x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്നം​സ​മാ​ധി​യി​ല്‍ ആ​ര്‍​ക്കും പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​ട്ടി​ല്ല: ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍

വെബ് ഡെസ്ക്
Published: July 19, 2026 04:28 AM IST | Updated: July 19, 2026 04:28 AM IST

ച​ങ്ങ​നാ​ശേ​രി: മ​ന്നം​സ​മാ​ധി​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​നും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​നും മു​ന്‍​കൂ​ട്ടി അ​റി​യി​ച്ചെ​ത്തു​ന്ന ആ​രെ​യും ത​ട​ഞ്ഞി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​ക്ക് മ​ന്നം​സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന അ​നു​വ​ദി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നായർ.
എ​ന്‍​എ​സ്എ​സി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന ദി​വ​സ​മാ​ണ് സു​രേ​ഷ് ഗോ​പി പെ​രു​ന്ന​യി​ലെ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും അം​ഗ​ങ്ങ​ള്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേഹം എ​ത്തി​യ​തും പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തും.

സുരക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ ഫോ​ണി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​രേ​ഷ് ഗോ​പി​ക്ക് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​ൻ അ​വ​സ​രം കൊ​ടു​ത്തു. ഇ​തി​ന് ശേ​ഷം അ​ദ്ദേ​ഹം ബ​ജ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​പ്പോ​ൾ ഇ​ത് ശ​രി​യാ​യി​ല്ലെ​ന്ന് താ​ന്‍ പ​റ​ഞ്ഞു. ഏ​തു സം​ഘ​ട​ന​യു​ടെ​താ​യാ​ലും ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ അം​ഗ​മ​ല്ലാ​ത്ത ഒ​രാ​ൾ ക​ട​ന്നു​വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു.

സി.​വി. ആ​ന​ന്ദ​ബോ​സ് എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴും മ​ന്നം​സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ഉ​പ​രാ​ഷ്‌​ട്ര​പ​തി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍ മ​ഹാ​രാ​ഷ്ട്ര ഗ​വ​ര്‍​ണ​റാ​യി​രി​ക്കേ എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​നം സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ഴും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്ത​ണ​മെ​ന്ന കാ​ര്യം പ​റ​ഞ്ഞി​ല്ല.​ വ​രു​ന്ന അ​തി​ഥി
ക​ളോ​ട് പു​ഷ്പാ​ര്‍​ച്ച​ന ചെ​യ്തി​ട്ടു​പോ​ക​ണം എ​ന്ന് അ​ങ്ങോ​ട്ടു​പ​റ​യു​ന്ന​ത് ഔ​ചി​ത്യ​മാ​ണോ എ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചോ​ദി​ച്ചു.

മ​റ്റൊ​ര​വ​സ​ര​ത്തി​ൽ ഉ​പ​രാ​ഷ്‌​ട്ര​പ​തി എ​സ്ബി കോ​ള​ജി​ലെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തു​ന്ന​തി​ന്‍റെ ത​ലേ​ന്ന് വി​ളി​ച്ച് മ​ന്നം​സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ചു.

മ​ന്നം​സ​മാ​ധി ക്ഷേ​ത്ര​തു​ല്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന സ്ഥ​ല​മാ​ണെ​ന്നും അ​വി​ടെ എ​സ്പി​ജി​യു​ടെ പ്രോ​ട്ടോ​കോ​ള്‍ അ​നു​സ​രി​ച്ച് ഡോ​ഗ്സ്‌​ക്വാ​ഡ് തു​ട​ങ്ങി​യു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും മ​റു​പ​ടി ന​ല്‍​കി. ഈ ​പ​രി​ശോ​ധ​ന​ക​ള്‍ ഒ​ഴി​വാ​ക്കാ​മെ​ന്ന് പ​റ​യാ​ൻ ത​യ​റാ​യി​ല്ല. അ​തി​നാ​ല​ണ് അ​ന്ന് പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് അ​നു​വാ​ദം ന​ൽ​കാ​തി​രു​ന്ന​തെ​ന്നും സു​കു​മാ​ര​ൻ​നാ​യ​ർ വി​ശ​ദീ​
ക​രി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up