x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ന് കേ​ര​ളാ പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍
Published: March 19, 2026 07:32 AM IST | Updated: March 19, 2026 07:32 AM IST

കോ​ഴി​ക്കോ​ട്: സൂ​പ്പ​ര്‍ ക്രോ​സ് ബൈ​ക്ക് റേ​സിം​ഗോ​ടെ വി​വാ​ദ​മാ​യ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ന് കേ​ര​ളാ പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​ര​ങ്ങ​ളും ന​ഷ്ട​മാ​കു​ന്നു.

ഫ്ല​ഡ്‍‌​ലൈ​റ്റ് സം​വി​ധാ​ന​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത​യും ബൈ​ക്ക് റേ​സിം​ഗി​നെ​തു​ട​ര്‍​ന്ന് മൈ​താ​ന​ത്തി​ന്‍റെ സ്വാ​ഭാ​വി​ക ഘ​ട​ന മാ​റി​യ​തു​മാ​ണ് വേ​ദി​മാ​റ്റാ​ന്‍ കാ​ര​ണ​മാ​യ​ത്. ബൈ​ക്ക് റേ​സിം​ഗി​ന് ശേ​ഷം ഇ​വി​ടെ മ​റ്റു​മ​ത്സ​ര​ങ്ങ​ളൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ത്താ​നി​രു​ന്ന കേ​ര​ളാ പ്രീ​മ​യ​ര്‍ ലീ​ഗി​ന്‍റെ പ​ത്ത് മ​ത്സ​ര​ങ്ങ​ളാ​ണ് തൃ​ശൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്.

ജ​ന​റേ​റ്റ​ര്‍ സ​ഹാ​യ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്ല​ഡ്‍‌​ലൈ​റ്റ്സം​വി​ധാ​ന​ത്തി​നാ​യിക്ല​ബു​ക​ള്‍ നി​ശ്ചി​ത തു​ക അ​ട​യ്ക്ക​ണം. എ​ന്നാ​ല്‍ തൃ​ശൂ​ര്‍ മൈ​താ​ന​ത്തി​ല്‍ കെ​എ​സ്ഇ​ബി​യു​മാ​യു​ള്ള നേ​രി​ട്ടു​ള്ള ക​ണ​ക്ഷ​ന്‍ ആ​യ​തി​നാ​ല്‍ ചെ​ല​വ് വ​രു​ന്നി​ല്ല. കൂ​ടാ​തെ ബൈ​ക്ക് റേ​സിം​ഗി​നു ശേ​ഷം മൈ​താ​ന​ത്തി​ന്‍റെ മൃ​ദു​ത്വം ന​ഷ്ട​മാ​യ​തും പ​ല​ഭാ​ഗ​ത്തും കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തും ക​ളി​ക്കാ​ര്‍​ക്ക് വെ​ല്ലു​വി​ളി​യാ​യി.

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ ഹോം​ഗ്രൗ​ണ്ടാ​യ മൈ​താ​ന​ത്ത് ഒ​രു​മ​ത്സ​രം​പോ​ലും കാ​ലി​ക്ക​ട്ട് എ​ഫ്‌​സി​ക്ക് ക​ളി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ന​ട​ന്ന ബൈ​ക്ക് റേ​സിം​ഗ് മ​ല്‍​സ​ര​ങ്ങ​ള്‍​ക്കു​ശേ​ഷം പു​ല്‍​ത്ത​കി​ടി​യ​ട​ക്കം ക​രി​ഞ്ഞു​ണ​ങ്ങി​യി​രു​ന്നു.

ശേ​ഷം പു​തി​യ പു​ല്‍​ത്ത​കി​ടി വ​ള​ര്‍​ത്തി മൈ​താ​നം ന​വീ​ക​രി​ച്ച് ഫെ​ബ്രു​വ​രി​യി​ലാ​ണ് സൂ​പ്പ​ര്‍ ക്രോ​സ് ന​ട​ത്തി​പ്പു​കാ​ര്‍ ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന് മൈ​താ​നം മ​ട​ക്കി ന​ല്‍​കി​യ​ത്.​മൈ​താ​ന​ത്തി​ല്‍ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് കോ​ര്‍​പ​റേ​ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.

Tags : nattu vishesham Kerala Premier League Kozhikode Corporation

Recent News

Corehub Up