x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മ​ത​ർ തി​രി​കെ വ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം രാ​ജി​വ​യ്ക്കാം; വെ​ല്ലു​വി​ളി​യു​മാ​യി അ​ഭി​ഷേ​ക് ബാ​ന​ർ​ജി

വെബ് ഡെസ്‌ക്
Published: July 19, 2026 01:41 AM IST | Updated: July 19, 2026 01:41 AM IST

അ​ഭി​ഷേ​ക് ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലെ വി​മ​ത നേ​താ​ക്ക​ളെ വെ​ല്ലു​വി​ളി​ച്ച് ടി​എം​സി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഭി​ഷേ​ക് ബാ​ന​ർ​ജി. മ​മ​താ ബാ​ന​ർ​ജി​യെ ഉ​പേ​ക്ഷി​ച്ച് പോ​യ​വ​ർ മ​ട​ങ്ങി​യെ​ത്തി​യാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം താ​ൻ പാ​ർ​ട്ടി പ​ദ​വി രാ​ജി​വ​യ്ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​ഭി​ഷേ​ക് ബാ​ന​ർ​ജി പ​റ​ഞ്ഞു.

വി​മ​ത നേ​താ​ക്ക​ൾ മ​മ​ത​യു​ടെ അ​ടു​ത്തേ​ക്ക് തി​രി​കെ വ​രി​ല്ലെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​ന്‍റെ മേ​ൽ കെ​ട്ടി​വ​ച്ച് പാ​ർ​ട്ടി​യെ ഒ​റ്റി​ക്കൊ​ടു​ത്ത​വ​ർ ബി​ജെ​പി​യു​മാ​യി മു​ൻ​കൂ​ട്ടി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഇ​തോ​ട​കം വി​മ​ത നേ​താ​ക്ക​ൾ ബി​ജെ​പി​യു​മാ​യി ധാ​ര​ണ​യി​ലെ​ത്തി. കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​യ ഇ​ഡി​യി​ൽ നി​ന്നും സി​ബി​ഐ​യി​ൽ നി​ന്നും സം​ര​ക്ഷ​ണം നേ​ടാ​നാ​യി വി​മ​ത ക്യാ​മ്പി​ലോ ബി​ജെ​പി​യി​ലോ ചേ​ർ​ന്നി​ട്ട് ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി പ​രി​ഹ​സി​ച്ചു.

താ​ൻ ഡ​ൽ​ഹി​യി​ലെ അ​ധി​കാ​രി​ക​ൾ​ക്ക് മു​ന്നി​ൽ ത​ല കു​നി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മാ​ത്ര​മേ ത​ല​കു​നി​ക്കൂ എ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines Abhishek Banerjee

Recent News

Corehub Up