പ്രതീകാത്മക ചിത്രം
കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന കുടിയേറ്റവിരുദ്ധ റാലിക്കിടെ വിദേശപൗരനെ ആൾക്കൂട്ടം തല്ലിക്കൊന്നു.
പ്രതിഷേധ മാർച്ച് കടന്നുപോയ റോഡിന്റെ അരികിൽ നിന്നയാളെയാണ് അന്പതോളം പേർ ചേർന്ന് മർദിച്ചുകൊന്നത്. മുപ്പതിലേറെ പ്രായമുള്ളയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ ഏതു രാജ്യക്കാരനാണെന്നു വ്യക്തമല്ല.
ദക്ഷിണാഫ്രിക്ക മാസങ്ങളായി കുടിയേറ്റവിരുദ്ധ സംഘർഷത്തിലാണ്. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്നവരെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ദക്ഷിണാഫ്രിക്കയിലെ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിനിടെ തങ്ങളുടെ പൗരന്മാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് നൈജീരിയ, മൊസാംബിക്, മലാവി തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു. ഇക്കഴിഞ്ഞ മാസങ്ങളിലായി ആയിരക്കണക്കിനു കുടിയേറ്റക്കാർ ദക്ഷിണാഫ്രിക്കയിൽനിിന്നു മടങ്ങിയിരുന്നു.
Tags : SouthAfrica ForeignNational Death Beaten Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash