അനാഹത് സിംഗ്
റെഡ്വുഡ് സിറ്റി: സ്ക്വാഷില്‍ എട്ടു തവണ ലോക ചാമ്പ്യനായ ഈജിപ്ഷ്യന്‍ താരം നൂര്‍ എല്‍ ഷെര്ബിനിയെ അട്ടിമറിച്ച് ഇന്ത്യന്‍ താരം അനാഹത് സിംഗ് സിലിക്കണ്‍ വാലി ഓപ്പണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍.
ഇന്ത്യന്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ജയമാണിത്. പതിനെട്ടുകാരിയായ അനാഹത്, ഒന്നാം സീഡും ലോക മൂന്നാം റാങ്കുകാരിയുമായ നൂര്‍ എല്‍ ഷെര്ബിയെ 30 മിനിറ്റുകൊണ്ടു കീഴടക്കി. സ്കോര്‍: 11-8, 11-8, 11-7.
Tags : AnahatSingh WomensSingles SiliconValleyOpen Sports