ഫ്രാൻസിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കം.
പാരീസ്: തെക്കൻഫ്രാൻസിൽ കനത്ത മഴയെത്തുടർന്നുള്ള വെള്ളപ്പൊക്കത്തിൽ നാലുപേർ മരിച്ചു.
ആഡം എന്നു പേരുള്ള കൊടുങ്കാറ്റാണ് മഴയ്ക്കു കാരണം. കോർസിക്ക അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. ചില സ്ഥലങ്ങളിൽ മഴ റിക്കാർഡ് ഭേദിച്ചതായി റിപ്പോർട്ടുണ്ട്. റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു.