x
ad
Fri, 23 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഛത്തീ​സ്ഗ​ഡി​ൽ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ആ​റ് പേ​ർ മ​രി​ച്ചു; 40 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: October 22, 2026 11:32 PM IST | Updated: October 22, 2026 11:32 PM IST

പ്രതീകാത്മക ചിത്രം

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ഭ​ര​ത്പൂ​ർ ജി​ല്ല​യി​ൽ യാ​ത്രാ​ബ​സ് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ മ​രി​ച്ചു. 40 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഉ​ച്ച​യ്ക്ക് മ​നെ​ന്ദ്ര​ഗ​ഢ്–​കേ​ൽ​ഹാ​രി റോ​ഡി​ലെ വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

46 യാ​ത്ര​ക്കാ​രു​മാ​യി കേ​ൽ​ഹാ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച​വ​രി​ൽ നാ​ല് സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രി​ൽ നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഡ്രൈ​വ​ർ​ക്ക് സ്റ്റി​യ​റി​ങ്ങി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ മ​നേ​ന്ദ്ര​ഗ​ഢ്, ചി​ർ​മി​രി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ഷ്ണു ദേ​വ് സാ​യ് അ​റി​യി​ച്ചു.

Tags : Death Chattisgarh Bus Loses Control Hits Tree

Recent News

Corehub Up