ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: കോണ്‍ഗ്രസ് ചങ്ങനാശേരി ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി ഉമ്മൻ ചാണ്ടി ഓർമദിനം കാരുണ്യ ദിനമായി ആചരിച്ചു. ചെത്തിപ്പുഴ മേഴ്സി ഹോമിലും കാരുണ്യ ഭവനങ്ങളിലും അന്നദാനം നടത്തി. അനുസ്മരണ സമ്മേളനം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ് അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി പി.എസ് രഘുറാം, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എച്ച്.നാസര്‍, ആന്റണി കുന്നുംപുറം, പി.എന്‍ നൗഷാദ്, സിസ്റ്റര്‍ സെലിന് ജോസഫ്, ബാബു കുരീത്ര, സിയാദ് അബ്ദുല്‍ റഹ്മാന്, മോട്ടി മുല്ലശേരി, ബിജി തോമസ്, പി. സുരേഷ്, പി.എസ്.പി റഹീം, ജയശ്രീ പ്രഹ്ലാദന്, സോബിച്ചന് കണ്ണമ്പള്ളി, ഡെന്നിസ് ജോസഫ്, സുനില്‍ സൈനുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News