഡിഎഫ് വിരുദ്ധ വോട്ടുകള്‍ മലപ്പുറത്തുനിന്നു സമാഹരിക്കാന്‍ അന്‍വറിനേക്കാള്‍ കഴിയുന്ന മറ്റൊരു നേതാവില്ലെന്നാണ് പല ലീഗ് നേതാക്കളുടെയും കണക്കുകൂട്ടല്‍.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നു പറയുമ്പോഴാണ് ലീഗ് നേതാക്കളുടെ മറിച്ചുള്ള നിലപാടെന്നതു ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോഴേക്കും തങ്ങളുടെ ആവശ്യം ശക്തമായി ഉന്നയിക്കാനുള്ള നീക്കത്തിലാണ് ലീഗ്. മലബാറില്‍ ലീഗിന്റെ സഹായമില്ലാതെ യുഡിഎഫ് പച്ചതൊടില്ലെന്നത് വ്യക്തമാണെന്നിരിക്കേ പി.വി. അന്‍വറിന്റെ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സാവധാനം നിലപാട് മാറ്റാനാണ് ഏറെ സാധ്യത.
യുഡിഎഫില്‍ കയറിപ്പറ്റാന്‍ കഴിയാതെ വന്നതോടെ ആര്യാടന് ഷൗക്കത്ത് ജയിക്കില്ലെന്നും അദേഹം പാണക്കാട് തങ്ങള്‍ കുടുംബത്തെ അപമാനിച്ചുവെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്ത്തിയതുകൂടാതെ, മുന്‍കാലങ്ങളില്‍ എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവര്‍ക്കെതിരേ പി.വി. അന്‍വര്‍ തൊടുത്തുവിട്ട ഗുരുതരമായ ആരോപണങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിനു അത്ര പെട്ടന്ന് മറക്കാന്‍ പറ്റുന്നതല്ല. നിലമ്പൂരില്‍ അന്‍വര്‍ ഇഫക്ട് യുഡിഎഫിനെ ബാധിക്കാത്ത സാഹചര്യത്തില്‍ തത്ക്കാലം അദേഹം പുറത്തുനില്ക്കട്ടേയെന്നാണ് നേതാക്കളുടെ നിലപാട്.