x
ad
Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി: പ്ര​തി അ​റ​സ്റ്റി​ല്‍, പി​ടി​യി​ലാ​യ​ത് സ്റ്റേ​ഷ​നി​ല്‍ ഒ​പ്പി​ടാ​ന്‍ എ​ത്തി​യ​പ്പോ​ള്‍

കൊച്ചി ബ്യൂറോ
Published: October 22, 2026 04:35 PM IST | Updated: October 22, 2026 04:35 PM IST

പ്രതീകാത്മക ചിത്രം

കൊ​ച്ചി: അ​ന്‍​വ​ര്‍ സാ​ദ​ത്ത് എം​എ​ല്‍​എ​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ കേ​സി​ല്‍ ക​വ​ര്‍​ച്ചാ​ക്കേ​സ് പ്ര​തി നെ​ടു​മ്പാ​ശേ​രി മേ​യ്ക്കാ​ട് സ്വ​ദേ​ശി എം.​ജെ. ജോ​ബി പി​ടി​യി​ല്‍. ജാ​മ്യ വ്യ​വ​സ്ഥ പ്ര​കാ​രം ആ​ലു​വ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ഒ​പ്പി​ടാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ജോ​ബി അ​റ​സ്റ്റി​ലാ​യ​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ത്ത വി​വ​രം ജോ​ബി അ​റി​ഞ്ഞി​രു​ന്നി​ല്ല.

ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തി​യ മൂ​ന്നാം പ്ര​തി​യാ​ണ് എം.​ജെ. ജോ​ബി. ക​വ​ര്‍​ച്ച സം​ഘ​ത്തി​ല്‍​പെ​ട്ട എ​ല്ലാ​വ​രെ​യും നി​യ​മ​ത്തി​ന് മു​ന്നി​ലേ​ക്ക് കൊ​ണ്ടു വ​രു​മെ​ന്ന് എം​എ​ല്‍​എ പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ഫെ​യ്‌​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

സെ​പ്റ്റം​ബ​ര്‍ 13ന് ​ക​വ​ര്‍​ച്ചാ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഇ​യാ​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 17ന് ​ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Anwar Sadath MLA death threat Accused Arrest Police Station

Recent News

Corehub Up