x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​റ​ല്‍ ആ​ശു​പ്ര​ത്രി റോ​ഡ് ക​വാ​ട​ത്തി​ല്‍ പൈ​പ്പ് പൊ​ട്ട​ല്‍ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി

വെബ് ഡെസ്ക്
Published: July 19, 2026 04:27 AM IST | Updated: July 19, 2026 04:27 AM IST

ച​ങ്ങ​നാ​ശേ​രി കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ്ര​ത്രി റോ​ഡി​ല്‍ പൊ​ട്ടി​യ ജ​ല​വി​ത​ര​ണ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ.

ച​ങ്ങ​നാ​ശേ​രി: കെ​എ​സ്ആ​ര്‍​ടി​സി ജം​ഗ്ഷ​നി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ്ര​ത്രി റോ​ഡി​ല്‍ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യു​ണ്ടാ​യ ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചു. എം​സി റോ​ഡി​ല്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡി​നു കു​റു​കെ​യു​ള്ള കോ​ണ്‍​ക്രീ​റ്റ് ഓ​ട​യു​ടെ അ​ടി​യി​ല്‍ പൈ​പ്പ് പൊ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ല്‍ ചോ​രു​ന്ന പൈ​പ്പ് ക​ണ്ടെ​ത്തി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഏ​റെ ദു​ഷ്‌​ക​ര​മാ​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ആ​രം​ഭി​ച്ച​ത്. രാ​ത്രി​യി​ലും ജോ​ലി തു​ട​രു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ​ഗ​തി​യി​ലാ​ക്കാ​നാ​ണ് ജ​ല​വി​ഭ​വ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ പ​രി​ശ്ര​മി​ക്കു​ന്ന​ത്.
മ​ലേ​ക്കു​ന്നി​ലു​ള്ള ജ​ല​സം​ഭ​ര​ണി​യി​ല്‍​നി​ന്നും ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന പൈ​പ്പി​ലാ​ണ് നാ​ളു​ക​ളാ​യി ചോ​ര്‍​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്ന​താ​യു​ള്ള പ​രാ​തി ഉ​യ​ര്‍​ന്ന​പ്പോ​ള്‍ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള ജ​ല​വി​ത​ര​ണം നി​ര്‍​ത്തി​വ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് റ​വ​ന്യു ട​വ​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ശു​ദ്ധ​ജ​ല​വി​ത​ര​ണം നി​ല​ച്ചി​രു​ന്നു.
ജ​ന​റ​ല്‍ ആ​ശു​പ​ത്രി ക​വാ​ട​ത്തി​ലെ പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തെ ശു​ദ്ധ​ജ​ല​വി​ത​ര​ണ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up