x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാജ ലോട്ടറി ടി​ക്ക​റ്റ് മാ​ഫി​യ​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണം: ലോ​ട്ട​റി തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 19, 2026 04:35 AM IST | Updated: July 19, 2026 04:35 AM IST

കോ​​​ട്ട​​​യം: കേ​​​ര​​​ള ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ സ​​​മ്മാ​​​നാ​​​ര്‍​ഹ​​​മാ​​​യ ന​​​മ്പ​​​റി​​​ലു​​​ള്ള ടി​​​ക്ക​​​റ്റു​​​ക​​​ള്‍ കൃ​​​ത്രി​​​മ​​​മാ​​​യി നി​​​ര്‍​മി​​​ച്ചു വ​​​ന്‍ ത​​​ട്ടി​​​പ്പു നടത്തി ലോ​​​ട്ട​​​റി​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത​​​ ന​​​ശി​​​പ്പി​​​ക്കു​​​ന്ന മാ​​​ഫി​​​യ സം​​​ഘ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി ജ​​​യി​​​ലി​​​ല്‍ അ​​​ട​​യ്ക്കണമെന്ന് ഓ​​​ള്‍ കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​ന്‌സ് ആ​​​ന്‍​ഡ് സെ​​​ല്ലേ​​​ഴ്‌​​​സ് കോ​​​ണ്‍​ഗ്ര​​​സ് ഐ​​​എ​​​ന്‍​ടി​​​യു​​​സി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും വ്യാ​​​ജ സ​​​മ്മാ​​​ന ടി​​​ക്ക​​​റ്റു​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി ഉ​​​ണ്ടാ​​​യി മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വാ​​​ര്‍​ത്ത​​​യാ​​​യ​​​തോ​​​ടെ ലോ​​​ട്ട​​​റി മേ​​​ഖ​​​ല വ​​​ലി​​​യ ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ണെ​​​ന്നും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന​​​യി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്ന​​​താ​​​യും ഐ​​​എ​​​ന്‍​ടി​​​യു​​​സി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

വ്യാ​​​ജ​ ടി​​ക്ക​​റ്റ് ഉ​​​ണ്ടാ​​​ക്കു​​​ന്ന മാ​​​ഫി​​​യാ സം​​​ഘ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി ക​​​ടു​​​ത്ത​​ ശി​​​ക്ഷ ന​​​ല്‍​കാ​​​ന്‍ പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സ്‌​​​ക്വാ​​​ഡ് രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ൻസ് ആ​​​ന്‍​ഡ് സെ​​​ല്ലേ​​​ഴ്‌​​​സ് കോ​​​ണ്‍​ഗ്ര​​​സ് ഐ​​​എ​​​ന്‍​ടി​​​യു​​​സി ജില്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഫി​​​ലി​​​പ്പ് ജോ​​​സ​​​ഫ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ആ​​​ഭ്യ​​​ന്ത​​​ര​​മ​​​ന്ത്രി​​​ക്കും ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Tags : Nattuvishesham District News

Recent News

Corehub Up